നെയ്യാറ്റിന്‍കര : നവകേരള സദസില്‍ നല്കിയ നിവേദനത്തിന്റെ മറുപടി കാത്തിരിക്കുകയാണ് കേരളം മുഴുവന്‍ ഓടി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് പുസ്തകത്തിലിടം നേടിയ ധനുവച്ചപുരം സ്വദേശി എസ്. ബാഹുലേയന്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള ആറ്റിങ്ങല്‍ സ്റ്റേഡിയത്തില്‍ താത്കാലിക ജീവനക്കാരനായ ബാഹുലേയന് ജോലി സ്ഥിരപ്പെടുത്തണേ എന്ന അപേക്ഷയുമായാണ് ജീവിതപ്രയാണം തുടരുന്നത്. വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ദീര്‍ഘദൂര ഓട്ടക്കാരനായ ബാഹുലേയന് കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ താത്കാലിക ജീവനക്കാരനാണ്. കൊല്ലം ആശ്രമം മൈതാനത്തിലെ ഹോക്കി സ്റ്റേഡിയത്തിലായിരുന്നു ആദ്യ നിയമനം. ഈയടുത്ത കാലത്ത് ന്യൂമോണിയയും പിന്നീട് ഹൃദയസംബന്ധമായ രോഗങ്ങളും ബാധിച്ച് ആശുപത്രിയിലായി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് കൊല്ലത്തു നിന്നും ആറ്റിങ്ങലിലേയ്ക്ക് ബാഹുലേയനെ നിയമിച്ചു. നേരത്തെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ബാഹുലേയന് സ്പോര്‍ട്സ് കൗണ്‍സിലില്‍ താത്കാലിക ജീവനക്കാരനായി നിയമിച്ചത്. സര്‍വീസ് പത്തു…
Read MoreDay: July 22, 2024
ഷോക്ക് ന്യൂസ്… മദ്യപിച്ച് കെഎസ്ഇബി ജീവനക്കാർ മോശമായി പെരുമാറി; പരാതിക്കാരെ ഇരുട്ടത്തിരുത്തി ജീവനക്കാർ; അന്വേഷണത്തിന് ഉത്തരവിട്ട് എംഡി
തിരുവനന്തപുരം: അയിരൂരിൽ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മദ്യലഹരിയിൽ മോശമായി വീട്ടുകാരോട് പെരുമാറിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി കെഎസ്ഇബി എംഡി. ബിജുപ്രഭാകർ. സംഭവത്തെക്കുറിച്ച് കെഎസ്ഇബി വിജിലൻസ് വിഭാഗം അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയിരൂർ സ്വദേശി രാജീവാണ് തന്നെയും കുടുംബത്തെയും ലൈൻമാൻ അപമാനിക്കുകയും അസഭ്യം പറഞ്ഞെന്നും കാട്ടി പോലീസിലും കെഎസ്ഇബിക്കും പരാതി നൽകിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മോശമായി പെരുമാറുകയും ഇതിനെതിരെ പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ തകരാർ പരിഹരിക്കാതെ തന്നെയും കുടുംബത്തെയും ഇരുട്ടിലാക്കിയെന്നാണ് പരാതി. അതേസമയം രാജീവിനെതിരെ കെഎസ്ഇബിയും പോലീസിൽ പരാതി നൽകി. ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്നും തടഞ്ഞ് വച്ചുവെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്.
