കുമരകം: പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില നാളിതുവരെ ലഭിക്കാത്ത കര്‍ഷകര്‍ വിരിപ്പുകൃഷി ഇറക്കാന്‍ പണമില്ലാതെ നെട്ടോട്ടത്തില്‍. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടി വരിക പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്ന സാധാരണക്കാര്‍ക്കാണ്. വിരിപ്പുകൃഷി (വര്‍ഷ കൃഷി) ഇറക്കാതിരുന്നാല്‍ സാധാരണക്കാരുടെ വീടുകളും പരിസരങ്ങളും വെള്ളത്തിലാകും. ഇതു വിവിധതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരും. വെള്ളപ്പാെക്കം നേരിടുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. കെട്ടുതാലി പോലും പണയപ്പെടുത്തിയും ലഭ്യമാകുന്നിടത്തുനിന്നെല്ലാം കടമെടുത്തും ഉത്പാദിപ്പിച്ച നെല്ലിന്റെ വില മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകരുടെ പേരില്‍ വായ്പയായിപോലും നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കര്‍ഷകരോടു കാണിക്കുന്ന അവഗണനയാണ്. നിലം ഒരുക്കി വിത നടത്താന്‍ തന്നെ ഏക്കറിന് ആയിരക്കണക്കിന് രൂപ മുടക്കേണ്ടിവരും. ഒരേക്കര്‍ നിലത്ത് കൃഷി ഇറക്കി വിളവെടുക്കാന്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തിലാണ് വിറ്റ നെല്ലിന്റെ വില…
Read MoreDay: May 25, 2024
നിയമന വാഗ്ദാനം; തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കുക എന്ന മുന്നറിയിപ്പ് നൽകി കെഎസ്ഇബി. കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമാണെന്നും രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും നിരവധി പേർ ഈ കെണിയിൽ വീണുവെന്നും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോൽഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഇത്തരം നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബിയിലെ…
Read Moreഎക്സൈസ് മന്ത്രി വിദേശത്തേക്ക് യാത്ര തിരിച്ചു; ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് സൂചന
തിരുവനന്തപുരം: മദ്യനയത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശത്തേക്ക് യാത്ര തിരിച്ചു. ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കുടുംബസമേതമാണ് അദ്ദേഹത്തിന്റെ യാത്ര. സ്വകാര്യസന്ദർശനമാണെന്നും പൊതുഖജനാവിൽ നിന്നല്ല യാത്രാചെലവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിത്. ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ പ്രവർത്തനസമയത്തിലും മദ്യനയത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാരിന് പണം നൽകണമെന്ന് ബാറുടമകളുടെ സംഘടന നേതാവ് അംഗങ്ങളോട് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ വ്യക്തമാക്കുന്ന ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പണപ്പിരിവുമായി സർക്കാരിന് ബന്ധമില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read Moreകാഞ്ഞങ്ങാട് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ ജീവിതം അടിമുടി ദുരൂഹത; പകൽ പുറത്തിറങ്ങില്ല, രാത്രിസഞ്ചാരം, കുടകിൽ കാമുകി…
കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ പ്രതി സലീമിന്റെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞത്. ജനിച്ചു വളർന്നത് കർണാടകയിലെ കുടകിലാണെങ്കിലും മാതൃഭാഷ മലയാളമാണ്. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുള്ളത് കാസർഗോഡ് ജില്ലയിൽ. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശിനിയെ കല്യാണം കഴിച്ചത്. പിന്നെ ഇവിടെ വന്ന് താമസമാക്കുകയായിരന്നു.പകൽ മുഴുവനും വീട്ടിൽതന്നെ കഴിച്ചുകൂട്ടുന്നതാണ് ഇയാളുടെ രീതി. ഭർത്താവ് വീട്ടിലുണ്ടെന്ന് ഭാര്യ പറയുന്നതല്ലാതെ ഇയാളെ നേരിട്ടു കണ്ട അയൽവാസികൾ പോലും ചുരുക്കമാണ്. ഭാര്യയുടെ കുടുംബത്തിലെയോ നാട്ടിലെയോ ചടങ്ങുകൾക്കൊന്നും ഇയാൾ പോകാറുമില്ല. പകൽ മുഴുവൻ വീട്ടിനുള്ളിൽ കഴിയുന്ന ഇയാളുടെ സഞ്ചാരം മുഴുവൻ രാത്രികളിലാണ്. രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഇയാൾ തോട്ടിൽ മീൻപിടിക്കാൻ പോവുകയാണെന്നൊക്കെയാണ് പറയുക. നേരം പുലർന്നാലാണ് തിരിച്ചെത്തുക. വിചിത്രമായ ജീവിതരീതിയാണ് ഇയാൾ തുടർന്നിരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന കേസിൽ പത്തു ദിവസത്തിനുശേഷം ഇന്നലെ ആന്ധ്രയിലെ അഡോണി…
