കോട്ടയം: കോണ്‍ഗ്രസിനുള്ളിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തിലും നേതാവിനു സ്മാരകമൊരുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കു പുതിയ മന്ദിരമുണ്ടാക്കാനുള്ള ആലോചന രണ്ടു മാസം മുന്‍പ് പരസ്യമായ ഭിന്നിപ്പിലാണു പിരിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന ഉമ്മന്‍ ചാണ്ടിയു ടെ പ്രതിമ കോട്ടയത്തോ പുതുപ്പള്ളിയിലോ സ്ഥാപിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ താത്പര്യപ്പെട്ടിരുന്നു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഇതേ ഗ്രൂപ്പില്‍തന്നെ മൂന്നു ചേരികളാണു നിലവിലുള്ളത്. കുടുംബാംഗങ്ങള്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് രൂപീകരിച്ചതിനോടും ചില നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ജനകീയ നേതാവിന് ഉചിതമായ സ്മാരകം പ്രാദേശിക തലത്തില്‍ സ്ഥാപിക്കാനുള്ള താത്പര്യം ബ്ലോക്ക്, നിയോജകമണ്ഡലം അനുസ്മരണയോഗങ്ങളിലും ഉയര്‍ന്നു. ജില്ലയിലെ മുന്‍നിര പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഇടതു പാര്‍ട്ടികളുടെ ഏരിയ കമ്മിറ്റി ഓഫീസുകളെക്കാള്‍ ചെറുതും പരിമിതികള്‍ നിറഞ്ഞതുമാണ്. അരനൂറ്റാണ്ട് പഴക്കമുള്ള നിലവിലെ ഓഫീസ് നിലനിറുത്തി…
Read MoreDay: July 22, 2024
നഗരമധ്യത്തിൽ അപകടക്കെണിയായി കുഴികൾ
കോട്ടയം: നഗരമധ്യത്തിലെ റോഡില്‍ കെണിയാരുക്കി കുഴികൾ. കുഴിയില്‍ പട്ടികകഷ്ണവും ചുവന്ന ചാക്കും സ്ഥാപിച്ച് താല്‍ക്കാലിക മുന്നറിയിപ്പ് നല്കി സമീപത്തെ വ്യാപാരികളും. നഗരമധ്യത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായാണ് യാത്രക്കാര്‍ക്ക് കെണിയായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ കുഴി അറിയാതെ എത്തുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍പ്പെടുന്നത്.
Read Moreമാവോയിസ്റ്റ് നേതാവ് മനോജ് എടിഎസ് കസ്റ്റഡിയില്‍; പണം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ ഏവണ്ണൂര്‍ പടിഞ്ഞാറത്തറ വീട്ടില്‍ മനോജി (31)നെ എടിഎസ് വിശദമായി ചോദ്യം ചെയ്യുന്നു. ഇയാളെ ആറു ദിവസത്തേക്കാണ് എടിഎസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മാവോയിസ്റ്റ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണെന്ന കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ബ്രഹ്മപുരത്തുനിന്ന് സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായി പണം വാങ്ങി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അതോടൊപ്പം തന്നെ പ്രതി ഉള്‍പ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇയാളുമായുള്ള തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടത്. പ്രതിയുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.…
Read Moreപാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖാലിസ്ഥാൻ
ന്യൂഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണു സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഫോൺകോളിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്കു മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവകുപ്പുകള്‍ തമ്മില്‍ പഴിചാരൽ: ഡെങ്കിപ്പനി വ്യാപനം; പ്രതിരോധം പാളുന്നു
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയെന്ന് ആരോഗ്യവകുപ്പ്. കൊതുകു ജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതായി മുന്നറിയിപ്പുകള്‍ നല്കുമ്പോഴും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ നഗരസഭകളും പഞ്ചായത്തുകളും സ്വീകരിക്കുന്നില്ല. കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കാനാകും. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പരിശോധനകള്‍ക്കു തയാറാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നവര്‍ക്കെതിരേ പോലും നടപടികളുണ്ടാകുന്നില്ല. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിംഗ് അടക്കമുള്ള നടപടികളും ഉണ്ടാകുന്നില്ല. ഡ്രൈ ഡേ ആചരണങ്ങളും പ്രഹസനമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിവിധ ഇടങ്ങളിലായി ഡ്രൈഡേ ആചരണത്തിന് ആഹ്വാനം ഉള്ളത്. പ്രതിരോധത്തില്‍ ഗുരുതര വീഴ്ചയെന്ന് പത്തനംതിട്ട: നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍ ആരോഗ്യ വകുപ്പും നഗരസഭയും ഗുരുതര വീഴ്ചയാണ്…
Read Moreകമലാ ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിനു പിന്നാലെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചു. കമലയ്ക്കു പിന്തുണ ഉണ്ടാവണമെന്ന് ബൈഡൻ അഭ്യർഥിച്ചു. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് ബൈഡൻ പിന്മാറുന്ന വിവരം പുറത്തുവിട്ടത്. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്നും ബൈഡൻ വ്യക്തമാക്കി. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്കു നന്ദിയെന്നും ബൈഡൻ എക്സിൽ കുറിച്ചു. തീരുമാനത്തെക്കുറിച്ചു വിശദമായി സംസാരിക്കുമെന്നും ബൈഡൻ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണു പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.…
