കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയില്‍ വമ്പന്‍ ക്രമക്കേട് നടത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളെ രക്ഷിക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു ജില്ലയിലും മിന്നല്‍ പരിശോധന. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ്, ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളായ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.ലാബുകളില്‍ നിന്നും പരിശോധനാഫലം വരുന്ന ഭക്ഷ്യസാമ്പിളുകളുടെ കേസുകളില്‍ ഉത്പാദകര്‍ അപ്പീല്‍ ഫയല്‍ ചെയ്യാറുണ്ട്. വീണ്ടും റഫറല്‍ ലാബുകളിലേക്ക് അയയ്ക്കുന്ന സാമ്പിളുകളില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തുകയാണ്. അതിനാല്‍ റഫറല്‍ ലാബുകളില്‍നിന്നും ലഭിക്കുന്ന ഭൂരിഭാഗം ഫലങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഭക്ഷ്യസുരക്ഷാ ലാബുകളില്‍നിന്നു പരിശോധിച്ചു സുരക്ഷിതമല്ലെന്നു ഫലം ലഭിക്കുന്ന ഭക്ഷ്യസാമ്പിളുകളില്‍ 90 ദിവസം കഴിഞ്ഞാല്‍ പ്രോസിക്യൂഷന് പാടില്ലെന്നാണ് ചട്ടം. ഇതിനുവേണ്ടി മനഃപൂര്‍വം പരിശോധനയ്ക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് വൈകിപ്പിക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. ലക്ഷങ്ങള്‍ വിറ്റുവരവുള്ള ഹോട്ടലുകാര്‍ക്കു ഭക്ഷ്യസുരക്ഷാ…
Read MoreDay: May 17, 2024
ഗരുഡ പ്രീമിയം, സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ… വ്യാജ വാർത്തകൾക്ക് ഇനി വിരാമം; നവകേരള ബസ് വൻ ലാഭത്തിലെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: നവകേരള ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ യാത്രക്കാർക്കായി നിരത്തിലിറങ്ങിയത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വ്യാജ വാർത്തകൾക്ക് വിരാമം. ബസ് അതീവ ലാഭത്തിലെന്ന് കെഎസ്ആർടിസി. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബംഗളൂരിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. അന്നു മുതൽ ഇന്നു വരെ ബസിന്റെ സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സെഎസ്ആർടിസി വ്യക്തമാക്കി. സര്‍വ്വീസ് ആരംഭിച്ചതു മുതല്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി കുതിക്കുകയാണെന്നും അവർ വ്യക്തമാക്കി. യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ടെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ അവർ വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഗരുഡ പ്രീമിയം, സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു.…
Read Moreപതിരായി സർക്കാരിന്റെ നെല്ലുസംഭരണം; ഈര്‍പ്പത്തിന്റെ പേരില്‍ വൻകിടമില്ലുകാരുടെ ചൂഷണം; പഴയ അരിക്കച്ചവടം എത്രയോ ഭേദം
നെല്ലുകുത്തുമില്ലുകള്‍ ഒന്നാകെ വിസ്മൃതിയിലായപ്പോഴും വൈക്കം തലയാഴത്ത് കെ.എക്സ്. കുര്യാച്ചന് (ബേബിച്ചന്) കൈമോശം വരുത്താതെ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന കുത്ത് മില്ല്. –ജോണ്‍ മാത്യു. കോട്ടയം: കടക്കെണിയിലാക്കുന്ന സര്‍ക്കാരിന്റെ നെല്ലുസംഭരണത്തെക്കാള് എത്രയോ ഭേദമായിരുന്നു പഴയകാലത്തെ നേരിട്ടുള്ള അരി വില്പനയെന്ന് കര്‍ഷകര്‍ ചോദിച്ചുപോകുന്നു. സ്വന്തം പാടത്തു വിളയുന്ന നെല്ല് ചെമ്പില്‍ പുഴുങ്ങി ചിക്കുപായയില്‍ നിരത്തിയുണക്കി മില്ലില്‍ കുത്തി അരിയാക്കി വിറ്റിരുന്ന അക്കാലത്ത് കൈയില്‍ പണം വരുമായിരുന്നു, വീടുകളില്‍ വറുതിയില്ലായിരുന്നു. കൃഷി വിരിപ്പോ പുഞ്ചയോ ആവട്ടെ സപ്ലൈകോയുടെ സംഭരണം ഒരു വിളവെടുപ്പിലും സുതാര്യമല്ല. വിറ്റ നെല്ലിന്റെ പണത്തിന് ആറേഴു മാസമായി സര്‍ക്കാരിന്റെ കനിവുതേടിയിരിക്കേണ്ട ഗതികേട് കര്‍ഷകര്‍ക്ക് വന്നിരിക്കുന്നു. വിത്തും വിതയും വളവും വിളവെടുപ്പുമെല്ലാം ഇക്കാലത്ത് കടത്തിലാണ്. പതിരിന്റെയും ഈര്‍പ്പത്തിന്റെയും പേരില്‍ ചൂഷണം. യന്ത്രക്കൂലിയും പണിക്കൂലിയും ഓരോ വര്‍ഷവും കൂടിവരുന്നു. ഇടനിലക്കാരും ഉദ്യോഗസ്ഥരും കുത്തുമില്ലുകളും സംഘടിതമായി കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.സപ്ലൈകോ സംഭരണം തുടങ്ങുംമുന്പ് കുട്ടനാടിന്…
