കൊച്ചി: ലോക കേരള സഭയ്ക്കെതിരേ രൂക്ഷ വിമർശനവുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് മരിച്ച ആളുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ അവസരത്തിൽ ലോക കേരള സഭ ആഘോഷിക്കുന്നതിനാണ് ജോയ് മാത്യുവിന്റെ വിമർശനം. അഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന് മേലെയാണ് തൊഴിലാളി വർഗപാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തരം നടത്തുന്നത്. ഇതോർത്ത് താനടക്കമുള്ള ഓരോ മലയാളിയും ലജ്ജിക്കേണ്ടതാണെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അല്പന്മാരുടെ കോമാളി നാടകം –സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്ന അല്പന്മാരുടെ ഉത്സവമായ ലോക കേരള സഭ നാളെ മൂന്നാമതും ആരംഭിക്കുകയാണ്. ജന്മനാട്ടിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ കുടുംബം പുലർത്താൻ മറുനാടുകളിലെ ആടുജീവിതത്തിനു വിധിക്കപ്പെട്ട് നാടും വീടും വിട്ട് മരുഭൂമികളിൽ തൊഴിലെടുക്കാൻ പോയ ഇന്ത്യാക്കാരായ 46 തൊഴിലാളികളാണ് അഗ്നിക്കിയായത്…
Read MoreDay: June 14, 2024
എടാ മോനേ… ഷൈജു ഖാന്റെ തട്ടുകടയിലെ പൊറോട്ടയ്ക്കൊപ്പം കഞ്ചാവും; പൊറോട്ട വാങ്ങാൻ യുവാക്കളുടെയും കുട്ടികളുടെയും തിരക്കോട് തിരക്ക്; തട്ടുകടപൊളിച്ചടുക്കി എക്സൈസ്
ചാരുംമൂട്: നിരവധി കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. ചാരുംമൂട് പുതുപ്പള്ളിക്കുന്നത്ത് താമസിക്കുന്ന ഖാൻ മൻസിലിൽ ഷൈജു ഖാൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചാരുംമൂട് കേന്ദ്രീകരിച്ച് മൊത്തക്കച്ചവടക്കാർക്കും ചില്ലറ കച്ചവടക്കാർക്കും കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇയാൾക്കെതിരേ നിരവധി കേസുണ്ടെന്ന് നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇന്നലെ രാവിലെ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളിക്കുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിൽ 1.5 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാവേലിക്കര താലൂക്കിലെ വിവിധ കോളജ്, സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കുമുമ്പ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവ് വില്പന നടത്തിയ ഇയാൾക്കെതിരേ എക്സൈസ് കേസെടുക്കുകയും…
Read Moreഒരു കടുവയെ അല്ലേ ആ കൊണ്ടുപോകുന്നത്! കടുവയോടൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസുറുടെ സ്റ്റൈലൻ വാക്ക്
ലോകത്തിലെ ഏറ്റവും അപകടകരമായ മൃഗങ്ങളിൽ ഒന്നായി കണക്കാക്കുന്ന മൃഗമാണ് കടുവ. മിക്ക ആളുകളും കടുവയുടെ അടുത്തേക്ക് പോകാൻ പോലും ഭയപ്പെടുന്നു. ദുബായ് പോലൊരു രാജ്യത്ത് ഇതല്ല സ്ഥിതി. സിംഹങ്ങൾ, ജിറാഫുകൾ, കുരങ്ങുകൾ, കരടികൾ തുടങ്ങിയ മൃഗങ്ങളെ വളർത്തിക്കൊണ്ട് രാജ്യത്തെ നിരവധി ആളുകൾ അവരുടെ വീടുകൾ സ്വകാര്യ മൃഗശാലകളാക്കി മാറ്റുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ സ്വകാര്യ മൃഗശാലയുടെ ഉടമയായ ഹുമൈദ് അബ്ദുള്ള അത്തരത്തിലൊരാളാണ്. സെലിബ്രിറ്റികൾ പലപ്പോഴും അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും മൃഗങ്ങളുമായി അവരുടെ വീഡിയോകൾ പങ്കിടുകയും ചെയ്യുന്നു. അദ്ദേഹത്തിനു പുറമെ വീടുകളിൽ ചെറിയ സ്വകാര്യ മൃഗശാലകൾ ഉള്ളവരും നിരവധിയാണ്. അടുത്തിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നാദിയ ഖർ താൻ ഒരു കടുവയുമായി നടക്കുന്ന ഒരു വീഡിയോ പങ്കിട്ടു. പോസ്റ്റ് ചെയ്ത ഉടൻ തന്നെ വീഡിയോ വൈറലായി. വിഡിയോയിൽ, നാദിയ ഖർ മൃഗശാലയ്ക്കുള്ളിലും ദുബായിലെ ഒരു പൊതു പാർക്കിലും കടുവയുമായി നടക്കുന്നത്…
Read Moreപുതിയ വീട്ടിലേക്കുള്ള യാത്ര തോമസ് സി. ഉമ്മന്‍ അന്ത്യയാത്രയായി; ദുഖം താങ്ങാനാവാതെ കുടുംബവും നാട്ടുകാരും
