ദുബായ്: ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതി തലവൻ അബ്ദുൾമാലിക് അൽ ഹൂതി. ചെങ്കടൽ മേഖലയിൽ മാത്രമല്ല ഇസ്രയേൽ തുറമുഖങ്ങളിലേക്കു പോകുന്ന മുഴുവൻ കപ്പലുകളും തങ്ങൾ ലക്ഷ്യമിടുന്നതായി യെമനിലെ ഹൂതി തലവൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഗാസയിൽ ഹമാസുമായി ഇസ്രയേൽ സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഹൂതികളുടെ ഭീഷണി. മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് ആക്രമണം നീട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തി. ചൈന, റഷ്യ, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേൽ തുറമുഖങ്ങളിലേക്കു കപ്പലുകൾ അയക്കരുതെന്നും ഹൂതി ആവശ്യപ്പെട്ടു.
Read MoreDay: May 17, 2024
ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ ശാസ്ത്രീയ രീതിയിൽ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: അരവണ നശിപ്പിച്ചു കളയുന്നതിനായി ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രീയമായി അരവണ നശിപ്പിക്കുന്നതിനായാണ് ഏജൻസികളിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് താത്പര്യപത്രം ക്ഷണിച്ചത്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി. വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് വേണം അരവണ നശിപ്പിക്കാൻ. മാത്രമല്ല അരവണയുടെ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഒട്ടിച്ചിട്ടുള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽക്കാത്ത രീതിയിലായിരിക്കണം അരവണ നശിപ്പിക്കേണ്ടതെന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Read Moreസ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു; പ്രതിയുടെ വിവരം പുറത്ത് വടാതെ പോലീസ്
ബ്രാറ്റിസ്ലാവ: വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ അപകടനില തരണം ചെയ്തു. എന്നാലും, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫിസോയെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അഞ്ചു തവണ വെടിയേറ്റ അദ്ദേഹം ജീവനുമായി മല്ലിടുകയാണെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ബാൻക ബൈസ്ട്രിക്ക നഗരത്തിലെ റൂസ്വെൽറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഫിസോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്പത്തൊന്പതുകാരനായ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ഡയറക്ടർ മിറിയാം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിസോ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തോമസ് തരാബ പറഞ്ഞു. ബുധനാഴ്ച ഹാൻഡലോവ പട്ടണത്തിൽ സർക്കാർ യോഗത്തിൽ പങ്കെടുത്തു പുറത്തേക്കുവന്ന ഫിസോയ്ക്കു നേരേ അക്രമി അഞ്ചു തവണയാണു വെടിയുതിർത്തത്. ഉദരത്തിലും കയ്യിലുമാണ് വെടിയേറ്റത്. ഒരു വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നു. സുരക്ഷാഭടന്മാർ ഉടൻതന്നെ അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; ഗർഭിണിയാണെന്നറിഞ്ഞത് വൈകി, അറിഞ്ഞപ്പോൾ യുവാവ് മുങ്ങി; ആണ്‍സുഹൃത്തിനെ തേടിയിറങ്ങി പോലീസ്
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെ കണ്ടെത്തുന്നതിനായി തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് ഇന്നലെ കേസ് എടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാലാണ് സൗത്ത് പോലീസ് കേസ് തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയത്. തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിരുന്നു. ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണ് മൊഴി. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോട്…
Read Moreഹെപ്പറ്റൈറ്റിസ്; സ്വയം ചികിത്സ അപകടം
