അടൂര്‍: മരണമടഞ്ഞ 32 പേര്‍ക്ക് ക്ഷേമപെന്ഷന് വിതരണം ചെയ്ത സംഭവത്തില്‍ അടൂര്‍ നഗരസഭ സെക്രട്ടറിക്കു നോട്ടീസ്. മരിച്ച 32 ഗുണഭോക്താക്കളുടെ പേര് പെന്ഷന് രജിസ്റ്ററില്‍ നിന്നു നീക്കിയിട്ടില്ലെന്നും ഇതില്‍ നഗരസഭയ്ക്കു വീഴ്ച സംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഇതിലൂടെ സര്‍ക്കാരിനു 4.18 ലക്ഷം രൂപ നഗരസഭ മുഖേന നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാഭാവികമായി മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഗരസഭയുടെ പട്ടികയില്‍ നിന്നു പേരു മാറ്റപ്പെടേണ്ടതാണ്. എന്നാല്‍ നഗരസഭ പരിധിയില്‍ മരണമടഞ്ഞ പലരും ക്ഷേമ പെന്ഷന് പട്ടികയില്‍ തുടരുകയായിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ യഥാസമയം കണ്ടെത്തി നീക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടമുണ്ടായ തുക സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. വിശദീകരണം ആരാഞ്ഞ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മരണവിവരം അനന്തരവകാശികള്‍ യഥാസമയം നഗരസഭയെ അറിയിക്കാതെ വരുന്നതിനാലാണ് പെന്ഷന് തുക മരിച്ചവരുടെ അക്കൗണ്ടിലേക്കു പോകുന്നതെന്നാണ് നഗരസഭയുടെ…
Read MoreDay: July 8, 2024
പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്; അപകടകാരണം ഇപ്പോഴും ദുരൂഹം; കല്പിത കഥപോലെ കരിഞ്ചുഴലിക്കാറ്റ്!
കൊല്ലം: അഷ്ടമുടി കായലിലേയ്ക്ക് ഐലൻ്റ് എക്സ്പ്രസിന്റെ 10 ബോഗികൾ മറിഞ്ഞ് 105 പേർ മരിച്ച പെരുമൺ തീവണ്ടി അപകടത്തിന് ഇന്ന് 36 വയസ്. പതിവുപോല ഇക്കുറിയും ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്തിൽ പെരുമണിൽ അപകടത്തിന്റെ വാർഷിക ആചരണം സംഘടിപ്പിച്ചു. രാവിലെ എട്ടിന് സമൂഹ പ്രാർഥന ആരംഭിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, പകർച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരിച്ച പലരുടെയും ബന്ധുക്കളും പ്രിയപ്പെട്ടവരുടെ ഓർമ പുതുക്കൽ ചടങ്ങിൽ പങ്കെടുത്തു. 1988 ജൂലൈ എട്ടിനാണ് ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലൻ്റ് എക്സ്പ്രസിൻ്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്. അപകടകാരണം ഇപ്പോഴും ദുരൂഹം; കല്പിത കഥപോലെ…
Read Moreപല്ല് നിരതെറ്റൽ; വിവിധതരം ചികിത്സകൾ
1. ഫിക്സഡ് ബ്രേസസ് മെറ്റൽ ബ്രേസസ് പല്ലുകളിൽ മുത്തുകൾ പോലെ ഒട്ടിച്ചുവച്ച് ഉള്ളിലൂടെ കമ്പി ഇടുന്ന മെറ്റൽ ബ്രേസസ് ചികിത്സ വളരെ സാധാരണയായി ചെയ്യുന്നതാണ്. ക്ലിയർ ബ്രേസസ് പല്ലിന്റെ അതേ കളർ ഉള്ള സെറാമിക്ക് മുത്തുകൾ ലഭ്യമാണ്. ഇതിന്റെ ഉള്ളിൽ കൂടി കമ്പിയിട്ട് ചികിത്സ നടത്തുന്നതാണ്. ഇൻവിസിബിൾ ബ്രേസസ് ഇത് പല്ലിന്റെ ഉൾഭാഗത്ത് ഉറപ്പിച്ച് ചികിത്സിക്കുന്ന രീതിയാണ്. പുറമേ പല്ലിൽ ഇട്ടിരിക്കുന്നത് കാണാനാവില്ല. സെൽഫ് ലൈഗേറ്റിംഗ് ബ്രേസസ്് ഇത് പല്ലിൽ കമ്പി ഇടുന്നതിൽ അത്യാധുനിക ചികിത്സാരീതിയാണ്. 2. അലൈനേഴ്സ് ഇതിന്റെ ഏറ്റവും വലിയ ഗുണം ഇത് ട്രാൻസ്പെരന്റും സ്വയം ഊരി മാറ്റാവുന്നതുമാണ് എന്നുള്ളതാണ്. കൃത്യമായ അളവുകളിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സഹായത്താൽ ചികിത്സാ പ്ലാനുകൾ ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സാകാലയളവിലുള്ള മുഴുവൻ പ്ലേറ്റുകളും ആദ്യം തന്നെ പേഷ്യന്റിന് നൽകുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ സമയത്ത് പ്ലേറ്റുകൾ മാറ്റി ഇടുന്നതുവഴി…