Read Moreഊത്തമീന് എത്തി, കടവുകളില്‍ ചാകരക്കൊയ്ത്ത്; ആരു വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം
പുതുമഴയില്‍ വെള്ളം കുതിച്ചെത്തിയതോടെ മീനച്ചിലാറ്റിലെയും കൈതോടുകളലെയും കടവുകളില്‍ മീന്‍ ചാകര. കിഴക്കന്‍ മലവെള്ളത്തിനൊപ്പം കൂട്ടമായി എത്തുന്ന പുല്ലന്, വാള, വയമ്പ്, പരല്‍, കുറുവ, മഞ്ഞക്കൂരി മീനുകളാണ് സുലഭമായുള്ളത്. കോട്ടയംകാരുടെ ജനകീയ മീന്പിടിത്തമെന്നാണു കാലവര്‍ഷക്കാലത്ത് നടക്കുന്നത്. ആരു വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം . വിവിധ നാടുകളില്‍ നിന്നെത്തി കോട്ടയം കടവുകളിലെത്തി കുട്ടയും വട്ടിയും വല്ലവും നിറച്ച് മീനുമായി മടങ്ങുന്നവര്‍ ഏറെയാണ്. താഴത്തങ്ങാടി, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, എലിപ്പുലിക്കാട്ട്, നാഗമ്പടം, കിടങ്ങൂര്‍, കട്ടച്ചറി എന്നിവിടങ്ങളിലാണു പുതുമഴക്കാലത്ത് മീന്‍പിടിത്തം പതിവായുള്ളത്. കൊടുരാറ്റിലും മീനച്ചിലാറ്റിലുംനിന്ന് പാടങ്ങളിലേക്കും തോടുകളിലേക്കും മീന്‍ കയറുക പതിവാണ്. തോടുകളില്‍നിന്നു കരിമീനും കയറിവരാറുണ്ട്. പിടിക്കുന്ന മീനുകള്‍ കൂട്ടത്തോടെ വഴിയരികിലിട്ട് അപ്പോള്‍ത്തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. പുഴമീന്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്. പീരപറ്റിക്കാന് പറ്റിയ രുചിമീനുകളാണു മീന്‍ പിടുത്തക്കാര്‍ പിടിക്കുന്നത്. കീറിയിട്ട പച്ചമുളകും ചെറിയുള്ളി ചതച്ചതും കുടംപളിയും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത…
Read Moreഅസൂയപ്പെടുത്തുന്ന പ്രകടനവുമായി അനസൂയ സെൻഗുപ്ത; കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി
അനസൂയ സെൻഗുപ്ത ഓരോ ഭാരതീയനും അഭിമാന നേട്ടം. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവിന്റെ ചിത്രമായ ‘ദി ഷെയിംലെസ്’ലെ അഭിനയത്തിനാണ് അനസൂയ കാനിലെ അൺ സെർട്ടെയ്ൻ റിഗാർഡ് സെഗ്മെന്റിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. നടി മിതാ വസിഷ്ടും ഒമാര ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്. തന്റെ അവാർഡ് ക്വീർ കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അനസൂയ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ 77-ാം പതിപ്പ് തികച്ചും സംഭവബഹുലമായിരുന്നു. ശനിയാഴ്ച കാൻസ് ഫിലിം ഫെസ്റ്റിവലിന് തിരശീല വീഴും.
Read Moreഹമാസിലെ അച്ഛനും മകനും ഇസ്രേലി വനിതയെ മാനഭംഗപ്പെടുത്തി
ടെൽ അവീവ്: ഹമാസ് ഭീകരസംഘടനയിൽ അംഗങ്ങളായ അച്ഛനും മകനും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രേലി വനിതയെ മാറിമാറി മാനഭംഗപ്പെടുത്തിയെന്നു സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നു. ഗാസയിൽനിന്നു പിടികൂടിയ ഇരുവരെയും ഇസ്രേലി സേന ചോദ്യം ചെയ്യുന്പോൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ആണിത്. ജമാൽ ഹുസൈൻ അഹ്മദ് റാദി (47), പതിനെട്ടുകാരനായ മകൻ അബ്ദല്ല എന്നിവരെ മാർച്ചിലാണ് ഇസ്രേലി സേന പിടികൂടിയത്. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു വീട്ടിൽനിന്നു വനിതയുടെ നിലവിളി കേട്ടതായി ജമാൽ അന്വേഷണസംഘത്തോടു പറയുന്നു. “ ഞാനവളെ തോക്ക് ചൂണ്ടി വിവസ്ത്രയാക്കി. അവൾ ജീൻസ് ഷോർട്സ് ആണു ധരിച്ചിരുന്നതെന്നു ഞാനോർക്കുന്നു. അത്രയുമേ ഓർക്കുന്നുള്ളൂ”- മാനഭംഗപ്പെടുത്തിയതിനു ശേഷം ഇസ്രേലി വനിതയ്ക്ക് എന്തു പറ്റിയെന്നറിയില്ലെന്നും ജമാൽ പറഞ്ഞു. എന്നാൽ, അച്ഛൻ ആ സ്ത്രീയെ കൊലപ്പെടുത്തിയതായി മകൻ അബ്ദല്ല അന്വേഷ സംഘത്തോടു സമ്മതിച്ചു. “എന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്തി.…