Read Moreഅക്ഷര നഗരിക്കിനി പുതിയ അതിഥി; കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു
കോട്ടയം: ജില്ലയുടെ 49ാമത് കളക്ടറായി ജോണ്‍ വി. സാമുവല്‍ ഇന്നു രാവിലെ 10.30 ന് ചുമതലയേറ്റു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദില്‍ നിന്നാണു ചുമതലയേറ്റത്. ജില്ലയുടെ സമഗ്രവികസനത്തിനായി ശ്രമിക്കുമെന്നു ചുമതലയേറ്റ കളക്ടര്‍ പറഞ്ഞു. 2015 ഐഎഎസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികെയാണ് ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreവരുമാന വർധനയ്ക്ക് പരസ്യം പിടിച്ച് കെ സ്വിഫ്റ്റും; ബസുകൾക്കുള്ളിൽ പരസ്യം അനുവദിക്കും; ബന്ധപ്പെടാം
ചാത്തന്നൂർ: കെസ്വിഫ്റ്റിന്റെ ബസുകൾക്കുള്ളിൽ ഇനി പരസ്യം പതിപ്പിക്കാം. വരുമാന വർദ്ധനയ്ക്ക് വേണ്ടിയാണ് പരസ്യത്തിന് അനുമതി നല്‍കുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്. കെ എസ് ആർടിസിയ്ക്ക് വേണ്ടി കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് സർവീസ് നടത്തുന്നതാണ് കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ ബസുകൾ. കെ സ്വിഫ്റ്റിന്റെ 151 സൂപ്പർഫാസ്റ്റ് ബസുകളിലെയും 88 ഡീലക്സ് ബസുകളിലെയും 165 ഇലക്ട്രിക് ബസുകളിലെയും സീറ്റുകൾക്ക് പുറകിലും ഹാംഗർ സ്ട്രാപ്പിലുമാണ് പരസ്യം ചെയ്യുന്നതിന് അനുമതി നല്‍കുന്നത്. ബസിൻ്റെ പുറത്ത് പരസ്യം അനുവദിക്കില്ല. പരസ്യം ചെയ്യാൻതാല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കെ സ്വിഫ്റ്റുമായി ബന്ധപ്പെടാം. സംസ്ഥാനത്തിനകത്തും പുറത്തുമായി സർവീസ് നടത്തുന്ന സിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ്, ഡീലക്സ് ബസുകളിൽ പ്രതിദിനം 40,000 ത്തോളം പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇല്ക്ട്രിക് ബസുകളിൽ പ്രതിദിനം 80,000 ത്തോളം യാത്രക്കാർ…
Read More“കേരളത്തിലിപ്പോൾ നടക്കുന്നത് ആമയിഴഞ്ചാൻ ഭരണം’; നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മാലിന്യനിർമാർജനവും രോഗ നിവാരണവും ലക്ഷ്യമാക്കി എട്ടു വർഷം മുമ്പ് രൂപീകരിച്ച ഹരിത കേരളം, ശുചിത്വ കേരളം, ആർദ്രം എന്നീ നവകേരളം മിഷനുകളെ സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പ്. ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി സർക്കാർ അനാസ്ഥ മൂലം തകർന്നു. വീടുകളിലെ ഖര -ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി റോഡുകളിലും തോടുകളിലും വലിച്ചെറിയുന്ന സമ്പ്രദായം വീണ്ടും വ്യാപകമായി. അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഗരങ്ങൾക്കായി ആവിഷ്ക്കരിച്ച മാലിന്യനിർമ്മാർജ്ജന പ്ലാന്റുകൾ ഒരിടത്തും നടപ്പാക്കിയിട്ടില്ല. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി രൂപീകരിച്ച ജനകീയ പദ്ധതിയായ ആർദ്രം മിഷൻ വെന്റിലേറ്ററിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുബാരോഗ്യ കേന്ദ്രങ്ങളും മിക്കയിടത്തും പ്രവർത്തനക്ഷമമല്ല. ആരോഗ്യ വകുപ്പ് ഇത്രയും കുത്തഴിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ല. കേരളത്തിലിപ്പോൾ ആമയിഴഞ്ചാൻ ഭരണമാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ റോഡുകളും ജലവാഹിനികളും മാലിന്യ കുമ്പാരത്താൽ ആമയിഴഞ്ചാൻ…
Read Moreനാടുമുഴുവൻ വെള്ളക്കെട്ടും പകർച്ചവ്യാധിയും; സംഘടനാ പ്രവർത്തനവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരക്കിൽ