Read Moreഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്കു ദാരുണാന്ത്യം
മോണ്ടെവീഡിയോ: ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ വയോധികരായ പത്തുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽനിന്നു കെയർടേക്കർ മാത്രമാണു രക്ഷപ്പെട്ടത്. മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്. ട്രീന്റ് വൈ ട്രെസ് നഗരത്തിലെ ആറ് മുറികളുള്ള കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. 20 വയസുള്ള കെയർടേക്കർ സാഹസികമായാണ് കെട്ടിടത്തിൽനിന്നു രക്ഷപ്പെട്ടത്. താമസക്കാരിൽ ഏഴു പേർ പുക ശ്വസിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു, മറ്റു മൂന്നു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreതീ തുപ്പും ബൈക്കുമായി യുവാവ് റോഡിൽ: കേസെടുത്ത് എംവിഡി; വ്യാഴാഴ്ച ആര്‍ടിഒയ്ക്കു മുന്നില്‍ യുവാവും അച്ഛനും ഹാജരാകണം
കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതി എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷന് അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തില്‍ അച്ഛനോടും വ്യാഴാഴ്ച ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി എംവിഡി അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ കഴിഞ്ഞയാഴ്ചയാണ് തിരക്കുള്ള റോഡില്‍ തീതുപ്പുന്ന ബൈക്കില്‍ യുവാവ് അഭ്യാസപ്രകടനം നടത്തി പാഞ്ഞത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും വണ്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Read Moreവൈദ്യുതി വിച്ഛേദിച്ച സംഭവം; തര്‍ക്കം മുറുകുന്നു; കെഎസ്ഇബിയും പരാതിക്കാരും നേർക്കുനേർ
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാഖിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. റസാഖിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. തിരുവമ്പാടിയിൽ വിശദീകരണ യോഗവും നടത്തും. അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേ സമയം വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബിക്കെതിരേ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരേ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. ജീവനക്കാരുടെ…
Read Moreകെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തിയത് 304 പേർ; എല്ലാവരും വിദൂര ജില്ലയിൽ ജോലി ചെയ്യട്ടെ; പരിശോധന തുടരുമെന്ന് മന്ത്രി
ചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരെ ആൽക്കഹോളിക് ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 319ജീവനക്കാർക്കെതിരെ മദ്യപിച്ച് ഡ്യൂട്ടിയ്ക്ക് എത്തിയതിന് നടപടി എടുത്തു. 304 പേർ മദ്യപിച്ച് കൃത്യനിർവഹണത്തിലേർപ്പെട്ടവരും 15 പേർ മദ്യപിച്ച ശേഷം ഡിപ്പോകളിലെ വിശ്രമ മുറികളിൽ തങ്ങിയവരുമാണ്. വിദൂര ജില്ലകളിലേയ്ക്കുള്ള സ്ഥലം മാറ്റമായിരുന്നു ഇവർക്കുള്ള ശിക്ഷാ നടപടി. 