കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പോലീസ് ചുമത്തിയത്. മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.
Read MoreDay: April 23, 2024
മദ്യവും പണവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കലാണ് അടൂർ പ്രകാശിന്റെ രീതി; ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെ ചെയ്തു; വി. ജോയ്
ആറ്റിങ്ങൽ: യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുക എന്നതാണ് അടൂർ പ്രകാശിന്റെ സ്ഥിരം രീതിയാണ്. ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെയാണ് ചെയ്തതെന്ന് വി.ജോയ് ആരോപിച്ചു.തോൽവിയെ ഭയക്കുന്നതു മൂലമാണ് കള്ളവോട്ടുൾപ്പെടെയുള്ള ആരോപണങ്ങൾ അടൂർ പ്രകാശ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ ആരോപണമാണിതെന്നും ജോയ് കുറ്റപ്പെടുത്തി. വി. മുരളീധരനെതിരേയും ജോയ് ആരോപണം ഉന്നയിച്ചു. കേരളത്തിന്റെ വികസനത്തിനായി മുരളീധരൻ ഒന്നും തന്നെ ചെയ്തിട്ടില്ല. വോട്ട് നേടുന്നതിനു വേണ്ടിയാണ് മുരളീധരൻ തീരദേശ മേഖലക്ക് വാഗ്ദാനം നൽകുന്നത്. ഇത് സഭാ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിൽ ഉള്ളവർക്ക് സർക്കാരിനോട് ഉണ്ടായിരുന്ന വിരുദ്ധ മനോഭാവം മാറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ 11 ഇന നിർദേശം ഉടൻ നടപ്പാക്കുമെന്നും ജോയ് അറിയിച്ചു. യുഡിഎഫും ബിജെപിയും വികസനത്തിന്റെ കാര്യത്തിൽ ബിഗ് സീറോ ആണെന്നും അദ്ദേഹം പരിഹസിച്ചു.
Read Moreരാഹുല്‍ ഗാന്ധി നാലാംകിട പൗരന്, ഡിഎന്‍എ പരിശോധിക്കണം; നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യോഗ്യതയില്ലാത്തയാളെന്ന അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍
പാലക്കാട്: രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം. നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം എംഎല്‍എ പി.വി.അന്‍വര്‍. ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പരാമര്‍ശം. എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ താന്‍ വിളിക്കൂ. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ വരുമ്പോള്‍ ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരു വാക്ക് പോലും സംസാരിക്കാന്‍ രാഹുല്‍ തയാറാകുന്നില്ല. പകരം പിണറായിയെയും സിപിഎമ്മിനെയുമാണ് ഉന്നം വയ്ക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
Read Moreതാപനില വായിക്കുന്നതിനിടെ ബോധരഹിതയായി ദൂരദർശൻ അവതാരക; വീഡിയോ വൈറൽ
ചൂട്ടുപൊള്ളുന്ന ചൂടാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ താപനിലയുടെ നിരക്ക് വാർത്തയിൽ പറയുന്നതിനിടെ അവതാരക കഠിനമായ ചൂട് കാരണം രക്തസമ്മർദം താഴ്ന്ന് ബോധരഹിതയായി വീഴുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ദൂരദര്ശന് കൊല്‍ക്കത്ത സെക്ഷന്‍ അവതാരക ലോപാമുദ്ര സിന്‍ഹയാണ് താപനില അപ്ഡേറ്റുകള് വായിക്കുന്നതിനിടെ ബോധരഹിതയായി വീണത്. ‘ടെലി പ്രോംപ്റ്റര്‍ മാഞ്ഞു, ഞാന്‍ ബ്ലാക്ക് ഔട്ടായി, ബോധരഹിതയായി വീണു’എന്നാണ് ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. തന്റെ 21 വർഷത്തെ കരിയറിൽ പ്രക്ഷേപണത്തിനിടെ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല, എന്നാൽ സംഭവം നടന്ന ദിവസം വാർത്ത വായിച്ച് തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തൊണ്ട ഉണങ്ങുന്ന പോലെ തോന്നി, തുടർന്ന് വിഷ്വൽസും സ്റ്റോറിയും ഓൺ എയർ പോവുന്നതിനിടെ ഫ്ലോർ മാനേജരോട് വെള്ളം തരാൻ പറഞ്ഞു. എന്നാൽ ഹോൾഡ് ചെയ്യുന്ന വാർത്തകളൊന്നും ഇല്ലാത്തതിനാൽ വെള്ളം കുടിക്കാനുള്ള സമയം കിട്ടിയില്ലെന്നും…
Read Moreകളരിയടവും ചുവടിന്നഴകും പയറ്റി പതിനെട്ടിലേക്ക്; ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ മത്സരിച്ച് മുന്നണികൾ
അങ്കത്തട്ടിനു തീപിടിച്ചിരിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റിയുള്ള മുന്നണികളുടെ പോരാട്ടം അങ്കത്തട്ടിനെ വിറകൊള്ളിക്കുന്നു. ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ എത്തിയവരിൽ ദേശീയ രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാറുകൾ വരെയുണ്ടായിരുന്നു. ഇനി ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് അവസാനവട്ട പോരാട്ടത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് കേരളത്തിലെ പ്രധാന മൂന്നു മുന്നണികൾ. നാടിളക്കിയുള്ള പ്രചാരണം രണ്ടു ദിവസം മാത്രം ശേഷിക്കെ യുഎഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഇതിനകം പ്രമുഖരെയെല്ലാം വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരെ കൂടാതെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ ജെ.പി.നഡ്ഡ, അമിത് ഷാ, പ്രിയങ്ക ഗാന്ധി ഡി.കെ. ശിവകുമാർ, പ്രകാശ് കാരാട്ട് എന്നിവരും റോഡ് ഷോകളിലൂടെയും സമ്മേളനങ്ങളിലൂടെയുമൊക്കെ പ്രചാരണവേദികളെ ഇളക്കിമറിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമെല്ലാം കൊഴുപ്പുകൂട്ടിയ പ്രചാരണം അവസാന ലാപ്പിലേക്ക്…
