വിവാഹങ്ങൾപോലെ സാധാരണ നടക്കുന്ന ഒന്നായി മാറിയിരിക്കുന്നു വിവാഹമോചനങ്ങൾ. നാട്ടിൻപുറങ്ങളിൽപോലും വിവാഹമോചിതർ ധാരാളം. ഒരു ബന്ധത്തിൽനിന്നു മോചനം തേടിയശേഷം ഉടൻത്തന്നെ മറ്റൊരു വിവാഹം കഴിക്കുന്നവരും കുറവല്ല. വിവാഹമോചനത്തിനുള്ള കാരണങ്ങൾ പലർക്കും പലതാകും. ഒന്നിച്ചുപോകാൻ ഒട്ടും കഴിയില്ലെന്ന് ഇരുവർക്കും തോന്നിയാൽ പിരിയുകതന്നെയാകും ഉചിതം. പക്ഷേ, വിവാഹമോചനത്തിനുള്ള നിയമനടപടികൾ അത്ര ഈസിയല്ല. കോടതിയിലും സർക്കാർ ഓഫീസിലുമൊക്കെ കയറിയിറങ്ങി മാസങ്ങൾ കാത്തിരിക്കേണ്ടിവരും. എന്നാൽ, കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കണ്ടാൽ വിവാഹമോചനം ആഗ്രഹിക്കുന്നവർ ആവേശഭരിതരാകും. മൊബൈൽ ഫോണിൽ ഒരു യുവതി മെസേജ് അയച്ച് വിവാഹം ബന്ധം വേര്പിരിയുന്നതാണു വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണു യുവതി സന്ദേശം അയയ്ക്കുന്നത്. യുവതിക്കു ചുറ്റും കൂടിയിരുന്നവരെല്ലാം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. “വേർപിരിയൽ ആഘോഷിക്കുന്ന വന്യമായ കുടുംബം’ എന്ന കുറിപ്പോടെയാണു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം വിവാഹബന്ധം ഒഴിയാനുള്ള കാരണം വീഡിയോയിൽ വ്യക്തമല്ല. “അവർ ഒരിക്കലും ആ…
Read MoreDay: May 16, 2024
ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ്: ബൊപ്പണ്ണ സഖ്യം പുറത്ത്
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം പുറത്ത്. പ്രീക്വാർട്ടറിൽ ഇറ്റലിയുടെ സിമോണ്‍ ബൊലെനി-ആഡ്രിയ വാവസോറി കൂട്ടുകെട്ടിനോടാണ് ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി. സ്കോർ: 6-2, 6-4.
Read Moreപെൺവാണിഭക്കേസ്: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തി; പോലീസ് പൊക്കിയവരിൽ ഉന്നത ഉദ്യോഗസ്ഥരും
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പെൺവാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറും. അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിന്റെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഹോട്ടലുകളിൽ നടന്ന റെയ്ഡിലാണ് 21 പേരെ പിടികൂടിയത്. ഇതിൽ11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. അറസ്റ്റിലായവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറുമടക്കം എട്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. ഇറ്റാനഗറിൽ ബ്യൂട്ടിപാർലർ നടത്തുന്ന രണ്ടു സഹോദരിമാരാണു ധേമാജിയിൽനിന്ന് ഇറ്റാനഗറിലേക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുവന്നതെന്ന് എസ്പി പറഞ്ഞു. തങ്ങളെ ലൈംഗിക തൊഴിലിന് നിർബന്ധിക്കുകയായിരുന്നുവെന്നു പെൺകുട്ടികളും പറഞ്ഞു. പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു.
