ലിമ: പെറുവിൽനിന്നു കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം 22 വർഷത്തിനുശേഷം കണ്ടെത്തി. 22,000 അടി ഉയരമുള്ള ഹുവാസ്കരൻ പർവതം കയറുന്നതിനിടെ 2002 ജൂണിൽ കാണാതായ വില്യം സ്റ്റാംഫലിന്റെ (59) മൃതദേഹമാണു കണ്ടെത്തിയത്. മഞ്ഞുവീഴ്ചയ്ക്കിടെയായിരുന്നു ഇദ്ദേഹം അപ്രത്യക്ഷനായത്. തെരച്ചിലും മറ്റും അക്കാലത്ത് നടന്നെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മഞ്ഞുരുകലിനെത്തുടർന്നാണ് ഇപ്പോൾ മൃതദേഹം വെളിപ്പെട്ടത്. ദീർഘകാലം മഞ്ഞിനടിയിൽ കിടന്നെങ്കിലും സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും മറ്റും നശിച്ചിരുന്നില്ല. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ പാസ്പോർട്ടാണു മൃതദേഹം തിരിച്ചറിയാൻ പോലീസിന് സഹായകമായത്.
Read MoreDay: July 10, 2024
‘മുടിയിൽ കുത്തിപ്പിടിച്ച് നടുറോഡിലൂടെ വലിച്ചിഴച്ചു, അടിവയറ്റിൽ അടിച്ചു, നിവർന്ന് നിൽക്കാൻ പോലും സാധിക്കുന്നില്ല; മർദനമേറ്റ 19കാരി
ആലപ്പുഴ: സിപിഎം പ്രവർത്തകന് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് 19കാരി. താനും സഹോദരങ്ങളും നേരിട്ടത് ക്രൂരമർദനമാണെന്നും, തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും കുനിച്ച് നിർത്തി അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവസ്ഥലത്ത് വച്ച്തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നും എന്നാൽ പോലീസ് എത്താൻ ഒരുപാട് സമയം വൈകിയെന്നും തന്റെ മൊഴി എടുക്കാൻ താമസിച്ചു എന്നും പെൺകുട്ടി ആരോപിച്ചു. തൈക്കാട്ടുശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരേ കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവർത്തകന്റെ അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഷൈജുവിനും സഹോദരനുമെതിരേ പോലീസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പടെ…
Read Moreഭാഗ്യം തുണയായി… ക്ലാസ് റൂമിൽവെച്ച് പുസ്തകം എടുക്കാൻ ബാഗിൽ കൈയിട്ടപ്പോൾ തണുപ്പ്; ബാഗ് പരിശോധിച്ച കുട്ടികൾ കണ്ടത് പാമ്പിനെ; ഞ്ഞെട്ടിക്കുന്ന സംഭവം ചേലക്കരയിൽ
ചേലക്കര: സ്കൂളിലെത്തിയ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം രാവിലെ സ്കൂളിലെത്തി ഒന്നാമത്തെ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടയിൽ കൈയിൽ തണുപ്പ് അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് ബാഗിൽ പാമ്പിനെ കണ്ടത്. സഹപാഠികൾ ബാഗിന്റെ സിബ് അടച്ച് ക്ലാസിനു പുറത്ത് എത്തിച്ച് സ്കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോടെ പാമ്പിനെ കൊല്ലുകയായിരുന്നു. പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നാണ് പാമ്പ് ബാഗിൽ കയറിയത് എന്ന നിഗമനത്തിലെത്തിയത്. പാടത്തിനു സമീപമുള്ള വീടിന്റെ തുറന്നുകിടന്ന ജനലിലൂടെ വീട്ടിനകത്തുകയറി വിദ്യാർഥിനിയുടെ ബാഗിൽ പാമ്പ് കയറികൂടിയതാകാമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Read Moreഡെങ്കിപ്പനി നിയന്ത്രണത്തിന് ഒത്തുപിടിക്കാം
