തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളികളിൽ. മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ആരാധന വളരെ കൂടുതലാണ് എന്നു പറയാം. ഈ മാസം നടന്ന മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷ വേള തന്നെ എടുക്കാം. ടിവിയിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലാലേട്ടനുള്ള പിറന്നാൾ ആശംസകളായിരുന്നു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ട പ്രേക്ഷകൻ മുതൽ നാലോ അഞ്ചോ വയസുള്ള കുഞ്ഞുങ്ങൾ വരെ “ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറയുന്ന അപൂർവ ഭംഗികളും ഈ പിറന്നാൾ വേളയിലും കാണാം. യുട്യൂബിൽ പതിവുപോലെ മോഹൻലാൽ സിനിമാവിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു. അതിലൊന്നിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കേട്ടു. വിലയിരുത്തൽ മികച്ചതായിരുന്നുവെങ്കിലും അതിലെ ഒരു പരാമർശത്തോട് യോജിക്കാൻ പ്രയാസമുണ്ട്. സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നതിനു മുന്‍പ് മോഹൻലാൽ ഡിസിപ്ലിൻഡ് വ്യക്തിയായിരുന്നുവെന്നും കോളജ് ജീവിതത്തിലും മറ്റും അച്ചടക്കത്തോടെ പെരുമാറിയിരുന്ന മോഹൻലാൽ സിനിമയിലെത്തിയശേഷം കുറുന്പനായി എന്നുമായിരുന്നു…
Read MoreDay: May 25, 2024
തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി; പുലിപ്പേടിയിൽ വലഞ്ഞ് നാട്ടുകാർ
തൃശൂർ: അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപം പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലി ഇറങ്ങിയത്. രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. ഉടൻതന്നെ പുലിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ. അധികസമയം അവിടെ നിന്നാൽ പുലിയുടെ കണ്ണിൽപ്പെടുമെന്ന് ബോധ്യമായ യാത്രക്കാർ ഭയന്ന് അവിടെ നിന്നും പോയി. ജനവാസ മേഖലയിൽ പുലിയുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. ഭീതി കാരണം പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലന്നും അവർ കൂട്ടിച്ചേർത്തു. വളർത്തു മൃഗങ്ങളെ വ്യാപകമായി പിടി കൂടുന്നതായി പരാതി ഉയർന്നു. പത്തനംതിട്ടയിലും പുലി ഇറങ്ങി. പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. വാലുപാറ സ്വദേശി സുനിലിന്റെ വളർത്തുനായയെ ആണ് പുലി കടിച്ചുകൊന്നത്.
Read Moreസ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 19 ലക്ഷം രൂപ; സ്ഥാപന ഉടമ അറസ്റ്റിൽ
വൈപ്പിൻ: ചെറായി ബീച്ചിലെ അക്വാ വേൾഡ് എന്ന എക്സിബിഷൻ സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പല തവണകളായി 19,78,200 രൂപ വാങ്ങുകയും ഇതിൽ 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. മൂത്തകുന്നം കൊട്ടുവള്ളിക്കാട് തിനയാട്ട് വീട്ടിൽ അനിഷാദ് (ഉല്ലാസ് 48) നെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സ്ഥാപനം ഇടയ്ക്ക് പഞ്ചായത്ത് അടപ്പിച്ചിരുന്നു. ഇതിനു മുമ്പായി ഈ സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തൃശൂർ ആമ്പല്ലൂർ അരങ്ങൻ വീട്ടിൽ കിരൺ രമേഷിന്റെ പക്കൽ നിന്നാണത്രേ പണം വാങ്ങിയത്. സ്ഥാപനത്തിൽ പങ്കാളിയാക്കിയെങ്കിലും പിന്നീട് ഇരുവരും തമ്മിൽ ചില വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും കിരണിനെ ഒഴിവാക്കുകയും ചെയ്തത്രേ. എന്നാൽ ഷെയർ പണത്തിൽ ബാക്കി 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെയാണ് ഇയാളെ സ്ഥാപനത്തിൽനിന്നും പുറത്താക്കിയത്രേ. തുടർന്ന് കിരൺ മുനമ്പം ഡിവൈഎസ്പിക്ക്…
Read Moreരാജ്യാന്തര അവയവക്കടത്ത് കേസ്;അവയവക്കടത്തിന്റെ മറവില്‍ ലൈംഗിക പീഡനവും; കൊച്ചി സ്വദേശി ഇറാനിലുണ്ടെന്ന് സൂചന
