ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണര്‍ത്തി. ആലപ്പുഴ മുല്ലയ്ക്കല് വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്റെ മകന് വസീമിന്റെ വിവാഹ ക്ഷണക്കത്തിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ടീയപാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുള്‍ വഹീദും. മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു.
Read MoreDay: April 23, 2024
ചില്ലറക്കാരിയല്ല…മിടുക്കിയാണ്! കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ റിദ്ദി എന്ന പെൺകടുവ കൂറ്റൻ മുതലയെ വേട്ടയാടി തന്റെ കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കിയതിന്റെ വീഡിയോ അടുത്തിടെ വലിയ തരംഗമായി. ഒരു തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നതു വീഡിയോയിൽ കാണാം. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണു രൺഥംഭോർ നാഷണൽ പാർക്കിലെ റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള മുതലയെ ആ പെൺകടുവ വേട്ടയാടിപ്പിടിച്ചിരുന്നു. 392 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രൺഥംഭോർ ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഇവിടം റോയൽ ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, മുതലകൾ, സ്ലോത്ത് കരടികൾ, മറ്റു വന്യജീവികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ്. 256ലേറെ ഇനത്തിൽപ്പെട്ട പക്ഷികളും പാർക്കിലുണ്ട്. 1980ലാണ് പാർക്ക് രൂപവത്കരിക്കപ്പെട്ടത്. ഒരുകാലത്ത് രാജസ്ഥാനിലെ…
Read More‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’; ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’; ഹൈബി ഈഡന്
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മമ്മൂട്ടിയുടെ വസതിയിലെത്തി വോട്ടുതേടി ഹൈബി ഈഡൻ. നടൻ രമേശ് പിഷാരടിയും ഹൈബി കാണാനെത്തിയ സമയത്ത് മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഹൈബി ഫേസ്ബുക്കിൽ പങ്കുവച്ചു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് മമ്മുക്കയെ കാണാൻ ഇത്രയും വൈകി എത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ലന്ന് ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മമ്മുക്കയെ കാണാൻ ഇത്ര വൈകിയെത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ല.
Read Moreഐപിഎല്ലിൽ 200 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി യുസ്വേന്ദ്ര ചാഹൽ
ജയ്പുർ: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിലെ രാജസ്ഥാനം വിട്ടു കളയാതെ രാജസ്ഥാൻ റോയൽസ്. ഹോം മത്സരത്തിൽ രാജസ്ഥാൻ ഒമ്പത് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. സ്കോർ: മുംബൈ ഇന്ത്യൻസ് 179/9 (20). രാജസ്ഥാൻ റോയൽസ് 183/1 (18.4). ജോസ് ബട് ലറിന്റെ (25 പന്തിൽ 35) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് ചേസിംഗിടെ നഷ്ടപ്പെട്ടത്. സീസണിൽ ആദ്യമായി മിന്നും ബാറ്റിംഗുമായി യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. സെഞ്ചുറി നേടിയ ജയ്സ്വാളിന് (60 പന്തിൽ 104) ഒപ്പം സഞ്ജു സാംസണും (28 പന്തിൽ 38) പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മുംബൈ ഇന്നിംഗ്സിലെ ഹൈലൈറ്റ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയ സന്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇഷാൻ കിഷൻ (0), സൂര്യകുമാർ യാദവ് (10), തിലക് വർമ (65), ടിം ഡേവിഡ്…
Read Moreചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ട് പോകാനൊരുങ്ങി അമ്മയും ബന്ധുക്കളും: തടയാനെത്തിയവർക്ക് നേരെ മുളകുപൊടി വിതറി; കീഴ്പ്പെടുത്തി വരന്റെ കൂട്ടർ
വധുവിനെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് വധുവിന്റെ കുടുംബം. ആന്ധ്രപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. വധുവിനെ കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞവരെ സംഘം മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയാണ് നേരിട്ടത്. ഒടുവിൽ വരന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് വധുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വധുവിന്റെ അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. വെറ്ററിനറി സയൻസസ് ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് സ്നേഹയും വെങ്കിട്ടനന്തുവും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും ഏപ്രിൽ 13ന് വിജയവാഡയിലുള്ള ദുർഗാ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. തുടർന്ന് വെങ്കട്ടനന്തുവിന്റെ വീട്ടിലേക്കാണ് പോയത്. ഇവരുടെ വിവാഹം കഴിഞ്ഞെന്ന വിവരം അറിഞ്ഞ കുടുംബത്തിലെ മുതിർന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ചടങ്ങ് നടത്താമെന്ന് തീരുമാനിച്ചു. തുടർന്ന് സ്നേഹയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമെത്തി മുളകുപൊടി എറിഞ്ഞ് മറ്റുള്ളവരെ ആക്രമിച്ചത്. ഇതിനിടെ വധുവിനെയുമായി കടന്നുകളയാൻ ശ്രമിച്ചവരെ വരന്റെ കൂട്ടർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വരന്റെ…
