തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു രണ്ടു സീറ്റുകൾ ലഭിക്കുമെന്നു ബിജെപി. തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്നാണ് ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കു 20 ശതമാനത്തിലേറെ വോട്ടും ലഭിക്കും. ആലപ്പുഴയിലും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മികച്ച പ്രവർത്തനമാണു നടന്നത്. ഈ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന വിലയിരുത്തലില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. മലബാർ മേഖലയിൽ മുസ്ലിം വോട്ടുകളിൽ കേന്ദ്രീകരണം ഉണ്ടായതായും സംസ്ഥാന നേതൃയോഗം വിലയിരുത്തി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിനു ജയിക്കുമെന്നാണ് ബൂത്തുതലം മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ ബിജെപി നേതൃത്വത്തിനു ലഭ്യമാകുന്നത്. സ്ഥാനാർഥി 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണു വിലയിരുത്തൽ. നേമത്ത് ഇരുപതിനായിരത്തിനും വട്ടിയൂർകാവിൽ 15,000ത്തിനും മുകളിൽ ലീഡാണു പ്രതീക്ഷ. കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. ഡോ.ശശിതരൂർ രണ്ടാമത് എത്തുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു ലക്ഷം വോട്ട് നേടി തൃശൂരിൽ സുരേഷ്…
Read MoreDay: May 8, 2024
അഴകേകി വരാടുകൾ; ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകൾ
തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകളെ കണ്ടെത്തി. ഇത്തവണ നടത്തിയ കണക്കെടുപ്പിൽ 144 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. മൂന്നാർ വന്യജീവി ഡിവിഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് ഏപ്രിൽ 29 മുതൽ മേയ് രണ്ടുവരെ കണക്കെടുപ്പ് നടന്നത്. ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നീ ഫോറസ്റ്റ് റേഞ്ചുകളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 128 കുഞ്ഞുങ്ങളടക്കം 803 വരയാടുകളെ കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് വരയാടുകളുടെ എണ്ണം ഇവിടെ കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. തമിഴ്നാട് വനംവകുപ്പുമായി യോജിച്ച് ഏകീകൃത രീതിയിലാണ് ഇത്തവണ കണക്കെടുപ്പ് നടത്തിയത്. തമിഴ്നാട് ഭാഗത്തുള്ള കണക്കെടുപ്പിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 33 ബ്ലോക്കുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പ്രത്യേക പരിശീലനം നേടിയ മൂന്നുപേരടങ്ങുന്ന സംഘത്തെയാണ് കണക്കെടുപ്പിനു നിയോഗിച്ചിരുന്നത്.
Read Moreപകര്‍പ്പവകാശം ലംഘിച്ച് എന്‍സിഇആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
കൊച്ചി: പകര്‍പ്പവകാശം ലംഘിച്ച് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ട്രെയിനിംഗ് (എന്‍സിആര്‍ടി) എന്ന സ്ഥാപനത്തിന്റെ പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു വിതരണം ചെയ്ത രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം ടിഡി റോഡിലുള്ള സൂര്യ ബുക്സ്, കാക്കനാട് പടമുകള്‍ ഭാഗത്തുള്ള മൗലവി ബുക്ക് ആന്‍ഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. പത്താം ക്ലാസിലെ മാത്തമാറ്റിക്സ്, ഡെമോക്രാറ്റിക് പൊളിറ്റിക്സ് 2, സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ എന്നീ വിഷയങ്ങളുടെയും ഒമ്പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇന്ത്യ ആന്‍ഡ് ദ് കണ്ടംപററി വേള്‍ഡ്, ഇക്കണോണിക്സ് സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ, സോഷ്യല്‍ സയന്‍സ് ഡെമോക്രാറ്റിക് പൊളിറ്റിക്സ് എന്നീ പാഠപുസ്തകങ്ങളുമാണ് അച്ചടിച്ചു വിതരണം ചെയ്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreഇന്ന് പത്ത് ജില്ലകൾ ചുട്ടുപൊള്ളും; സാധാരണയേക്കാൾ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും; ആശ്വാസമായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളൊഴികെ10 ജില്ലകളിലുമാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്. സാധാരണയേക്കാൾ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരും. കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കൊടുംചൂടിന് ആശ്വാസമായി, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
Read Moreഎസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന്; ഫലം വേഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്
തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപനശേഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. കൈറ്റിന്റെ ക്ലൗഡ് അധിഷ്ഠിത പോർട്ടലും “സഫലം 2024’ മൊബൈൽ ആപ്പും എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്ഇ ഫലങ്ങളറിയാൻ www.results. kite.kerala. gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടലിനു പുറമെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസിയുടെ വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ – വിദ്യാഭ്യാസ…
Read More‘എന്തൊക്കെയാ ഇവിടെ നടക്കുന്നേ’; പേളിയുടേയും ശ്രീനിയുടേയും വിവാഹ വാർഷിക ആഘോഷം കണ്ട് മകൾ നിലയുടെ ചോദ്യം വൈറൽ
പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിന്റെ വീഡിയോ പേളി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് താര ജോഡികൾക്ക് വിവാഹ ആശംസയുമായി രംഗത്തെത്തിയത്. ഇതിനിടെയിൽ അച്ഛന്റേയും അമ്മയുടെയും വിവാഹ വാർഷികാഘോഷങ്ങൾ കണ്ട് മൂത്ത മകൾ നിലയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നിലയുടെ ചോദ്യം. ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമാണ്, നില ഇതിനോടകം തന്നെ ഞങ്ങളെക്കൊണ്ട് മടുത്തു കഴിഞ്ഞു. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്ന അവളുടെ ചോദ്യം കേട്ട് ചിരി നിർത്താൻ പറ്റിയില്ല. ഞങ്ങളുടെ ഒരു ഫൂൾ റീൽ പിന്നാലെ വരുന്നുണ്ട്. എന്നാൽ നിലയുടെ ചോദ്യം എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല. കാരണം ഇത് കേട്ട് ഞങ്ങൾ കുറേ ചിരിച്ചു. എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.വീഡിയോ കാണാൻ…
Read Moreഎയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. കണ്ണൂരിൽ നിന്നും ഷാർജ, മസ്കറ്റ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 2.50ന് പുറപ്പടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്കത്ത് വിമാനവും റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും മസ്കത്ത്, ദുബായ്, അബുദാബി വിമാനങ്ങള്‍ റദ്ദാക്കി. ഇതേതുടർന്ന് നൂറു കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ അനൗദ്യോഗിക വിശദീകരണം. യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Read Moreകെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; അപകടം പ്രഭാത നടത്തത്തിനിടെ
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. സാധാരണ ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാമ്പസിനുള്ളിൽ പ്രഭാതസവാരി നടത്തുന്ന കെ.പി. യോഹന്നാൻ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
Read Moreവംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തടഞ്ഞ് ബസ് കണ്ടക്ടർ
ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തടഞ്ഞ് ബസ് കണ്ടക്ടർ. ആനന്ദ് റാവു സർക്കിളിൽ ഇന്നലെയാണു സംഭവം. ആമകളെ ബാഗിലാക്കി സ്വകാര്യ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ബാഗിനുള്ളിൽ അനക്കം കണ്ടത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ യാത്രക്കാരൻ ബാഗുമായി ബസിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ കണ്ടക്ടറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബാഗിൽ 218 ആമകളുണ്ടായിരുന്നു. വിവിധ ഏഷ്യൽ രാജ്യങ്ങളിൽ വിൽപ്പനയ്ക്കായി ചെന്നൈയിലേക്കു കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഒരു ഇന്ത്യൻ നക്ഷത്ര ആമയ്ക്ക് വിപണിയിൽ 10,000ലേറെ രൂപ വിലവരും. ഉയർന്ന തോതിലുള്ള കള്ളക്കടത്ത്, മോശം ആവാസവ്യവസ്ഥ എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരികയാണ്. കർണാടകയിലെ ഗ്രാമീണ മേഖലകളിൽ നക്ഷത്ര ആമ വേട്ട പതിവാണ്.ആമകളെ പിന്നീട് വനത്തിൽ തുറന്നുവിടുമെന്നു വനംവകുപ്പ് അറിയിച്ചു.
Read Moreവടക്കുംനാഥന് 51 കുടം ജലധാര, ദേവന് ആയിരം കുടം ജലധാര… മഴയ്ക്കായി വരുണ ദേവനെ പ്രീതിപ്പെടുത്തി പൂജ ചെയ്ത് തൃശൂരിലെ ഭക്തജന കൂട്ടായ്മ
സംസ്ഥാനത്ത് കൊടും വരൾച്ച നേരിടുന്പോൾ മഴയ്ക്കായ് പ്രത്യേക പൂജ നടത്തി . തൃശൂരിലെ ഭക്തജന കൂട്ടായ്മ. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. ചൊവ്വ പുലർച്ചെ നാലോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്. അസഹനീയമായ ചൂടിൽ ജനങ്ങൾ വലയുന്പോൾ മഴ പെയ്യിക്കുന്നതിനായി വരുണ ഭഗവാനെ പ്രീതിപ്പെടുത്താനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. 40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് വടക്കുംനാഥന് 51 കുടം ജലധാരയും, ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും, വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. മഴ ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്തി ദേവനെ പ്രീസിപ്പെടുത്തുക എന്ന തീരുമാനത്തിലെത്തിയതെന്ന് പുലിയന്നൂർ…
Read More