കോഴിക്കോട്: സംസ്ഥാനത്തു പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ രാഹുൽ ഗാന്ധിയുടെ അഭാവം മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന ആശങ്കയിൽ യുഡിഎഫ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ അതല്ല അവസ്ഥ. അതുകൊണ്ടുതന്നെ അവസാനഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വരവും അതു സൃഷ്ടിക്കുന്ന ആവേശവും യുഡിഎഫ് വൃത്തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാലാണു രാഹുലിന്റെ കൊട്ടിക്കലാശ പ്രചാരണങ്ങൾ ഇല്ലാതായത്. വയനാട്ടിൽ ഇന്നും നാളെയുമായി മൂന്നു സ്ഥലത്തായിരുന്നു രാഹുലിന്റെ അവസാനഘട്ട പ്രചാരണം വച്ചിരുന്നത്. മൂന്നിടത്തും രാഹുൽ എത്താനിടയില്ല. മലബാറിൽ അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ഒടുവിലത്തെ സാന്നിധ്യം ഇല്ലാത്തതാണു യുഡിഎഫിനു നിരാശ ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ രാഹുല്‍ തരംഗം കേരളത്തിലുടനീളം യുഡിഎഫിനു തുണയായിരുന്നു. ഇരുപതിൽ 19 സീറ്റും ലഭിക്കുകയും ചെയ്തു. ഇത്തവണ 20 സീറ്റും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാഹുൽ ഇഫക്ട് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ…
Read MoreDay: April 23, 2024
ചിഹ്നങ്ങൾ മാറിമറിഞ്ഞെങ്കിലും മാറ്റമില്ലാതെ സിപിഐയുടെ അരിവാളും ധാന്യക്കതിരും
കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം. 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് നേരിട്ട ചിഹ്നമാണ് സിപിഐയുടെ അരിവാളും ധാന്യക്കതിരും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു അരിവാളും നെൽക്കതിരും 1964ൽ കൽക്കത്ത തീസിസിനെ തുടർന്ന് സിപിഐയിൽ നിന്ന് ഭിന്നിച്ച് ഒരു വിഭാഗം സിപിഎം രൂപീകരിച്ചുവെങ്കിലും അരിവാളും നെൽക്കതിരും സിപിഐക്ക് തന്നെ ലഭിച്ചു. പൊതുവെ അരിവാളും ധാന്യക്കതിരുമെന്നാണ് ചിഹ്നത്തെ വിളിക്കാറെങ്കിലും ഉത്തരേന്ത്യയിൽ പ്രാദേശികമായി അരിവാളും ഗോതന്പും അരിവാളും ചോളവും എന്നു പറയാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ അരിവാളും നെൽക്കതിരെന്നുമാണ് പറയാറ്. കാലത്തിനൊപ്പം ചില പാർട്ടികളുടെ ചിഹ്നങ്ങളും മാറി. പലപ്പോഴും പാർട്ടികളിലെ പിളർപ്പ്, പാർട്ടികളുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടതിലൂടെ ഒരു പാർട്ടിയുടെ ചിഹ്നം മറ്റൊരു പാർട്ടിക്ക് കിട്ടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.…
Read Moreരക്ഷാപ്രവർത്തനങ്ങൾ വിഫലം; പുത്തൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
പുത്തൂർ (തൃശൂർ): വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. പുത്തൂർ മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴിയിൽ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാനയാണ് ചരിഞ്ഞത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പ്ലാവിലെ ചക്ക തിന്നാൻ എത്തിയ കാട്ടാന കുരിക്കാശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ വീണത്. ആനയുടെ ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ലൈറ്റ് തെളിയിച്ച ഉടൻ ആന പിന്നിലേക്ക് നടന്ന് കിണറ്റിൽ വീഴുകയായിരുന്നു. ഒന്പതുകോൽ ആഴമുള്ള കിണറിന് വട്ടം കുറവായതിനാൽ ആനയ്ക്ക് എഴുന്നേൽക്കാനായില്ല . ആനയുടെ കൊമ്പ് മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന നിലയിലായിരുന്നു. ആന വീണതറിഞ്ഞ ഉടൻ നാട്ടുകാർ സമീപത്തെ മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി. മണ്ണുമാന്തി യാന്ത്രം എത്തിച്ച് ആനയെ പുറത്ത് എത്തിക്കുന്നതിനായി കിണറിന് സമീപത്തെ മണ്ണ് നീക്കി വഴിവെട്ടിയെങ്കിലും ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആന…
