മ​ഴ​യെ​ത്തി! അഞ്ച് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്; എ​ല്ലാ ജി​ല്ല​ക​ളി​ലും മെ​യ് 14 വ​രെ മ​ഴ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട്ടി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച (മെ​യ് 11) യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മെ​യ് 12 ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി. മെ​യ് 13ന് ​പ​ത്ത​നം​തി​ട്ട​യി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഇ​ന്ന് മു​ത​ൽ മെ​യ് 14 വ​രെ എ​ല്ലാ ദി​വ​സ​വും എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. യെ​ല്ലോ അ​ല​ർ​ട്ടി​ല്ലാ​ത്ത ജി​ല്ല​ക​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആയ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത്…

Read More

എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ്ര​തി​രോ​ധി​ച്ച് പാ​ർ​ട്ടി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള ക​ഴി​വ്; കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് സു​ധാ​ക​ര​നൊ​പ്പം; വി.​ഡി. സ​തീ​ശ​ന​ട​ക്കം നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വീ​ണ്ടും ഏ​റ്റെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് കെ. ​സു​ധാ​ക​ര​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തിയെന്നു സൂചന. ഹൈ​ക്ക​മാ​ൻ​ഡി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി തന്‍റെ മ​ട​ങ്ങി​വ​ര​വ് സാധ്യമാക്കിയ സു​ധാ​ക​ര​ന്‍റെ ക​രു​നീക്കം ഗ്രൂ​പ്പ് നേ​താ​ക്ക​ളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ‌എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഹൈ​ക്ക​മാ​ന്‍ഡി​ന്‍റെ പി​ന്തു​ണ സു​ധാ​ക​ര​ന് ല​ഭി​ക്കാ​ൻ വ​ഴി​വ​ച്ച​ത്. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ്ര​തി​രോ​ധി​ച്ച് പാ​ർ​ട്ടി​യെ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടുപോ​കാ​ൻ പ്രാ​പ്തി​യു​ള്ള നേ​താ​വ് സു​ധാ​ക​ര​നാ​ണെ​ന്ന് എ.​കെ. ആ​ന്‍റ​ണി ഹൈ​ക്ക​മാ​ൻ​ഡി​നെ ധ​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. കെ.​ സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നമേറ്റെടുക്കാ​ൻ ഇ​ന്ദി​രാ ഭ​വ​നി​ൽ എ​ത്തി​യ​പ്പോ​ൾ എം.​എം. ഹ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ൾ വി​ട്ടുനി​ന്ന​ത് സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ൾ വിവാദമാ​ക്കി​യി​ട്ടു​ണ്ട്. ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ഹ​സ​ൻ കൈ​ക്കൊ​ണ്ട​ ചി​ല തീ​രു​മാ​ന​ങ്ങ​ൾ സു​ധാ​ക​ര​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തെ​ല്ലാം പു​ന​ഃപ​രി​ശോ​ധി​ക്കു​മെ​ന്നു സുധാകരൻ പരസ്യമായി പ​റ​ഞ്ഞ​തും ഗ്രൂപ്പ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ചു.…

Read More

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം മു​ത​ൽ നാ​ല് വ​ർ​ഷ ബി​രു​ദം; ജൂ​ലൈ ആ​ദ്യ​വാ​രം മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും; കോ​ള​ജ് യൂ​ണി​യ​ന്‍ ഇ​ല​ക്ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ 30നു ​മു​മ്പ്; ആ​ർ. ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം മു​ത​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 133 ക്രെ​ഡി​റ്റു​ക​ൾ ആ​ർ​ജി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം നേ​ടി പു​റ​ത്തി​റ​ങ്ങാം. നാ​ലാം വ​ർ​ഷം ഗ​വേ​ഷ​ണാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്റേ​ൺ​ഷി​പ്പും പ്രൊ​ജ​ക്റ്റു​ക​ളും ആ​യി മൊ​ത്തം 177 ക്രെ​ഡി​റ്റ്‌ ആ​ർ​ജ്ജി​ച്ചാ​ൽ ഓ​ണേ​ഴ്സ് ബി​രു​ദം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളജ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കേ​ര​ള​ത്തി​ൽ ഈ ​അ​ക്കാ​ദ​മി​ക​വ​ർ​ഷം മു​ത​ൽ നാ​ലു​വ​ർ​ഷ ബി​രു​ദം ആ​രം​ഭി​ക്കു​ക​യാ​ണ്. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 133 ക്രെ​ഡി​റ്റു​ക​ൾ ആ​ർ​ജി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം നേ​ടി പു​റ​ത്തി​റ​ങ്ങാം. നാ​ലാം വ​ർ​ഷം ഗ​വേ​ഷ​ണാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്‍റ​ൺ​ഷി​പ്പും പ്രൊ​ജ​ക്റ്റു​ക​ളും ആ​യി മൊ​ത്തം 177 ക്രെ​ഡി​റ്റ്‌ ആ​ർ​ജി​ച്ചാ​ൽ ഓ​ണേ​ഴ്സ് ബി​രു​ദം ല​ഭി​ക്കും.  സ്കി​ൽ കോ​ഴ്സു​ക​ൾ​ക്കും…

