പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ശ്രീദേവി. ശ്രീദേവിക്കു പിന്നാലെ മകൾ ജാൻവി കപുറും സിനിമാരംഗത്തേക്കു വന്നു. ശ്രീദേവിയെപ്പോലെ മികച്ച നടിയായി മാറാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം അഭിനയത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ജാൻവിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. നിർമാതാവായ ബോണി കപുറാണ് ജാൻവിയുടെ അച്ഛൻ. കുടുംബ സ്വാധീനം കൊണ്ടു മാത്രമാണ് തുടരെ പരാജയ സിനിമകളുണ്ടായിട്ടും ജാൻവി ബോളിവുഡിൽ നിലനിൽക്കുന്നതെന്നാണു വിമർശകർ പറയുന്നത്. ജാൻവിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 82 കോടിയുടെ ആസ്തി ജാൻവിക്കുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ജാൻവി വാങ്ങുന്ന പ്രതിഫലം. ഒരുപിടി ബ്രാൻഡുകളുടെ പരസ്യത്തിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ പരസ്യങ്ങൾക്ക് വാങ്ങുന്നു. മുംബൈയിൽ നിരവധി പ്രോപ്പർട്ടികളും ജാൻവിക്കുണ്ട്. മുംബൈയിൽ നടി താമസിക്കുന്ന…
Read MoreDay: April 23, 2024
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ് നല്കി; സ്കൂട്ടറിലെത്തിയ യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരഭിച്ച് പോലീസ്
റാന്നി: റാന്നി വലിയകലുങ്കിൽ വായോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവയ്പ് നൽകി. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ വന്നയാൾ കുത്തിവപ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോവിഡ് ബൂസ്റ്റർ ഡോസാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കുത്തിവച്ചത്. റാന്നി ഗവൺമന്റ് ആശുപത്രിയിൽനിന്നു വരികയാണെന്നു പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവയ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏല്പിച്ചിട്ടാണ് ഇയാൾ പോയത്. വെള്ളസ്കൂട്ടറിലാണ് ഇയാൾ വന്നതെന്നു ചിന്നമ്മ പറഞ്ഞു. സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോടെ വിവരം പറയുകയും ഇവർ വാർഡ് മെംബർ മിനി തോമസിനെ അറിയിച്ചു. പിന്നീട് പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്. മെംബർ സഹോദരിയെ വിളിച്ചു വരുത്തി റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. മറ്റു കുഴപ്പങ്ങളില്ല . റാന്നി പോലീസെത്തി ചിന്നമ്മയുടെ…
Read Moreക്ഷയരോഗചികിത്സ; എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയ രോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു. എന്താണ് ഡോട് ചികിത്സ രോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്. ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം. ചികിത്സ സൗജന്യം എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു. മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ? ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി…
Read Moreദിവസവും കഴിക്കുന്നത് മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും; കേജരിവാളിനു വീട്ടിൽനിന്നു നൽകുന്ന ഭക്ഷണം ഡയറ്റ് പ്രകാരമല്ല; കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ സ്വന്തം ഡോക്ടർ നിർദേശിച്ചതിൽനിന്നു വ്യത്യസ്തമാണെന്നു ഡൽഹി കോടതി നിരീക്ഷിച്ചു. ഉരുളക്കിഴങ്ങ്, അർബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡോക്ടർ നിർദേശിച്ചിട്ടില്ല. എന്നാൽ അവ അദ്ദേഹത്തിന് നൽകിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നു കോടതി പറഞ്ഞു. പ്രമേഹരോഗിയായ കേജരിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് ദിവസങ്ങൾക്കുശേഷമാണു കോടതിയുടെ പരാമർശം. മെഡിക്കൽ ബോർഡ് നിർദേശിക്കുന്ന ഡയറ്റ് പ്ലാൻ കർശനമായി പാലിക്കുമെന്ന വ്യവസ്ഥയിൽ കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണം നൽകുന്നത് തുടരാമെന്നു കോടതി വിധിച്ചു. എന്നാൽ, ഇൻസുലിൻ നൽകണമെന്ന കേജരിവാളിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വാക്കിൽ മാത്രം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
Read Moreഒൻപതുകാരിയെ ദുരുപയോഗം ചെയ്ത പിതാവിന് ജീവിതാവസാനം വരെ ജയിൽ ശിക്ഷ വിധിച്ച് കോടതി; മാതാവ് ഉപേക്ഷിച്ച കുട്ടിയോട് ക്രൂരതകാട്ടിയത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
തൊടുപുഴ: ഒൻപതുകാരിയായ മകളെ ശാരീരികമായി ദുരുപയോഗം ചെയ്ത 31 കാരനായ പിതാവിന് ജീവിതാവസാനം വരെ മൂന്നു ജീവപര്യന്തം കഠിനതടവും 5,70,000 രൂപ പിഴയും.ഇതിനു പുറമേ പോക്സോ നിയമത്തിലെയും ഐപിസി വിവിധ വകുപ്പുകൾ പ്രകാരവും 36 വർഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്. 2021 -2022 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് പ്രതിയുടെ മാതാപിതാക്കളോടൊപ്പം ആയിരുന്നു അതിജീവിത താമസിച്ചിരുന്നത്. തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന പ്രതി കുട്ടിയെ ഇയാൾ താമസിക്കുന്ന ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തതായാണ് കേസ്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞ കുട്ടിയെ ഇയാൾ സ്പൂണ്‍ ചൂടാക്കി ഇടതുകൈ പൊള്ളിച്ചു. കുട്ടി പിന്നീട് വിവരം സ്കൂളിലെ സഹപാഠിയോടും അധ്യാപകരോടും…
Read More‘ഓരോന്ന് വിളിച്ച് പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണം’; അൻവറിനെ തള്ളാതെ പിണറായി വിജയൻ
കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരേ പി.വി.അന്‍വർ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. “രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല’ എന്ന് പിണറായി പറഞ്ഞു. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി.അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലന്ന് പിണറായി പരിഹസിച്ചു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിരുന്നു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു. രാജ്യത്ത് അതീവ…
Read Moreഅമേരിക്കയിൽ കാറപകടത്തിൽ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിലുണ്ടായ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലങ്കാനയിൽനിന്നുള്ള നിവേഷ് മുക്ക (19), ഗൗതം കുമാർ പാർസി (19) എന്നിവരാണ് മരിച്ചത്. പിയോറിയയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിഗ് വിദ്യാർഥികളാണ്. സർവകലാശാലയിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ എതിർദിശയിൽനിന്നു വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്തുതന്നെ മരിച്ചു, രണ്ടു കാറുകളുടെയും ഡ്രൈവർമാർക്കു പരിക്കേറ്റു. ഡോക്ടർ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് മരിച്ച നിവേശ്.
Read Moreഎയർ അറേബ്യയുടെ പ്രത്യേക ഓഫർ! ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കും. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽനിന്നു ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നു കമ്പനി അറിയിച്ചു. ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക.
Read Moreശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം,മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ ഡിജിറ്റൽ പാർക്ക്; വികസന രേഖയുമായി ശോഭാ സുരേന്ദ്രൻ
കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ…
Read Moreറിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം; വീഡിയോ പുറത്ത്
ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടം. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നു. റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ എഎസ് 555 എസ്എൻ ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പെട്ടത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്. BREAKING: 🇲🇾 2 military helicopters crash after mid-air collision in Malaysia, killing all 10 people on board pic.twitter.com/ckiEaqnd4R — Megatron (@Megatron_ron) April 23, 2024
Read More