ബാഴ്സലോണ: ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ഞായറാഴ്ച സെവിയ്യയ്ക്കെതിരേയുള്ള മത്സരമാകും ബാഴ്സ പരിശീലകനായുള്ള ചാവിയുടെ അവസാന മത്സരം. 2024-25 സീസണിൽ ചാവി തുടരില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട അറിയിച്ചു. ബയേണ്‍ മ്യൂണിക് മുൻ പരിശീലകൻ ഹാൻസി ഫ്ളിക് ബാഴ്സയുടെ പുതിയ പരിശീലകനാകും. 2026 വരെയാണ് ഫ്ളിക്കുമായുള്ള കരാർ എന്നാണ് സൂചന. 2021ലാണ് ചാവി ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 സീസണിൽ ബാഴ്സലോണയെ ലാ ലിഗ ചാന്പ്യന്മാരാക്കിയ ചാവിക്ക് ഈ സീസണിൽ ട്രോഫികളൊന്നും നേടിക്കൊടുക്കാനായില്ല. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് ചാവി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ ചാവിയും ലാപോർട്ടയും നടത്തിയ ചർച്ചയിൽ അദ്ദേഹം പരിശീലകനായി 2025 ജൂണ്‍ വരെ തുടരുമെന്ന് കരാറായിരുന്നു.
Read MoreDay: May 25, 2024
ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; റിങ്കുവിന് വെങ്കലം
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ ഇന്ത്യയുടെ റിങ്കുവിന് വെങ്കലം. നാലാം ശ്രമത്തിൽ 62.77 മീറ്റർ ജാവലിൻ എറിഞ്ഞാണ് റിങ്കു വെങ്കലത്തിലെത്തിയത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ 13-ാമത്തെ മെഡലാണ്. മെഡൽ നിലയിൽ ഇന്ത്യ (അഞ്ച് സ്വർണം, നാലു വെള്ളി, നാലു വെങ്കലം) ആറാം സ്ഥാനത്താണ്.
Read Moreസഞ്ജുവിനും ടീമിനും മടങ്ങാം; ഫൈനലിൽ ഹൈദരാബാദും കൊൽക്കത്തയും
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് കീഴടക്കിയാണ് സൺറൈസേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. നാളെ നടക്കുന്ന ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഹൈദരാബാദ് നേരിടും. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 175/9 (20). രാജസ്ഥാൻ റോയൽസ് 139/7 (20). ക്വാളിഫയർ ഒന്നിൽ ഹൈദരാബാദിനെ കീഴടക്കിയാണ് കോൽക്കത്ത ഫൈനലിൽ പ്രവേശിച്ചത്. 176 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് മധ്യ ഓവറുകളിൽ റൺസ് നേടാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. 35 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ 42 റൺസ് നേടി. സഞ്ജു (10), റിയാൻ പരാഗ് (6) എന്നിവർ നിരാശപ്പെടുത്തി. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. ഓപ്പണിംഗ്…
Read Moreനായയായി ജീവിച്ച് മടുത്തു, പാണ്ടയോ പൂച്ചയോ ആയി ഇനി ജീവിക്കണം; യുവാവിന്റെ ആഗ്രഹം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
നായയെ പോലെ ജീവിക്കാൻ ആഗ്രഹിച്ച് 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം ഉണ്ടാക്കി ധരിച്ച ടോക്കോ എന്ന യുവാവ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ജാപ്പനീസ് യുവാവിന് ഇപ്പോൾ തനിക്കൊരു പാണ്ടയോ അല്ലെങ്കിൽ ഒരു പൂച്ചയോ ആയി മാറണം എന്നാണ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലായ ‘I want to be an animal’ ൽ ഒരു നായയെ പോലെ താൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ടോക്കോ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ജീവിക്കുന്നത് വലിയ പ്രയാസമാണെന്നാണ് ഇപ്പോൾ ടോക്കോ പറയുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായി തോന്നിയത് നാല് കാലിൽ നടക്കുന്നതാണെന്നാണ് ടോക്കോ പറയുന്നത്. നായയുടെ കോസ്റ്റ്യൂം വൃത്തിയാക്കുന്നതും വലിയ പാടാണെന്നും യുവാവ് പറയുന്നു. തനിക്ക് നായയെ പോലെ ആകാൻ മാത്രമല്ല ആഗ്രഹമെന്നും മറ്റ് മൃഗങ്ങളെ പോലെ ആകാനും ആഗ്രഹമുണ്ടെന്നാണ് ടോക്കോ പറയുന്നത്.…
Read Moreജീവിത നിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത് തിരുവനന്തപുരം നഗരം; കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകും; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം തിരുവനന്തപുരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം നമ്മുടെ തലസ്ഥാന നഗരമാണ്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്റെ…
Read Moreചോക്ലേറ്റ് തിന്ന് കൊഴുത്തുരുണ്ട പുഴുക്കൾ… മിൽമയുടെ ഡാർക്ക് ചോക്ലേറ്റ് കവറിനുള്ളിൽ നിറയെ പുഴുക്കൾ; പരാതിയുമായി യുവാവ്
കോഴിക്കോട്: കണികണ്ടുണരുന്ന മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാർക്ക് ചോക്ലേറ്റിലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പുഴു. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി എത്തിയത്. താമരശേരി ബസ്റ്റാന്റിനു സമീപത്തെ ബേക്കറിയിൽനിന്നാണ് ഇയാൾ ചോക്ലേറ്റ് വാങ്ങിയത്. ചോക്ലേറ്റ് വാങ്ങി കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടത്. പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഒക്ടോബര്‍ 15 വരെയാണ് എക്സ്പയറി ഡേറ്റ്. പരാതിയെതുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. അധികൃതർ കടയിലെത്തി സാപിൾ ശേരിച്ചു. മിഠായിയുടെ സ്റ്റോക്ക് പിൻവലിക്കുകയും ചെയ്തു.
