അമ്മയാകാൻ തയാറെടുക്കുകയാണ് മലയാളിയായ തെന്നിന്ത്യൻ താരം അമലാ പോൾ. ജഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽതന്നെ ഇവർ വിവാഹജീവിതത്തിലേക്ക് കടന്നു. ഇതേക്കുറിച്ച് അമല പോൾ തുറന്ന് സംസാരിച്ച കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഞാനും കുടുംബവും. ഗോവയിൽ ഒരു ഫാമിലി വെക്കേഷനിലായിരുന്നു. ഗോവയിൽ ഒരു വില്ല ബുക്ക് ചെയ്തു. അത് ജഗിന്റെ വില്ലയായിരുന്നു. അവിടെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഒരു കണക്ഷൻ തോന്നി. എനിക്ക് ഭയങ്കര കംഫർട്ടബിളായി. ആ കണക്ഷൻ വളർന്നു. രണ്ട് പേർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു. കൂടുതൽ അറിയാനുള്ള കൗതുകം. അത് പിന്നെ എക്സ്പ്ലോർ ചെയ്തു. ഞങ്ങൾ കാണാൻ തുടങ്ങി. സെറ്റിൽഡ് ആകണമെന്ന് ആഗ്രഹിക്കുന്ന ഘട്ടമായിരുന്നു. വീട്ടിൽ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ആളും അതുപോലുള്ള മൈൻഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയം. രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ…
Read MoreDay: April 17, 2024
വള്ളിക്കടവില്‍ കെസിയെ കാത്ത് ‘ജയനും മോഹന്‍ലാലും’; ഇന്നു മുതൽ സിനിമ-സീരിയൽ താരങ്ങളുടെ മെഗാഷോ
കരുനാഗപ്പള്ളി: വള്ളിക്കടവ് കവലയില്‍ കെ.സി. വേണുഗോപാലിനെ കാത്തുനിന്നത് മലയാളത്തിന്റെ വിഖ്യാത നായകന് ജയനും സൂപ്പര്‍ താരം മോഹന്ലാലുമായിരുന്നു… കെ.സി. വേണുഗോപാലിനെ സ്വീകരിക്കാന്‍ മാത്രമല്ല അദ്ദേഹത്തിനായി വോട്ട് ചോദിക്കാനും ജയനും മോഹന്‍ലാലും മറന്നില്ല. കരുനാഗപ്പള്ളിയിലെ പര്യടനവേളയില്‍ വള്ളിക്കടവിലെ പ്രവര്‍ത്തകരാണ് മിമിക്രി കലാകാരന്മാരെ ഉപയോഗിച്ച് വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്. കെസിക്കും ജയനും മോഹന്‍ലാലിനുമൊപ്പം ഫോട്ടോ എടുക്കാനും പ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തി. കെസിക്കുവേണ്ടി സിനിമ- സീരിയൽ താരങ്ങളുടെ മെഗാഷോആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചലച്ചിത്ര നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷ്റഫും ചേർന്നൊരുക്കുന്ന മെഗാ ഷോ 17 മുതൽ 22 വരെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നിരവധി നർത്തകർ പങ്കെടുക്കുന്ന നൃത്ത പരിപാടിയും പ്രസിദ്ധ ഹാസ്യ താരം രാജാ സാഹിബിന്റെ നേതൃത്വത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്കിറ്റുകളും ഉണ്ടാവും. 17ന്…
Read Moreനാടിന്റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ; പ്രചാരണത്തില്‍ വിഷയ ദാരിദ്ര്യമില്ലാതെ പത്തനംതിട്ട
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്. നാടിന്റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ ചര്‍ച്ച ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥികളും മുന്നണികളും മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തു തന്നെ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ ചില വിഷയങ്ങള്‍കൂടി പത്തനംതിട്ടയില്‍ നിന്നു ചര്‍ച്ചയിലേക്ക് വരുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഇപ്പോഴും പത്തനംതിട്ടയില്‍ ഉയരുന്ന ചോദ്യമാണ്. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ.ആന്റണിയുടെ മകന് അനില്‍ കെ.ആന്റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍ നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്. അനില്‍ ആന്റണി തോല്‍ക്കണമെന്ന് അര്ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല. ദല്ലാള്‍…
Read More4,500 വർഷം മുൻപും ശൗചാലയം! ബഹുനില കെട്ടിടങ്ങൾ, സ്റ്റേഡിയം; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ
