കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി സംശയം. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനീയറാണ് ഇയാള്‍. രാഹുല്‍ രാജ്യം വിട്ടോ എന്ന് ഉറപ്പിക്കാന്‍ ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി പോലീസ് രാജ്യമെങ്ങും ജാഗ്രത പുലര്‍ത്തിവരികയാണ്. എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. രാഹുല്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായി ചില സൂചനകള്‍ ഉള്ളതിനാല്‍ പോലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്ക് രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് നിലപാടില്‍ പൊതുസമൂഹത്തില്‍നിന്നു ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് ഓഫീസര്‍ എ.എസ്. സരിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ്…
Read MoreDay: May 16, 2024
പകർച്ച സ്വഭാവത്തിൽ ഹെപ്പറ്റൈറ്റിസ് എ; രോഗം പകരുന്ന വഴികൾ
കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരൾവീക്കം എന്നും ഇത് അറിയപ്പെടുന്നു. മദ്യം, വൈറസ്, ചിലതരം മരുന്നുകൾ, വിഷ പദാർഥങ്ങൾ, മയക്കുമരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ, ദഹനപചന അവയവങ്ങളിലെ കുഴപ്പങ്ങൾ എന്നിവ കാരണമാണ് ഇത് ഉണ്ടാകുന്നത്. ഏറ്റവും സാധാരണയായി കാണുന്നത് വൈറസ് കാരണം ഉള്ളവയാണ്. ഇതിൽ ഒരു ലക്ഷണമായി മഞ്ഞപ്പിത്തവും കാണാം. അക്യൂട്ട് & ക്രോണിക് ഹെപ്പറ്റൈറ്റിസ് കരളിനെ ബാധിച്ച് ആറുമാസങ്ങൾക്കുള്ളിൽ ശരീരത്തിലെ സ്വാഭാവിക രോഗ പ്രതിരോധ പ്രവർത്തനം കാരണം പൂർണമായും ശമിക്കാവുന്ന രോഗമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്.ആറു മാസങ്ങൾക്കു ശേഷവും തുടർന്നു നിൽക്കുന്നതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നാണ് പറയുന്നത്. രോഗം പകരുന്ന വഴികൾ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ പലതുണ്ടെങ്കിലും പകർച്ച സ്വഭാവത്തോടെ സാധാരണ കാണുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് മലിനമായ ആഹാരം, വെള്ളം എന്നിവയിലൂടെ പകരാം. മഞ്ഞപ്പിത്തം ലക്ഷണമായി…
Read Moreഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് നൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്‍കാനുള്ള നടപടികൾ യുഎസ് പ്രസിഡന്റ് ബൈഡൻ ആരംഭിച്ചു. ഇതിനുള്ള അനുമതി നല്‍കണമെന്ന് കോൺഗ്രസിനോടു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പലസ്തീനികൾ തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടിയുടെ പേരിൽ ഇസ്രയേലിന് ആയുധങ്ങൾ നല്‍കുന്നത് നിർത്തിവയ്ക്കുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നതാണ്. കഴിഞ്ഞയാഴ്ച ശക്തിയേറിയ ബോംബുകളുടെ ഷിപ്മെന്റ് കഴിഞ്ഞയാഴ്ച യുഎസ് തടഞ്ഞു. അമേരിക്ക നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ ഉപയോഗിച്ചിരിക്കാമെന്ന റിപ്പോർട്ടും യുഎസ് തയാറാക്കിയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ആയുധക്കയറ്റുമതി തുടരാനുള്ള നീക്കങ്ങളാണു ബൈഡൻ ഭരണകൂടം നടത്തുന്നത്. നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ട്രംപിനെ നേരിടേണ്ട ബൈഡൻ ഗാസ യുദ്ധത്തിന്റെ പേരിൽ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതിക്കു തടസം വരാതിരിക്കാൻ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കന്മാർ.