Read Moreകനി കുസൃതി തന്റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിൽ അഭിമാനം തോന്നി; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: മലയാളികളുടെ അഭിമാനവും നിലപാടും ലോകത്തിന് മുന്നിൽ അന്തസോടെ ഉയർത്തി പിടിച്ചിരിക്കുകയാണ് കനി കുസൃതിയും ടീമും എന്ന് തിരുവനന്തപുരം മേയർ അര്യാ രാജേന്ദ്രൻ. കനി കുസൃതി ലോകത്തിന് മുന്നിൽ മലയാളത്തിന്റെ അഭിമാനമായ സ്ത്രീയായി സിനിമയിലൂടെയും നിലപാടിലൂടെയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 77-ാമത് കാന്‍ ഫെസ്റ്റിവലില്‍ കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രം പ്രദർശിപ്പിച്ചതിനു പിന്നാലെയാണ് കനിയെ പുകഴ്ത്തി മേയർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. കനി കുസൃതി തന്റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിലാണ് അഭിമാനം തോന്നിയതെന്ന് ആര്യ പറഞ്ഞു. പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയ്ക്കും അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു എന്നും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read Moreഇങ്ങനെയൊരു ചതി വേണ്ടായിരുന്നു; ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; പുലർച്ചെ യാത്രക്കാരെ രക്ഷപെടുത്തി നാട്ടുകാർ
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം വഴിതെറ്റിയെത്തിയത് തോട്ടിൽ. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഹൈദരാബാദില്‍നിന്ന് എത്തിയ യാത്രാസംഘം മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് തോട്ടില്‍ വീണത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് യാത്രക്കാരെ രക്ഷപെടുത്തി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. തോട്ടില്‍ മുങ്ങിപ്പോയ കാര്‍ കണ്ടെത്തി.
Read Moreആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മർദിച്ചു: ഗർഭസ്ഥശിശു ആൺകുട്ടിയാണോ എന്നറിയാൻ ഭാര്യയുടെ വയറുകീറി, ഗർഭത്തിലുണ്ടായിരുന്ന ആൺകുഞ്ഞിന് ദാരുണാന്ത്യം; ഭർത്താവിന് ജീവപര്യന്തം തടവ്
ലക്നോ: ഗർഭസ്ഥശിശു ആൺകുട്ടിയാണോ എന്നറിയാനായി എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പെൺമക്കളുള്ള പന്നാലാൽ ആൺകുട്ടി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അനിതയെ നിരന്തരം മർദിക്കുമായിരുന്നു. ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം കഴിക്കുമെന്നും പന്നാലാൽ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടക്കുന്ന ദിവസം പന്നാലാൽ ഭാര്യയെ മർദിക്കുകയും വയറുകീറി കുട്ടി ആണോ പെണ്ണാണോ എന്ന് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അനിത ഇതിനെതിരേ പ്രതികരിച്ചതോടെ പന്നാലാൽ അരിവാളുമായി പ്രതി ആക്രമിക്കുകയായിരുന്നു. അനിത ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ ചെന്ന പ്രതി ഇവരുടെ വയറ് കീറുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അനിതയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോൾ തന്നെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അനിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭത്തിലുണ്ടായിരുന്ന…
Read Moreനൊന്തുപെറ്റതിനേക്കാൾ എത്രയോ വേദന… അത്താഴം വിളമ്പി നൽകിയില്ല; മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി
ഭോപ്പാൽ: അത്താഴം വിളമ്പി നൽകാത്തതിലെ വൈരാഗ്യത്തിൽ മകൻ അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മകനെതിരേ അച്ഛൻ മലിയ ഭീൽ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയി. തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയെ മകൻ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അമ്മയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ ആശാറാം കെട്ടിത്തൂക്കി. സംഭവത്തിന് പിന്നാലെ ആശാറാം വീട്ടിൽ നിന്നും മുങ്ങി. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More