Read Moreമാനസിക ഉല്ലാസത്തിന് തമിഴ് കോമഡി കാണും; ഇഷ്ടപ്പെട്ട നടൻ വിജയ് സേതുപതി; ഗുകേഷിന്റെ ഇഷ്ടങ്ങൾ പറഞ്ഞ് പിതാവ്
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു. 2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം. തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്. ഏഴ് മണിക്കൂർ പരിശീലനം ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം…
Read Moreകണ്ണേ കൺമണിയേ… ഇത് മെഡിക്കൽ മിറാക്കിൾ; ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി 27കാരി
ഒറ്റ പ്രസവത്തിൽ ആറ് കൺമണികൾക്ക് ജന്മം നൽകിയ 27 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഇവർ ജന്മം നൽകിയത്. നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്നു വീണത്. റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് എന്നീ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. നിലവിൽ കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസവ സമയത്ത് സീനത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് സീനത്ത് മക്കൾക്ക് ജന്മം കൊടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
Read Moreആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാമ്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ടൊറൊന്റോ: ഡി. ഗുകേഷ് എന്ന ദൊമ്മരാജു ഗുകേഷ്… ലോകത്തിനു മുന്നിൽ ഇന്ത്യൻ ചെസിന്റെ പുതിയ മുഖം. ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ജയം കുറിച്ചതോടെ ചരിത്രത്താളുകളിൽ ഡി. ഗുകേഷ് എന്ന പേര് ചേർക്കപ്പെട്ടു. ചെസ് ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മാഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡുമായാണ് പതിനേഴുകാരനായ ഗുകേഷ് കാനഡയിലെ ടൊറൊന്റോയിൽ എത്തിയത്. ഈ മാസം നാല് മുതൽ 21 വരെയായി നീണ്ട 14 റൗണ്ട് പോരാട്ടത്തിനൊടുവിൽ ഒന്‍പത് പോയിന്റുമായി ഗുകേഷ് ചാന്പ്യനായി. അതോടെ കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഈ ചെന്നൈ സ്വദേശിക്കു സ്വന്തം. 2022 കാൻഡിഡേറ്റ്സ് ചാന്പ്യനായ റഷ്യയുടെ ഇയാൻ നിപോംനിഷി, ലോക രണ്ടും മൂന്നും നന്പറുകാരായ അമേരിക്കയുടെ ഫാബിയാനൊ കരുവാന, ഹികാരു നാകാമുറ…
Read More‘എനിക്ക് നാണമൊന്നുമില്ല’: മെട്രോയിൽ ഇരിക്കാൻ സീറ്റില്ല; തർക്കത്തിനൊടുവിൽ യുവാവിന്റെ മടിയിൽ ഇരുന്ന് യുവതി
അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഡൽഹി, ബംഗളൂരു മെട്രോയിലെ സംഭവങ്ങൾ വൈറലാകാറുണ്ട്. മെട്രോയിൽ സീറ്റ് തർക്കവും, ബിക്കിനിയിട്ട് യുവതി കയറിയതും വിമർശനങ്ങൾക്ക് കാരണമായ സംഭവങ്ങളാണ്. എന്നാൽ സീറ്റ് കിട്ടാതെ വന്നതോടെ ഒരു യുവാവിന്റെ മടിയിൽ യുവതി കയറിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. യുവതി സീറ്റിന് വേണ്ടി തർക്കിക്കുന്നതും യുവാവിനോട് എഴുനേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് എഴുനേറ്റ് മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ‘എനിക്ക് നാണമൊന്നുമില്ല’ എന്നു പറഞ്ഞുകൊണ്ട് ഇവർ അയാളുടെ മടിയിൽ കയറി ഇരുന്നു. പിന്നാലെ തൊട്ടടുത്തിരുന്ന ഒരാൾ എഴുനേറ്റ് മാറുന്നുമുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് യുവതി വിമർശിച്ച് രംഗത്തെത്തിയത്. ഈ സംഭവം എന്നാണ് നടന്നത് എന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ പോലീസും മെട്രോയും ഇടപെടണമെന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റിട്ടിരിക്കുന്നത്. #delhimetro दिल्ली मेट्रो में महिला को सीट न…
Read Moreസിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
സിംഗപൂർ: സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ. 2019 ജനുവരി 17 എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്. മല്ലികയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്. കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി “ടുഡേ’ പത്രം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
Read More