Read More

മെ​മ്മ​റി കാ​ർ​ഡ് കാണാതായ സംഭവം: കെഎസ്ആർടിസി ബ​സ് ക​ണ്ട​ക്ട​റെ ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ യ​ദു​വും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ബ​സി​ൽനി​ന്നും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. സം​ഭ​വ ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ട​ക്ട​ർ വെ​ന്പാ​യം സ്വ​ദേ​ശി സു​ബി​നെ​യാ​ണ്  ത​ന്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​വി​ലെ ആ​റി​ന് പോ​ലീ​സ് സം​ഘം സു​ബി​നെ വെ​ന്പാ​യ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ​ത്തി​ച്ചാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ബ​സി​ൽ നി​ന്നും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ത​ന്പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ത​ന്പാ​നൂ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​ന്ന് രാ​വി​ലെ ത​ന്പാ​നൂ​ർ പോ​ലീ​സാ​ണ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ചോ​ദ്യം ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി…

Read More

വെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക

വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ത​രി​ൽ പ​ത്തി​ൽ എ​ട്ട് പേ​ർ​ക്കും യാ​തൊ​രു ല​ക്ഷ​ണ​വും ഉ​ണ്ടാ​കാ​റി​ല്ല. അ​ഞ്ചി​ൽ ഒ​രാ​ളി​ലേ പ​നി വ​രെ കാ​ണു​ക​യു​ള്ളു. പ​നി​യു​ടെ കൂ​ടെ ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന, സ​ന്ധി വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, ദേ​ഹ​ത്ത് ത​ടി​പ്പ് എ​ന്നി​വ കാ​ണാം. രോ​ഗം സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​ശ്ന​മൊ​ന്നു​മു​ണ്ടാ​ക്കാ​തെ മാ​റാം. എ​ന്നാ​ൽ ക്ഷീ​ണ​വും അ​വ​ശ​ത​യും ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും നീ​ണ്ടു​നി​ല്ക്കാം. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാ​ൽ എ​ന്നാ​ൽ നൂ​റ്റ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ വ​രാം. അ​ങ്ങ​നെ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ ക​ഴു​ത്തി​നു വേ​ദ​ന​യും മ​യ​ക്ക​വും ബോ​ധ​ക്കേ​ടും അ​പ​സ്മാ​ര​വും കാ​ഴ്ച​മ​ങ്ങ​ലും പേ​ശി​ക​ൾ​ക്ക് മ​ര​വി​പ്പും ബ​ല​ക്ഷ​യ​വും ഒ​ക്കെ വ​രാം. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ കു​ട്ടി​ക​ളി​ലും വ​യോ​ജ​ന​ങ്ങ​ളി​ലും ഈ ​രോ​ഗം അ​പ​ക​ട​ക​ര​മാ​യേ​ക്കാം. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന​വ​രി​ൽ 10% പേ​രി​ൽ മ​ര​ണ സാ​ധ്യ​ത​യു​ണ്ട്. വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ജാ​പ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് വൈ​റ​സി​ന്‍റെ കു​ടും​ബ​ക്കാ​ര​നാ​യ വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ആ​ണു രോ​ഗ​കാ​രി. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളാ​ണു…

Read More

ഇമ്മിണി ബല്യ ഷവർമയും ചെറിയ മുളകും; ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞു; ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്‍​ദ​നം

ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞ​തി​ന് ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്ക് മ​ര്‍​ദ​നം. ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​യി​ലാ​ണ് സം​ഭ​വം.വ​യ​നാ​ട് സ്വ​ദേ​ശി ക​രീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​രീ​മി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ബി​ല്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ത്താ​ര്‍ , മു​ജീ​ബ്, ജ​നാ​ര്‍​ദ്ദ​ന​ന്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഹോ​ട്ട​ലു​ട​മ​യി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു.

