ചെറുവള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുവള്ളി മൂലേപ്ലാവിനു സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു-25)വിന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ബിജി. മൂന്നംഗസംഘം രാവിലെ പത്തിനാണ് പ്രദേശത്ത് എത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിനു മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങി. ആറിന്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ ബിജി കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മണിമല പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നുള്ള ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും രാത്രിയായതും പ്രതികൂല കാലവസ്ഥയും തെരച്ചിലിനു തടസം സൃഷ്ടിച്ചിരുന്നു. തുടർന്നു ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒമ്പതരയോടെ 15 അടിയോളം താഴ്ചയിൽ നിന്നാണു മൃതദ്ദേഹം കണ്ടെത്തിയത്.
Read MoreDay: May 17, 2024
ഫിറ്റായിരിക്കണം സ്കൂൾ ബസുകൾ; പരിശോധനയ്ക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
കോട്ടയം: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സ്കൂൾ ബസുകളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുകയാണു മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ. പരിശോധന വിജയകരമായി പൂർത്തിയാക്കാത്ത വാഹനങ്ങൾ നോട്ടീസ് നൽകി തിരിച്ചയക്കും. വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്നു വ്യക്തമായി എഴുതണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്നെഴുതണം. കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്നവിധത്തില്‍ കണ്ണാടി സ്ഥാപിക്കണം. ക്രമിനൽ പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായ ഡ്രൈവർമാരെ സ്കൂൾ ബസ് ഓടിക്കാൻ അനുവദിക്കില്ല. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോർവാഹനവകുപ്പ് സ്കൂൾ ബസ് ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
Read Moreടിവി അവതാരകയെ തീര്‍ഥം നല്കി മയക്കി കിടത്തി; പീഡന പരാതിയിൽ പൂജാരിക്കെതിരേ കേസ്
ചെന്നൈ: പുണ്യാഹ ജലമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നല്കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരികയുടെ പരാതിയിൽ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു. ഒരിക്കല്‍ യുവതി ക്ഷേത്രത്തിൽ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്പോൾ യുവതിയെ വീട്ടിലാക്കാമെന്ന് ധരിപ്പിച്ച് കാര്‍ത്തിക് തന്റെ കാറില്‍ കയറ്റുകയായിരുന്നു. അതിനു ശേഷം യുവതിക്ക് ഇയാൾ കുടിക്കുന്നതിനായി തീര്‍ഥം നൽകുകയായിരുന്നു. അത് കുടിച്ച ശേഷം ബോധരഹിതയായ യുവതിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇരുവരും ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്.
Read Moreദോഷം മാറാൻ യൂസഫലിയുടെ അറബിക് പൂജ; മന്ത്രത്തിനിടെ യുവതിയെ മയക്കിക്കിടത്തി പീഡിപ്പിച്ചു; അന്തിക്കാട്ടെ ദോഷക്കാരനെ അകത്താക്കി പോലീസ്
അന്തിക്കാട്: അറബിക് പൂജയുടെ മറവിൽ യുവതിയെ മയക്കി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒറ്റപ്പാലം എസ്ആർകെ നഗറിൽ പാലക്കപറമ്പിൽ യൂസഫലിയെ(45)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പത്തിരിപ്പാല ഗവ. സ്കൂളിനടുത്തു താമസിക്കുന്ന യൂസഫലി പഴുവിലിലാണു സ്ഥാപനം നടത്തുന്നത്. ഇവിടെ ദോഷംമാറ്റാനുള്ള പൂജക്കെത്തിയ തൃശൂർ സ്വദേശിനിയാണു പീഡനത്തിനിരയായത്. ദോഷം മാറുമെന്നു ധരിപ്പിച്ച് എന്തോ പൊടി യുവതിക്കു മണപ്പിക്കാൻ കൊടുത്തു. ഇതോടെ യുവതി മയക്കത്തിലായി. ഈ തക്കത്തിന് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അറബിക് പൂജ നടത്താൻ നിരവധി പേരാണു സ്ഥാപനത്തിൽ ദിവസവും വന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More‘സോളാർ സമരം’ ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരം; ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നത്’; ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നു എന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അക്കാര്യം പിണറായി വിജയന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് സമരം ദീർഘ കാലം കൊണ്ടു പോകാൻ സാധിക്കാതിരുന്നതും വിജയിക്കാതെ പോയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നത്. സിപിഎം വ്യാജ വാർത്തകളുടെ പിന്നാലെ പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ. 2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക്…
