ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടര്‍ 7 ചെസ് സെലക്ഷന് ടൂര്‍ണമെന്റില്‍ നെയ്തല്‍ ഡി അന്സേര ചാമ്പ്യന്‍. കൊല്ലം ജില്ലയില്‍ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും. തുമ്പോളി മാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നെയ്തല്‍ ആലപ്പുഴ പ്രൈം ചെസ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. ആലപ്പുഴ പൂന്തോപ്പ് അന്സേര വീട്ടില്‍ ധീരേഷ് അന്സേരയുടെയും (അക്കൗണ്ടന്റ് ആര്യാട് പഞ്ചായത്ത്) ഡോ. സിമിയുടെയും (അസി. പ്രഫ. എസ്. എന്‍. കോളജ് ചേര്‍ത്തല) മകനാണ്.
Read MoreDay: July 10, 2024
വാരിക്കോരി നൽകും വെറും “വാഗ്ദാനങ്ങൾ” മാത്രം… കോളനിയെന്ന പേര് മാറ്റിയതുകൊണ്ട് ജീവിതനിലവാരം ഉയരുമോ? അമ്പലപ്പുഴ തോപ്പിൽ കോളനിയിൽ താമസിക്കുന്നവർക്ക് ചിലത് പറയാനുണ്ട്…
അമ്പലപ്പുഴ: പേര് മാറ്റിയതുകൊണ്ട് കോളനി നിവാസികളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യവും ഉയരുമോയെന്ന ചോദ്യമുയർത്തി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി. കോളനി എന്ന പേര് മാറ്റിയത് വലിയരീതിയിൽ കൊട്ടിഘോഷിച്ചെങ്കിലും കോളനികളിൽ ജീവിക്കുന്നവരുടെ അവസ്ഥയ്ക്കും കോളനിക്കും മാറ്റമുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രദേശം. കെ. രാധാകൃഷ്ണൻ മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ അവസാനമായി ഒപ്പിട്ട് പ്രഖ്യാപനം നടത്തിയതാണ് കേരളത്തിൽ ഇനി കോളനി എന്ന പദപ്രയോഗം വേണ്ടെന്ന്. വ്യക്തികളുടെ പേരിനൊപ്പമുള്ള കോളനി, ഊര് എന്നീ പദങ്ങളൊഴിവാക്കി പകരം പേര് നൽകണമെന്ന സുപ്രധാനമായ തീരുമാനമാണ് മന്ത്രി കൈക്കൊണ്ടത്. എന്നാൽ, സർക്കാർ രേഖകളിൽ പേര് മാറ്റിയതുകൊണ്ടുമാത്രം ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് എന്തുമാറ്റമാണ് സർക്കാർ നടപ്പിലാക്കുന്നത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി പട്ടികവർഗത്തിൽപ്പെട്ട എട്ടോളം കുടുംബങ്ങൾക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവരുടെയും കോളനിയുടെയും ഭൗതിക സാഹചര്യത്തിനും ഒരു…
Read Moreനല്ല ആവി പറക്കുന്ന ദോശ… കൂടെ കഴിക്കാൻ മുളകരച്ച തേങ്ങാ ചമ്മന്തി ഒഴിക്കാൻ സ്പൂൺ ഇട്ടു; പിന്നെ കണ്ടത് എലിയുടെ നീരാട്ട്
സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്പോളാണ് പലപ്പോഴുംവീട്ടിലെ രുചിയുടെ മഹത്വം മനസിലാക്കുന്നത്. പ്രത്യേകിച്ച് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്താണ് അമ്മയുടെ ഭക്ഷണത്തെ ഏറെ മിസ് ചെയ്യുന്നത്. ഹോസ്റ്റലിൽ എത്തിയാൽ കഴിക്കാത്ത ഭക്ഷണം പോലും വളരേ ആർത്തിയോടെ നമ്മൾ കഴിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ഹോസ്റ്റലിലെ ഭക്ഷണത്തെ ചൊല്ലി മുട്ടൻ വഴക്ക് നടന്നു. കാരണം വേറൊന്നുമല്ല, ദോശയ്ക്കൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി പള്ളി നീരാട്ട് നടത്തുന്നു. ഇത് കണ്ടാൽ ആരെങ്കിലും മിണ്ടാതെഇരിക്കുമോ? പിന്നത്തെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. വിദ്യാർഥികളെല്ലാവരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. മാത്രമല്ല എലിയുടെ നീരാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്.
