കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്. തൃശൂര്‍ സ്വദേശി റഫീഖാണ് കേസിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് കേസ് അന്വേഷിക്കുന്ന തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കൊലപാതകക്കേസില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരേ മേയ് 16നാണ് കേസെടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Read MoreDay: May 25, 2024
ഊട്ടിയ കെെകളിൽത്തന്നെ കൊത്തി; അത്താഴം വിളമ്പി നൽകിയില്ല; മകൻ അമ്മയെ കൊന്നുകെട്ടിത്തൂക്കി
അത്താഴം വിളമ്പി നൽകാത്തതിനെത്തുടർന്ന് യുവാവ് അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണു സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവാണു പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽനിന്നു പുറത്തേയ്ക്ക് പോയി. തിരിച്ചെത്തിയ യുവാവ് ഉറങ്ങിക്കിടന്ന അമ്മയെ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൊണ്ടു മർദ്ദിക്കുകയും ചെയ്തു. തുടർന്ന്, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ വയോധികയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിനു പിന്നാലെ യുവാവ് വീട്ടിൽനിന്നു മുങ്ങി. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ആഭ്യന്തര യാത്രക്കാരനെ വെടിയുണ്ടയുമായി പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ യാഷറന്നു സിംഗ് എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാൾ മുംബൈയിൽ നിന്നാണ് കൊച്ചിയിൽ വന്നിറങ്ങിയത്. ചെക്കിംഗ് ബാഗിൽനിന്നാണ് വിമാനത്താവളത്തിലെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെടുത്തത്. യാത്രക്കാരനെ മേൽ നടപടികൾക്കായി നെടുമ്പാശേരി പോലീസിന് കൈമാറി.
Read Moreവാടകവീട്ടിലെ രാസലഹരി ശേഖരം; പിന്നില്‍ അന്തര്‍ സംസ്ഥാന സംഘം
കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം വാടകവീട്ടില്‍ നിന്ന് പിടികൂടിയ സംഭവത്തിനു പിന്നില്‍ അന്തര്‍ സംസ്ഥാന ലഹരി സംഘമാണെന്ന് പോലീസിനു വിവരം ലഭിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന ബന്ധത്തിലേക്കുള്ള തെളിവുകള്‍ ലഭിച്ചത്. പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ രാസലഹരി ശേഖരമാണ് കഴിഞ്ഞ ദിവസം വെള്ളയില്‍ പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ‘ഡന്‍സാഫും’ ചേര്‍ന്ന് പിടികൂടിയിരുന്നത്. അത്താണിക്കടുത്തുള്ള എടക്കല്‍ ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 779 ഗ്രാം എംഡിഎംഎ, 80 എല്‍എസ്ഡി സ്റ്റാമ്പ്, 6.150 ഗ്രാം എക്സ്റ്റസി തുടങ്ങിയവയാണ് പിടികൂടിയിരുന്നത്. ഇതോടൊപ്പം വീട്ടില്‍നിന്ന് ലഹരിയുടെ അളവ് കണക്കാക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസ്, ലഹരി പൊതിയുന്ന ചെറിയ പ്ലാസ്റ്റിക് കവറുകള്‍, ഡപ്പികള്, പ്രതികളുടെ ബൈക്ക് എന്നിവയും കണ്ടെടുത്തിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കോഴിക്കോട്, മലപുറം…
Read Moreസിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്തുസൂക്ഷിക്കാറില്ല; മഹിമ നമ്പ്യാർ
ആവശ്യമില്ലാത്തവരുമായി സൗഹൃദം സൂക്ഷിക്കാറില്ല. ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ടെന്ന് മഹിമ നമ്പ്യാർ. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്തുസൂക്ഷിക്കാറില്ല. അതു പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല. അങ്ങനെ ഒരു സ്വഭാവമുണ്ട്. അതില്‍ ആണ്-പെണ് വ്യത്യാസമൊന്നുമില്ല. എനിക്ക് ആവശ്യമില്ലാത്ത കോണ്ടാക്ട്സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്നു നിര്‍ബന്ധമുണ്ടോ? ഞന്‍ ആരോടും ബഹളം വയ്ക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ അല്ലെങ്കില്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യാറില്ലന്ന് മഹിമ നന്പ്യാർ പറഞ്ഞു.
Read Moreമിമിക്രി താരം സോമരാജിന്റെ സംസ്കാരം ഇന്ന്
കോട്ടയം: ചലച്ചിത്ര-മിമിക്രി താരമായ കോട്ടയം സോമരാജ്(62) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ പുതുപ്പള്ളി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു മുട്ടബലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, അണ്ണന് തമ്പി, കിംഗ് ലയര്‍, അഞ്ചരക്കല്യാണം, ചാക്കോ രണ്ടാമന്, ആനന്ദ ഭൈരവി, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കി. വിവിധ മിമിക്രി ട്രൂപ്പുകളിൽ അംഗമായിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം തുടങ്ങിയ കോമഡി ആൽബങ്ങൾക്ക് സ്ക്രിപ്റ്റും തയാറാക്കിയിട്ടുണ്ട്.