കൊച്ചി: നെടുമ്പാശേരി അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പോലീസ് പിടിയിലായ സജിത്ത് ശ്യാമിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. പാലാരിവട്ടം സ്വദേശിയായ ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അവയവക്കടത്ത് സംഘവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാള്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാബിത്ത് നാസറിന്റെ ഫോണ്‍ വിവരങ്ങളും, അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതില്‍നിന്നും സജിത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയുണ്ടായി. കൊച്ചിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവയവക്കടത്തിന്റെ മറവില്‍ ലൈംഗിക പീഡനമെന്ന പരാതി; അന്വേഷണം ആരംഭിച്ചുവൃക്ക കച്ചവടം നടത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച് ഏജന്റ് പീഡിപ്പിച്ചു. ഇടനിലക്കാരനെതിരേ യുവതി ഫേസ്ബുക്കിലിട്ട പരാതിയും…
Read Moreജലശുദ്ധീകരണം; തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്
സൂപ്പർ ക്ലോറിനേഷൻ എങ്ങനെ? വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം. അരുചി മാറാൻ എന്തൊക്കെ ചെയ്യാം? ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് . ശുചിത്വം പാലിക്കാം തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള…
Read Moreപാക് അധീന കാഷ്മീർ തിരിച്ചുപിടിക്കും; അമിത് ഷാ
ന്യൂഡൽഹി: പാക് അധീന കാഷ്മീർ തിരിച്ചുപിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കാഷ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേതുതന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്. എന്നാൽ ബിജെപി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും തിരിച്ചുപിടിക്കുമെന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു. നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാക് അധീന കാഷ്മീർ തിരിച്ചു പിടിക്കുമെന്നു പറഞ്ഞിരുന്നു.
Read Moreവനിതാ പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ വിരമിക്കുന്നു; സേനയിൽ ശേഷിക്കുന്നത് വെറും ആറു പേർ
സ്വന്തംലേഖകൻതൃശൂർ: കേരള പോലീസിൽ വനിത പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയിൽ ശേഷിക്കുന്ന വനിത ഇൻസ്പെക്ടർമാർ ആറു പേർ മാത്രം. കേരള പോലീസിൽ നിലവിൽ 27 വനിത ഇൻസ്പെക്ടർമാരടക്കം 668 ഇൻസ്പെക്ടർമാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, കോസ്റ്റൽ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമിച്ചിരിക്കുന്നത്. ഇതിൽ 21 വനിത ഇൻസ്പെക്ടർമാർ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.സബ് ഇൻസ്പെക്ടർമാരാണ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കുന്നത്. 2018ൽ വനിത സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരൊന്നും ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കാറായിട്ടില്ല. നേരത്തെ വനിതകൾക്ക് മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകൾ പെട്ടന്ന് ലഭിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വനിത പോലീസിനെയും ജനറൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പ്രമോഷൻ ലഭിക്കാനും വൈകുകയാണ്. സേനയിൽ കൂടുതലുള്ള പുരുഷൻമാരോടൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്. ഇതാണ് വനിത ഇൻസ്പെക്ടർമാരുടെ…
Read Moreകാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം നാളെ
ചാലക്കുടി : കാനഡയിൽ വീടിനകത്ത് കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ് റോഡിൽ പടിക്കല സാജന്റെ മകൾ ഡോണയുടെ സംസ്കാരം നാളെ 11ന് ചാലക്കുടി സെന്റ് മേരീസ് ദേവാലയത്തിൽ നടത്തും. മൃതദേഹവുമായി കാനഡയിൽ നിന്നും വിമാനം ഇന്ന് ഉച്ചക്ക് ദൽഹി വിമാനത്താവളത്തിൽ എത്തി. രാത്രി എട്ടിനു കൊച്ചിയിലെത്തും. നാളെ രാവിലെ എട്ടിനു വീട്ടിലേക്ക് കൊണ്ടുവരും. മേയ് ഏഴിനാണു വീടിനകത്ത് ഡോണമരിച്ചനിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് കുണ്ടുകുഴിപ്പാടം സ്വദേശി കണ്ണന്പുഴ ലാലിനെ കാണാതാവുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ഭർത്താവ് ലാൽ സംഭവ ദിവസം ഇന്ത്യയിലേക്ക് പോയെന്നും ഡൽഹിയിൽ എത്തിയെന്നും കണ്ടെത്തി. എന്നാൽ ഇതുവരെ ലാലിനെ കണ്ടെത്തനായിട്ടില്ല. മൂന്നുവർഷം മുന്‍പാണ് ഇവരുടെ വിവാഹനം നടന്നത്.
