ഒരു മുഴു നീളൻ സിനിമ കണ്ടിറങ്ങുന്ന പ്രതീതി ആയിരുന്നു ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവികാ ജയറാമിന്റെ വിവാഹം. ആത്യധികം താര നിബിഡമായൊരു ചടങ്ങു കൂടിയായിരുന്നു അത്. ഇപ്പോഴിതാ ഭാര്യയും ഭർത്താവുമായി എന്നതിന്റെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് മാളവിക. സർക്കാർ സേവനങ്ങൾ കൃത്യവും സുതാര്യവും വേഗത്തിലും ആയതോടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കാര്യവും ദ്രുതഗതിയിൽ നടന്നു. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോ ആണ് താരപുത്രി പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ് മൂന്നിനായിരുന്നു മാളവികയുടേയും പാലക്കാട് സ്വദേശി നവനീത് ഗിരീഷിന്റേയും വിവാഹം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്.
Read MoreDay: May 17, 2024
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി; ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളിൽനിന്ന് തുടങ്ങിയ പ്രയാണം
ജനിച്ച സ്ഥലം മാറിപ്പോയി, അല്ലായിരുന്നെങ്കിൽ വേറെ ലെവലാവേണ്ട താരം എന്ന് നമ്മൾ ചിലരെക്കുറിച്ചെങ്കിലും പറയാറുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ആ വിശേഷണത്തിന് സുനിൽ ഛേത്രിയോളം അർഹനായ മറ്റൊരു താരമുണ്ടാവാനിടയില്ല. രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളിമൈതാനങ്ങളെ അടക്കിവാണശേഷം ആ അഞ്ചടി ഏഴിഞ്ചുകാരൻ അരങ്ങൊഴിയുകയാണ്. ബൈച്ചുംഗ് ബൂട്ടിയയ്ക്കു ശേഷം ആരെന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ചോദ്യത്തിനുത്തരമായിരുന്നു ഈ സെക്കന്ദരാബാദുകാരൻ. ആത്മാർപ്പണവും അഭിനിവേശവും കൊണ്ട് ഛേത്രി കീഴടക്കിയത് കളിമൈതാനങ്ങളെ മാത്രമല്ല ആരാധകരുടെ മനസുകളെക്കൂടിയായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന സുനിൽ ഛേത്രി ഇതിലും അർഹിച്ചിരുന്നില്ലേ എന്ന ചോദ്യമായിരിക്കും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകനും സ്വയം ചോദിച്ചിട്ടുണ്ടാവുക. സൂപ്പർതാരം എന്ന നിലയിലേക്കുള്ള ഛേത്രിയുടെ യാത്ര ഒരു യക്ഷിക്കഥ പോലെ വിചിത്രമായിരുന്നു.23 വർഷം മുന്‍പ് ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളിൽനിന്ന് തുടങ്ങിയതാണാ പ്രയാണം. 2001-02 കാലഘട്ടത്തിൽ സിറ്റി ക്ലബ് ഡൽഹിയുടെ…
Read Moreസ്പൈസി ചിപ്പ് ചലഞ്ച്; എരിവേറിയ ചിപ്പ് കഴിച്ച പതിനാലുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
സ്പൈസി ചിപ്പ് ചലഞ്ചിനിടെ ഹൃദയാഘാതത്തെ തുടർന്ന് പതിനാലുകാരൻ മരിച്ചു. അമേരിക്കയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ വൺ ചിപ്പ് ചലഞ്ച് ഏറ്റെടുത്ത് ടോർട്ടില ചിപ്പ് കഴിച്ച ഹാരിസ് വോലോബാഹ് എന്ന കൗമാരക്കാരനാണ് മരിച്ചത്. ഇതേ തുടർന്ന് വിദ്യാർഥികൾ സ്പൈസി ചിപ്പ് വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഹാരിസ് സെപ്തംബറിലായിരുന്നു മരിച്ചത്. ഇപ്പോൾ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എരിവേറിയ ടോർട്ടില ചിപ്പ് കഴിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്ന് കണ്ടെത്തി. ആമാശയത്തിൽ വലിയ അളവിൽ മുളക് എത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്ന് പ്രാദേിക ചീഫ് മെഡിക്കൽ എക്സാമിനർ അറിയിച്ചു. ഹാരിസിന്റെ മരണത്തിന് പിന്നാലെ സ്പൈസി ചിപ്പ് നിർമാതാക്കളായ പാക്വി ചിപ്പ് പിൻവലിച്ച് മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രതികരിച്ചു. ഹാരിസിന് കാർഡിയോമെഗലി എന്ന അസുഖവും ഉണ്ടായിരുന്നതായും ഇതും മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലിഫോര്‍ണിയയില്‍ വണ്‍ ചിപ്പ്…
Read Moreആര്യയുടെ രഹസ്യ മൊഴിയെടുക്കണം സർ; യദുവിനെതിരായ ലൈംഗികാധിഷേപ കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകി പോലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പോലീസ് ഇതിനായി അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം ഡ്രൈവറുടെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്നാണ് ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും ഇവരുടെ ബന്ധുകൾക്കെതിരെയും പോലീസ് കേസെടുത്തത്.
