കോട്ടയം: ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനാണു കഴിയുക എന്ന വിശ്വാസത്തിൽ ന്യൂനപക്ഷങ്ങള്‍ വോട്ടു ചെയ്തതാണ് കേരളത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന്റെ മുഖ്യകാരണമെന്ന് സിപിഎം റിപ്പോര്‍ട്ടിംഗ്. ബ്രാഞ്ച് അംഗങ്ങള്‍ക്കുള്ള കത്തിലാണ് കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന കാരണമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സവിശേഷമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സൂക്ഷ്മമായ വിലയിരുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനും പങ്കാളിയായി ഇടതുപക്ഷത്തെ ജനങ്ങള്കണ്ടില്ല. പരമ്പരാഗത സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കു പോയത് ഗൗരവകരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതിന്റെ തോത് വളരെ വലുതായിരുന്നു. ട്രേഡ് യൂണിയനുകള്ക്കിടയിലുള്ള പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായി. തൃശൂരില്‍ ബിജെപി വിജയത്തിനു പ്രധാന കാരണം കോണ്‍ഗ്രസിന്റെ വോട്ടു ലഭിച്ചതും ഒരു വിഭാഗം ക്രിസ്ത്യാനികളുടെ പിന്തുണ ലഭിച്ചതുമൂലവുമാണ്. ക്ഷേമപെന്ഷന് മുടങ്ങിയതും സപ്ലൈകോയില്‍ സാധനമില്ലാത്തതതും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ്…
Read MoreDay: July 8, 2024
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി വെടിവച്ചാൻകോവിൽ എം രമേശ് അറസ്റ്റിൽ
നെടുമങ്ങാട് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെടിവച്ചാൻകോവിൽ പൂങ്കോട് കുന്നുവിള വീട്ടിൽ നിന്ന് നരുവാമൂട് കൂരച്ചൽവിള അരുൺ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന എം.രമേശി നെ (31) ആണ് ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 13നാണ് വെള്ളനാട്സം ഗീത ഫിനാൻസ്, ദേവ് ഫിനാൻസ് എന്നിവയിൽ നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. സ്വർണം പൂശിയ 17 ഗ്രാം വരുന്ന രണ്ട് വളകൾ പണയം വച്ച് വ്യാജ ആധാർ കാർഡ് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഗീത ഫിനാൻസിൽ നിന്ന് 70,000 രൂപയും ദേവ് ഫിനാൻസിൽ നിന്ന് 75,000 രൂപയും ആണ് തട്ടിയെടുത്തത്. കേസിൽ മുൻപ് രണ്ട് പേർ അറസ്റ്റിലായിരുന്നു.
Read Moreപൊതുവിദ്യാഭ്യാസ വകുപ്പ് അന്തസ് കുറച്ചില്ല? സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ഏകോപിപ്പിക്കാൻ കാർ വാടകയ്ക്ക് എടുത്തത് 81 ലക്ഷത്തിന്റെ ഉച്ചക്കഞ്ഞി ഫണ്ട് മറിച്ച്….