Read Moreഇനി ഓർമകളിൽ മാത്രം…നാനൂറ് വർഷം പഴക്കമുള്ള പഴയ ബംഗ്ല തറവാടും, ദുനിയാവ് ഹോട്ടലും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അനുസ്മരിപ്പിക്കും വിധം തലശേരിയിലും ബുൾഡോസർ രാജ്. നാനൂറ് വർഷം പഴക്കമുള്ള പഴയ ബംഗ്ല തറവാടും ഏതാനും വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ദുനിയാവ് ഹോട്ടലും തകർത്തു. പഴയ ബസ്സ്റ്റാൻഡിൽ വില്ലേജ് ഓഫീസിനു സമീപമുള്ള പഴയ ബംഗ്ല തറവാടും ചിറക്കര ടി.സി മുക്കിൽ റെയിൽവേ ഫ്ലൈ ഓവറിനു സമീപമുള്ള ദുനിയാവ് ഹോട്ടലുമാണു കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയിൽ തകർത്തത്. തലശേരിക്കു പുറത്തു നിന്നുള്ള സംഘം ക്വട്ടേഷൻ എടുത്താണ് ബുൾഡോസർ രാജ് നടപ്പിലാക്കിയതെന്നാണ് സൂചന. രണ്ട് സംഭവങ്ങളിലും പരാതികളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറും പോലീസ് സാന്നിധ്യമുള്ള നഗരസമധ്യത്തിൽ ബുൾഡോസർരാജ് നടപ്പിലായത് ദുരൂഹത ഉളവാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് സംഘമാണ് പഴയ ബംഗ്ല തറവാട് തകർക്കലിനു പിന്നിലെന്നാണ് ജനസംസാരം. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തിൽ ഏതാണ്ട് 10 കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച ദുനിയാവ് ഹോട്ടൽ തകർത്തത് കൂടുതൽ ദുരൂഹത ഉളവാക്കിയിട്ടുണ്ട്.…
Read Moreമാധവനെ പോലെ ‘കരിമിഴി കുരുവിയെ പാടി’ മലയാളികളുടെ ഉണ്ണിയേട്ടൻ; വീണ്ടും വൈറലായി കിലി പോൾ
മലയാളികളെ ലിപ്സിങ്ക് വീഡിയോകളിലൂടെ ഞെട്ടിച്ച ടാർസാനിയൻ താരം കിലി പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ മീശമാധവൻ എന്ന ചിത്രത്തിലെ ‘കരിമിഴി കുരുവിയെ’ എന്ന ഗാനവുമായാണ് കിലി പോൾ എത്തിയിരിക്കുന്നത്. പാട്ടിന് അതിശയിപ്പിക്കുന്ന ലിപ്സിങ്കാണ് കിലി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വീഡിയോകൾ ചെയ്യുന്ന കിലി പോളിന് കേരളത്തിൽ നിരവധി ആരാധകരാണ് ഉള്ളത്. ഈ വീഡിയോയും മലയാളി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലയാളികൾ കിലിയെ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്നാണ് വിളിക്കുന്നത്. ഉണ്ണിയേട്ടൻ എന്ന അടിക്കുറിപ്പോടെയാണ് കിലി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നതും. മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടന് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും നിരവധി ആരാധകരാണ് കിലിയ്ക്ക് ഉള്ളത്.
Read More