Read Moreപോലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റിൽ വീണ് മരിച്ചു
ഏറ്റുമാനൂർ: അർധരാത്രിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നാൽപാത്തിമല തടത്തിൽ സുരേന്ദ്രന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപം നാൽപാത്തിമലയിലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് എതിർവശത്തുള്ള വിജനമായ പുരയിടത്തിൽ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഇതിനിടെ അതുവഴി ഗാന്ധിനഗർ പോലീസിന്റെ പട്രോളിംഗ് സംഘം എത്തുന്നതു കണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. പല തട്ടുകളായി തിരിച്ചിരിക്കുന്ന പുരയിടത്തിന്റെ മുകളിലത്തെ തട്ടിൽനിന്ന് താഴേക്ക് ചാടിയ ആകാശ് നേരേ കിണറ്റിലേക്ക് വീഴുകയായിരുന്നു. പോലീസ് ജീപ്പ് കടന്നു പോയ ശേഷം വീണ്ടും സംഘാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആകാശ് ഉണ്ടായിരുന്നില്ല. സംഘാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് ആകാശ് കിണറ്റിൽ വീണത് അറിയുന്നത്. അവർതന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്ക് ഫയർഫോഴ്സ് എത്തി…
Read Moreമരവും വൈദ്യുതി പോസ്റ്റും വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; അപകടം കൂട്ടുകാരോടൊപ്പം കളിക്കാൻ എത്തിയപ്പോൾ
ആലുവ: കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിൽ കളിക്കാനെത്തിയ പത്തു വയസുകാരൻ മരവും വൈദ്യുതി പോസ്റ്റും ദേഹത്തു വീണ് മരിച്ചു. പുറയാർ ഗാന്ധിപുരത്ത് അമ്പാട്ട് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്ഫാൻ. ഉള്ള് ബലം കുറഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്. മരം പോസ്റ്റില്‍ വീഴുകയും ഇവ രണ്ടും ചേര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്റെ ദേഹത്തേക്കാണ് ഇവ വന്നുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് ഇര്ഫാൻ.
Read Moreഎതിരാളികളില്ലാത്ത ജയം! ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ
ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപിക്കാരനാണ് മുകേഷ് ദലാൽ. ഇത്തവണ അരുണാചൽപ്രദേശ് നിയമസഭയിലേക്ക് പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ൽ സമാജ്വാദി പാർട്ടിയിലെ ഡിംപിൾ യാദവ് കനൗജ് മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭർത്താവ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു ഡിംപിൾ തെരഞ്ഞെടുക്കപ്പെട്ടത്. വൈ.ബി. ചവാൻ, ഫാറൂഖ് അബ്ദുള്ള, ഹരേ കൃഷ്ണ മഹ്താബ്, ടി.ടി. കൃഷ്ണമാചാരി, പി.എം. സയീദ്, എസ്.സി. ജാമീർ തുടങ്ങിയ പ്രമുഖർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിരില്ലാതെ ലോക്സഭയിലെത്തിയവരിൽ കോൺഗ്രസുകാരാണു മുന്നിൽ. സിക്കിം, ശ്രീനഗർ മണ്ഡലങ്ങളിൽനിന്ന് രണ്ടു തവണ സ്ഥാനാർഥികൾ എതിരില്ലാതെ ലോക്സഭയിലെത്തിയിട്ടുണ്ട്. ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിലാണ് എതിരില്ലാത്ത വിജയമുണ്ടായിട്ടുള്ളത്. 1957ൽ ഏഴു പേരും 1951ലും 1967ലും അഞ്ചു പേർ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1989നു ശേഷം ആദ്യമായാണു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം; സൂറത്തിലെ സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥികളെ പിന്തുണച്ചുകൊണ്ടുള്ളവരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് പിന്തുണച്ചവർ ജില്ലാ ഇലക്ഷൻ ഓഫീസറെ അറിയിക്കുകയായിരുന്നു. ബിഎസ്പി സ്ഥാനാർഥിയും മൂന്നു സ്വതന്ത്രരും ഇന്നലെ പത്രിക പിൻവലിച്ചതോടെ ദലാൽ എതിരില്ലാതെ ലോക്സഭയിലെത്തി. മേയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 1989 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണു സൂറത്ത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ ദർശന ജർദോഷ് അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂറത്ത് ആദ്യതാമര സമ്മാനിച്ചുവെന്നായിരുന്നു ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ പ്രതികരണം. ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം…
Read Moreതൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്റെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം.
Read More