കോഴിക്കോട്: സംസ്ഥാനമൊട്ടാകെയുള്ള 1200 ഓളം വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ഏകോപിപ്പിക്കാനും മോണിറ്റർ ചെയ്യാനുമെന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 14 വാഹനങ്ങൾ വാടകയ്ക്ക് എടുത്തത് സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതി ഫണ്ട് വിനിയോഗിച്ച്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിൽ നിന്നു 81.14 ലക്ഷം രൂപ വിനിയോഗിച്ച് ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്തതോടെ സ്കൂൾ പാചകത്തൊഴിലാളികളിൽ പ്രതിഷേധം. 5.42 കോടി രൂപയാണ് അവധിക്കാല സമാശ്വാസ തുക ഇനത്തിൽ പാചകതൊഴിലാളികൾക്കു ലഭിക്കാനുള്ള കുടിശിക. എന്നാൽ, കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മാർഗരേഖ പ്രകാരം നിയമവിധേയമായിട്ടാണ് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ എടുത്തതെന്നും തൊഴിലാളികളുടെ കുടിശിക നൽകുന്ന കാര്യം പരിഗണനയിലാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ 218 റവന്യു, ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കാര്യാലയങ്ങളുടെ പ്രവർത്തനം സുഗമമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ…
Read Moreഊണ് കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ ലഭിച്ചു; നടപടി എടുത്ത് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജനത ഹോട്ടലിൽ ഊണ് കഴിക്കുന്നതിനിടെ സാന്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ കണ്ടെത്തി. കോഴിക്കോട് പുറമേരിയിലാണ് സംഭവം. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരനോട് പരാതി പറഞ്ഞെങ്കിലും ,കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേ എന്നായിരുന്നു മറുപടി. അതോടെ ഊണ് കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreപുലർച്ചെ ശാരീരിക അസ്വസ്ഥത; കണ്ണ് തുറന്നപ്പോൾ കണ്ടത് അലമാര തുറന്ന് കിടക്കുന്നത്; 35 പവൻ സ്വർണവും പണവും കള്ളൻ കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊരട്ടി: ചിറങ്ങരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. റെയിൽവേ റിട്ട. ജീവനക്കാരൻ ചിറങ്ങര ഗാന്ധി നഗർ ചെമ്പകശേരി വീട്ടിൽ പ്രകാശൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് വെളുപ്പിന് ഏകദേശം രണ്ടോടെയായിരുന്നു സംഭവം. വീടിന്റെ പുറകിലെ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനും 8000 രൂപയും നഷ്ടമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന നിലയിലാണ്. ജനൽ കുത്തിത്തുറക്കാനുപയോഗിച്ച കൊത്തി അടക്കമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ ജനലിനരികിൽ നിന്ന് കണ്ടെത്തി.ഇന്നലെ ഉച്ചതിരിഞ്ഞ് കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇന്ന് വെളുപ്പിന് രണ്ടരയോടെ പ്രകാശൻ ദേഹാസ്വസ്ഥതയെ തുടർന്ന് എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തൊട്ടടുത്ത റൂമിൽ വെളിച്ചം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിട്ട…
Read Moreമമ്മൂക്ക സ്കിറ്റ് കഴിഞ്ഞ് അഭിനന്ദിച്ചു, അതിൽ കൂടുതൽ എന്ത് വേണം; പോറ്റിയായി മേക്കപ്പിട്ടത് മമ്മൂക്കയുടെ മേക്കപ്പ് മാന്‍; സൈബർ അറ്റാക്ക് കാര്യമായി എടുക്കുന്നില്ല; ടിനി ടോം
‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. തനിക്കെതിരായ സൈബര്‍ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചര്‍ച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് തനിക്ക് നല്ലതാണെന്ന് ടിനി പറഞ്ഞു. വേദിയില്‍ അവതരിപ്പിച്ച സ്കിറ്റിന് മികച്ച പ്രതികരണമാണ് സദസില്‍നിന്നു ലഭിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് അതിനെതിരേ ഇത്തരത്തിലൊരു വിമര്‍ശനം എന്ന് അറിയില്ല. ഒരുപക്ഷെ സുരേഷ് ഗോപിക്കൊപ്പം ഞാന്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത ആളുകളായിരിക്കും ഇതിനൊക്കെ പിന്നില്‍. മമ്മൂക്ക അനശ്വരമാക്കിയ ഭ്രമയുഗത്തി സ്പൂഫാണ് ഞാന്‍ ചെയ്തത്. അദ്ദേഹം ചെയ്ത് വച്ചതിന്റെ അടുത്തെങ്ങും എത്തുന്നത് പോലെ എനിക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷെ ആ സ്കിറ്റ് കഴിഞ്ഞതിന് പിന്നാലെ മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി എന്നെ അഭിനന്ദിച്ചു. അദ്ദേഹം തരുന്ന പിന്തുണയൊക്കെ…