Read Moreപെരിയാറിലെ മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എൻജിനിയറെ സ്ഥലം മാറ്റി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എൻജിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എ. ഷിജുവിനാണ് പകരം ചുമതല. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമര്‍ശനമമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരേ ഉന്നയിക്കുന്നത്. സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്പ്പിക്കുംസംഭവത്തില് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീരയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സബ് കളക്ടറുടെ റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്…
Read Moreഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ വൻ പരിശോധന; ലൈസന്‍സുകളില്ലാതെയും കാലഹരണപ്പെട്ട ലൈസന്സുകളുമായും പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങൾ കണ്ടെത്തി
കടുത്തുരുത്തി: ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഹെല്‍ത്തി കേരളയുടെ ഭാഗമായാണു പരിശോധനകള്‍ നടന്നത്. കടുത്തുരുത്തി, മുളക്കുളം, വെള്ളൂര്‍ പഞ്ചായത്തുകളിലെല്ലാം വ്യാപക പരിശോധനകള്‍ നടന്നു. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണു പരിശോധന നടന്നത്. കടുത്തുരുത്തിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കും കൊതുക് വളരുന്നതിനുള്ള സാഹചര്യം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരു വീട്ടുടമയ്ക്കും നോട്ടീസ് നല്കി. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലാത്ത രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. കടുത്തുരുത്തി മേഖലയില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളൂര്‍, മുളക്കുളം പഞ്ചായത്ത് മേഖലയില്‍ നടത്തിയ പരിശോധനയില്‍ രോഗാണുക്കള്‍ പടരുന്നതിന് ഇടയാക്കുന്ന തരത്തില്‍ മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 11 സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. വിവിധ മേഖലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഭക്ഷണാവശിഷ്ടങ്ങള്‍ സമയത്ത് നീക്കം ചെയ്യാത്തതിനാല്‍ പുഴുവരിക്കുന്ന നിലയില്‍ ചില ഹോട്ടലുകളുടെ അടുക്കള പരിശോധനയില്‍ കണ്ടത്തെി.…
Read Moreജയന്തി ജനത ഇനി നാഗർകോവിൽവരെ മാത്രം; കൂടുതൽ ട്രെയിനുകൾ കന്യാകുമാരിയിലേക്ക്; പൂനെ- എറണാകുളം സർവീസ് കോട്ടയംവരെ നീട്ടും
കൊല്ലം: മംഗളുരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിനെ കൂടാതെ കൂടുതൽ ട്രെയിനുകൾ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് നടപടികൾ തുടങ്ങി. ജൂലൈ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 22657/58 താംബരം -നാഗർകോവിൽ ത്രൈവാര എക്സ്പ്രസ്, 12667/68 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 12689/90 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 06639 പുനലൂർ- നാഗർകോവിൽ പാസഞ്ചർ, 06641/42 തെങ്കാശി -നാഗർകോവിൽ പാസഞ്ചർ എന്നീ ട്രെയിനുകൾ കൂടിയാണ് കന്യാകുമാരി വരെ നീട്ടുന്നത്. 11097/98 പൂനെ – എറണാകുളം പൂർണ എക്സ്പ്രസും 22149/50 പൂനെ – എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനും കോട്ടയം വരെയും സർവീസ് നീട്ടും. 12695/96 ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സപ്രസ് കൊച്ചുവേളി വരെയെ ഉണ്ടാകൂ. അതേ സമയം 20909/10 പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് തിരുവനന്തപുരം വരെയും നീട്ടും.12643/44 നിസാമുദീൻ – തിരുവനന്തപുരം സ്വർണ ജയന്തി സൂപ്പർ ഫാസ്റ്റ്…
Read Moreമദ്യം: കുരുക്ക് മുറുകുന്നു; ബാർ ഉടമകളുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: ബാറുടമകളിൽനിന്നു കോടികൾ കോഴ വാങ്ങി മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കാൻ നീക്കം നടന്നെന്ന ആരോപണം കത്തിപ്പിടിക്കുന്നു. മദ്യനയം ചർച്ച ചെയ്തിട്ടില്ലെന്നും കെട്ടിടം നിർമിക്കാനാണ് പിരിവ് എടുത്തെതെന്നും പറയുന്ന ബാർ ഉടമ സംഘടനയുടെ വാദം ശരിയല്ലെന്നു സൂചന. കൊച്ചിയിൽ നടന്ന ബാർ ഉടമകളുടെ യോഗത്തിൽ കെട്ടിടം പണി അജൻഡയിൽ ഇല്ലായിരുന്നെന്നാണ് പറയുന്നത്. എന്നാൽ, ഈ യോഗത്തിലാണ് മദ്യനയത്തിലെ ഇളവിനു വേണ്ടി പണം പിരിക്കാൻ നിർദേശം വന്നതെന്നാണ് ആരോപണം. ഇതിനിടെ മദ്യനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഓൺലൈൻ യോഗം നടന്നിരുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദം കത്തിപ്പിടിച്ചതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ വരുന്ന നിയമസഭാ സമ്മേളനം കലുഷിതമാകും. മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍നിന്നു…
Read More