ഹെപ്പറ്റൈറ്റിസ് ഉള്ള 70 ശതമാനത്തിലധികം പേർക്കും മഞ്ഞപ്പിത്തവും കാണാം. മഞ്ഞപ്പിത്തം കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. ഇത് ബാധിക്കുന്നവരിൽ നഖത്തിനും കണ്ണുകൾക്കും മൂത്രത്തിനും തുടർന്ന് ശരീരമാസകലവും മഞ്ഞനിറം കാണുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഏകദേശം ഒരു മാസത്തോളം സമയം എടുക്കാറുണ്ട് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിക്കാൻ. വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകും. ചിലരിൽ കുളിര്, പേശിവേദന, സന്ധിവേദന ചുമ, ജലദോഷം, മലബന്ധമോ വയറിളക്കമോ, ചൊറിച്ചിൽ, ചൊറിഞ്ഞു തടിക്കൽ എന്നിവയും കാണാറുണ്ട്. എന്നാൽ, ഇവയൊന്നും തന്നെ മരണകാരണം ആകാറില്ല. മഞ്ഞപ്പിത്തം കാണുന്ന 60 ശതമാനം രോഗികളിലും രണ്ടുമാസം കൊണ്ടും ബാക്കിയുള്ളവരിൽ ഏകദേശം എല്ലാവരിലും ആറുമാസം കൊണ്ടും പൂർണമായ രോഗശമനം സംഭവിക്കും. മറ്റ് കരൾരോഗങ്ങൾ നേരത്തെ ഉണ്ടായിരുന്നവർക്കും 50 വയസിനുമേൽ പ്രായമുള്ളവർക്കും ഹെപ്പറ്റൈറ്റിസ് എ മാരകമാകാം. രക്തം, സ്രവങ്ങൾ…. രക്തം, സ്രവങ്ങൾ തുടങ്ങിയവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്. സുരക്ഷിതമല്ലാത്ത ഇഞ്ചക്ഷൻ,…
Read Moreഇടതും വലതും വൈകാതെ ഒറ്റമുന്നണിയായി മാറുന്നത് കാണാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല; കെ. സുരേന്ദ്രൻ
കോഴിക്കോട്: സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് നേരത്തേ തന്നെ ബിജെപി പറഞ്ഞിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തനിക്കെതിരേ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ എൻ. കെ പ്രേമചന്ദ്രനെയും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തെ കുറിച്ച് അന്ന് ചാനലുകളിൽ വന്നിരുന്ന് വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ പ്രേമചന്ദ്രനായിരുന്നു. പിന്നീട് ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുതയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് ആ നിമിഷത്തിൽ തന്നെ ബിജെപി പറഞ്ഞിരുന്നു. ഈ കാര്യം…
Read More25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ(44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇന്‍ഡക്സ് ഡെറിവേറ്റീവ്സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത ശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയായവര്‍. തുടക്കത്തില്‍ രണ്ടോ…
Read Moreമഴക്കാലരോഗപ്രതിരോധം; ആക്രിക്കടകള്ക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്
കടുത്തുരുത്തി: ആക്രിക്കടകള്ക്കെതിരേ നടപടികളുമായി ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ആക്രിക്കടകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണു വന്‍തോതില്‍ കൊതുകു വളര്‍ച്ചക്ക് ഇടയാക്കുന്ന തരത്തില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ക്കു വെല്ലുവിളിയായുള്ള ആക്രിക്കടകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഒഴിവുള്ള സ്ഥലങ്ങള്‍ കുറഞ്ഞ വാടകയ്ക്കെടുത്ത് ആക്രി സാധനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുകൂട്ടി ഏതെങ്കിലും സമയത്ത് ലോഡ് കയറ്റിയയക്കുന്ന രീതിയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് ടയര്‍ അടക്കമുള്ള ആക്രി സാധനങ്ങളില്‍ മഴയെത്തുന്നതോടെ വെള്ളം കെട്ടിനിന്നു കൊതുകുജന്യ രോഗങ്ങളുടെ ഗുരുതര വ്യാപനഭീഷണിയാണ് ഇവ മൂലം പ്രദേശത്തുണ്ടാകുന്നത്. നോട്ടീസ് കാലാവധിക്കുള്ളില്‍ നിര്‍ദേശിച്ച സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്ഥല ഉടമകള്‍ക്ക് പിഴ ചുമത്തി, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പെരുവ…
Read Moreഈമാസം കൂട്ട വിരമിക്കൽ; കണ്ടെത്തേണ്ടത് 9,000 കോടി രൂപ; ക്ഷേമപെന്ഷന് മുടങ്ങിയിട്ട് ആറുമാസം
തിരുവനന്തപുരം: ഈ മാസം 16000 ത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ ധനവകുപ്പ് കണ്ടെത്തേണ്ടത് ഏകദേശം 9000കോടി രൂപ. ഈ സാഹചര്യത്തിൽ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാൻ പണം കണ്ടെത്തണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്ഷൻ കുടിശികയാണ്. ഈ പ്രതിസന്ധിക്കിടെയിലാണ് ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച നയപരമായ തീരുമാനം ആദ്യം ഇടതുമുന്നണി എടുക്കണം. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകളുണ്ടാകാൻ സാധ്യതയുണ്ട്.
Read Moreവാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ കടന്നലിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു
തൃശൂർ: തളിക്കുളത്ത് കടന്നൽ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. വ്യാഴാഴ്ച വൈകുന്നേരം വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് അന്ന് തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരിക്കുകയായിരുന്നു.
Read More