Read Moreകേണൽ അനിൽ കാലെയുടെ മരണം; ഇന്ത്യയോടു മാപ്പു പറഞ്ഞ് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി: ഗാസയിലെ റഫയിൽ ഇസ്രയേൽ വെടിവയ്പിൽ യുഎൻ ഉദ്യോഗസ്ഥനായ മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഐക്യരാഷ്ട്രസഭ. യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായ കേണൽ വൈഭവ് അനിൽ കാലെ (46) ആണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് ഇദ്ദേഹം യുഎന്നിൽ ചേർന്നത്. “ഞങ്ങളുടെ ക്ഷമാപണവും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ അനുശോചനവും അറിയിക്കുന്നു. ” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇന്ത്യ നൽകിയ സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreരാഹുൽ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമം നടത്തി; അമ്മായിയമ്മയുമായി സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടായെന്ന് യുവതി
പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ രാഹുൽ തന്നെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ചതായയും, അതിന്റെ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ സ്ത്രീധനം സംബന്ധിച്ചു തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഫറൂഖ് എസിപി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘം ഇന്നലെ യുവതിയുടെ പറവൂരിലുള്ള വീട്ടിലെത്തി മൊഴിയെടുത്തു. വൈകിട്ട് ഏഴോടെ വീട്ടിലെത്തിയ പോലീസ് പെൺകുട്ടിയിൽനിന്നും മാതാപിതാക്കളിൽനിന്നും സഹോദരനിൽനിന്നും മൊഴിയെടുത്തു. രാത്രി പത്തിനു ശേഷമാണ് പോലീസ് സംഘം തിരികെ പോയത്. തന്റെ ആഭരണങ്ങളൊക്കെ കണ്ടെങ്കിലും രാഹുലിന്റെ അമ്മയ്ക്ക് തൃപ്തിക്കുറവുണ്ടായിരുന്നെന്ന് മർദനത്തിന് ഇരയായ യുവതി പറഞ്ഞു. അമ്മയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇടപെടലുണ്ടായതിന് ശേഷമാണ് തനിക്ക് നേരേ രാഹുലിന്റെ മർദനമുണ്ടാകുന്നത്. അമ്മയും…
Read Moreകങ്കണ റണാവത്ത്, ആലിയ ഭട്ട്, ശ്രദ്ധ കപൂർ, അനന്യ പാണ്ഡേ: ട്രെൻഡിനൊപ്പം ബോളിവുഡ് സുന്ദരിമാർക്കൊരു എഐ മേക്കോവർ
2001 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ അശോകയിലെ “സാൻ സനാന” എന്ന ഗാനം അപ്രതീക്ഷിതമായി വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരിക്കുകയാണ്. എന്നാൽ ഇത്തവണ ശ്രദ്ധ ആകർഷിക്കുന്നത് സംഗീതത്തിനല്ല, മേക്കപ്പിനാണ്. ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സ്, പ്രത്യേകിച്ച് വിയറ്റ്നാമിൽ നിന്നുള്ളവർ, “അശോക മേക്കപ്പ് ട്രെൻഡ്” ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ മോക്കോവർ വീഡിയോസ് പങ്കുവച്ചു. പാട്ടിനൊപ്പം അഭിനയിച്ച് മേക്കപ്പിട്ട് ബ്രൈഡൽ മേക്കോവറാണ് ഇവർ ചെയ്യുന്നത്. ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ആരംഭിച്ച ഈ ട്രെൻഡ് ലോകമെമ്പാടും അതിവേഗം വ്യാപിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ ഈ റീൽ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എഐ ആർട്ടിസ്റ്റ് @rhetoricalronak പ്രശസ്ത ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, അനന്യ പാണ്ഡേ, ശ്രദ്ധ കപൂർ, കങ്കണ റണൗത്ത് എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രത്യേക വീഡിയോ തയാറാക്കി. എഐയിൽ സൃഷ്ടിച്ച ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അതിവേഗം വൈറലായി. …
Read Moreതലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം; പിടിയിലായത് 25 വയസിൽ താഴെപ്രായമുള്ളവർ