അമ്പലപ്പുഴ: നാടുമുഴുവന്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും. ഓഫീസിനു പുറത്തിറങ്ങാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഏതാനും മാസങ്ങളായി തുടരുന്ന തോരാമഴയില്‍ നാട്ടില്‍ പലയിടത്തും കനത്ത വെള്ളക്കെട്ടാണ്. മഴ ശക്തമായതോടെ ഒരുകാലത്ത് നിര്‍മാര്‍ജനം ചെയ്ത ഒട്ടുമിക്ക രോഗങ്ങളും തിരികെ വന്നിരിക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, കോളറ, മലമ്പനി കൂടാതെ പലവിധ പനികളും നാടു മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആരോഗ്യ മേഖലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയാണ്. ഭരണകക്ഷിയുടെ പിന്‍ബലത്തോടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതല്ലാതെ പകര്‍ച്ചവ്യാധിക്കെതിരേ യാതൊരു വിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്താറില്ല. കൊതുക് പെരുകുന്നതിനു കാരണമാകുന്നവരില്നിന്ന് പിഴയീടാക്കണമെന്നാണ് നിയമം. എന്നാല്‍ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര പെട്രോള്‍ പമ്പിനു പിറകില്‍ മാസങ്ങളോളം പ്രദേശവാസികള്‍ വെള്ളക്കെട്ടിലായിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊട്ടടുത്ത മത്സ്യ മാര്‍ക്കറ്റില്‍നിന്ന് മലിനജലമൊഴുകി കൊതുകു പെരുകുകയും…
Read Moreഗ്ലാമർ ലുക്കിൽ തിളങ്ങി ഹണി റോസ്; വൈറലായി ചിത്രങ്ങൾ
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമടക്കം നിരവധി ആരാധകരുമു ണ്ട് താരത്തിന്. സിനിമയിൽ തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. അതീവ ഗ്ലാമറസായുള്ള ഫോട്ടോഷൂട്ടുകളടക്കം താരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടുന്ന ചിത്രങ്ങള്‍ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട്. ഇപ്പോഴിതാ മൂര്‍ച്ചയുള്ള നോട്ടവും ഗ്ലാമറസായുള്ള ഔട്ട്ഫിറ്റുകളും ധരിച്ച താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകണ്ണൂർ നഗരമധ്യത്തിൽ 19കാരിയെ കയറിപ്പിടിച്ച യുവാവ്; നിലവിളികേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് പോലീസിലേൽപിച്ചു
കണ്ണൂർ: നഗരമധ്യത്തിലൂടെ നടന്നു പോകുന്നതിനിടെ 19 കാരിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊളച്ചേരി പാട്ടയം സ്വദേശി മുഹമ്മദ് അനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അണ്ടർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപമുള്ളവർ അനീസിനെ പിടിച്ചു വച്ച് പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരന്നവു.യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
Read Moreട്രെയിൻ വരുന്നതുകണ്ട് നാലുപേർ പുഴയിലേക്ക് ചാടിയതായി റെയിൽവേ അധികൃതർ; യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്
ചാലക്കുടി : റെയിൽവേ മേൽപ്പാലത്തിലൂടെ നടന്നുവരികയായിരുന്ന നാലുപേർ ട്രെയിൻ വരുന്നതായി കണ്ട് പുഴയിലേക്ക് ചാടിയതായി റെയിൽവേ അധികൃതർ. ഇന്ന് പുലർച്ചെ ഒന്നോടെ ചെന്നൈ – തിരുവനന്തപുരം ട്രെയിൻ റെയിൽ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരു സ്ഥിരികരണവും ലഭിച്ചിട്ടില്ല. പുഴയിൽ ശക്തമായ ഒഴുക്കാണ്. അഭ്യുഹം മാത്രമായിട്ടാണ് പോലീസ് കരുതുന്നത്. ഇതിനാൽ പുഴയിൽ തെരച്ചിലൊന്നും നടത്തിയിട്ടില്ല. നാട്ടിൽ ആരെയെങ്കിലും കണാതായതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreഗോസിപ്പുകൾ കേൾക്കാൻ സമയമില്ല; ലക്ഷ്മി ഗോപാലസ്വാമി
മികച്ച നർത്തകിയും ഗായികയും അഭിനേത്രിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. തനിക്കെതിരേ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ സമയമില്ല. ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു, അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുഎന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നതെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Read More