Read Moreഉത്കണ്ഠ, വിഷാദം, സ്വയം ഉപദ്രവം: കാമുകന്റെ വീട്ടിലെ സോഫയിൽ കിടന്ന് മരിക്കണം; ജീവിതം അവസാനിപ്പിക്കാൻ യുവതിക്ക് ദയാവധത്തിന് അനുമതി
മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്. സോറയ ടെർ ബീക്ക്(29) വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകിയത്. തന്റെ കാമുകന്റെ വീട്ടിലെ സോഫയിൽ വച്ച് ദയാവധം നടത്തണമെന്നും സോറയ ആഗ്രഹം പ്രകടിപ്പിച്ചു. ഉത്കണ്ഠയും വിഷാദവും കാരണം സോറയ സ്വയം ഉപദ്രവിക്കുന്നതിന് പതിവായിരുന്നു. ഇതിനെ തുടർന്ന് സോറയ ചികിത്സ തേടുകയും ചെയ്തിരുന്നു. 2002 മുതൽ ദയാവധം നെതർലൻഡ്സിൽ നിയമവിധേയമാണ്. അതേസമയം സോറയയ്ക്ക് ദയാവധം അനുവദിച്ചതിനെ എതിർത്ത് വലിയ പ്രതികരണങ്ങൾ നെതർലൻഡ്സിൽ ഉയർന്നുവന്നു. എന്നാൽ ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ലെന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞതിന് ശേഷമാണ് താൻ മരിക്കാൻ തീരുമാനിച്ചതെന്നും സോറയ വ്യക്തമാക്കിയിരുന്നു. 2022ൽ 8,720 പേരാണ് നെതർലൻഡ്സിൽ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. മുൻ വർഷത്തേക്കാൾ 14 ശതമാനം വർധനവാണ് കണക്കിൽ ഉണ്ടായിരിക്കുന്നത്.
Read Moreനവവധുവിനെ മര്‍ദിച്ച കേസ്; രാഹുല്‍ ജര്‍മനിയില്‍ എത്തി; നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുൽ പി. ഗോപാലന് ജർമനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. നവവധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. രാജേഷിന്റെ ഉൾപ്പെടെ വാട്സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ അമ്മ ഉഷയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. രാഹുലിന്റെ പന്തീരാങ്കാവ് വള്ളിക്കുന്നിലെ വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍ വാസികളില്‍നിന്ന് ഇന്നലെ വൈകുന്നേരം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Read Moreഇടതുമുന്നണിയുടെ സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണം; മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ പൂര്‍ണമായും സ്തംഭിപ്പിച്ച ഇടതുമുന്നണിയുടെ സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം. 2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ സമരം സമരമുഖത്തുള്ള പല നേതാക്കളും അറിയാതെ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ വിളിച്ചിരുന്നുവെന്ന് ജോൺ മുണ്ടക്കയം പറയുന്നു. സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ. “സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം…
Read Moreകോഴിഫാമിൽ നിന്നുള്ള ദുർഗന്ധം; പരാതി നൽകിയ കുടുംബത്തിന് നേരെ ആക്രമണം; രണ്ടു സ്ത്രീകള്‍ക്കു പരിക്ക്
ആലപ്പുഴ: ചേര്‍ത്തലയില്‍ കോഴിഫാമിനെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീടുകയറി ആക്രമണം. രണ്ടു സ്ത്രീകള്‍ക്കു പരിക്ക്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറപ്പള്ളി വെളിയില്‍ സുജിത്തിന്റെ ഭാര്യ മഞ്ജു (40), അമ്മ പ്രശോഭ (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അയല്‍വാസികളായ അഞ്ചു സഹോദരന്മാരാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു. സുജിത്തിന്റെ അയല്‍വാസി മട്ടുമ്മേല്‍വെളി അനിരുദ്ധന് നടത്തുന്ന കോഴി ഫാമില്‍നിന്ന് ദുര്‍ഗന്ധം വരുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കോഴി ഫാമിനെതിരേ അര്‍ത്തുങ്കല്‍ പോലീസില്‍ സുജിത്ത് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു. സംഭവത്തില്‍ സഹോദരങ്ങളായ അനിരുദ്ധന്, ഗിരീശന്, ബിനീഷ്, അജീഷ്, അനീഷ് എന്നിവര്‍ക്കെതിരേ കേസെടുത്തതായി അര്‍ത്തുങ്കല്‍ പോലീസ് അറിയിച്ചു.
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കസ്റ്റഡിയിലെടുത്ത രാഹുലിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: ഭർതൃ ഗൃഹത്തിൽ നവ വധു ക്രൂരമായി മർദനത്തിനിരയാകേണ്ടി വന്ന കേസിൽ ജർമനിയിലേക്ക് കടന്ന ഭർത്താവ് രാഹുലിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനെ ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി നേരത്തെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്നും ബംഗളൂർ വരെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തെന്നും പോലീസ് പറഞ്ഞു. രാഹുലിന് വിദേശത്തേക്ക് പോകാനായി ടിക്കറ്റ് എടുത്ത് നൽകിയതും രാജേഷാണെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി…
Read More