2023-24 വർഷത്തിലാണ് കെ എസ് ആർടിസി 20 ആൽക്കഹോളിക് ബ്രീത്ത് അനലൈസർ വാങ്ങിയത്. 38012 .52 രൂപ നിരക്കിൽ 760 250 രൂപ ചിലവാക്കിയാണ് ഇത് വാങ്ങിയത്. എന്നാൽ ബ്രീത്ത് അനലൈസറിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ വ്യാപകമായ പരാതിയും ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോതമംഗലം ഡിപ്പോയിൽ 40 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ എല്ലാവരും മദ്യപിച്ചതായി തെളിഞ്ഞു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ആളും ഈ പട്ടികയിൽപ്പെട്ടതോടെ പ്രശ്നമായി. ഒടുവിൽ പരിശോധനയ്ക്ക് എത്തിയവരെ പരിശോധിച്ചപ്പോൾ അവരും മദ്യപിച്ചതായി ബ്രീത്ത് അനലൈസർ പ്രഖ്യാപിച്ചു. ബ്രീത്ത്…
Read Moreക്യൂട്ട് ലുക്കില്‍ ഭാമ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയില്‍ സജീവമായിരിക്കെ വിവാഹത്തോടെ ഭാമ അഭിനയത്തില്‍നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ക്യൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. 2020ല്‍ വിവാഹിതയായ താരം പിന്നീട് വെള്ളിത്തിരയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാമ. യുവത്വം തുളുമ്പുന്ന ചിത്രങ്ങളില്‍ താരത്തിന് ഏഴഴകാണ്. പതിവ് പോലെ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Read Moreഅസമിൽ പ്രളയം രൂക്ഷമായി തുടരുന്നു; എട്ടു മരണം കൂടി; നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
ഗുവാഹത്തി: അസമിൽ പ്രളയം രൂക്ഷമായി തുടരുന്നു. വിവിധയിടങ്ങളിൽ ഇന്നലെ എട്ടുപേർ കൂടി മരിച്ചു. ധുബ്രി, നൽബാരി എന്നിവിടങ്ങളിൽ രണ്ടും കച്ചാർ, ഗോൾപാറ, ധേമാജി, ശിവസാഗർ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 78 ആയി. 28 ജില്ലകളിലായി 22,74,289 പേരെയാണു പ്രളയം ബാധിച്ചത്. കൊടുംനാശം വിതച്ച ധുബ്രിയിൽ 7,54,791 പേരാണു ദുരന്തത്തിനിരയായത്. സംസ്ഥാനത്ത് ആകെ 269 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 68,000ലേറെ ഹെക്ടർ കൃഷി നശിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു. നൂറുകണക്കിനു വീടുകളാണു തകർന്നത്. പ്രളയത്തിൽ വീടു നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read Moreകെപിസിസി ആസ്ഥാനത്ത് ആഭിചാരക്രിയ; പരാതിയുമായി പൊതുപ്രവർത്തകൻ ഹഫീസ്; അന്വേഷണം നടത്താൻ പോലീസ്
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ആഭിചാര ക്രിയകൾ നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ കമ്മീഷണർ നിർദേശം നൽകിയത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവരോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ ജി. സ്പർജൻകുമാർ നിർദേശം നൽകിയത്. പേട്ടയിലെയും പട്ടത്തെയും ചില വീടുകളിലും കെപിസിസി ആസ്ഥാനത്തും ആഭിചാര ക്രിയകൾ നടന്നെന്നാണ് പരാതിയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്താൻ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു പ്രവർത്തകനായ ഹഫീസാണ് പരാതി നൽകിയത്. കെ. സുധാകരന്റെ കണ്ണൂരെ വീട്ടിൽ നിന്നും കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകൾ സുധാകരനും രാജ് മോഹൻ ഉണ്ണിത്താനും ചേർന്ന് പുറത്തെടുക്കുന്ന വീഡിയോ നേരത്തെ സമൂഹ…
Read More