കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് അവശനാക്കി. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപാണ് ക്രൂര മർദനത്തിന് ഇരയായത്. മർദനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്. ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രദീപ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഉണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി ബസിൽ കയറിയിരുന്നു. എന്നാൽ കൺസെഷൻ ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി കണ്ടക്ടറുമായി തർക്കമുണ്ടായി. സ്കൂൾ യൂണിഫോം ധരിച്ചിട്ടില്ലാത്തതിനാലും, ഐഡി കാർഡ് ഇല്ലാത്തതിനാലും കൺസെഷൻ തരാൻ കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശേഷം തനിക്ക് ഇറങ്ങണ്ട സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ അൽപ സമയത്തിനുള്ളിൽ ബസ് തിരികെ എത്തിയപ്പോൾ പെൺകുട്ടി തന്റെ ആൺ സുഹൃത്തുക്കളുമായെത്തി ബസ് തടഞ്ഞു. നാൽപതോളം ആളുകളുമായി എത്തിയാണ് ബസ് തടഞ്ഞു നിർത്തിയത്. ശേഷം പെൺകുട്ടിയും നാല്…
Read MoreDay: July 8, 2024
മാറ്റത്തിനായി ഇറാൻ ജനത; പസെഷ്കിയാൻ പ്രസിഡന്റ്
ടെഹ്റാൻ: മാറ്റം വാഗ്ദാനം ചെയ്ത മസൂദ് പസെഷ്കിയാനെ ഇറേനിയൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പരിഷ്കരണവാദിയായ പസെഷ്കിയാന്‍ 53.3 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയും കടുത്ത യാഥാസ്ഥിതികനുമായ സയീദ് ജലീലിക്ക് 44.3 ശതമാനം വോട്ടാണ് ലഭിച്ചത്. ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനു മുന്‍പേ പസെഷ്കിയാന്റെ അനുയായികൾ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. എഴുപത്തൊന്നു വയസുള്ള പസെഷ്കിയാൻ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ്. ആഗോളതലത്തിൽ ഇറാൻ നേരിടുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇറാനിലെ കുപ്രസിദ്ധമായ മതപോലീസിനെ വിമർശിക്കുന്ന നിലപാടുമുണ്ട്. പാശ്ചാത്യശക്തികളുമായി നല്ല ബന്ധമുണ്ടാക്കി ‘ആണവകരാർ’ പുതുക്കണമെന്ന് പ്രചാരണകാലത്ത് പസെഷ്കിയാൻ ആവശ്യപ്പെട്ടിരുന്നു. പരിഷ്കരണവാദികളും മുൻ പ്രസിഡന്റുമാരുമായ ഹസൻ റൂഹാനി, മുഹമ്മദ് ഖത്തമി എന്നിവരുടെ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി വൻ ശക്തികളുമായി കരാറുണ്ടായത് 2015ൽ റൂഹാനിയുടെ കാലത്താണ്. ഇറാനിൽ നിർണായക സ്വാധീനം പുലർത്തുന്ന…
Read Moreപെപ്പെ, റൊണാൾഡോ ബൈ, ബൈ…
ഹാംബർഗ്: ഇനിയൊരു യുവേഫ യൂറോ കപ്പിൽ പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപ്പെയും ഉണ്ടാകില്ല. പെപ്പെയ്ക്ക് 41ഉം റൊണാൾഡോയ്ക്ക് 39ഉം വയസ് പിന്നിട്ടു. ക്രിസ്റ്റ്യാനോ വിരമിക്കുന്പോൾ ഞാനും വിരമിക്കുമെന്നാണ് പെപ്പെ പറഞ്ഞത്. എന്നാൽ, യുവേഫ യൂറോ കപ്പ് 2024ന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെട്ട് പുറത്തായപ്പോൾ പെപ്പെയുടെ ഹൃദയം നുറുങ്ങി, കണ്ണു കലങ്ങി. വിങ്ങിപ്പൊട്ടിയ പെപ്പെയെ റൊണാൾഡോ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. തന്റെ അവസാന യൂറോ കപ്പ് പോരാട്ടമാണിതെന്ന് റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു. ഷൂട്ടൗട്ടിൽ വീണു ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് ചുട്ട മറുപടി നൽകിയ പോർച്ചുഗൽ 120 മിനിറ്റ് ഹാംബർഗിലെ ഫോക്സ്പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെത്തി. ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ മൂന്നാം കിക്കെടുത്ത ജാവോ ഫീലിക്സിനു പിഴച്ചു. റൊണാൾഡോ, ബെർണാഡോ സിൽവ,…