മാന്നാർ: പുതിയതായി നിർമിച്ച വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെയാണ് ജോബി യാത്രയായത്. പുതിയ ഭവനത്തിലേക്ക് എത്തുന്നത് അന്ത്യയാത്രയ്ക്കായിരിക്കുമെന്ന് വീട്ടുകാരും നാട്ടുകാരും ഒരിക്കലും കരുതിയില്ല. കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ തോമസ് സി. ഉമ്മൻ (ജോബി-37) താൻ നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി ഓഗസ്റ്റിൽ വരാനിരിക്കവേയാണ് വിധി തട്ടിയെടുത്തത്. ജോബിയുടെ ബാല്യകാലവും പഠനവും പരുമലയിൽ ആയിരുന്നു. മാന്നാർ പരുമല കാട്ടിൽ കിഴക്കേതിൽ മാതാവിന്റെ വീട്ടിൽനിന്നാണ് പഠനം നടത്തിയത്. ഇവിടത്തെ എല്ലാ കാര്യങ്ങൾക്കും ജോബി മുൻപിലുണ്ടായിരുന്നു. അതിനാൽ തന്നെ ജോബിയുടെ മരണം പരുമല ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി. അഞ്ചു വർഷം മുമ്പാണ് എൻഡി ടെക്നീഷ്യനായി തോമസ് സി. ഉമ്മൻ കുവൈറ്റിൽ ജോലിക്കായി പോയത്. തീപിടിത്തവിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കൾ തോമസ് സി. ഉമ്മനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ്…
Read More‘മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുത്തു’: ജലസംഭരണിയിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി യുവാക്കൾ; സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി വീഡിയോ
മനുഷ്യർ മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കരുണ കാണിക്കുമ്പോഴാണ് മനുഷ്യത്വം വിജയിക്കുന്നത്. മനുഷ്യത്വം മരവിച്ച ഈ കാലത്ത്, സാഹസികമായി ഒരു കൂട്ടം മനുഷ്യർ മരണത്തിന്റെ മുന്നിൽ നിന്നും ഒരു നായയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജലസംഭരണിയിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്നു. ഹൃദയസ്പർശിയായ രക്ഷാദൗത്യം ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി മനുഷ്യത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ‘ഈ ടീം അത്ഭുതകരമായി നായയെ രക്ഷിച്ചു’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചുറ്റും ജലം ശക്തിയായി ഒഴുകുമ്പോൾ കുടുങ്ങി കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ചരിവ് കുത്തനെയുള്ളതിനാൽ നായയ്ക്ക് അതിൽ കയറാൻ കഴിഞ്ഞില്ല. മുകളിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകളെ നിസ്സഹായനായി നായ നോക്കുന്നുമുണ്ട്. രക്ഷിക്കാനുള്ള…
Read Moreഎംബാംചെയ്ത പെട്ടികൾക്ക് മുന്നിൽ ഉറ്റവരുടെ മുഖം ഒരുനോക്ക് കാണാനാവാതെ അലമുറയിട്ട് ബന്ധുക്കൾ; കൊച്ചി വിമാനത്താവളത്തിലെ കാഴ്ച ഏവരുടെയും കണ്ണുനനയ്ക്കുന്നത്…
കൊച്ചി: സ്വപ്നങ്ങളുടെ ചിറകിലേറി വിദേശത്തേക്ക് പറന്ന ഒരുപറ്റമാളുകൾ. ചൂടും മഴയും വകവെയ്ക്കാതെ രാപ്പകലന്തിയോളം ഉറ്റവർക്കായി പണിയെടുത്ത പ്രവാസികൾ. ഒരൊറ്റ നിമിഷംകൊണ്ട് ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർത്തെറിഞ്ഞത്. കുവൈത്തിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 33 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ തണുത്ത് വിറങ്ങലിച്ച് ഒരുപെട്ടിക്കുള്ളിൽ കിടക്കുന്ന ഉറ്റവരുടെ മുഖമൊന്നു കാണാൻ സാധിക്കാതെ ബന്ധുക്കൾ തേങ്ങലോടെ മൃതശരീരത്തിനരികെ കാത്തിരിക്കുന്ന കാഴ്ച കണ്ടുനിൽക്കാൻ പോലുമാവാത്തതാണ്. ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മിക്കവരുടേയും ശരീരങ്ങൾ. അതിനാൽത്തന്നെ പെട്ടി തുറന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്ന് കാണാൻ പോലും ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ സാധിക്കില്ല. പെട്ടിക്കു മുകളിൽ പതിച്ച മരണപ്പെട്ടവരുടെ ഫോട്ടോയിൽ നോക്കി അലമുറയിടുന്ന വീട്ടുകാരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിസഹായകരായി വിതുമ്പലോടെ ചുറ്റുമുള്ളവർ നിൽക്കുന്നു. ഉടൻതന്നെ ഇവരുടെ മൃതദേഹം അവരവരുടെ വീടുകളിലേക്കെത്തിക്കും.
