തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ പ്രകടമാകുന്നത്. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ റവന്യൂ ജില്ല കോട്ടയം. 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (100 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4964 കുട്ടികൾ. www.prd.kerala.gov.in, www. result. kerala. gov. in, www.examresults.kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ…
Read MoreDay: May 8, 2024
പുനലൂർ-കൊല്ലം പാതയിൽ ആദ്യ എൽഎച്ച്ബി ട്രെയിൻ സർവീസ് 17 മുതൽ
കൊല്ലം: പുനലൂർ-കൊല്ലം പാതയിൽ എൽഎച്ച്ബി കോച്ചുകളുടെ ആദ്യ ട്രെയിൻ സർവീസ് 17 മുതൽ ഓടിത്തുടങ്ങും. നിലവിൽ ഈ പാതയിൽ ഐസിഎഫ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് ഓടുന്നത്. താംബരം -കൊച്ചുവേളി ദ്വൈവാര സമ്മർ സ്പെഷലാണ് ഇതുവഴി കടന്നുപോകുന്ന ആദ്യ എൽഎച്ച്ബി ട്രെയിൻ. 16 എൽഎച്ച്ബി കോച്ചുകളാണ് ഈ വണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.താംബരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി ചെങ്കോട്ട, പുനലൂർ, കൊല്ലം വഴിയാണ് കൊച്ചുവേളിക്ക് പോകന്നത്. താംബരം-കൊച്ചുവേളി ഈ മാസം 16 മുതൽ ജൂൺ 29 വരെ വ്യാഴം ശനി, ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരികെയുള്ള കൊച്ചുവേളി -താംബരം എക്സ്പ്രസ് ഈ മാസം 17 മുതൽ അടുത്ത മാസം 30 വരെ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. താംബരത്ത് നിന്ന് രാത്രി 7.30 ന് യാത്ര തിരിക്കുന്ന വണ്ടി പിറ്റേദിവസം രാവിലെ 9.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളിയിൽ നിന്ന്…
Read Moreപൂതക്കുളത്ത് അമ്മയുടെയും മകളുടെയും മരണം; ചികിത്സയിൽ തുടരുന്ന ഭർത്താവിന്റെ അറസ്റ്റ് ഉടൻ
ചാത്തന്നൂർ: ഭാര്യയും മകളും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ് നിരീക്ഷണത്തിലാണ് ഭർത്താവ് പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു എന്ന് വിളിക്കുന്ന സുജിത്ത്. സുജിത്തിന്റെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് അറിവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷമാണ് കഴുത്തറത്തതെന്ന് പോലീസ് സംശയിക്കുന്നു. ശ്രീരാഗും ശ്രീജുവും ഗുരുതരാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ പോലീസിനായിട്ടില്ല. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീജുവിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എന്നാണ് പരവൂർ എസ് എച്ച് ഒ പ്രമോദ്…
Read Moreമേയർ വിവാദം: നാളെ യദുവിന്റെ മൊഴിയെടുക്കും; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ യദുവിന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ മൊഴിയെടുക്കുക. കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിനെത്തുടർന്ന് മേയർ ആര്യാ രാജോന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി പോലീസ് ആരംഭിച്ചിരുന്നു. അഭിഭാഷകനായ ബൈജു നോയൽ, കെഎസ്ആർടിസി ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read Moreമാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന് തിയറ്ററുകളിൽ
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മെയ്യ് പത്തിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 247 ആണ്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയ്നറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്…
Read Moreഅമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ്; കങ്കണ റണാവത്
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണൗത്ത്. തന്റെ നിലപാടുകളും രാഷ്ട്രീയവും തുറന്നു പറയാൻ മടി കാണിക്കാത്ത നടിയാണ് കങ്കണ. അതിന്റെ പേരിൽ പലപ്പോഴും വിമർശനത്തിന് ഇരയാകേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയും കടന്നു രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡില്‍ അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്റെ അവകാശവാദം. രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. – കങ്കണ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ്…
Read Moreപിന്‍ഗാമിയാകാൻ പക്വതയില്ല; ആകാശിനെ നീക്കി മായാവതി
ലഖ്നോ: ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നു ആകാശ് ആനന്ദിനെ നീക്കം ചെയ്തതായി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു. ആകാശിന് പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ നടപടി. പക്വത വരും വരെ എല്ലാ പദവികളില്‍നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നുവെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ മകനാണ് 29കാരനായ ആകാശ് ആനന്ദ്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചിരുന്നു.
Read Moreസ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ഭർത്താവ് അറസ്റ്റിൽ. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ(28), സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ (19) എന്നിവരെ ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബിന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി…
Read Moreരേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കമ്മീഷൻ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിയിൽ കർഷകർക്കുള്ള ധനസഹായ പദ്ധതിയെക്കുറിച്ചു പ്രസംഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് റായ്തു ഭറോസ പദ്ധതിക്കു കീഴിൽ കർഷകർക്കു നൽകുന്ന ധനസഹായം മേയ് ഒന്പതിനു മുൻപ് വിതരണം ചെയ്യുമെന്നാണ് രേവന്ത് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നൽകാവൂ എന്നു കമ്മീഷൻ അറിയിച്ചു.
Read Moreനിങ്ങൾ നിന്ന സമരാങ്കണഭൂവിൽ… വഴിതടസപ്പെടുത്തി സിപിഎം സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി സ്ത്രീകള്‍; കൗൺസിലറുടെ പ്രതിരോധം വിഫലമായി; അതിക്രമം ബിജെപി പിന്തുണയിലെന്നു സിപിഎം
ചേര്‍ത്തല: വീടുപണിക്കു തടസമാകുന്ന തരത്തില്‍ വഴിയടച്ച് സിപിഎം സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകള്‍ ചേര്‍ന്നു പിഴുതെടുത്തു. കമ്പിപ്പാരകൊണ്ടു കുത്തിപൊളിച്ചു കൊടിമരംപിഴുതെടുക്കുന്നതു തടയാന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതു സംഘര്‍ഷത്തിനിടയാക്കി. പോലീസെത്തി ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതോടൊപ്പം പ്രധാന റോഡിനായുള്ള സ്ഥലം വിട്ടു നല്‍കുന്നതിലും ധാരണയായിട്ടുണ്ട്. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങളരങ്ങേറിയത്. ഇവിടെ ഏതാനും നാളുകളായി വഴിതര്‍ക്കം നിലനിന്നിരുന്നതാണ്. വഴി അടച്ച് സിപിഎം കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയതായാണ് വീട്ടുകാരുടെ പരാതി. വീട്ടുകാര്‍ക്കു ബിജെപി പിന്തുണ നല്‍കിയതോടെ ഇതു തര്‍ക്കമായി ഉയര്‍ന്നു. ഇവരുടെ വീ്ട്ടിലേക്കുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടു നല്‍കാതെ റോഡിന്റെ സാഹചര്യം അട്ടിമറിച്ച് നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സിപിഎം വാദം. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. ഇതേ വഴിക്കായി മുമ്പും സ്ഥലം…
Read More