ന്യൂയോർക്ക്: അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി. കാറിന്റെ പിൻഭാഗത്തായി ഡിക്കിക്കു താഴെ ഒരു പാന്പ് ചുറ്റിപ്പിടിച്ചിരിക്കുന്നു. കാറിൽനിന്നു ചാടാൻ പാന്പ് ഇടയ്ക്കു ശ്രമം നടത്തിയെങ്കിലും അപകടം മണത്തു സ്വയം പിൻവാങ്ങി. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ സിഗ്നൽ നൽകിയപ്പോഴാണു കാർ ഡ്രൈവർ തനിക്കൊപ്പം ഒരു “ഭീകരൻ’ കൂടി യാത്രചെയ്യുന്ന വിവരമറിയുന്നത്. ഉടൻതന്നെ കാർ നിർത്തി പാന്പിനെ ഇറക്കിവിട്ടു. ഇതിന്റെ വീഡിയോ മറ്റൊരു യാത്രക്കാരൻ പകർത്തി എക്സിൽ ഇട്ടതോടെ പാന്പുസവാരി വൈറലായി. അനവധി ഉരഗവിഭാഗങ്ങളുള്ള പ്രദേശമാണ് അലബാമയിലെ വനമേഖല. അത്യപൂർവമായ ഈസ്റ്റേൺ ഇൻഡിഗോ പാമ്പിനെ അടുത്തനാളിൽ ഇവിടെ കണ്ടെത്തിയിരുന്നു. A snake hanging out of a car is not something you expect to see while driving down the highway. 🐍…
Read MoreDay: May 8, 2024
ഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചില്നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകല്‍ വിവാദത്തിലാണ് നടപടി. കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ക്ലബ് നല്കിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്. ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ടീം പിന്മാറുകയും എഐഎഫ്എഫ് വലിയ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. പരിശീലകനും പിഴ ചുമത്തി. റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയും കോച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും 10 കളികളില്‍ വിലക്കുമാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ശിക്ഷ വിധിച്ചത്. പിഴയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സ്…
Read Moreമാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
ബുവാനോസ് ആരീസ്: 1986ലെ ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഡിയാഗോ മാറഡോണയുടെ ഗോൾഡൻ ബോൾ ട്രോഫി ജൂണിൽ ഫ്രാൻസിൽ ലേലം ചെയ്യുമെന്നു ലേല കേന്ദ്രം അഗ്ട്സ് അറിയിച്ചു. ലേലത്തിലെത്തുന്ന ആദ്യ ഗോൾഡൻ ബോൾ ആണിത്, മൂല്യം ഇനിയും സ്ഥിരീകരിക്കാനിരിക്കേ ജൂണ്‍ 6നു നടക്കുന്ന ലേലത്തിൽ വൻ തുക ലഭിക്കുമെന്നു ലേല സ്ഥാപനം പ്രതീക്ഷിക്കുന്നു. മെക്സിക്കോ ലോകകപ്പിൽ അർജന്റീനയുടെ നായകനായിരുന്ന മാറഡോണ ലോകകപ്പ് വിജയത്തിലേക്കു ടീമിന നയിച്ചു. ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടി. ടൂർണമെന്റിന്റെ എല്ലാ മിനിറ്റിലും കളിക്കുകയും ചെയ്തു.
Read Moreട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ പ്രഖ്യാപനം നടത്തിയത്. നീല, ഓറഞ്ച് നിറങ്ങൾ നിറഞ്ഞതാണ് ജേഴ്സി. ’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണു ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയുമുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓണ്‍ലൈനായും ജഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു. അഡിഡാസിന്റെ ഔദ്യോഗിക സൈറ്റിലെ വിലയിൽ സാധാരണ സൈസിന് 5,999 രൂപയാകും. ഇതിലും കുറഞ്ഞ തുകയിൽ ഒരാൾക്ക് ഈ മാസം ഡൽഹിയിൽനിന്നു ഗോവയ്ക്കു പോകാം. അടുത്ത ഒരു മാസത്തിനുള്ളിൽ ഡൽഹി-ഗോവ വിമാന ടിക്കറ്റുകളുടെ വില 5500 രൂപയിൽ താഴെയായിരിക്കുമെന്നു നിരവധി ട്രാവൽ ബുക്കിംഗ് സൈറ്റുകൾ അറിയിച്ചു. പുതിയ ജഴ്സി അനാവരണം ചെയ്യുന്ന വീഡിയോയാണ് അഡിഡാസ്…
Read Moreവേനൽ മഴയിൽ പെരുകി കൊതുകുകൾ; പനികൾപലതരം; കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം
കോട്ടയം: ഇടവിട്ടുള്ള വേനല്‍മഴയ്ക്കൊപ്പം മലയോര മേഖലയില്‍ കൊതുകുശല്യം രൂക്ഷം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രണ്ടാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിരട്ടകള്‍, ഉപയോഗിക്കാത്ത പാത്രങ്ങള്‍, കൊക്കോത്തോട്, വാട്ടര്‍ ടാങ്ക് എന്നിവയില്‍ കൊതുകു പെരുകാന്‍ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടാപ്പിംഗ് മുടങ്ങിയ തോട്ടങ്ങളില്‍ ചിരട്ട കമിഴ്ത്തി വയ്ക്കണം. വടക്കന്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകു നശീകരണം പ്രധാനമാണ്.വെസ്റ്റ് നൈല്‍ പനി ജപ്പാന് ജ്വരവും ഡെങ്കിയും പോലെ ഗുരുതരമാകാറില്ലെങ്കിലും കരുതല്‍ വേണം. വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇതിന് വാക്സിന് ലഭ്യമല്ല. തലവേദന, പനി, പേശീവേദന, തലചുറ്റല്‍, ഓര്മ നഷ്ടപ്പെടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, ലേപനങ്ങള്‍ പുരട്ടുക, കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കുക തുടങ്ങിയവ ഫലപ്രദമാണ്. കൊതുകിന്റെ ഉറവിട നശീകരണമാണ്…
Read Moreകണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ… വിവാദങ്ങൾക്ക് വിട; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് കെ. സുധാകരന്
തിരുവനന്തപുരം: കണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ… മുദ്രാവാക്യങ്ങളുടെ അലയൊലികളോടെ കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ. സുധാകരന്. ഇന്ദിര ഭവനില്‍ ഉജ്വല വരവേല്‍പ്പാണ് അദ്ദേഹത്തിന് അണികള്‍ നല്‍കിയത്. എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്ദിരഭവനില്‍ എത്തിയത്. കെഎസ്യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്റെ പ്രതികരണം. തനിക്കെതിരേ ഒരു തന്ത്രവും പാർട്ടിക്കുള്ളിൽ ആരും മെനയുന്നില്ല. ആരോടും ഒരു പരാതിയോ പരിഭവമോ തനിക്കില്ലന്നും സുധാകരൻ പറഞ്ഞു.
Read Moreകൊടും ചൂടിൽ ആനക്കാര്യം പറഞ്ഞാൽ… ദിവസം മൂവായിരം ലിറ്ററോളം വെള്ളം; തണുപ്പിക്കാൻ തണ്ണിമത്തനും വെള്ളരിയും നിർബന്ധം
കോട്ടയം: കൊടുംചൂടില്‍ നാട്ടാനകളെ പോറ്റാന്‍ ഇക്കാലത്ത് ഉടമകള്‍ക്കും പാപ്പാനും ചില്ലറ കഷ്ടപ്പാടൊന്നുമല്ല. ദിവസം നാനൂറു ലിറ്റര്‍ മുതല്‍ അഞ്ഞൂറു ലിറ്റര്‍ വരെ തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. വയറുനിറയെ വെള്ളം കുടിപ്പിച്ചാലൊന്നും ആനച്ചൂടിന് ശമനമാകില്ല. പുഴയിലെ കയങ്ങളില്‍ ഒരു മണിക്കൂര്‍ മുങ്ങിക്കിടന്നാല്‍ അല്പം കുളിരു കിട്ടും. അതിനു സൗകര്യമില്ലാത്തവര്‍ മൂന്നുനാലു നേരം ഹോസിലൂടെ വെള്ളമൊഴിച്ച് ഗജകേസരികളെ തണുപ്പിക്കുകയാണ്. ആനക്കൂടിനു പുറത്ത് തണല്‍മരങ്ങളുടെ ചുവട്ടിലാണ് തളയ്ക്കുക. വീപ്പകളില്‍ കുടിവെള്ളം അടുത്തുണ്ടാകും. ദിവസം മൂവായിരം ലിറ്ററോളം വെള്ളം ഗജരാജനായി കരുതുകയാണ് ഉടമകള്‍. പൂരങ്ങളും ഉത്സവങ്ങളും കൊടിയിറങ്ങിയതോടെ ഏറെ ആനകളും വിശ്രമത്തിലാണ്. പനമ്പട്ടയും പുല്ലും മാത്രം പോരാ ചൂടിന് ശമനമായി തണ്ണിമത്തനും വെള്ളരിക്കയും നിര്‍ബന്ധം. ദഹനക്കേട് വരാതിരിക്കാന്‍ പഴവും ശര്‍ക്കരയും മരുന്നുകൂട്ടുകളും ചേര്‍ത്ത് അഞ്ചു കിലോ അരിയുടെ കഞ്ഞിയും കൊടുത്താല്‍ കുശാല്‍. ഉഷശ്രീ ശങ്കരന്‍കുട്ടി ആനയെ ഉടമ ഏറ്റുമാനൂര്‍ ഉഷശ്രീ പി.എസ്.…
Read Moreജീവനെടുക്കുന്ന വന്യത; ഇനി രക്ഷകരാകാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം
വന്യജീവി സംഘർഷം തുടർക്കഥയായ കോന്നിയിൽ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കും. വാഹനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയായിരിക്കും കോന്നിയിൽ പുതിയ ആർആർടി രൂപീകരിക്കുന്നത്. ഇതിനായുള്ള വനം വകുപ്പിന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഇതോടെ അടിയന്തരമായി ടീം രൂപീകരിക്കാനുള്ള നടപടികളുമായാണ് വനം വകുപ്പ് മുന്നോട്ടു പോകുന്നത്. നിലവിൽ ജില്ലയിലെ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തര സാഹചര്യങ്ങളിൽ റാന്നി ടീമിന്റെ സഹായമാണ് തേടിക്കൊണ്ടിരുന്നത്. ആർആർടി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയായും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഫോറസ്റ്റ് ഓഫീസർ ഗ്രേഡിലേക്കും മാറ്റപ്പെടും. 331.66 ചതുരശ്ര കിലോമീറ്റർ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമേഖലയാണ് കോന്നി. 331.66 ചതുരശ്ര കിലോമീറ്ററുകളിലായാണ് കോന്നി വനമേഖല വ്യാപിച്ചു കിടക്കുന്നത്. കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലായി എട്ട് ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്.…
Read Moreകാലത്തിനൊത്ത മാറ്റം; നിർമിതബുദ്ധിയിൽ ഇനി അധ്യയനം; പുതുതലമുറയ്ക്കു വെളിച്ചമേകാൻ അധ്യാപക പരിശീലനം
നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി പുതുതലമുറയ്ക്കു വെളിച്ചമേകാൻ അധ്യാപക പരിശീലനം തുടങ്ങി. കാലത്തിന്റെ മാറ്റത്തിനനുസൃതമായി അധ്യാപക സമൂഹത്തെയും സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധിക്കാല അധ്യാപക പരിശീലന പരിപാടിയിൽ ഇക്കുറി എഐ (നിർമിത ബുദ്ധി) പരിശീലനം കടന്നുകൂടിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കായാണ് ആദ്യഘട്ട എഐ പരിശീലനം. ജില്ലയിലെ മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 3077 അധ്യാപകർക്കു പരിശീലനം നൽകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓഗസ്റ്റിനു മുന്‍പ് എല്ലാ അധ്യാപകരും ഇതിന്റെ ഭാഗമാകും. സ്കൂളുകളിലെ ഐടി കോ ഓർഡിനേറ്റർമാർ, കൈറ്റ്സ് മാസ്റ്റർമാർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്. ആറുഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. അധ്യാപനം മുതൽ മൂല്യനിർണയം വരെ ഈ ഭാഗങ്ങളിലുൾപ്പെടും. എഐ ഉയർത്താവുന്ന വെല്ലുവിളികളും അപകടങ്ങളും വിശകലനം ചെയ്തുകൊണ്ടാണ് പരിശീലന ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്. വീഡിയോ മുഖേന അധ്യാപനം പാഠഭാഗങ്ങളെ വിശദവും രസകരവുമാക്കി അവതരിപ്പിക്കാനും വീഡിയോകൾ നിർമിക്കാനും അധ്യാപകരെ പ്രാപ്തരാക്കുകയെന്നത് കൈറ്റിന്റെ ആദ്യഘട്ട പരിശീലനത്തിൽ…
Read Moreആലപ്പുഴയിലെ എന്റെ തോൽവിക്കായി വി. മുരളീധരൻ പ്രവർത്തിച്ചു; ബിജെപി അവലോകനത്തിൽ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാതെ പി.കെ. കൃഷ്ണദാസ് പക്ഷം. ഇന്നലെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ കൃഷ്ണദാസിനെക്കൂടാതെ എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ശോഭ സുരേന്ദ്രൻ യോഗത്തിൽ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിൽ സ്ഥാനാർഥിയായ തനിക്കെതിരേ മുരളീധരൻപ്രവർത്തിച്ചതായുള്ള വിവരം പാർട്ടി പ്രവർത്തകരിൽനിന്നു ലഭിച്ചുവെന്നായിരുന്നു ശോഭയുടെ ആരോപണം. എന്നാൽ കൂടുതൽ ചർച്ചയ്ക്കു പ്രകാശ് ജാവദേക്കർ അനുമതി നൽകിയില്ല. ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെ ജാവദേക്കർ കണ്ട വിവാദം ചർച്ചയായില്ല. എന്നാൽ പാർട്ടി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ വാർത്തയാകുന്നതിലുള്ള നീരസം അദ്ദേഹം യോഗത്തിൽ പ്രകടിപ്പിച്ചു.
Read More