Read Moreഐപിഎൽ ട്വന്റി-20; തോൽവിയിലും പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ, പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. സ്കോർ: രാജസ്ഥാൻ റോയൽസ് 144/9 (20). പഞ്ചാബ് കിംഗ്സ് 145/5 (18.5). മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തിയ സാം കറനാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ കറൻ 41 പന്തിൽ 63 റൺസുമായി പുറത്താകാതെയും നിന്നു. 48 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു പഞ്ചാബിന്റെ തിരിച്ചുവരവ് ജയം. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്ലറിന്റെ അഭാവത്തിൽ മറ്റൊരു ഇംഗ്ലീഷുകാരനായ ടോം കോഹ്ലർ കാഡ്മോറായിരുന്നു…
Read Moreഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
ഭുവനേശ്വർ: ടോക്കിയോ ഒളിന്പിക്സ് സ്വർണത്തിനുശേഷം സൂപ്പർ താരം നീരജ് ചോപ്ര ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ സ്വർണ നേട്ടം. 27-ാമത് ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ ജാവലിൻത്രോയിൽ 82.27 മീറ്ററുമായി നീരജ് സ്വർണം സ്വന്തമാക്കി. ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ളി നേടിയശേഷമായിരുന്നു നീരജ് ഭുവനേശ്വറിൽ എത്തിയത്. കർണാടകയുടെ ഡി.പി. മനുവിനെ നേരിയ വ്യത്യാസത്തിൽ പിന്നിലാക്കിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം എന്നതാണ് ശ്രദ്ധേയം. ആദ്യ ശ്രമത്തിൽതന്നെ മനു 82.06 മീറ്റർ ക്ലിയർ ചെയ്തു. നാലാം ശ്രമത്തിലാണ് മനുവിനെ പിന്തള്ളി നീരജ് 82.27 കുറിച്ചത്. ആ ദൂരം പിന്നീട് മെച്ചപ്പെടുത്താനും നീരജിനു സാധിച്ചില്ല. അജ്മലിനു സ്വർണം മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ ഒരു സ്വർണം എത്തി. പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മജ് അജ്മൽ സ്വർണമണിഞ്ഞു. 45.91 സെക്കൻഡിൽ മുഹമ്മദ് അജ്മൽ…
Read Moreഅഭിനയിക്കില്ലെന്ന് അച്ഛൻ പറഞ്ഞു: ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്, കഥ കേട്ട പിന്നാലെ അച്ഛൻ എഴുന്നേറ്റ് ഇരുന്നു; വിജയരാഘവൻ
ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയില്‍ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ് കല്യാണം കഴിച്ചതെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷെ ഇത്രയും വലിയ ആത്മബന്ധം ഇവർ തമ്മിലുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛന് ഷോക്കായി. അച്ഛൻ അമ്മയുടെ കൂടെയാണ് കിടക്കുന്നത്. മൂത്രമൊക്കെ പോകും. പക്ഷെ അച്ഛൻ എന്നും അമ്മയുടെ കൂടെ കിടക്കും. അമ്മയ്ക്ക് അച്ഛനെ പോലും അറിയാതെയായി. അച്ഛൻ അടുത്തുനിന്നു മാറിയില്ല. അമ്മ മരിച്ച ശേഷം അച്ഛൻ മാനസികമായി തകരുകയും മദ്യപാനിയുമായി. അതിനിടെയാണ് ഗോഡ്ഫാദറിന്റെ കഥ പറയുന്നത്. അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഇനി ഇവിടെനിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്. കഥ…
Read Moreകൈക്ക് ചെയ്യേണ്ട ഓപ്പറേഷൻ നാവിൽ ചെയ്തു; മാപ്പ് പറഞ്ഞ് ഡോക്ടറുടെ കുറ്റസമ്മതം; സൂപ്രണ്ടിന്റെ വിശദീകരണം നടക്കുന്നത്; കോഴിക്കോട് മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. കൈക്ക് ശസ്ത്രക്രിയനടത്താൻ എത്തിയ നാലു വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടത്തേണ്ടിയിരുന്നത്. ഇതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രതിഷേധമുണ്ടായതോടെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. നേരത്തേ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന സ്ത്രീ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും പരാതി ഉയരുന്നത്.
Read Moreപരിസ്ഥിതി സംരക്ഷകർക്ക് യുഎഇ ബ്ലൂ റെസിഡൻസി വിസ നൽകും
അബുദാബി: പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്.