Read Moreബണ്ട് തുറന്നു; ഉപ്പുവെള്ളത്തിനൊപ്പം കായൽ മീനുകളും മീനച്ചിലാറ്റിലേക്ക്
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ ഉപ്പുവെള്ളത്തിനൊപ്പം കായൽ മത്സ്യങ്ങൾ കൂട്ടത്തോടെ മീനച്ചിലാറ്റിലേക്ക്. തണ്ണീർമുക്കം മുതൽ താഴത്തങ്ങാടി അറുപുഴ വരെ ചൂണ്ടക്കാർക്കും വലക്കാർക്കും കായൽ മീനുകൾ കിട്ടുന്നുണ്ട്. വരാൽ, മഞ്ഞക്കൂരി, കായൽവറ്റ, നെൻമീൻ, കരിമീൻ തുടങ്ങിയ പലതരം മീനുകളാണ് പുഴയിലേക്ക് കടന്നത്. ഇത്തരം മീനുകളെ കിടങ്ങൂരിലും കണ്ടെത്തി. ഉപ്പിന്റെ സാന്ദ്രത കൂടിയതോടെ കോട്ടയം താഴത്തങ്ങാടിയിൽ കുടിവെള്ളം പമ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. നെൽകൃഷിയുടെ കാലം തെറ്റിയതിനാൽ തോന്നിയ പടിയാണ് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഇക്കൊല്ലം വേനലിൽ കുട്ടനാട്ടിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഏറെ താഴ്ന്ന സാഹചര്യത്തിൽ കൂടുതലായി ഉപ്പുവെള്ളം കടന്നുവന്നിട്ടുണ്ടെന്ന് പ്രമുഖ കാർഷിക ഗവേഷകൻ പ്രഫ. കെ.ജി. പദ്മകുമാർ പറഞ്ഞു. ഉപ്പുവെള്ളം അധികമായത് ദോഷത്തെക്കാൾ ഗുണം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആഫ്രിക്കൻ പായലും കുളവാഴയും ചീഞ്ഞുനശിക്കാൻ ഉപ്പുവെള്ളം സഹായിക്കും. കുട്ടനാട്ടിലെ ജലസ്രോതസുകളിൽ ഒരു കഴുകൽ പ്രക്രിയയായിഇത് മാറും. ബണ്ട് അടയ്ക്കുന്നതോടെ…
Read Moreകെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും; ദീർഘദൂര ബസുകളിൽ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും
ചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുകയും റസ്റ്ററന്റുകളിലൂടെ പരമ്പരാഗത ഉച്ചഭക്ഷണം നല്കുകയുയാണ് ലക്ഷ്യം. ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിൽനിന്ന് അവശ്യസാധനങ്ങള്‍ വാങ്ങുകയുമാകാം. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നത്. ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും. സ്ഥല വിസ്തീർണ്ണം ചതുരശ്ര അടിയിൽ ( ബ്രായ്ക്കറ്റിൽ). അടൂര്‍ (1500), കാട്ടാക്കട (4100), പാപ്പനംകോട് (1000), പെരുമ്പാവൂര്‍ (1500), റീജണൽ വർക്ക് ഷോപ്പ് എടപ്പാള്‍ (1000), ചാലക്കുടി (1000), നെയ്യാറ്റിന്‍കര (1675), നെടുമങ്ങാട് (1500), ചാത്തന്നൂര്‍ (1700), അങ്കമാലി (1000), ആറ്റിങ്ങല്‍ (1500), മൂവാറ്റുപുഴ (3000), കായംകുളം (1000),…
Read Moreകേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ട്? ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങള്‍, 3338 ബലാത്സംഗങ്ങള്‍; ഗുണ്ടകളുടെ എണ്ണത്തിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ നടന്നത് 438 കൊലപാതകങ്ങള്‍. കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയതാണ് ഇതില്‍ ഒടുവിലത്തേത്. ഈ കാലയളവില്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നത് 2272 പേരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ കണക്കെടുപ്പില്‍ ഇത് 2815 ആയി വര്‍ധിച്ചു. കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളും വര്‍ധിച്ചു. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,32,367 കുറ്റകൃത്യങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 57,015 എണ്ണം ഐപിസി കേസുകളാണ്. ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1358 കൊലപാതക ശ്രമങ്ങള്‍, 3338 ബലാത്സംഗങ്ങള്‍, 124 മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലായി 1195 മോഷണങ്ങളും 3703 വഞ്ചനാ കുറ്റങ്ങളും, വിവിധങ്ങളായ രീതിയില്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് 5254 കേസുകളും കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreഗുണ്ടകളെ പൂട്ടാനിറങ്ങി പോലീസ്; 301 പേർക്കെതിരേ നടപടി, 90 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരി മാഫിയയ്ക്കും എതിരേ പോലീസ് നടത്തിയ പരിശോധനയിൽ 310 പേർക്കെതിരേ നടപടി സ്വീകരിച്ചു. സ്പെഷൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേരെ അറസ്റ്റ് ചെയ്തു. വാറന്റ് കേസിൽ പ്രതികളായ 153 പേർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരേ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് മേഖലാ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന…
Read More