Read Moreഅപൂർവ മണൽ വെള്ളച്ചാട്ടമോ! അതിശയകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
കുന്നുകളിൽ നിന്നും മലകളിൽ നിന്നുമുള്ള അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ നിങ്ങൾ കണ്ടിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടിനെ തോൽപ്പിക്കാനും വെള്ളച്ചാട്ടങ്ങളുടെ ഇരമ്പുന്ന ശബ്ദം കേൾക്കാനും മഴവില്ലുകൾക്ക് സാക്ഷ്യം വഹിക്കാനും ആളുകൾ പലപ്പോഴും മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്. മരുഭൂമിയുടെ നടുവിൽ ഒരു പ്രത്യേകതരം വെള്ളച്ചാട്ടം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതിവിശിഷ്ടമായ വെള്ളച്ചാട്ടം കാണിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഈ അപൂർവ തരം മണൽ വെള്ളച്ചാട്ടം ഇന്റർനെറ്റ് ഉപയോക്താക്കളിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. മരുഭൂമിയുടെ നടുവിൽ ഒരു മനുഷ്യനെ ചൂണ്ടിക്കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കുന്നിൻ മുകളിൽ നിന്ന് വെള്ളം വീഴുന്നതുപോലെ മണൽ ആ സ്വഭാവത്തെ അനുകരിക്കുന്നതും മണൽ വീഴ്ച്ചയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നതും കാണാം. വെള്ളച്ചാട്ടങ്ങൾ അതിനടിയിൽ കുളിക്കാൻ വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോൾ, ഇത് പൂർണ്ണമായും അങ്ങനെയൊന്നല്ല, നിങ്ങളെ ജീവനോടെ കുഴിച്ചുമൂടും. “മരുഭൂമിയിലെ അത്ഭുതം! വിസ്മയിപ്പിക്കുന്ന ‘മണൽ വെള്ളച്ചാട്ടം’ സാക്ഷ്യപ്പെടുത്തുക – അവിടെ മണൽ കുന്നിൽ നിന്ന് വെള്ളം പോലെ…
Read Moreമഞ്ഞക്കടൽ നിശ്ചലം
വി. മനോജ്പ്രതിഭാശാലികളായ ഒരുപറ്റം കളിക്കാരല്ല ടീമിനാവശ്യം. ഓരോ പൊസിഷനിലും കളി നിയന്ത്രിക്കാൻ കഴിയുന്നവരെയും അവരെ കൃത്യമായി വിന്യസിപ്പിക്കുകയുമാണെന്നു ബ്രസീലിന്റെ പുതിയ കോച്ച് ഡോണിവൽ ജൂണിയർ ചിന്തിക്കുന്നുണ്ടാകും. കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിൽ ഉറുഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-2നു പരാജയപ്പെട്ട് പുറത്തായ ബ്രസീലിന് ചിന്തിക്കാൻ മറ്റെന്തുണ്ട്…? ടൂർണമെന്റിൽ കളിച്ച നാലിൽ ഒരു കളി മാത്രം ജയിച്ചാണ് ബ്രസീൽ മടങ്ങുന്നത്. 2022 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ പുറത്തായശേഷം ബ്രസീൽ ഫുട്ബോളിനു മോശം സമയമാണ്. സമീപകാലത്ത് കിരീടങ്ങളില്ലാതെ വിഷമിക്കുന്ന ബ്രസീൽ കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന പ്രതീക്ഷയിലാണ് യുഎസിലെത്തിയത്. സർഗാത്മക ശേഷിയുള്ള ബ്രസീലിയൻ കളിക്കാർ നിരാശജനകമായ ഫുട്ബോളാണ് അടുത്തകാലത്ത് കാഴ്്ചവയ്ക്കുന്നതെന്നു വ്യക്തം. 1994, 2002 ലോകകപ്പുകളിൽ ബ്രസീൽ നിറഞ്ഞാടിയ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇരുവിംഗുകളിലൂടെയും ഫുട്ബോൾ കയറ്റി, സെന്ററിൽ കൊടുക്കുകയും അപകടകരമായ വേഗതയോടെ, താഴ്ന്ന ക്രോസുകൾ നൽകുകയും ചെയ്ത ബ്രസീൽ കിരീടവുമായാണ് മടങ്ങിയത്. 2002ൽ…
Read More‘ഓഫ്റോഡ് ചാമ്പ്യൻഷിപ്പ്; കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലേക്ക് ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി ടൂറിസം രംഗത്ത് മലയോര ഗ്രാമമായ കോടഞ്ചേരി പുതിയ കുതിപ്പുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതലായും പങ്കെടുക്കുന്നത് മലയാളികളാണ്. ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യം ഇവിടെയില്ല. നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ എത്തും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് മന്ത്രി പറഞ്ഞു.