Read Moreവ്യാജപ്രചാരണം; അണ്ണാമലൈക്കെതിരേ വീണ്ടും കേസ്
ചെന്നൈ: ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈക്കെതിരേ വീണ്ടും പോലീസ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനു കടലൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കടലൂരിൽ ഏപ്രിൽ 19ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അണ്ണാമലൈ സമൂഹ മാധ്യമങ്ങളിൽ എഴുതിയത്. എന്നാൽ ഈ കൊലപാതകം വ്യക്തിവിരോധം മൂലമുള്ളതാണെന്നു പോലീസ് പറയുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരേ പരാതി നൽകിയിരുന്നു.
Read Moreമൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം; ദുരൂഹതകളും സംശയങ്ങളും ബാക്കി
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് ഒരു വർഷമാകുമ്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രിയിലായിരുന്നു മുന്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകള്‍ ആദിത്യശ്രീയുടെ (എട്ട്) മരണം. മൊബൈൽ ഫോൺ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധന ഫലം പുറത്തുവന്നതോടെ ആശയക്കുഴപ്പമായി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം…
Read Moreഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശൈത്യവും. ലോകം വല്ലാത്തൊരു കാലാവസ്ഥ വ്യതിയാനത്തിലേക്ക് പോകുന്ന അവസ്ഥ. ഞെട്ടിക്കുന്ന വിവരം ശാസ്ത്ര വിദഗ്ദർ ഇപ്പോൾ പുറത്തുവിടുകയാണ്. അന്റാർട്ടിക്ക് മഞ്ഞുപാളികൾ ഉരുകുന്നത് തുടരുന്നതിനാൽ വരും നൂറ്റാണ്ടുകളിൽ സമുദ്രനിരപ്പ് ഒന്നിലധികം മീറ്റർ ഉയരും. സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള ദ്വീപ്സമൂഹങ്ങളെ മുക്കിക്കളയുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ശുദ്ധജലാശയങ്ങളിലേക്ക് കടൽ വെള്ളം കയറുന്നതിനാൽ കുടിവെള്ളം കിട്ടാക്കനിയാകും. അന്റാർട്ടിക്ക ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മേഖലയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 സെൽഷ്യസ് സെൽഷ്യസിനും -90ഡിഗ്രി സെൽഷ്യസിനും മധ്യേയായിരിക്കും. സമുദ്രനിരപ്പിൽ നിന്നു ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി പ്രദേശത്തെ…
Read Moreഹൽദി കളറാക്കി അപർണ ദാസ്; വൈറലായി വീഡിയോ
ഏവർക്കും പ്രിയപ്പെട്ട താരങ്ങളാണ് ദീപക് പറന്പോലും, അപർണ ദാസും. കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുഴുവൻ സർപ്രൈസ് നൽകി ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഹൽദി ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. ചുമപ്പും മഞ്ഞയും കോന്പിനേഷനിലുള്ള ദാവണിയാണ് അപർണയുടെ വേഷം. വളരെ സുന്ദരിയായാണ് താരം ഹൽദി ചടങ്ങിലെത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്. വടക്കാഞ്ചേരിയിൽ വച്ചാണ് ഏപ്രിൽ 24ന് വിവാഹം നടക്കുക. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രണയ വിവാഹമാണ് ഇരുവരുടേയും.