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ. വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ,വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത…
Read Moreവിലയോ തുച്ഛം ഗുണമോ മെച്ചം; വാഴയിലയ്ക്ക് ആവശ്യക്കാരേറി; മലയാളിക്ക് ഭക്ഷണം വിളന്പാൻ വാഴയില തമിഴ്നാട്ടിൽനിന്നു വരണം
വടക്കഞ്ചേരി: പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും മാത്രമല്ല തമിഴ്നാട്ടിൽനിന്ന് വാഴയിലകൂടി വരണം മലയാളിക്ക് ഭക്ഷണം കഴിക്കാൻ. ദിവസവും പുലർച്ചെ തമിഴ്നാട്ടിൽനിന്നും ലോഡുകണക്കിന് വാഴയിലയാണ് വടക്കഞ്ചേരി, തൃശൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്കു വരുന്നത്. കീറലുകളോ ചുളിവുകളോ ഇല്ലാത്ത വീതികൂടിയ ഇലയായതിനാൽ ആവശ്യക്കാരും കുറവല്ല.ഇലകൾ വെട്ടിയെടുക്കാൻ മാത്രമായി തമിഴ്നാട്ടിൽ വലിയ വാഴത്തോട്ടങ്ങളുണ്ട്.കോയമ്പത്തൂർ, തൂത്തുക്കുടി, പൊള്ളാച്ചി തുടങ്ങിയ പ്രദേശങ്ങളിൽ ഇലകൾക്കു മാത്രമായുള്ള വാഴത്തോട്ടങ്ങളുണ്ടെന്നു വടക്കഞ്ചേരി മാർക്കറ്റിൽ വാഴയില ബിസിനസ് നടത്തുന്ന അബ്ദുൾ മജീദ് പറഞ്ഞു. പാളയംകോടൻ വാഴയാണ് ഇതിനായി കൃഷിചെയ്യുന്നത്. ഇടയ്ക്കിടെ ഇല വെട്ടുന്നതിനാൽ ഈ വാഴകൾക്ക് ചെറിയ കുലകളേ ഉണ്ടാകു. ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ, വീടുകളിൽ നടക്കുന്ന ആഘോഷങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ഇലകൾക്ക് ഓർഡറുണ്ടാകും. കൃത്രിമ പ്ലെയ്റ്റുകളെക്കാൾ വിലക്കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും വാഴയിലക്ക് ആവശ്യക്കാർ കൂടുതലാകാൻ കാരണമാണ്. വാഴയിലയിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളാണെങ്കിൽ അവിടെ തിരക്കും കൂടും.
Read Moreമലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു; രക്ഷപ്പെടുത്തി തള്ളയാന; ആനശല്യത്തിൽ പ്രതിഷേധിച്ച് ഇല്ലിത്തോട് നിവാസികൾ
കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറിൽ അകപ്പെട്ട കുട്ടിയാനയെ തളളയാന തന്നെ കരയ്ക്ക് കയറ്റി. ഇന്ന് പുലർച്ചെ ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീട്ടിലെ കിണറിലാണ് കുട്ടിയാന അകപ്പെട്ടത്. കിണറിന് വലിയ ആഴമില്ലാതിരുന്നതിനാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തള്ളയാന കുട്ടിയാനയെ കരക്ക് കയറ്റി. ഈ സമയമത്രയും കാട്ടാന കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരേധിച്ചു. പ്രദേശത്ത് കാലങ്ങളായുണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായാണ് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയത്. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കാലടി പോലീസും സ്ഥലത്തെത്തിയിരുന്നു.