Read More

രാ​ജ​വെ​മ്പാ​ല​ക​ളെ പ​ഠി​ച്ച് ​വിജ​യ് നീ​ല​ക​ണ്ഠ​ൻ

ഒ​മ്പതാം വ​യ​സി​ലാ​ണ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വി​ജ​യ് നീ​ല​ക​ണ്ഠ​ൻ വ​ന​ത്തി​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. മും​ബൈ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ ക​ണ്ട് സ്നേ​ഹി​ച്ചും അ​വ​യെ പി​ന്തു​ട​ർ​ന്നു​മാ​യി​രു​ന്നു അ​ന്നു കാ​ട്ടി​ലേ​ക്കു​ള്ള ആ​ദ്യ​യാ​ത്ര. പി​ന്നീ​ട് ഘോ​ര​വ​ന​ങ്ങ​ളി​ലൂ​ടെ പ്ര​കൃ​തി​യെ​യും മൃ​ഗ​ങ്ങ​ളെ​യും അ​റി​ഞ്ഞു​ള്ള തീ​ർ‌​ഥാ​ട​ന​മാ​യി വി​ജ​യ്‌​യു​ടെ ജീ​വി​തം മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ന് പാ​മ്പുക​ളു​ടെ ഉ​റ്റ സ്നേ​ഹി​ത​നാ​യി മാ​റി വി​ജ​യ്. പ​ഠ​ന വി​ഷ​യ​വും പാമ്പ് ത​ന്നെ. കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ എ​ല്ലാ​വ​രും ഭീ​തി​യോ​ടെ പേ​ടി​ച്ച​ക​ലു​ന്ന പാ​മ്പു​ക​ളു​ടെ രാ​ജാ​വാ​യ രാ​ജ​വെ​മ്പാ​ല​ക​ളാ​ണ് വി​ജ​യ് നീ​ല​ക​ണ്ഠ​ന്‍റെ പ​ഠ​ന​വി​ഷ​യം. രാ​ജ​വെ​മ്പാ​ല​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ മ​നോ​ഹ​ര​മാ​യ നി​ര​വ​ധി ഫോ​ട്ടോ​ക​ളാ​ണ് ന​ല്ലൊ​രു വൈ​ൽ​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​യ വി​ജ​യ്‌​യു​ടെ കാ​മ​റ ക​ണ്ണി​ലൂ​ടെ പു​റ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. രാ​ജ​വെ​മ്പാ​ല​ക​ളെ തേ​ടി അ​വ​രു​ടെ സൗ​ഖ്യം അ​ന്വേ​ഷി​ച്ചു ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് വി​ജ​യ് ഉ​ൾ​വ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും ത​ളി​പ്പ​റ​മ്പി​ലെ പെ​രി​ഞ്ച​ല്ലൂ​ർ സം​ഗീ​ത​സ​ഭ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ് നീ​ല​ക​ണ്ഠ​നി​ൽ നി​ന്ന് ന​മു​ക്ക് പാ​മ്പു​ക​ളി​ലെ രാ​ജാ​വാ​യ രാ​ജ​വെ​മ്പാ​ല​യെ കു​റി​ച്ച് അ​റി​യാം. ഇ​ന്ത്യ​യി​ലെ 544 വ​ന്യ​ജീ​വി…

Read More

മ​ല​പ്പു​റ​ത്ത് സീ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വൈ​കാ​രി​ക​ത, കോ​ട്ട​യ​ത്ത് സീ​റ്റ് ബാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വ​ർ​ഗീ​യ​ത;​ ‘മലപ്പുറത്തെ സീറ്റിന്‍റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട്’; സത്താർ പന്തല്ലൂർ

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രേ പ​രി​ഹാ​സ പരാമാർശ​വു​മാ​യി എ​സ്കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ർ പ​ന്ത​ല്ലൂ​ർ. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക​ണ​ക്ക് വി​ശ​ദീ​ക​രി​ച്ചാ​ണ് സ​ത്താ​റി​ന്‍റെ പ​രാ​മ​ർ​ശം. മ​ല​പ്പു​റ​ത്ത് സീ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വൈ​കാ​രി​ക​ത. കോ​ട്ട​യ​ത്ത് സീ​റ്റ് ബാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വ​ർ​ഗീ​യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ക​ലാ​ല​യ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ത​യാ​റാ​വേ​ണ്ട​ത്. പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് സൗ​ക​ര്യം വേ​ണം. അ​തൊ​രി​ക്ക​ലും ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… മ​ല​ബാ​റി​ൽ ഉ​പ​രി​പ​ഠ​ന അ​വ​സ​ര​ത്തി​ന് വേ​ണ്ടി വീ​ണ്ടും മു​റ​വി​ളി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​നെ കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം മ​ല​പ്പു​റം എ​ന്ന് പ​റ​ഞ്ഞു വി​കാ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നാ​ണ്.എ​ങ്കി​ൽ വി​വേ​ക​ത്തോ​ടെ ഒ​രു കാ​ര്യം ചോ​ദി​ക്ക​ട്ടെ, മ​ല​പ്പു​റം ജി​ല്ല​യി​ൽ 85 സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ൾ, 88 എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ൾ. ര​ണ്ടി​ലും കു​ടി 839 ബാ​ച്ചു​ക​ൾ.…