Read Moreനിങ്ങൾ പരാജയപ്പെട്ട അമ്മയാണ്: മുപ്പത്തിനാലാം വയസിൽ മുത്തശിയായ യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ
മുപ്പത്തിനാലാം വയസിൽ മുത്തശ്ശിയായ യുവതിയാണ് സിംഗപ്പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷേർളി ലിങ്ങ്. ഇവരുടെ 17 വയസുള്ള മകൻ കഴിഞ്ഞ വർഷമാണ് അച്ഛനായത്. ഷേർളിയും പതിനേഴാമത്തെ വയസിലാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ഷേർളിക്ക് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. അടുത്തിടെ ഷേർളി തന്നെയാണ് താനൊരു മുത്തശ്ശിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇക്കാര്യം നല്ലതാണോ മോശമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ വർഷം പതിനേഴുകാരനായ മകന്റെ പെൺസുഹൃത്ത് ഗർഭിണിയാണെന്ന് അറിഞ്ഞത് എനിക്ക് അത്ഭുതമായില്ല. മറ്റുകുട്ടികളെ അപേക്ഷിച്ച് കുട്ടിക്കാലത്തു തന്നെ അവന് അൽപം കൗതുകം കൂടുതലായിരുന്നു. കാമുകി ഗർഭിണിയാണെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അവന് ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം അവനു തന്നെയാണ്. ഇതിലെ ശരിയും തെറ്റും നിങ്ങളെങ്ങനെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’. ഷേർളി പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുണ്ടാകുന്നതിൽ മക്കളെ…
Read Moreസെനറ്റ് തെരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; പരാതിയുമായി കെഎസ്യു
കണ്ണൂര്‍: എസ്എഫ്ഐ നേതാക്കള്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ അതിക്രമിച്ചു കയറി യുയുസിയില്‍നിന്ന് സെനറ്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി. ഇതു സംബന്ധിച്ച് യുയുസിയും രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥിയുമായ അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്കി. കോളജില്‍നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി ക്ലാസ് റൂമിലേക്ക് പോയ സമയം നോക്കി എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്തുനിന്ന് എത്തിയ സംഘം ബാലറ്റ് പേപ്പര്‍ തന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചതെന്ന് പരാതിയില്‍ അതുല്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്യു നേതാക്കള്‍ രംഗത്തെത്തി. ജനാധിപത്യസംവിധാനങ്ങളെ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് എസ്എഫ്എൈ നടത്തുന്നതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം. സി. അതുല്‍ പറഞ്ഞു.
Read Moreബീഫ് കൂട്ടിയൊരു ഊണ് ഇനി സ്വപ്നങ്ങളിൽ മാത്രം; ഇടവപ്പാതിയിലും പോത്തിറച്ചിക്ക് തീവില; പോത്തുവളർത്തൽ കർഷകർക്ക് ചിലത് പറയാനുണ്ട്
കോട്ടയം: പോത്തിറച്ചിക്ക് പിന്നെയും വില കൂടുന്നു. 420 രൂപയാണ് നിലവില്‍. സീസണ് അല്ലാതിരിക്കെ ഒറ്റയടിക്കാണ് വില വര്‍ധിപ്പിച്ചത്. പോത്തിന്റെ ലഭ്യതക്കുറവാണ് പ്രധാനമായും വില വര്‍ധനവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കേരളത്തില്‍ പോത്തുകൃഷി മറ്റിടങ്ങിളില്‍ ഉള്ളതിനേക്കാള്‍ കുറവാണ്. അതിനാല്‍ത്തന്നെ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു. ഇതാണ് വില വര്‍ധനയില്‍ പ്രതിഫലിക്കുന്നത്. ക്രിസ്മസ്, ഈസ്റ്റര്‍ സമയങ്ങളില്‍ വര്ധിക്കുന്നതിനേക്കാള് ഇത്തവണ വിലയില്‍ വര്‍ധനവുണ്ട്. പോത്തുകുട്ടികൾക്കും തീ വിലയാണ്. അയ്യായിരം രൂപയ്ക്ക് ഒരുകാലത്ത് കിടാങ്ങളെ ലഭിച്ചിരുന്നെങ്കില്‍, ഇന്ന് അത് പതിമൂവായിരത്തിലധികമാണ്. അതുകൊണ്ടുതന്നെ വളര്‍ത്തുവാന്‍ കര്‍ഷകര്‍ മടികാണിക്കുന്നു. ഇതാണ് പ്രധാനമായും വില വര്‍ധനവിന് കാരണമാകുന്നത്. പോത്തിറച്ചിയുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ല എന്നുള്ളതാണ് യഥാര്‍ഥ്യം. പോത്തു കിടാക്കളെ സൗജന്യമായി വിതരണം ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ്് തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയത് വളരെ ചുരുക്കം പഞ്ചായത്തുകളാണ്. പോത്തിനെ വളര്‍ത്താനുള്ള ചിലവ് വളരെ കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു.…
