തിരുവനന്തപുരം: അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെയിൽസ് ഗേളായ അമ്മ പകലന്തിയോളം ജോലി ചെയ്ത് തന്റെ മകനെ പഠിപ്പിച്ച് നല്ല വിദ്യാഭ്യാസം നൽകി ഒടുവിൽ അവനൊരു ഡോക്ടറായി. ഇതൊരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെ കേൾക്കേണ്ട ഒന്നല്ല. പച്ചയായ ജീവിത യാഥാർഥ്യമാണ്. ആ അമ്മയുടെ മകൻ മറ്റാരുമല്ല ഡോ. അർജുനെന്ന മിടുക്കനാണ്. അർജുൻ തന്റെ അമ്മ അനുഭവിച്ച യാതനകളുടെ നേട്ടത്തിലൂടെയാണ് താനിന്ന് ഡോക്ടറുടെ ഈ കോട്ട് ധരിക്കാൻ പ്രാപ്തനായതെന്ന് കാണിച്ച് പങ്കുവച്ച പോസ്റ്റാണ് ഇന്ന് വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ഈ പോസ്റ്റ് തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ വീണ്ടും അത് ആളുകൾ ഏറ്റെടുത്തു. നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക. ഏറെ സ്നേഹത്തോടെ അർജുൻ. ബി യുടെ…
Read MoreDay: May 17, 2024
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനു ജീവപര്യന്തം; വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി
ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊന്പതുകാരനു ജീവിതാവസാനംവരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും. മുല്ലശേരി ആനത്താഴത്ത് അതുലി(19)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. മറ്റു വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവുകൂടി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും നാലുമാസവുംകൂടി തടവ് അനുഭവിക്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി അടുക്കളയില്വച്ചും ടെറസിന്റെ മുകളില്വച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. പാവറട്ടി എസ്ഐ എം.സി. റെജിക്കുട്ടി, ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.
Read Moreപ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു, കാത്തിരിക്കൂ; വൈറലായി പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം താരത്തിന്റെ തലവര തന്നെ മാറി എന്ന് അക്ഷരാർഥത്തിൽ പറയാം. ഇതിനിടയിൽ നടി അനുഷ്കാ ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാർത്തയും ഏറെ ചർച്ച ആയതായിരുന്നു. ഇരുവരുടേയും പ്രമയ വാർത്തയെ സംബന്ധിച്ച് ചൂടൻ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ വരവ്. പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ എന്നാണ് പ്രഭാസ് കുറിച്ചത്. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്ക തന്നെയാണോ പ്രഭാസിന്റെ വധു എന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ മറ്റു ചിലർ പറയുന്നത് ഇതൊരു പ്രാങ്ക് ആണ്. ഏതെങ്കിലും സിനിമയുട പ്രമോഷൻ ആകാനാണ് സാധ്യത എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസ് ഫാൻസ്.
Read Moreഇവിടിങ്ങനാണ് ഭായ്… വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന്
വടക്കഞ്ചേരി: ആഗോളതലത്തിൽ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന് ആചരിക്കപ്പെടുന്പോൾ ഓരോ നാടും മുക്കും മൂലയുമെല്ലാം ഓരോ സൂചകങ്ങളാണ്. ഇവിടത്തെ സൂചനകൾ മറ്റൊരു നാടിനു മുന്നറിയിപ്പാകുന്പോഴാണ് ദിനാചരണത്തിന്റെ പ്രസക്തിയും വർധിക്കുന്നത്. വടക്കഞ്ചേരി എന്ന ചെറിയ പ്രദേശത്തെ സൂചനകൾ ഒരുപക്ഷേ വിചിത്രവും പലരും തള്ളിക്കളയുന്നതുമാണ്. പ്രകൃതിയുടെ ചില സ്പന്ദനങ്ങൾ നിലച്ചുതുടങ്ങിയോ എന്നു സംശയിക്കപ്പെടേണ്ട അവസ്ഥ ഇവിടെയുണ്ട്. ചെറുജീവികളുടെ ചില അവസ്ഥകൾ. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്… കാക്കകളില്ലാത്ത പാലക്കുഴിജൈവഗ്രാമമായ പാലക്കുഴിയിൽ കാക്കകളില്ല. കാക്കയെ കാണാൻ പാലക്കുഴിക്കാർക്കു മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്. കാക്കകൾ മനുഷ്യരുടെ വളരെ അടുത്തുവരുന്നതൊക്കെ പാലക്കുഴിക്കാർക്കു കൗതുകക്കാഴ്ചയാണ്. ഇതെല്ലാം വീൺവാക്കുകളാണെന്നു പറയാൻ വരട്ടെ. പാലക്കുഴിയിൽ കാക്കകളില്ലെന്നു സമർഥിച്ചതു വനംവകുപ്പിന്റെ പഴയ പഠനങ്ങളാണ്. കാക്കയ്ക്കു പകരം മയിൽപാലക്കുഴിയിൽ മാത്രമല്ല, നാട്ടിലെന്പാടും കാക്കകളുടെ കുറവു ശ്രദ്ധേയമാവുകയാണ്. മുമ്പത്തേതുപോലെ കാക്കകളെ…
Read Moreകെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനിസൂപ്പര്മാര്ക്കറ്റുകളിലൂടെനിത്യജീവിതത്തില്പൊതുജനങ്ങള്ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക. കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക എന്നിവയാണ് ലക്ഷ്യം. ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കാനാണിത്. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്. അടൂര്‍,കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാള്‍,ചാലക്കുടി, നെയ്യാറ്റിന്‍കര,നെടുമങ്ങാട്,ചാത്തനൂര്‍, അങ്കമാലി,ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം,തൃശൂര്‍ എന്നിവയാണ് ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകൾ. മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്റാറൻ്റുകളും നടത്താൻ കെഎസ് ആർ…