Read Moreകോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്
അർജന്റീന x കാനഡ ന്യൂജഴ്സി: കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീന സെമിയിൽ നേരിടുന്നത് കാനഡയെ. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന് ന്യൂ ജഴ്സിയിലാണ് മത്സരം. അർജന്റീനയും കാനഡയും രണ്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും അർജന്റീനയ്ക്കായിരുന്നു ജയം. നിലവിലെ ഫോമിൽ അർജന്റീനയ്ക്ക് കാനഡ അത്ര വലിയ എതിരാളികൾ അല്ലെന്നു തന്നെ പറയാം. കോപ്പ അമേരിക്ക 2024ൽ ഒരേ ഗ്രൂപ്പിലായിരുന്നു അർജന്റീനയും കാനഡയും. ആ മത്സരത്തിൽ അർജന്റീനയുടെ മികവിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കാനഡ എതിരില്ലാത്ത രണ്ടു ഗോളിനു മത്സരം അടിയറവു വച്ചു. ലയണൽ മെസി തിരിച്ചെത്തിയതോടെ അർജന്റീനയുടെ മികവ് കൂടുതൽ ഉയരും. ലൗതാരോ മാർട്ടിനസിന്റെ ഗോളടി മികവിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ. നാലു കളിയിൽ നാലു ഗോളുമായി ടൂർണമെന്റിൽ ഒന്നാം സ്ഥാനത്താണ്. ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികവും അർജന്റീനയെ കൂടുതൽ കരുത്തരാക്കുന്നു. ഗ്രൂപ്പ് എയിൽ ഗോളൊന്നും വഴങ്ങാതെ മൂന്നും…
Read Moreകടുവയുമായി ഒന്നിച്ച് നീന്തി കുളിച്ച് യുവതി; ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടി വീഡിയോ
മൃഗങ്ങളുടെ ഞെട്ടിപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. അടുത്തിടെ, അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഒരു സ്ത്രീ നീന്തൽക്കുളത്തിൽ കടുവയുമായി ആസ്വദിച്ച് നീന്തുന്നതാണ് സംഭവം. റിയോ ലില്ലി എന്നാണ് ഈ യുവതിയുടെ പേര്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള യുവതി മർട്ടിൽ ബീച്ച് സഫാരി എന്ന മൃഗശാല നടത്തുകയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ ഈ മൃഗശാലയിലുണ്ട്. ഈ മൃഗങ്ങൾ ആളുകളെ ആക്രമിക്കുകയില്ല. ഇവയ്ക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ അങ്ങോട്ടേക്ക് ആളുകൾ പോകുന്നുണ്ട്. വൈറൽ വീഡിയോയിൽ നീന്തൽക്കുളത്തിനുള്ളിൽ കടുവ റിയോയുടെ പുറകിൽ സുഖമായി ഇരിക്കുന്നത് കാണാം. അവളും വളരെ സന്തോഷവതിയായാണ്. ‘എൻ്റെ കടുവ സുഹൃത്ത് ലക്ഷ്മണൻ’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുവയും അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ പുറകിൽ സുഖമായി ഇരിക്കുന്നു. ഈ വീഡിയോ റിയോ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ…
Read Moreപിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറി; കൊച്ചിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളി വടക്കുംഭാഗം പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ജോസ് ദമ്പതികളുടെ ഏകമകന് ആന്റണി ജോസ് (17) ആണു മരിച്ചത്. റെയില്‍വേയുടെ ഇടപ്പള്ളി യാര്‍ഡില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകാരന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ആന്റണി. പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിന്‍ മറികടക്കണമായിരുന്നു അപ്പുറത്തെത്താന്. സുഹൃത്തുക്കള്‍ ട്രെയിനിന് അടിയിലൂടെ അപ്പുറം കടന്നപ്പോള്‍ ആന്റണി ട്രെയിനിന്റെ ഗോവണിയിലൂടെ മുകളിലേക്ക് കയറിയതോടെ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കൂട്ടുകാര്‍ സ്റ്റേഷന്‍മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി 7.45 ഓടെ മരിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ബിസിഎ…
Read Moreസഹോദരങ്ങളെ ആക്രമിച്ചതിൽ പരാതി നൽകി; ദലിത് വിദ്യാർഥിനിയെ മർദിച്ച് സിപിഎം പ്രവർത്തകൻ
ആലപ്പുഴ: നടുറോഡിൽ ദളിത് യുവതിക്ക് നേരെ ക്രൂരമർദനം. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് മർദിച്ചെന്നാണ് 19കാരിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദിച്ചത്. പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളെ ആക്രമിക്കുകയും തന്നെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്ത പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് വിദ്യാർഥി ആരോപിക്കുന്നു.
Read More