Read Moreസിബിഐ വരണം; കലയുടെ കൊലപാതക അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബന്ധുക്കള്‍; പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
മാന്നാര്‍: കലയുടെ കൊലപാതക അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കലയുടെ ബന്ധുക്കള്‍. സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കലയുടെ സഹോദരന് അനില്‍കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുന്നുകോടതിയില്നിന്നു വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ജിനു ഗോപി (48), കണ്ണമ്പള്ളില്‍ സോമരാജന (55), കണ്ണമ്പള്ളില്‍ പ്രമോദ് (45) എന്നിവരെ മൂന്നു സ്റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായി ഇവരെ ചോദ്യം ചെയ്തിട്ടും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍നിന്നു നാട്ടിലെത്തുന്നതുവരെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും. ഇതിനായി ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ഇയാള്‍ക്കെതിരെ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ അന്വേഷിക്കണംഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനായി…
Read Moreകേന്ദ്ര ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് റബര്‍ കര്‍ഷകർ
കോട്ടയം: റബര്‍ കര്‍ഷകരുടെ പ്രതീക്ഷയും സാധ്യതയുമാണ് 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി, കാര്‍ഷികോത്പന്ന സഹായം, ആര്‍പിഎസുകള്‍ക്ക് ഫണ്ട് തുടങ്ങിയ ഒട്ടേറെ പ്രതീക്ഷകളാണ് കര്‍ഷകര്‍ക്കുള്ളത്. റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഏറെക്കാലമായി കര്‍ഷകര്‍ക്കുണ്ട്. ഒന്നര പതിറ്റാണ്ടായി ബജറ്റിലെ റബര്‍ ബോര്‍ഡ് വിഹിതം പരിമിതമാണ്. ശമ്പളവും ഓഫീസ് ചെലവുകളും കഴിഞ്ഞാല്‍ റബര്‍ ഗവേഷണത്തിനും കൃഷി പരിശീലനത്തിനുമുള്ള തുക പോലും മിച്ചമുണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ കൃഷിവ്യാപനത്തിനും കര്‍ഷക ക്ഷേമത്തിനും തുക വകയിരുത്താന്‍ സാധിക്കുന്നില്ല. റബര്‍ കര്‍ഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലച്ചുപോയി. ആവര്‍ത്തന കൃഷി സബ്സിഡി ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും വിലസ്ഥിരതാ പദ്ധതിയില്‍ കേന്ദ്രവിഹിതം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ആവര്‍ത്തന കൃഷി സബ്സിഡി ഹെക്ടറിന് 35,000 രൂപയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷി വ്യാപനത്തിന്…
Read Moreകുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ കുണ്ടന്നൂരിൽ പാലത്തിനു താഴെ തേവര എസ്എച്ച് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും ബസിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.
Read Moreഅമിതജോലിയും മാനസിക സമ്മര്‍ദവും; ക്രമസമാധാന പാലകരുടെ സമാധാനം പോകുന്നു; പോലീസില്‍ സ്വയംവിരമിക്കലിന് അപേക്ഷിക്കുന്നവർ കൂടുന്നു
കോട്ടയം: അമിത ജോലിയും മാനസിക സമ്മര്‍ദവും മൂലം ജില്ലയിലെ പോലീസില്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. പോലീസുകാരന് മുതല്‍ ഡിവൈഎസ്പി വരെ 11 പോലീസുകാരാണ് വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെയുള്ള പോലീസുകാരുടെ മാനസിക സമ്മര്‍ദം വര്‍ധിച്ചതോടെ ജീവനൊടുക്കിയ പോലീസുകാരും ജില്ലയില്‍ ഏറെയാണ്. കഴിഞ്ഞ മാസം രണ്ട് ഉദ്യോഗസ്ഥര്‍ വിആര്‍എസ് വാങ്ങി സര്‍വീസ് അവസാനിപ്പിച്ചു. ജോലി ഉപേക്ഷിച്ച് മറ്റു മേഖലകള്‍ തേടുകയാണ് പോലീസുകാര്‍.അമിതജോലിയും മാനസിക സമ്മര്‍ദവും മാനസികനിലയെവരെ ബാധിക്കുന്നതോടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതാണു ജോലി ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. രാവിലെ 7.30നു സ്റ്റേഷനില്‍ എത്തിയാല്‍ രാത്രി വൈകിയാണു വീട്ടിലേക്ക് പോകാന്‍ കഴിയുന്നത്. തിരക്കുണ്ടെങ്കില് സ്റ്റേഷനില്‍ത്തന്നെ കഴിയുന്ന ദിവസവുമുണ്ട്. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാൽ മാനസിക സമ്മര്‍ദവും ആരോഗ്യപ്രശ്നങ്ങളും ഏറുന്നതാണ് ഈ ജോലി വിട്ടുപോകാന്‍ കാരണമെന്ന് മറ്റ് ജോലികളിലേക്ക് പോയ ഉദ്യോഗസ്ഥര്‍ പറയുന്നു. ടൈം…
Read Moreവിഴിഞ്ഞം പദ്ധതി ‘ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തല്ല തുടങ്ങിയത്, ആദ്യം കമ്മിറ്റിയെ നിയോഗിച്ചത് ഇ. കെ. നായനാർ സർക്കാർ’; വി. എൻ. വാസവൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത് എന്ന വാദം തെറ്റാണെന്ന് മന്ത്രി വി. എൻ. വാസവൻ. ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചത് ഇ. കെ. നായനാർ സർക്കാരാണെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അതിനു ശേഷം വന്ന എ. കെ. ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും വി. എസ്. അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറോടെ ബർത്തിൽ അടുക്കും. ഇന്ന് അർധരാത്രി തന്നെ കപ്പൽ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം നൽകുന്നത്.
Read More