സിന്ധു നദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഹരിയാനയിലെ രാഖിഗർഹിയിൽ തുടരുന്ന പര്യവേക്ഷണത്തിനിടെ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെയും ഒരു സ്റ്റേഡിയത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആളുകള്‍ക്ക് രണ്ടു വശത്തുമിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണു സ്റ്റേഡിയത്തിന്റെ നിര്‍മാണം. അതിശയകരമായ മറ്റൊരു കണ്ടെത്തല്‍ 4500 വർഷം പഴക്കമുള്ള ഒരു ശൗചാലയമാണ്. ശൗചാലയത്തോടു ചേര്‍ന്നു വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും ചെറിയ പാത്രവും കണ്ടെത്തി. ഡ്രെയിനേജ് സംവിധാനമുണ്ടായിരുന്നതിന്റെ തെളിവുകളും കിട്ടി. ചെമ്പ്, സ്വർണാഭരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും കണ്ടെത്തിയതിൽപ്പെടുന്നു. മണ് ഇഷ്ടികയിലും ചുട്ടെടുത്ത ഇഷ്ടികയിലും പണിത വീടുകള്‍ ആസൂത്രിതമായി നിര്‍മിക്കപ്പെട്ട ഒരു പട്ടണത്തിന്റെ അവശേഷിപ്പുകളാണെന്നു പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. ഹരിയാനയ്ക്കു പുറമെ ഉത്തർപ്രദേശിലെ ഹസ്തിനപുർ, അസമിലെ ശിവസാഗർ, ഗുജറാത്തിലെ ധോലവീര, തമിഴ്നാട്ടിലെ ആദിച്ചനല്ലൂർ എന്നിവിടങ്ങളിലും ഖനനങ്ങള്‍ തുടരുകയാണ്. ബാക്കി പ്രധാനപ്പെട്ട ഖനനകേന്ദ്രങ്ങളെല്ലാം ഇന്നു…
Read Moreവീട്ടമ്മയുമായുള്ള പിടിവലിക്കിടെ വൃദ്ധൻ വീണു മരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വീണതുമൂലമല്ല; വണ്ണപ്പുറത്തെ സംഭവം ഇങ്ങനെ
വണ്ണപ്പുറം: വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയിൽ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ മകൾക്കൊപ്പം അയച്ചു. മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിഞ്ഞ കല്ലുങ്കൽ ദേവകി (60)യെ ആണ് വിട്ടയച്ചത്. കഴിഞ്ഞ 10ന് രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുന്പോഴാണ് സുരേന്ദ്രനും അയൽവാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി. തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ദേവകി പോലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ സുരേന്ദ്രന്റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.
Read Moreതകർത്താടി ഡികെ എന്ന കില്ലാടി
ഡികെ ശരിക്കും ഒരു കില്ലാടിയാണ്… അല്ലെങ്കിൽ 287/3 എന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോർ കണ്ട് പേടിക്കേണ്ടതല്ലേ…? അതെ, സണ്‍റൈസേഴ്സ് ഉയർത്തി റണ്‍മല കയറാൻ ഒറ്റയ്ക്ക് മനഃസാന്നിധ്യം കാണിച്ചവനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഡികെ എന്നു വിളിക്കപ്പെടുന്ന ദിനേശ് കാർത്തിക്. 35 പന്തിൽ ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കാർത്തികിന്റെ ഇന്നിംഗ്സ്. ഡികെയുടെ ആ ഇന്നിംഗ്സിലൂടെ ആർസിബിയുടെ തോൽവിഭാരം 25 റണ്‍സ് മാത്രമായി ചുരുങ്ങി എന്നതും ശ്രദ്ധേയം. മാത്രമല്ല, 17-ാം സീസണ് ഐപിഎല്ലിലെ തന്റെ ഇന്നിംഗ്സുകളിലൂടെ 2024 ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അവകാശവാദവും ദിനേഷ് കാർത്തിക് ഉന്നയിച്ചുകഴിഞ്ഞു. കമന്റേറ്ററിന്റെ 108 മീറ്റർ സിക്സ്! സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ദിനേശ് കാർത്തികിന്റെ ബാറ്റിൽനിന്ന് പാഞ്ഞ ഒരു സിക്സ് ചെന്നു വീണത് 108 മീറ്റർ അകലെ… 2024 സീസണ് ഐപിഎല്ലിലെ ഏറ്റവും വലിയ സിക്സ് ആയിരുന്നു അത്.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; ഇനി പത്ത് സുന്ദര രാത്രികൾ; 102 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്ന് സമാപിക്കും
ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്നു വൈകുന്നേരം ആറിന് സമാപിക്കും. നിലവിലെ എംപിയും മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി. പുതുച്ചേരി ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ എ.നമശിവായമാണ് എൻഡിഎ സ്ഥാനാർഥി. 26 സ്ഥാനാർഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു.
