ഐറ്റം ഡാന്‍സിലൂടെയാണ് നടി നമിത തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീടു നിരവധി സിനിമകളില്‍ ചെറുതും വലിതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നില്ക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാകുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ചില മോശം കാര്യങ്ങളെക്കുറിച്ചാണു താരം സംസാരിച്ചത്. ഒരു ഘട്ടത്തില്‍ എന്റെ ശരീരഭാരം വര്‍ധിക്കുകയും ഞാന്‍ ഭയങ്കരമായ വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു. നമ്മുടെ ശരീരത്തിന് എന്താണു കുഴപ്പമെന്നും എത്രത്തോളം ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവര്‍ പറയുകയുള്ളു. സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണമാണ്. 2013 ല്‍ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ,…
Read MoreDay: June 14, 2024
കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ദിയ ദാസ്, മിഷൈൻ, സ്നിയ, സാന്ദ്ര, ഗോപിക എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങിയത്. 18 കുട്ടികൾക്ക് കൂട്ടത്തോടെ വയറുവേദനയും തലവേദനയും തുടങ്ങിയതോടെആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലുള്ള ബാക്കിയുള്ള കുട്ടികൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെയും കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തി. രാത്രിയിൽ ഫ്രൈഡ് റൈസും ഗോബി മഞ്ചൂരിയുമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. 200 ഓളം പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ വർഷംവരെ കോച്ചുമാരുടെയും ഹോസ്റ്റൽ അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ഫുഡ് വിതരണം നടത്തിയിരുന്നത്. എന്നാൽ, ഈ അധ്യയന വർഷം മുതൽ ഫുഡ് വിതരണം ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു.…
Read More‘പോരാളി ഷാജി’ ആരെന്ന് ഗോവിന്ദനും എം.വി. ജയരാജനും അറിയില്ലെങ്കിൽ പി. ജയരാജിനോട് ചോദിക്ക്; ആർക്കുമറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരാമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പോരാളി ഷാജി ആരെന്ന് എം.വി. ഗോവിന്ദനും എം.വി. ജയരാജനും അറിയില്ലെങ്കിൽ പി. ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ പോരാളി ഷാജി ആരെന്ന് താൻ പറഞ്ഞു തരാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പതിനഞ്ചു വർഷത്തിലധികമായി സിപിഎം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്റെ പോസ്റ്റുകളാണ്. എകെജി സെന്ററിൽ പ്രവർത്തിച്ചിരുന്ന സിപിഎം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreചേതനയറ്റ് അവരെത്തി; കണ്ണീര്‍പൂക്കളുമായി സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും; തീരാനോവിൽ നാട്
കൊച്ചി/ നെടുമ്പാശേരി: പല തവണ തങ്ങളെ സ്വീകരിക്കാനും യാത്രയയ്ക്കാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്ന പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് അവര്‍ ഒരിക്കല്‍ കൂടി വന്നിറങ്ങി. ഉറ്റവര്‍ക്ക് നല്കാന് സമ്മാനപ്പൊതികളോ മധുരമോ ഒന്നും കൈയില്‍ കരുതാതെയുള്ള ആ മടങ്ങിവരവില്‍ ഇനി ഒരിക്കലും തങ്ങളെ യാത്രയാക്കാന്‍ ആരും വരേണ്ടതില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ ആ 31 പേര്. ഉറ്റവരെ തീരാവേദനയിലാഴ്ത്തി കടന്നു പോയ അവരെ കണ്ണീര്‍പൂക്കളുമായി സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായിരുന്നു. രാവിലെ 10.29 ന് വ്യോമസേനയുടെ സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിമാനത്തില്‍ മൃതദേഹങ്ങളെ അനുഗമിച്ചിരുന്നു. കാര്‍ഗോ ക്ലിയറന്‍സിനു ശേഷം മൃതദേഹങ്ങള്‍ 11.45ഓടെ പുറത്തേക്ക് എത്തിച്ചു. സംസ്ഥാന…
Read Moreമകന് അഭിനയിച്ച സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍ എന്തൊരു അച്ഛനാണ് എന്ന് അദ്ദേഹം ചോദിച്ചു; സലീം കുമാര്‍
എന്റെ രണ്ടു മക്കളോടും ഭാവിയില്‍ ആരാകണം എന്നു ഞാന്‍ ഇന്നുവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തില്‍ ഞാന്‍ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കള്‍ക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു. മഞ്ഞുമൽ ബോയ്സ് ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒരു മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകന് ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ സന്തോഷമായി. എന്നാല്‍ മകന് അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, സ്വന്തം മകന് അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍…
Read More418 ലക്ഷത്തിന്റെ നോട്ടുമാല; വിവാഹവേദിയിൽ വരന് സഹോദരിമാരുടെ സർപ്രൈസ്..!