Read Moreകീവികളെ എറിഞ്ഞിട്ട് വിൻഡീസ് സൂപ്പർ എട്ടിൽ
സാൻ ഫെർണാണ്ടോ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്കു തിരിച്ചടിയായി രണ്ടാം തോൽവി. വെസ്റ്റ് ഇൻഡീസിനെതിരേ 13 റൺസിന് തോൽവി വഴങ്ങിയ കിവീസ് ഗ്രൂപ്പ് സിയിൽ അവസാനസ്ഥാനത്താണ്. തുടർച്ചയായ മൂന്നാം ജയത്തോടെ കരീബിയൻ പട സൂപ്പർ എട്ടിൽ പ്രവേശനം നേടി. നേരത്തേ ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കെയ്ൻ വില്യസണിന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ന്യൂസിലൻഡിന്റെ തുടക്കം. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസ് ഒരുഘട്ടത്തിൽ 30ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷെർഫെയ്ൻ റുഥർഫോഡ് (39 പന്തിൽ 68) നടത്തിയ ചെറുത്തുനിൽപ്പാണു വിൻഡീസിനെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 149ലെത്തിച്ചത്. ന്യൂസിലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് മൂന്നും ടിം സൗത്തി, ലൂക്കി ഫെർഗൂസൺ എന്നിവർ രണ്ടു വിക്കറ്റും നേടി. 150 റൺസ് വിജയലക്ഷ്യവുമായി…
Read Moreഇന്ത്യ- പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരം നടന്ന നസാവു സ്റ്റേഡിയം പൊളിക്കുന്നു
ന്യൂയോർക്ക്: ഇന്ത്യ- പാക്കിസ്ഥാൻ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടന്ന സ്റ്റേഡിയം പൊളിക്കുന്നു. ന്യൂയോർക്കിലെ നാസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് പൊളിക്കുന്നത്. 34,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരുന്നു സ്റ്റേഡിയം. ഇന്ത്യ- പാക്കിസ്ഥാൻ മത്സരമടക്കം മൂന്നു മത്സരങ്ങളാണ് ഈ ഗ്രൗണ്ടിൽ കളിച്ചത്. ഇന്ത്യ- യുഎസ്എ മത്സരമാണ് ഇവിടെ നടന്ന അവസാന മത്സരം. ആറാഴ്ചകൊണ്ട് പൊളിച്ചു തീർക്കും. അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി താത്കാലികമായി നിർമിച്ച സ്റ്റേഡിയമാണിത്.
Read Moreഇനി യൂറോ ആരവം; പോരാട്ടത്തിന് എത്തുന്നത് 24 ടീമുകൾ
17-ാം പതിപ്പ് യുവേഫ യൂറോപ്യൻ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ജർമനി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് കപ്പിനായി പോരാടുന്നത്. 2006 ലോകകപ്പിനുശേഷം ആദ്യമായാണ് ജർമനി ഒരു പ്രധാന ടൂർണമെന്റിനു വേദിയൊരുക്കുന്നത്. രാജ്യത്തെ പത്ത് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. യൂറോപ്പിലെ പ്രമുഖ ടീമുകളെല്ലാംതന്നെ അണിനിരക്കുന്നുണ്ട്. മൂന്നു തവണ ജേതാക്കളായ ജർമനി, സ്പെയിൻ, രണ്ടു തവണ ജേതാക്കളായ ഇറ്റലി, ഫ്രാൻസ്, ഒരിക്കൽക്കൂടി കപ്പിൽ മുത്തമിടാനെത്തുന്ന പോർച്ചുഗൽ, നെതർലൻഡ്സ്, ആദ്യ യൂറോ കിരീടം തേടി ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങി യൂറോപ്പിലെ എല്ലാ പ്രമുഖരും പോരാട്ടത്തിനുണ്ട്. ജോർജിയയാണ് ടൂർണമെന്റിലെ പുതുമുഖം. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് മ്യൂണിക് ഫുട്ബോൾ അരീനയിൽ ജർമനിയും സ്കോട്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പുകളിലൂടെ ◄ഗ്രൂപ്പ് എ► ടൂർണമെന്റ് ആതിഥേയരായ ജർമനിക്കു വെല്ലുവിളിയായി ഹംഗറി, സ്വിറ്റ്സർലൻഡ്, സ്കോട്ലൻഡ് ടീമുകളാണുള്ളത്. ശക്തരായ ജർമനിയുടെ എതിരാളികൾ മൂന്നും അപ്രതീക്ഷിത…
Read Moreസ്വപ്നങ്ങൾ തകർത്തെറിഞ്ഞ കുവൈത്ത് ദുരന്തം; വിറങ്ങലിച്ച മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലെത്തി
കൊച്ചി: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 33 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ മൃതദേഹം മരണപ്പെട്ടവരുടെ വീടുകളിൽ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിച്ചേർന്നു.
Read More