Read Moreഇനി കൂട്ടിൽ കിടക്കട്ടെ; ആലപ്പുഴ മെഡി.കോളജിൽ കറങ്ങിനടന്ന കുരങ്ങനെ കൂട്ടിലടച്ചു
അമ്പലപ്പുഴ: മാസങ്ങളായി ആലപ്പുഴ മെഡി. കോളജ് ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലും കറങ്ങിനടന്നിരുന്ന കുരങ്ങനെ പിടികൂടി കൂട്ടിലടച്ചു. റാന്നിയിൽ നിന്ന് എത്തിയ വനപാലകർ വലയിട്ടാണ് വാനരനെ കുടുക്കിയത്. കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരുന്ന വാനരൻ സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പിഎഫ് നവാസിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് വാനരനെ പിടികൂടിയത്. വാനരനെ കൂട്ടിലടച്ച് റാന്നിയിലേക്കു കൊണ്ടുപോയി. കുരങ്ങിനെ പിടിക്കുന്നതിടയിൽ ഒരു വനപാലകന്റെ കൈയ്ക്ക് നിസാരപരിക്ക് ഏൽക്കുകയും ചെയ്തു.
Read Moreമംഗളാദേവിയില്‍ ചിത്ര പൗര്‍ണമി; വന്‍ ഭക്തജനപ്രവാഹം
ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണമി ഉത്സവത്തിന് വന്‍ ജന പ്രവാഹം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ജനങ്ങളാണ് രാവിലെ മുതല്‍ മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂജാരിമാരാണ് ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. രാവിലെ ആറു മുതല്‍ ഒന്നാം ഗേറ്റിലൂടെയാണ് ഭക്തരെ കയറ്റിവിട്ടു തുടങ്ങിയത്. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിലാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.30 വരെയാണ് പ്രവേശനം അനുവദിക്കുക. ഇതിനു ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകുന്നേരം 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല. ഭക്തര്‍ക്കായി കുടിവെള്ളവും താത്കാലിക…
Read Moreതാമസം മാറുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ല; അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും പെറ്റ്സുമാണ് ലോകം; മഹിമ നമ്പ്യാർ
ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. ഞാനിതു വരെ സിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടില്ല. കാസര്‍ഗോഡ് തന്നെയാണ് താമസിക്കുന്നത്. എനിക്ക് എന്റെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എന്റെ പെറ്റ്സുമൊക്കെയാണ് ലോകമെന്ന് മഹിമ നമ്പ്യാർ. ഇവിടുന്നു മാറുകയെന്നത് എനിക്കു ചിന്തിക്കാന്‍തന്നെ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. അതുകൊണ്ട് പ്രൈവസി മിസാകുവെന്ന് തോന്നിയിട്ടില്ല. പിന്നെ സെലിബ്രിറ്റികളോട് ആരാധകര്‍ക്കുള്ളത് സ്നേഹമല്ലേ. നമ്മളുടെ വിശേഷം ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ ആ സ്നേഹം കൊണ്ടല്ലേ. അതില്‍ നിന്ന് ഓടാന്‍ ശ്രമിക്കുമ്പോഴാണല്ലോ ബുദ്ധിമുട്ടായി തോന്നാറുള്ളത്. എന്നോടുവന്നു സംസാരിക്കുന്നതും എന്നെയറിയാമെന്നു പറയുന്നതുമൊക്കെ വലിയ സന്തോഷമാണ്. ഞാനിപ്പോഴും എറണാകുളത്ത് വന്നാല്‍ ഷോപ്പിംഗിനൊക്കെ പോകുന്നത് ഒറ്റയ്ക്കാണ്. സൂക്ഷിക്കണമെന്ന് ഏട്ടന് പറയാറുണ്ട്. എങ്കിലും എനിക്കിതുവരെ അത്തരത്തിലൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. എനിക്കിഷ്ടമാണ് ആളുകളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ. -മഹിമ നന്പ്യാർ
Read More