Read Moreസുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗിലൂടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ രാജസ്ഥാൻ റോയൽസിന് ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. സുനിൽ നരെയ്ന്റെ (109) സെഞ്ചുറിക്ക് ജോസ് ബട്ലറിന്റെ സെഞ്ചുറിയിലൂടെ രാജസ്ഥാൻ തിരിച്ചടിക്കുകയായിരുന്നു. 60 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 107 റൺസുമായി ബട്ലർ പുറത്താകാതെ നിന്നു. ഈ ഐപിഎല്ലിൽ ബട്ലറിന്റെ രണ്ടാം സെഞ്ചുറിയാണ്. സ്കോർ: കോൽക്കത്ത 223/6 (20). രാജസ്ഥാൻ 224/8 (20).സുനിൽ നരെയ്ൻ (109), അംക്രിഷ് രഘുവാൻഷി (30) എന്നിവർ കോൽക്കത്തയ്ക്കും വേണ്ടിയും ജോസ് ബട്ലർ (107 നോട്ടൗട്ട്), റിയാൻ പരാഗ് (34) എന്നിവർ രാജസ്ഥാനു വേണ്ടിയും തിളങ്ങി. ഐപിഎൽ ചരിത്രത്തിൽ കന്നി സെഞ്ചുറി കുറിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. രാജസ്ഥാൻ റോയൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം…
Read More”സാനിറ്ററി പാഡ് പോലെ തോന്നുന്നു”: വൈറലായി റെയിൽവേ സ്റ്റേഷന്റെ രൂപകൽപന
ചൈനയിലെ നാൻജിംഗ് നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ പുതിയ രൂപകല്പനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓൺലൈനിൽ ചർച്ചകൾ ഉയർന്നുവരികയാണ്. രസകരമെന്നു പറയട്ടെ, സംഭാഷണം നിർദ്ദിഷ്ട കെട്ടിടത്തിൻ്റെ ഉപയോഗത്തെക്കുറിച്ചോ ചെലവിനെക്കുറിച്ചോ അല്ല, മറിച്ച് അത് എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചാണ്. നിരവധി ഇൻ്റർനെറ്റ് ഉപയോക്താക്കൾ കെട്ടിടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ടു. ഇത് ഒരു ഭീമൻ സാനിറ്ററി പാഡിനോട് സാമ്യമുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്. ജിയാങ്സു പ്രവിശ്യയിലെ സർക്കാരും ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പും ചേർന്നാണ് ഈ സ്റ്റേഷൻ പ്രാഥമികമായി രൂപകല്പന ചെയ്തത്. 2024 -ൻ്റെ ആദ്യ പകുതിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുക. ചൈനീസ് പരമ്പരാഗത രീതിയിലുള്ള വസ്തുക്കളുപയോഗിച്ച് കൊണ്ട്, പരമ്പരാഗത രീതിയിലായിരിക്കും ഇതിന്റെ നിർമാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2763 മില്ല്യൺ ഡോളറാണ് ഇതിന് ഏകദേശം കണക്കാക്കുന്ന നിർമാണ ചിലവ്. നോർത്ത് നാൻജിംഗ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത് ‘പ്ലം ബോസ’മിൽ നിന്ന്…
Read Moreലെബനനിൽ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കമാൻഡർമാർ ഉൾപ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു, ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, റഡ്വാൻ സേനയുടെ പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിന്റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി തെക്കൻ ലെബനനിലെ ക്ഫാർ ഡൗണിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ്, ലെബനന്റെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലി പ്രദേശത്തേക്ക് റോക്കറ്റ്, മിസൈൽ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിലെ ഒരു പ്രവർത്തകൻ മഹമൂദ് ഇബ്രാഹിം ഫദ്ലല്ലയും അതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ വ്യോമാക്രമണത്തിൽ ലെബനനിലെ ഐൻ എബൽ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായിൽ യൂസഫ് ബാസ് കൊല്ലപ്പെട്ടതായി ഐഡിഎഫ് നേരത്തെ ഒരു പ്രത്യേക…
Read More