വെള്ളറട: അമ്പൂരിയില്‍ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ രണ്ട്പേര് പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട് വീട്ടില്‍ അഖില്‍ലാൽ (22), കണ്ണന്നൂര്‍ ആശാഭവനില്‍ അബിൻ(19) എന്നിവർ ആണ് പിടിയിലായത്. കളിയക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മലയിൻകീഴ് സ്വദേശി അബിന്‍ ഒളിവിലാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ അന്പൂരി കണ്ണന്നൂരിൽ നടന്ന ആക്രമണത്തിൽ വീടും വാഹനങ്ങളും തകര്‍ക്കുകയും അഞ്ചുപേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. നാലു പേര് ഉള്‍പ്പെടുന്ന സംഘമാണ് വാളും കത്തിയുമായി അക്രമം നടത്തിയത്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെളളറട കോട്ടയം വിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും ആദ്യം സംഘം അക്രമിച്ചു. സരിതയുടെ തലമുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിച്ചു. രതീഷിനെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വരികയായിരുന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. അയാളെയും അക്രമികള്‍ മര്‍ദ്ദിച്ചു. വെള്ളറടയില്‍…
Read Moreമതിയായ ചികിത്സ കിട്ടാതെ വയോധിക മരിച്ചെന്നാരോപണം; ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുന്നപ്ര അഞ്ചിൽ 70 വയസുകാരി ഉമൈബയുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഉമൈബ ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടോടെ മരിച്ചു. തുടർന്നു മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന നൂറോളം പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാത്തതാണു മരണത്തിനു കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ഒന്നരയോടെയാണ് മൃതദേഹവുമായി…
Read Moreപതിനായിരം മണിക്കൂറെടുത്ത് തയാറാക്കിയ ഗൗൺ: എന്നാൽ ഇഷ അംബാനിക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാനായില്ല; കാരണമിങ്ങനെ…
2024 മെറ്റ്ഗാലയിൽ ഇഷ അംബാനി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുർക്കർ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ച് മെറ്റ് ഗാലയിൽ എത്താനാണ് ഇഷ അംബാനി ഒരുങ്ങിയത്. എന്നാൽ കടുത്ത പനി ബാധിച്ചതിനാലാണ് ഇഷയ്ക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്ന് തൻവി പറഞ്ഞു. ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ പതിനായിരം മണിക്കൂർ സമയം എടുത്താണ് തയാറാക്കിയത്. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇഷ അംബാനിയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗണിലുള്ള ചിത്രങ്ങളും വീഡിയോകളും തൻവി പങ്കുവച്ചത്. തൻവി പങ്കുവച്ച ഇഷയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. ഈ ഗൗൺ നിർമാണത്തിൽ 2013 മുതലുള്ള എംബ്രേയഡറി വർക്കുകളെല്ലാം അടങ്ങിയിട്ടുണ്ടെന്നും തൻവി വ്യക്തമാക്കി. വർഷങ്ങളെടുത്താണ്…
Read Moreഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും സംഭവത്തിനു ശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിയുടെ വല്യച്ഛൻ അതിരാവിലെ വീടുതുറന്ന് പശുവിനെ കറക്കാൻ പോകാറുണ്ടെന്നും വല്യമ്മ സ്ഥലത്തില്ലെന്നും അച്ഛനമ്മമാർ മറ്റൊരു മുറിയിലാണ് കിടക്കാറുള്ളതെന്നുമുള്ള വിവരങ്ങൾ പോലും ഇയാൾക്കറിയാമെന്നതിൽ നിന്നും കുടുംബത്തെ അടുത്തറിയാവുന്ന ആൾ തന്നെയാണെന്ന് വ്യക്തമാണ്. പുലർച്ചെ മൂന്നുമണിയോടെയാണ് വല്യച്ഛൻ തൊഴുത്തിലേക്ക് പോയത്. നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിലില്ലെന്ന് അറിയുന്നത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന്…
Read More