Read Moreകോളറ; പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കാം
കോളറ രോഗനിർണയം വളരെയധികം പ്രാധാന്യമുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലം പരിശോധിക്കുന്നതാണ്. മലം പരിശോധനയിൽ രോഗാണുക്കളുടെ സാന്നിധ്യം കൃത്യമായി മനസിലാക്കാൻ കഴിയും. ചികിത്സ ചികിത്സയുടെ പ്രധാന ഭാഗം വയറിളക്കം കാരണം ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലാംശവും ലവണാംശങ്ങളും ശരീരത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങളാണ്. അത് ആശുപത്രിയിൽവച്ച് നൽകുകയാണു നല്ലത്. പലപ്പോഴും ഇതോടൊപ്പം മരുന്നുകളും കൊടുക്കേണ്ടിവരുന്നു. പ്രാഥമിക ചികിത്സ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് വീട്ടിൽ വച്ച് പ്രാഥമിക ചികിത്സ നൽകാവുന്നതാണ്. ഒരു ഗ്ളാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കുടിക്കാൻ കൊടുക്കാവുന്നതാണ്.ആയുർവേദത്തിൽ ആയുർവേദ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ആയുർവേദ ഔഷധമായ വില്വാദി ഗുളിക ഒന്ന് വീതം മൂന്ന് നേരം കാച്ചിയ മോരിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കോളറ രോഗത്തിന്റെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം * തിളപ്പിച്ചാറിയ…
Read Moreതൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മൂന്നുപേർ പോലീസിൽ കീഴടങ്ങി
നടത്തറ (തൃശൂർ): പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൂന്നുപേർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നടത്തറ ഐക്യനഗർ സ്വദേശി അകത്തേ പറമ്പിൽ സതീഷ് (48) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നു പുലർച്ചെ വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതൻ, പൂച്ചട്ടി സ്വദേശി ജോമോൻ എന്നിവർ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 ന് പൂച്ചട്ടി ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. കൊലപ്പട്ടെ സതിഷിന്റെ സുഹൃത്തക്കളാണ് മൂവരും. ഇവരുടെ സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം പറഞ്ഞു തീർക്കുന്നതിനായി ഇന്നലെ രാത്രി ഗ്രൗണ്ടിനു സമീപത്തേക്ക് സതീഷ് മൂന്നുപേരെയും വിളിച്ചുവരുത്തുകായിരുന്നു. പീന്നീട് വാക്കുതർക്കമാകുകയും ഒടുവിൽ സതീഷിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈക്കും കാലിനും വെട്ടറ്റേ മുറിവുകൾ ഉണ്ട്. കസ്റ്റഡിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം…
Read Moreസ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; കാഴ്ചക്കാരായി നിന്ന് നാട്ടുകാർ; ഒടുവിൽ രക്ഷകരായി എത്തിയത് പിങ്ക് പോലീസ്
ചെങ്ങന്നൂര്‍: സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞു പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ പിങ്ക് പോലീസ് എത്തിയാണ്ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച കാര്‍ കണ്ടെത്താനായില്ല. എം സി. റോഡില്‍ മുളക്കുഴ ഊരിക്കടവിനു തെക്ക് പെട്രോള്‍ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരേയോടെയാണ് സംഭവം. സ്കൂട്ടര്‍ യാത്രക്കാരനായ ചെങ്ങന്നൂര്‍ പെണ്ണക്കര തെക്ക്, ആലാ ഭാഗം ആലിന്റെ പടീറ്റേതില്‍ സുമതിയുടെ മകന് എ.എം. അനീഷ് (38) ആണ് അപകടത്തില്‍പ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ അനീഷ്, കുറിച്ചിമുട്ടത്തു താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുകയായിരുന്നു. എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നിമാറി അനീഷ് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഏറെ നേരം കഴിഞ്ഞും ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐ ദീപയുടെ…
Read Moreപോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദം കൂടുന്നുവെന്ന പരാതി; കൂട്ടിന് ‘കാവല്‍ കരുതല്‍’
കൊച്ചി: പോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദം കൂടുന്നുവെന്ന പരാതിയുടെ സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാവല്‍ കരുതല്‍ പദ്ധതി നടപ്പാക്കുന്നു. പോലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് കാര്യക്ഷമമായ നടപടി സ്വീകരിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം. ഈ പദ്ധതി എല്ലാ ജില്ലകളിലും ഉടന്‍ നടപ്പാക്കാന്‍ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്. അജിത് കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി. പോലീസ് സ്റ്റേഷന് തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. പോലീസ് സ്റ്റേഷന് തലത്തില്‍ എസ്എച്ച്ഒക്കാണ് ചുമതല. സ്റ്റേഷന് റൈറ്റര്‍, വനിതാ പോലീസ് പ്രതിനിധി, അസോസിയേഷന് പ്രതിനിധി, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നിവര്‍ കമ്മറ്റിയില്‍ ഉണ്ടാകും. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30-ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പരാതികള്‍ ഉന്നയിക്കാം.…
Read More