Read Moreറാഫയിൽ സൈനിക നടപടി നിർത്തണം: ഇസ്രയേലിനോട് ലോകകോടതി
ദ ഹേഗ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈനികനടപടി ഉടൻ നിർത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കേണ്ടതിന് ഈജിപ്തിനോടു ചേർന്ന റാഫ തുറന്നുകൊടുക്കണം. ഗാസയിൽ അന്വേഷണത്തിനും വസ്തുതാപരിശോധനയ്ക്കും എത്തുന്നവർക്കു തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളിലെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരു മാസത്തിനകം ഇസ്രയേൽ സമർപ്പിക്കണം. ഇസ്രയേലിനെതിരേ വംശഹത്യാക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിലാണ് ലോക കോടതിയുടെ ഇടക്കാലവിധി. ഇസ്രയേൽ റാഫയിൽ ചെയ്യുന്ന കാര്യങ്ങൾ പലസ്തീൻ ജനതയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നും അടിയന്തര നടപടികൾ ഇടക്കാലത്തേക്കു വേണമെന്നുമാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്. ഗാസയിൽ വൻതോതിൽ ജനം കൊല്ലപ്പെടുന്നതിലും നാശമുണ്ടാകുന്നതിലും അന്താരാഷ്ട്രതലത്തിൽ വിമർശനം നേരിടുന്ന ഇസ്രയേലിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വിധി. അതേസമയം, ലോക കോടതിയുടെ വിധി പാലിക്കാൻ രാജ്യങ്ങൾക്കു നിയമബാധ്യത ഉണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണു പതിവ്. ഗാസയിലെ ഒഴിപ്പിക്കൽ പോലുള്ള നടപടികൾ…
Read Moreറാമ്പിലെ ക്രോസ് ഡ്രസ്സിംഗ്: സാരിയും പാവാടയും ധരിച്ച് പുരുഷ അധ്യാപകർ, പുരുഷന്മാരെ പോലെ ഒരുങ്ങി അധ്യാപികമാരും; വൈറലായി വീഡിയോ
ഒട്ടുമിക്ക ഫാഷൻ ഷോകളും റാംപ് വാക്കുകളും ഒരു തീമിനെ ചുറ്റിപ്പറ്റിയാണ് നടത്തുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന പരിപാടിയിൽ പങ്കെടുത്തവർ സ്റ്റേജിൽ ക്രോസ് ഡ്രസ്സിംഗ് എന്ന ആശയമാണ് അവതരിപ്പിച്ചത്. ഇൻസിസ്റ്റ്യൂഷനിൽ നടന്ന ഫാഷൻ ഇവന്റിന്റെ റാമ്പിൽ നടന്നത് വിദ്യാർഥികളല്ല, പ്രൊഫസർമാരാണെന്നാണ് എന്നതാണ് വീഡിയോയിലെ ശ്രദ്ധിക്കപ്പെടുന്ന കാര്യം. പുരുഷന്മാർ പരമ്പരാഗത സാരിയും ലെഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോൾ അധ്യാപികമാർ ഷർട്ടുകളും ട്രൗസറുകളും ധരിച്ചാണ് എത്തിയത്. വസ്ത്രധാരണത്തിലും ചമയത്തിലും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന തീം അവതരിപ്പിച്ചതിനാൽ സോഷ്യൽ മീഡിയയിൽ ഫാഷൻ ഷോയുടെ വീഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. ചിലർ സോളോ ആയി സ്റ്റേജിൽ എത്തിയപ്പോൾ മറ്റു ചിലർ തങ്ങളുടെ വസ്ത്രധാരണം കൂടുതൽ വ്യക്തമാക്കാൻ ജോഡിയായി എത്തി. വീഡിയോ പോസ്റ്റിൽ ഇവൻ്റിനെ വിവരിക്കുന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. എക്സ് ഉപയോക്താക്കൾ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ പങ്കുവച്ചത്. ഒരു കൂട്ടം വ്യക്തികൾ ഈ പ്രവൃത്തിയെ “നാണക്കേട്”…
Read Moreഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ട്; എംവിഡി
തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടതെന്ന് എംവിഡി. 29 പേർ മരണപ്പെടുകയും ,104 പേർക്ക് ഗുരുതരമായ പരിക്ക് ഉൾപ്പെടെ 180 പേർക്ക് പരിക്കേറ്റതായും മനസിലാക്കാം. ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ടെന്ന് എംവിഡി പറഞ്ഞു. മൊബൈൽ സംസാരിച്ചും, ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും, നാവിഗേഷൻ സംവിധാനത്തിൽ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാൽ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസിലാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2023 വർഷത്തിൽ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടത്.അതിൽ 29 പേർ മരണപ്പെടുകയും ,104 പേർക്ക് ഗുരുതരമായ പരിക്ക് ഉൾപെടെ 180 പേർക്ക് പരിക്കേറ്റതായും മനസിലാക്കാം.ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങൾ കാരണം…
Read More