Read More

മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച ശ്രീ​രാ​ഗി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം; പി​താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ് ശ്രീ​രാ​ഗ്

ചാ​ത്ത​ന്നൂ​ർ: പി​താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശ്രീ​രാ​ഗ് മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച​തി​ന് പി​ന്നാ​ലെ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി. പു​ത​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ൻ​സ് ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​രാ​ഗ് ര​ണ്ട് എ ​പ്ല​സും നാ​ല് എ ​ഗ്രേ​ഡും (1058 മാ​ർ​ക്ക്) നേ​ടി​യാ​ണ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്. പൂ​ത​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ച്ച ശ്രീരാഗിന് എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യിൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ലഭിച്ചിരുന്നു. പു​ത​ക്കു​ളം വേ​പ്പി​ൻ മൂ​ട് തെ​ങ്ങി​ൽവീ​ട്ടി​ൽ ശ്രീ​രാ​ഗി​നെ​യും അ​മ്മ പ്രീ​ത​യെ​യും സ​ഹോ​ദ​രി ശ്രീ​ന​ന്ദ​യെ​യും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പി​താ​വ് ശ്രീ​ജു (സു​ജി​ത്) ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ശ്രീ​ജു​വും ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചി​രു​ന്നു. അ​മ്മ പ്രീ​ത​യും സ​ഹോ​ദ​രി ശ്രീ​ന​ന്ദ​യും മ​രി​ച്ചു. ശ്രീ​രാ​ഗി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ശ്രീ​രാ​ഗി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യും ക​ഴി​ഞ്ഞ…

Read More

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം, ജോ​ലി എ​ന്നി​വ വേ​ണം! ഇ​ഷ്ട​മു​ള്ള ഒ​രാ​ൾ വ​ന്നാ​ൽ ക​ല്യാ​ണം ക​ഴി​ക്ക​ണം, ഇ​ല്ലെ​ങ്കി​ലും കു​ഴ​പ്പമി​ല്ല: റി​തു മ​ന്ത്ര

ആ​ദ്യ റി​ലേ​ഷ​ൻ​ഷി​പ്പ് ഉ​പേ​ക്ഷി​ച്ച്, ര​ണ്ടു മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ റി​ലേ​ഷ​ൻ​ഷി​പ്പ്. അ​ത് പോ​യ​ത് ബ​ർ​ഗ​ർ വാ​ങ്ങി ത​രാ​ഞ്ഞി​ട്ടാ​ണ്. പി​ന്നീ​ട് ഞാ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ളി​ലേ​ക്കു പോ​കാ​തെ ക​രി​യ​റി​ൽ ഫോ​ക്ക​സ് ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത്. ഇ​നി ഒ​രാ​ൾ വ​ന്നാ​ൽ മ​ന​സി​ലാ​ക്കി വ​ര​ണം. ഒ​രു പ​രീ​ക്ഷ​ണ​വും ജീ​വി​ത​ത്തി​ൽ ന​ട​ത്താ​നു​ള്ള സ​മ​യം ഇ​നി​യെ​ന്‍റെ മു​ന്നി​ലി​ല്ല. ഒ​രു പോ​യി​ന്‍റ് ക​ഴി​ഞ്ഞാ​ൽ പി​ന്നെ ന​മ്മ​ൾ ക​രി​യ​ർ നോ​ക്ക​ണം. ഞാ​ൻ ഇ​പ്പോ​ൾ എ​ന്‍റെ ക​രി​യ​ർ നോ​ക്കു​വാ​ണ്. എ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് എ​ന്‍റെ യാ​ത്ര. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം, ജോ​ലി എ​ന്നി​വ വേ​ണം. അ​ത് ക​ഴി​ഞ്ഞ് ഇ​ഷ്ട​മു​ള്ള ഒ​രാ​ൾ വ​ന്നാ​ൽ ക​ല്യാ​ണം ക​ഴി​ക്ക​ണം. ഇ​ല്ലെ​ങ്കി​ലും കു​ഴ​പ്പം ഒ​ന്നും ഇ​ല്ല. ഞാ​ൻ എ​ന്‍റെ അ​മ്മ​യെ ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. അ​മ്മ ഒ​രു സിം​ഗി​ൾ പേ​ര​ന്‍റാ​ണ്. -റി​തു മ​ന്ത്ര

Read More