Read Moreപള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാനുള്ള ശ്രമം; പിടിയിലായത് ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ്
പയ്യന്നൂര്‍: പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാസര്‍ഗോഡ് ബാളാല്‍ അത്തിക്കടവിലെ സി. ഹരീഷ് കുമാറാണ്(50) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ പയ്യന്നൂരിലാണ് സംഭവം. ഗാന്ധിപാര്‍ക്കിന് സമീപത്തെ ജുമാ മസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പിക്കാസും മറ്റുമുപയോഗിച്ച് ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സെക്രട്ടറി പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഭണ്ഡാരം കുത്തിപ്പൊളിച്ചുകൊണ്ടിരുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രട്ടറി നാദിറാ മന്‍സിലിലെ മുഹമ്മദ് ആഷിഖ് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ്…
Read Moreസിപിഎം നേതാവിന്റെ പിന്നാലെ കത്തിയുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകൻ; സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ
തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ഓടി. പ്രസിഡന്റ് സെക്രട്ടറിയുടെ കാബിനിൽ കയറി രക്ഷപെട്ടു.ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് സംഭവം. സംഭവത്തെത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നിൽ വച്ച് മാനസിക രോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ് പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞത്. സംഭവത്തിനു ശേഷം രക്തസമ്മർദ്ദത്തെ തുടർന്ന് അവശ നിലയിലായ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടപാടുകാരുടെ മുന്നിൽ വച്ച് നടത്തിയ ജീവനക്കാരുടെ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇടപാടുകാരുടെ മുന്നിൽ വച്ച് ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർ തന്നെ എതിർത്തിരുന്നു.എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്റ് ജീവനക്കാരുടെ യോഗം ഇടപാടുകാരുടെ മുന്നിൽ വച്ച് വിളിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. യോഗത്തിൽ കെവൈസി ഫോം പൂരിപ്പിച്ച് നൽകാത്തതിനെക്കുറിച്ചുള്ള ചർച്ചക്കിടയിലാണ് പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്. ഫോം…
Read Moreനാടക നടന്മാരെ സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല; ഇനി മുതൽ നാടക കലാകാരന്മാര്ക്ക് അര്‍ഹമായ അംഗീകാരം നല്‍കും; മന്ത്രി പി.പ്രസാദ്
ചേര്‍ത്തല: നാടക കലാകാരന്മാർക്ക് അർഹമായ അവകാശങ്ങൾ സർക്കാരിൽ നിന്നു നേടിയെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ പ്രഫഷണല്‍ നാടക സംഘാടകരുടെ ഏക സംഘടനയായ പ്രഫഷണല്‍ ഡ്രാമാചേംബര് സംസ്ഥാന സമ്മേളനം ചേര്‍ത്തലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങൾ കേരളത്തിന്റെ സാംസ്കാരിക-നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നാടക ആചാര്യന്മാരായ എസ്എൽ പുരവും വയലാർ രാമവർമയും രാജൻ പി. ദേവുമൊക്കെ അവരുടേതായ അടയാളപ്പെടുത്തലുകൾ നടത്തിയതും നാടകങ്ങളിലൂടെയാണ്. എന്നാൽ നാടക നടന്മാരെ സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. പണ്ടൊക്കെ നാടിന്റെ അകമായിരുന്നു നാടകം. പലയിടങ്ങളിലും ആണിയിൽ തൂങ്ങിയാടുന്ന ഷോക്കാർഡുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിപ്പോവുകയാണ് നാടക കലാകാരന്മാരെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. ചേര്‍ത്തല കീര്‍ത്തി റീജന്‍സിയില്‍ നടന്ന സമ്മേളനത്തിൽ അഡ്വ. നെയ്യാറ്റിന്‍കര പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. സജി…
Read Moreപിഎസ്സി അംഗത്വത്തിന് 22 ലക്ഷം കോഴ; യുവനേതാവിനെ പദവികളില്‍ നിന്നു നീക്കും; ആരോപണം ശരിയെന്ന് സിപിഎം കണ്ടെത്തൽ
കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും സിപിഎമ്മിനെയും വെട്ടിലാക്കി കോഴ ആരോപണം. മന്ത്രി വഴി പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരേ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്സി അംഗത്വത്തിനായി 22 ലക്ഷം രൂപ നേതാവിന് കൈമാറിയത്. മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും നേതാവ് ഈ രീതിയില്‍ ഉപയോഗിച്ചതായി പരാതിയിലുണ്ട്. കോട്ടൂളിയിലെ പ്രമുഖ ക്ലബിന്റെ നേതൃസ്ഥാനത്തുള്ള ഇയാള്‍ക്കെതിരേ മുന്‍പും പല കോണുകളില്‍ നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു.സിപിഎം…
Read More