Read Moreഐഗായ് കൊട്ടാരത്തിൽ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി! കിടപ്പുമുറി ഇപ്പോഴും അജ്ഞാതം
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. വടക്കൻ ഗ്രീസിലെ വെർജീനയിലുള്ള പുരാതനമായ ഐഗായ് കൊട്ടാരത്തിലാണു കുളിമുറി കണ്ടെത്തിയതെന്നു പറയുന്നു. അലക്സാണ്ടര്‍ രാജാധികാരത്തിലേറിയ ഈ കൊട്ടാരം 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. ഇവിടെ കണ്ടെത്തിയ കുളിമുറി, അലക്സാണ്ടർ തനിക്കേറ്റവും അടുപ്പമുണ്ടായിരുന്നവർക്കൊപ്പം കുളിച്ചിരുന്ന സ്ഥലമായിരുന്നെന്നു പുരാവസ്തു ഗവേഷകനായ ഹ്യൂസ് പറയുന്നു. നടുമുറ്റം, ക്ഷേത്രങ്ങൾ, സങ്കേതങ്ങൾ, തിയറ്റർ, ബോക്സിംഗ് സ്കൂൾ, ശവകുടീരങ്ങൾ എന്നിവയും ഈ കൊട്ടാരത്തില്‍ കണ്ടെത്തി. പൂര്‍ണമായും പാറയില്‍ കൊത്തിയെടുത്ത അഴുക്കുചാലും കൊട്ടാരത്തിനുള്ളിലുണ്ട്. എന്നാൽ, ചക്രവര്‍ത്തിയുടെ കിടപ്പുമുറി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പുനര്‍നിര്‍മിച്ച ഐഗായ് കൊട്ടാരം കഴിഞ്ഞ ജനുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്തു. കൊട്ടാരമട്ടുപ്പാവില്‍ നിന്നാല്‍ മാസിഡോണിയൻ പ്രദേശം മുഴുവനായും കാണാം. ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. ഒട്ടേറെ യുദ്ധങ്ങൾക്കു നടുനായകത്വം വഹിച്ച ഇദ്ദേഹം ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ…
Read More‘ഡീസൽ പറാത്ത’ വീഡിയോ വ്യാജമോ? ധാബ ഉടമ പറയുന്നതിങ്ങനെ…
ചണ്ഡീഗഡിലെ ഒരു ധാബയിൽ ഉപഭോക്താക്കൾക്ക് ഡീസൽ പറാത്തകൾ വിളമ്പുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ പകർത്തിയ അമൻപ്രീത് സിംഗ് എന്ന ബ്ലോഗർ, റോഡരികിലെ ഭക്ഷണശാലയിൽ വിൽക്കുന്ന പറാത്തകൾ ഡീസൽ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട്, ധാബ ഉടമ ചന്നി സിംഗ് എഎൻഐയോട് സംസാരിക്കുകയും ‘ഡീസൽ പരാത്ത’യെക്കുറിച്ചുള്ള വീഡിയോ ശരിയല്ലെന്നും ബ്ലോഗർ തമാശയ്ക്ക് സൃഷ്ടിച്ചതാണെന്നും പറഞ്ഞു. ‘ഞങ്ങൾ ഡീസൽ പരാത്ത പോലുള്ളവ ഉണ്ടാക്കുകയോ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. ഒരു ബ്ലോഗർ ആ വീഡിയോ വെറും തമാശക്ക് വേണ്ടി നിർമ്മിച്ചതാണ്. ഡീസലിൽ തയ്യാറാക്കുന്ന പറാത്ത ആരും കഴിക്കില്ല എന്നത് സാമാന്യബുദ്ധിയുള്ള കാര്യമാണ്’ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വിഭവത്തിൽ ഡീസൽ ചേർക്കുന്നു എന്ന അവകാശവാദങ്ങൾ നിരസിക്കുകയും ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്ന ഭക്ഷണം ആരോഗ്യകരവും ഉപയോഗയോഗ്യവുമാണെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ‘ഞങ്ങൾ ഭക്ഷ്യ…
Read More