മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. പുതിയ ചിത്രം ടർബോയുടെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ദാസ് ആണ് ശത്രു സംഹാര പൂജ നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പലരും മമ്മൂട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണമെന്നും ദാസ് പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. ”മമ്മൂക്കയുടെ ടർബോ എന്ന സിനിമ വന്പൻ വിജയമായി തീരണം. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തുന്നത്. ഈ സിനിമ വമ്പൻ വിജയമായി മാറണം”, എന്നാണ് ക്ഷേത്ര കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്.
Read MoreDay: May 25, 2024
നടി മീര വാസുദേവ് വിവാഹിതയായി; സുമിത്രയുടെ വരൻ കുടുംബവിളക്ക് കാമറാമാൻ
നടി മീര വാസുദേവ് വിവാഹിതയായി. കാമറാമാൻ വിപിൻ പുതിയങ്കം ആണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ വിവാഹ വാർത്ത പങ്കുവച്ചത്. വിപിൻ പാലക്കാട് സ്വദേശിയാണ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് സീരിയലിലെ കാമറാമാനായിരുന്നു വിപിൻ. ഏപ്രിലിൽ കോയമ്പത്തൂരിൽ വച്ച് നടന്ന വിവാഹത്തിൽ മീരയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മീരയുടെ മകന്റെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. മീരയുടെ മൂന്നാമത്തെ വിവാഹമാണിത്. വിശാലുമായുള്ള ആദ്യവിവാഹം അധികം നാൾ നീണ്ടുനിന്നില്ല. നടൻ ജോൺ കൊക്കനുമായുള്ള ബന്ധത്തിൽ മീരയ്ക്ക് ഒരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം ജോണും മറ്റൊരു വിവാഹം ചെയ്തിരുന്നു. ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. മീരയുടെ ഇന്സ്റ്റഗ്രാം പോസ്റ്റ് … ഞങ്ങള് ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന് എന്ന ഞാനും വിപിന് പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര് വച്ച് വിവാഹിതരായി. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി…
Read Moreമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിർദേശം തള്ളി സ്റ്റാലിൻ
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട്. 28നുചേരുന്ന വിദഗ്ധസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യരുതെന്നും കേന്ദ്രസർക്കാരിനയച്ച കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ധിക്കരിച്ചാൽ നിയമനടപടികളിലേക്കു നീങ്ങും- കേന്ദ്ര പരിസ്ഥിതി, വനം മന്ത്രിക്കയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു.
Read Moreഅതിതീവ്ര മഴ: സംസ്ഥാനത്ത് 101.74 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. സംസ്ഥാന കൃഷി വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്നലെ വരെ 101.74 കോടി രൂപയുടെ കൃഷിനാശമുണ്ടായി. സംസ്ഥാനത്താകെ 8510.91 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. 26936 കർഷകരെയാണ് ഇതു ബാധിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത്. 2848.93 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചപ്പോൾ 1548 കർഷകരെ അത് പ്രതികൂലമായി ബാധിച്ചു. ഇന്നലെ വരെ 19.42 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 1880.46 ഹെക്ടറിലും ആലപ്പുഴയിൽ 746.81 ഹെക്ടറിലും കോഴിക്കോട് 746.36 ഹെക്ടറിലെയും കൃഷി നശിച്ചതിലൂടെ യഥാക്രമം 1.33 കോടി രൂപയുടെയും 14.7 കോടി രൂപയുടെയും 3.78 കോടി രൂപയുടെയും നഷ്ടമുണ്ടായി. എറണാകുളം-303.6 ഹെക്ടർ (8.41 കോടി), കണ്ണൂർ- 297.36 (9.6 കോടി), കാസർഗോഡ്-190.7 (15.27 കോടി), കാസർഗോഡ്-190.7 (15.2 കോടി), കൊല്ലം-29.21 (2.0 കോടി),…
Read More