Read Moreഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്കു നൽകും; മോദി
ന്യൂഡൽഹി: അഴിമതിക്കേസുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചുവെന്ന് എനിക്ക് തോന്നുന്നു. അവർക്കത് തിരികെ ലഭിക്കണമെന്നും മോദി പറഞ്ഞു. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച നടത്തും. നിയമപരമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഇഡി കേസുകളും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവ് ഉൾപ്പെട്ട ഭൂമി കുംഭകോണവും മോദി പരാമർശിച്ചു. കേരളത്തിലെ ചില സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു കോടി രൂപയാണ് ഈ നിലയില്‍ തട്ടിയെടുത്തതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭുമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreപരിക്കേറ്റ കൈയിൽ പ്ലാസ്റ്റർ ഇട്ട് കാൻ റെഡ് കാർപെറ്റിൽ ഐശ്വര്യ റായ്; വൈറലായി ചിത്രങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ പതിവുപോലെ അതീവ സുന്ദരിയായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബ്ലാക്ക് ആന്റ് വൈറ്റ് ബലൂൺ സ്ലീവ് ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. 77-ാമത് കാനിൽ ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ഗൗണാണ് ഐശ്വര്യ ധരിച്ചത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളയും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്. പ്രശസ്ത ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യയുടെ വസ്ത്രം. സിംപിൾ ഹെയർസ്റ്റൈലും ഗോർഡൻ ഹൂപ്പ്സ് കമ്മലുമാണ് താരം തെരഞ്ഞെടുത്തത്. പരിക്കേറ്റതിനാൽ വലതുകൈയ്ക്ക് പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത്. എന്നാൽ ഇതിന്റേതായ ഒരു ക്ഷീണവും താരത്തിന്റെ വരവിൽ പ്രകടമായിരുന്നില്ല. ഐശ്വര്യ റായ് ബച്ചൻ തുടർച്ചയായി 22-ാം വർഷമാണ് ഫിലിം…
Read Moreഅബദ്ധത്തിൽ വെടിപൊട്ടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രേലി സേനയുടെ ടാങ്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് ഇസ്രേലി ഭടന്മാർ മരിച്ചു. പരിക്കേറ്റ ഏഴു ഭടന്മാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലായിരുന്നു സംഭവം. ഇസ്രേലി സൈനികർ ഇവിടെ ഉണ്ടെന്നറിയാതെ രണ്ടു ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നു. ജബലിയ ക്യാന്പിലെത്തിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഉപയോഗിച്ച കെട്ടിടം ലക്ഷ്യമാക്കിയാണു വെടിയുതിർത്തത്. കെട്ടിട ജനാലയിൽ തോക്കു കണ്ട പശ്ചാത്തലത്തിലായിരുന്നു ടാങ്കിലെ സൈനികർ വെടിവച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ജബലിയ പട്ടണത്തിലും ക്യാന്പിലും ഹമാസ് ഭീകരർ വീണ്ടും സംഘടിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ ഈ ആഴ്ചമുതൽ ഇസ്രേലി സേന ഓപറേഷൻ ആരംഭിച്ചത്. തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഓപറേഷൻ തുടരുന്നുണ്ട്. പത്തു ദിവസത്തിനുള്ളിൽ ആറു ലക്ഷം പലസ്തീനികൾ റാഫയിൽനിന്ന് ഒഴിഞ്ഞുപോയി.
Read More25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ(44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇന്‍ഡക്സ് ഡെറിവേറ്റീവ്സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത ശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയായവര്‍. തുടക്കത്തില്‍ രണ്ടോ…
Read Moreനര്‍കോട്ടിക് കേസ്; ഇനി മുതല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കും അന്വേഷിക്കാം
കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്)വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ ഇനി മുതല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കും അന്വേഷിക്കാം. ലഹരിമാഫിയയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷിക്കാനായി കേരള പോലീസിലെ നര്‍ക്കോട്ടിക് വിഭാഗത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ പോലീസ് ജില്ലകളിലെയും നര്‍ക്കോട്ടിക് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഖ്യ ചുമതലക്കാരനും ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണാധികാരവും ഇവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫി (ഡിസ്ട്രിക് ആന്‍ഡി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്)ന് നിയമപരമായ അധികാരവും നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിലവില്‍ ഡാന്‍സാഫ് ടീം കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളിലായിരുന്നു അന്വേഷിച്ചിരുന്നത്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ജോലി ഭാരം ഉണ്ടാക്കിയിരുന്നു. താനൂരില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതിയുടെ മരണം…
Read More