Read More”മുഖം നോക്കാതെ” നടപടി എടുക്കും… സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സഭയിലുന്നയിച്ച് കെ.കെ. രമ; മുഖത്ത് നോക്കാത്ത മുഖ്യന് വേണ്ടി മറുപടി നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ നിയമസഭയിൽ അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ.കെ.രമ. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് ആണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് പ്രശ്നം ലാഘവത്തോടെ എടുക്കുകയാണെന്നതിന് ഉദാരഹരണമാണെന്നും കെ.കെ. രമ പറഞ്ഞു. പൂച്ചാക്കലിൽ പെൺ കുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണ്.കുസാറ്റിൽ പെൺ കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളേജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വച്ചു- കെ.കെ.രമ ആരോപിച്ചു. അതേസമയം പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്നും രണ്ട് പ്രതികൾ അറസ്റ്റിലായെന്നും വീണ ജോർജ് മറുപടി പറഞ്ഞു. കാലടി കോളേജിലെ പെൺ കുട്ടികളുടെ…
Read Moreആദ്യം വ്യാജസന്ദേശം വരും, പിന്നാലെ വീഡിയോ കോളും; തട്ടിപ്പിനിരയായി ഉന്നതരും
പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീന തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത് ഉന്നതസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവരെ. ഡോക്ടര്‍മാര്‍, കോളജ് അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ സമീപകാലത്തു തട്ടിപ്പുസംഘം കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. പന്തളം, ആറന്മുള സ്റ്റേഷനുകളിലായി സമീപകാലത്തു നടന്നത് ഇത്തരത്തിലെ രണ്ട് തട്ടിപ്പുകളാണ്. ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവരേ നേരിട്ടു വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിശ്വസിപ്പിക്കാൻ ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍സിബി, സംസ്ഥാന പോലീസ് തുടങ്ങിയവയില്‍ നിന്നുള്ള യഥാര്‍ഥ ഓഫീസര്‍മാരുടെ പേരുകളായിരിക്കും അവര്‍ ഉപയോഗിക്കുക. തങ്ങളുടെ പേരിലുള്ള പാഴ്സലില്‍ മയക്കുമരുന്നുകള്‍, സ്വര്‍ണം, ഡോളര്‍ എന്നിവയില്‍ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകള്‍ ഇന്റർനെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നോ, അല്ലെങ്കില്‍ ഗുരുതരമായ…
Read Moreഅതിവേഗതയിൽ സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തി കെഎസ്ആർടിസിയുടെ ബൈപാസ് സൂപ്പർ ഫാസ്റ്റ് വരുന്നു
ചാത്തന്നൂർ: അതിവേഗതയിൽ സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കെഎസ്ആർടിസി ബൈപ്പാസ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആരംഭിക്കും. തിരക്കേറിയ നഗരങ്ങളിൽ പ്രവേശിപ്പിച്ച് ഗതാഗതക്കുരുക്കുകളിൽപ്പെട്ട് സമയനഷ്ടം സംഭവിക്കാതിരിക്കാൻ, നഗരങ്ങളിൽ പ്രവേശിക്കാതെയായിരിക്കും സർവീസുകൾ നടത്തുക. നഗരാതിർത്തികളിലെ ബൈപ്പാസു കൾ വഴിയായിരിക്കും ബസ് സർവീസ് കടന്നു പോകുന്നത്. നഗരാതിർത്തികളിലായിരിക്കും ഈ സർവീസുകൾക്ക് സ്റ്റോപ്പ് നിശ്ചയിക്കുന്നത്. എന്നാൽ അത്യാവശ്യം ചില ബസ് സ്റ്റേഷനുകളിൽ കയറുകയും ചെയ്യും. ദേശീയ പാതയോരത്തോ സംസ്ഥാന പാതയോരത്തോ ഉള്ള ബസ് സ്റ്റേഷനുകളിലായിരിക്കും കയറുക. ഒരാഴ്ച മുമ്പ് ഇത്തരമൊരു സർവീസ് എറണാകുളം-കോയമ്പത്തൂർ റൂട്ടിൽ തുടങ്ങിയിരുന്നു. ഈ സർവീസ് അങ്കമാലി , തൃശൂർ, പാലക്കാട് എന്നീ മൂന്ന് ബസ് സ്റ്റേഷനുകളിൽ മാത്രമാണ് കയറുന്നത്. മറ്റെല്ലാ സ്ഥലത്തും ബൈപ്പാസിലൂടെ കടന്നു പോവുകയും നഗരാതിർത്തികളിൽ പ്രധാനസ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. ഈ ബൈപ്പാസ് സർവീസിന് യാത്രക്കാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം…
Read Moreപിഎസ് സി അംഗത്വത്തിന് കോഴ; കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം 13ന്; പ്രമോദിനെതിരേ കടുത്ത നടപടി വരും
കോഴിക്കോട്: പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം 13ന് ചേരുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരോപണ വിധേയനായ ടൗണ്‍ എരിയാകമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയോഗം പ്രമോദിന്റെ വിശദീകരണം ചര്‍ച്ച ചെയ്യും. സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനപ്പുറത്തേക്കുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കോഴ വാങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിവേണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം നിയമസഭയിലും പുറത്തും സിപിഎമ്മിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമായി കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വഴി തേടുകയാണ് പാര്‍ട്ടി. കോഴ ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു.…
Read More