Read Moreസിനിമയില്ലങ്കിൽ തന്റെ ശ്വാസം നിലച്ചു പോകും; 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, ഇതുവരെ കൈ വിട്ടിട്ടില്ല ഇനിയും വിടില്ല; മമ്മൂട്ടി
പ്രേക്ഷകര്‍ തന്റെ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 വർഷമായി കൂടെയുള്ളവരാണ് തന്റെ പ്രേക്ഷകർ. ഇതുവരെ എന്നെ അവർ കൈവിട്ടിട്ടില്ല. ഇനി വിടുകയുമില്ല എന്ന താരത്തിന്റെ വാക്കുകളാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. സിനിമയോട് തനിക്ക് പ്രണയമാണെന്നും സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നും മമ്മൂട്ടി പറഞ്ഞു. വൈശാഖിനെക്കാളും മിഥുൻ മാനുവലിനെക്കാളും നിങ്ങളെയാണ് എനിക്ക് വിശ്വാസം. ഞങ്ങളൊക്കെ നിങ്ങളെ വിശ്വസിച്ചാണ് വരുന്നതെന്നും മമ്മൂട്ടി പ്രേക്ഷകരോട് പറഞ്ഞു.
Read Moreഅഞ്ച് ശതമാനം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം, ശ്വാസകോശത്തില്‍ അണുബാധ: മൂന്നിലൊരാൾക്ക് പാർശ്വഫലം; കോവാക്സിനും പണി തുടങ്ങി
കോവിഷീൽഡ് വാക്സിൻ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നുവരുന്നതിനിടയിൽ കോവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന പുതിയ പഠനറിപ്പോർട്ട്. കോവാക്സിൻ സ്വീകരിച്ച മൂന്നിലൊരാൾക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ വിവിധ പാർശ്വഫലങ്ങളുണ്ടാകുന്നുവെന്ന് സ്പ്രിംഗർ ഇന്റർനാഷണൽ എന്ന അക്കാദമിക് ജേണൽ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധ, ചർമത്തിനും പേശികൾക്കുമുണ്ടാകുന്ന തകരാറുകൾ എന്നിവയാണ് പൊതുവേ കണ്ടുവരുന്ന പാർശ്വഫലങ്ങൾ. ഇതോടൊപ്പം കോവാക്സിൻ സ്വീകരിച്ച അഞ്ച് ശതമാനം സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവവും കണ്ടുവരുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികളിലാണ് കൂടുതൽ രോഗങ്ങളും കണ്ടുവരുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് കഴിഞ്ഞാല്‍ കൂടുതൽ ഉപയോഗിച്ച കോവിഡ് വാക്സിനായിരുന്നു കോവാക്സിന്.
Read Moreഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം; ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണും വരാൻ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. 2024 ട്വന്റി 20 ലോകകപ്പോടെ നിലവിലെ കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധി പൂർത്തിയാകും. ജൂണിൽ ലോകകപ്പ് സമാപിക്കും. ബിസിസിഐ പുറത്തിറക്കിയ പരസ്യപ്രകാരം ജൂലൈ ഒന്നിന് പുതിയപരിശീലകൻ ചുമതലയേൽക്കേണ്ടതാണ്. 2027 അവസാനം വരെ ഇവർക്ക് പരിശീലകനായി തുടരുകയും ചെയ്യാം. 2025ലെ ചാന്പ്യൻസ് ട്രോഫി, 2027ലെ ഏകദിന ലോകകപ്പ് എന്നിവയാകും പുതിയ ആളുടെ ചുതലകൾ. ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒരു വിദേശി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് പരിശീലകനായി കലാവധി ഇനിയും നീട്ടാൻ താത്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി ദ്രാവിഡിനോട് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ്, ദ്രാവിഡിനു പകരമെത്തുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിനും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
Read Moreവംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും; റഫറിയെ അറിയിക്കാൻ ആഗോള സ്റ്റാൻഡേർഡ് ആംഗ്യം
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു. കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ നടന്നാൽ അത് റഫറിയെ അറിയിക്കാൻ ഒരു ആഗോള സ്റ്റാൻഡേർഡ് ആംഗ്യവും ഫിഫ നിദേശിച്ചു. കൈകൾ കൈത്തണ്ടയിൽ ക്രോസ് ചെയ്യുകയും വായുവിൽ ഉയർത്തുകയും ചെയ്യുന്നതാണ് ആംഗ്യം. ഇന്ന് ബാങ്കോക്കിൽ നടക്കുന്ന വാർഷിക യോഗത്തിൽ ഫിഫ അംഗ ഫെഡറേഷനുകൾക്ക് വംശീയതയെ നേരിടാനുള്ള പ്രതിജ്ഞ നൽകും.
Read More