കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകൻ ആന്റണി ജോസാണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതാണ് ആന്റണിയും സുഹൃത്തുക്കളും. തുടർന്ന് ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു. ആന്റണി മറുഭാഗത്തേക്ക് ഇറങ്ങാൻ ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreDay: July 8, 2024
ദുർമന്ത്രവാദം ആരോപിച്ച് ക്ഷേത്രം അടിച്ചുതകർത്തു; പ്രതി പിടിയിൽ
ജമ്മു: ജമ്മുവിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ അടിച്ചുതകർത്ത കേസിൽ ഒരാൾ പിടിയിലായി. ജമ്മു സ്വദേശി അർജുൻ ശർമയാണ് പിടിയിലായത്. ഒരു പ്രത്യേക സമുദായത്തിൽപെട്ടവർ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തുന്നതു കണ്ടതിനാലാണ് അടിച്ചുതകർക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ മൊഴി നല്കി. ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. പ്രശ്നം വർഗീയ സംഘർഷത്തിലേക്കു പോകാതെ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ജമ്മുവിൽ ഇതു രണ്ടാം തവണയാണ് ക്ഷേത്രം അടിച്ചുതകർക്കപ്പെടുന്നത്. ജൂൺ 30ന് റിയാസി ജില്ലയിൽ നടന്ന സംഭവത്തിൽ 43 പേരെ പോലീസ് പിടികൂടിയിരുന്നു.
Read Moreകാലവര്‍ഷം ദുര്‍ബലമായി: മഴക്കുറവിൽ വലഞ്ഞ് സംസ്ഥാനം; 11 ജില്ലകളില്‍ മഴക്കുറവ് രൂക്ഷം
തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ മഴക്കുറവിൽ വലഞ്ഞ് സംസ്ഥാനം. ഇന്നലെ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 26 ശതമാനം മഴക്കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇക്കുറി മേയ് മാസത്തില്‍തന്നെ പെയ്തുതുടങ്ങിയ കാലവര്‍ഷം ജൂണ്‍ പകുതിയോടെ ദുര്‍ബലമാകുകയായിരുന്നു. ഇടവേളയ്ക്കു ശേഷം ജൂണ്‍ അവസാനത്തോടെ മഴ ശക്തിപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അളവില്‍ മഴ ലഭിച്ചില്ല. സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനു ശേഷമുള്ള ദിവസങ്ങളില്‍ മഴ പാടെ കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ കാലവര്‍ഷം ദുര്‍ബലമായിരുന്നു. വടക്കന്‍ കേരളത്തില്‍ മാത്രമാണ് നിലവില്‍ മഴ തുടരുന്നത്. നാളെയോടെ ഇവിടങ്ങളിലും മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ്…
Read More