എട്ടു സഹോദരിമാർക്ക് ഒരു സഹോദരൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ സഹോദരിമാരാണ് അവനെ വളർത്തിയത്. ഒറ്റ ആങ്ങളയുടെ കല്യാണം ആർഭാടമാക്കി നടത്താനും സഹോദരിമാർ തീരുമാനിച്ചു. വിവാഹവേദിയിൽ വച്ചു സഹോദരന്റെയും വധുവിന്റെയും കഴുത്തിൽ അവർ വലിയ മാലകൾ അണിയിച്ചു. പൂമാലയല്ല, നോട്ടുമാല. മാലയിലുണ്ടായിരുന്നത് 16,000 ചൈനീസ് യുവാൻ. ഏകദേശം 18 ലക്ഷം രൂപ. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഷിയാനിൽ കഴിഞ്ഞമാസം അവസാനമായിരുന്നു വിവാഹച്ചടങ്ങ്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോ ചൈനയ്ക്കകത്തും പുറത്തും വൈറലായിരിക്കുകയാണ്. വരന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരെല്ലാം വലിയ പണക്കാരാണ്. അവരാണു വിവാഹം നടത്തിയതെന്നു വീഡിയോ പകർത്തിയ അതിഥി പറയുന്നു. വിവാഹസമ്മാനമായി സഹോദരിമാർ നോട്ടുമാല അണിയിക്കുന്ന കാര്യം വരൻ അറിഞ്ഞിരുന്നില്ലെന്നും അതിനാൽ അവനത് വലിയ സർപ്രൈസായിരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ചൈനയിലെ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്കു വലിയ പ്രാധാന്യമാണത്രെ. സഹോദരന്മാർക്ക് വേണ്ടി ത്യാഗം ചെയ്യാൻപോലും രക്ഷിതാക്കൾ പെൺമക്കളോട് ആവശ്യപ്പെടാറുണ്ടെന്നും…
Read Moreസ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് കണ്ണീര്‍ക്കടലായി മടങ്ങി; അവരുടെ കുടുംബങ്ങളെ നമ്മള് ചേര്‍ത്തു പിടിക്കും; കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്കുന്നു; ഷാഫി പറമ്പിൽ
കോഴിക്കോട്: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ച് ഷാഫി പറന്പിൽ. മരണമടഞ്ഞവർക്ക് വേണ്ടി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍. ഇനി അവര്‍ ഓര്‍മ്മകളാണ്. അവരുടെ കുടുംബങ്ങളെ നമ്മള് ചേര്‍ത്തു പിടിക്കും. കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്കുന്നു.
Read Moreമന്ത്രി വീണാ ജോർജിന്റെ വിദേശയാത്ര നിഷേധിച്ച സംഭവം; വിവാദത്തിന്റെ സമയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: ഇത് വിവാദത്തിന്റെ സമയമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കുവൈറ്റിലേക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പോകാന്‍ കഴിയാത്തതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈറ്റില്‍ ഉണ്ടായത്. കേരളത്തിലെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണിത്. വളരെയധികം പ്രതീക്ഷയുമായി പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ച കുടുംബങ്ങള്‍ക്ക് തീരാനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. മരിച്ചവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കാൻ കുവൈറ്റ് സർക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreഡ്രൈവർ രഹിത മെട്രോ: പരീക്ഷണയോട്ടം വിജയം; ഈ വർഷം സർവീസ് തുടങ്ങും
ആർവി റോഡ്-ബൊമ്മസാന്ദ്ര യെലോ ലൈനിൽ നമ്മ മെട്രോയുടെ ഡ്രൈവർരഹിത പരീക്ഷണയോട്ടം വിജയകരം. വ്യാഴാഴ്ചയാണ് പരീക്ഷണയോട്ടം നടത്തിയത്. വരും ദിവസങ്ങളിൽ ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവച്ചുള്ള പരീക്ഷണം, സിഗ്നലിംഗ് തുടങ്ങിയവ പരീക്ഷിക്കും. ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.
Read Moreകൊച്ചുമകള്‍ ഐറിന്റെ പിറന്നാളിന് സമ്മാനവുമായി സിബിന് ഇനി വരില്ല; മകന്റെ ഓര്‍മകളില്‍ വിതുമ്പി പിതാവ്
കൊച്ചി: “ഓഗസ്റ്റ് 18ന് കൊച്ചുമോള് ഐറിന്റെ ഒന്നാം പിറന്നാളാണ്. അത് ഭംഗിയായി ആഘോഷിക്കാമെന്നു പറഞ്ഞാണ് ജനുവരി 22ന് എന്റെ മോന് വീട്ടില്‍നിന്ന് പോയത്. അതിനുള്ള തയാറെടുപ്പിലായിരുന്നു അവന്. എന്നാല്‍ ഐറിന് പിറന്നാള്‍ സമ്മാനം നല്കാന് അവളുടെ പപ്പ ഇനി ഒരിക്കലുമെത്തില്ല എന്ന കാര്യം എനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാനാകുന്നില്ല …’ – നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തിരുന്ന് ഇതു പറയുമ്പോള്‍ പത്തനംതിട്ട കീഴ് വായ്പൂര് തേവരോട്ട് എബ്രഹാം വാക്കുകള്‍ കിട്ടാതെ വിതുമ്പി. തന്റെ മകന് സിബിന് ടി. എബ്രഹാമിന്റെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഈ അച്ഛന്. എട്ടുവര്‍ഷമായി സിബിന് ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പിതാവ് എബ്രഹാമും 18 വര്‍ഷം ഈ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നത്.”കെട്ടിടത്തിന് തീപിടിച്ചെന്നും നിരവധിപ്പേര്‍ അതില്‍പ്പെട്ടെന്നും അറിഞ്ഞിരുന്നു. പക്ഷേ മകന് രക്ഷപ്പെട്ടിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു…
Read More