ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് 26കാരനായ പൈലറ്റ് മരിച്ചു. ന്യൂയോര്‍ക്കിലെ യംഗ്സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. സ്കൈ ഡൈവിംഗിന് ഉപയോഗിച്ചിരുന്ന സിംഗിള്‍ എഞ്ചിന് വിമാനമായ സെസ്ന 208 ബി വിമാനമാണു തകര്‍ന്നു വീണത്. സ്കൈ ഡൈവിംഗിനായുള്ള ഡൈവര്‍മാരെ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള ലക്ഷ്യസ്ഥാനത്തു വിട്ടശേഷം തിരികെ വരുന്നതിനിടെയാണു വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിനു മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകര്‍ന്നുവീണ വിമാനം ഉടന്‍ കത്തിയമരുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു തീയണച്ചത്.
Read MoreDay: July 22, 2024
ബംഗ്ലാദേശ് സംഘർഷം; ‘ആക്രമിക്കപ്പെട്ടവർക്ക് അഭയം നൽകാൻ തയാർ’; മമതാ ബാനർജി
കോൽക്കത്ത: ബംഗ്ലാദേശിലെ സംഘർഷത്തിനിടെ അക്രമിക്കപ്പെട്ടവർക്കു സംരക്ഷണം നൽകാൻ തയാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്. അഭയാർഥികളോടു ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്കു പൂർണ സഹകരണവും മുഖ്യമന്ത്രി ഉറപ്പ് നൽകി. മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്കു പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നയം വ്യക്തമാക്കേണ്ടത്. എന്നാൽ ബംഗാളിന്റെ വാതിലുകളിൽ മുട്ടുന്ന നിസഹായരായ ആളുകൾക്കു സംരക്ഷണം നൽകുമെന്നും മമത പറഞ്ഞു.
Read Moreഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ടെൽ അവീവ്: ടെൽ അവീവിലെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം. ഇസ്രയേലിൽനിന്ന് 1800 കിലോമീറ്റർ അകലെയുള്ള ഹൊദെയ്ദ തുറമുഖത്താണ് ശനിയാഴ്ച പോർവിമാനങ്ങൾ ആക്രമണം നടത്തിയത്. മൂന്നു പേർ കൊല്ലപ്പെടുകയും 87 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു. ഇസ്രയേലിൽ നൂറുകണക്കിന് മിസൈൽ- ഡ്രോൺ ആക്രമണങ്ങൾക്ക് ഹൂതികൾ ശ്രമിച്ചെങ്കിലും യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ തിരിച്ചടി നല്‍കുന്നത് ആദ്യമാണ്. വെള്ളിയാഴ്ചത്തെ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതാണ് ശക്തമായ മറുപടി നല്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ലോകത്തെവിടെയുള്ള ശത്രുവിനെയും നേരിടാൻ തക്ക നീളം ഇസ്രേലി കരങ്ങൾക്കുണ്ടെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിനു പിന്നാലെ പറഞ്ഞത്. ഹൂതികൾക്കുള്ള ഇറേനിയൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണത്തിൽ തുറമുഖത്ത് വൻ തീപിടിത്തമുണ്ടായി. എണ്ണ സംഭരണ…
Read Moreമരുമകളെ സംശയം, രണ്ടാമത്തെ കുട്ടി അവിഹിതബന്ധത്തിലുള്ളതെന്ന് ആരോപണം; നിരന്തരമായ വഴക്കിനൊടുവിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് മുത്തശി
അരിയലൂര്‍: മരുമകളോടുള്ള പകയിൽ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി മുത്തശി. മകന്റെ കുഞ്ഞല്ലെന്ന് ആരോപിച്ചാണ് പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ മുത്തശി കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ അറുപതികാരിയായ വിരുതാംബാള്‍ പോലീസ് കസ്റ്റഡിയിലാണ്. പതിനഞ്ച് മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന് രാജ വിദേശത്താണ്. മരുമകള്‍ സന്ധ്യയും രണ്ടു മക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. രാജ വിദേശത്തേക്ക് പോകുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമത് ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇത് അവിഹിതബന്ധത്തിലുള്ള ഗര്‍ഭമാണെന്നാണ് വിരുതാംബാള്‍ ആരോപിച്ചത്. ഈക്കാര്യത്തിൽ വിതുരാമ്പാൾ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നതായി പോലീസിനെ സന്ധ്യ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മക്കളെ വീട്ടില്‍ വിട്ട് സൊസൈറ്റിയില്‍ നിന്ന് പാല് വാങ്ങാന്‍ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോള്‍ മകള്‍ കൃതിക ബോധമില്ലാതെ കിടക്കുന്നതാണ് സന്ധ്യ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ വായില്‍ മണല്‍ വാരി…
Read Moreവെടിയേറ്റത് ജനാധിപത്യത്തിനു വേണ്ടി: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ജനാധിപത്യത്തിനുവേണ്ടിയാണ് താൻ വെടിയേറ്റതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് വധശ്രമത്തിനുശേഷമുള്ള ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു. മിഷിഗണിലെ റാലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസും പങ്കെടുത്തു. തന്നെ കാണാനെത്തിയ ആയിരങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു. ദൈവകൃപയാലാണ് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. ദൈവിക ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13ന് പെൻസിൽവേനിയയിലെ പ്രചാരണ റാലിക്കിടെയാണ് ട്രംപിനു നേർക്ക് വെടിവയ്പുണ്ടായത്. വെടിയുണ്ട അദ്ദേഹത്തിന്റെ വലത്തേ ചെവി തുളച്ചു. അക്രമിയുടെ വെടിയേറ്റ് കാണികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്സ് (20) എന്ന അക്രമിയെ സുരക്ഷാ ഭടന്മാർ വധിച്ചു. അതേസമയം ട്രംപിനെ വെടിവയ്ക്കാൻ അക്രമിക്കു പ്രേരണയായത് എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Read Moreകാത്തിരിക്കാന്‍ മാത്രമേ തങ്ങൾക്ക് ഇപ്പോൾ കഴിയൂ; അർജുനെ കണ്ടെത്താതെ ബന്ധുക്കൾ മടങ്ങില്ലെന്നു കുടുംബം
കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഇന്നെങ്കിലും ഫലമുണ്ടാകണമെന്ന് സഹോദരി അഞ്ജു. ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെന്നു വിശ്വസിക്കുന്നു. കാത്തിരിപ്പിനു ഫലമറിയണം. അര്‍ജുനെ ഏതവസ്ഥയില്‍ ലഭിക്കുമെന്ന് അറിയില്ല. ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നില്ല. കേരളത്തില്‍നിന്ന് എല്ലാവരും സഹായിച്ചു. മാധ്യമങ്ങള്‍ കൂടെയുണ്ട്. തിരച്ചിലിന് ഇനി വീഴ്ച പാടില്ല. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാന്‍ മാത്രമേ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു. അതേ സമയം, അര്‍ജുനു വേണ്ടിയുള്ള തെരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.
Read Moreയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡൻ പിന്മാറി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിത്വത്തിൽനിന്ന് ജോ ബൈഡൻ പിന്മാറി. എക്സിലൂടെയായിരുന്ന ബൈഡന്റെ പ്രഖ്യാപനം. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്ന് വാർത്താക്കുറിപ്പിൽ ബൈഡൻ അറിയിച്ചു. ബൈഡൻ ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രായവും അനാരോഗ്യവും മൂലം ബൈഡന്റെ സ്ഥാനാർഥിത്വത്തിൽ വ്യാപകമായ എതിർപ്പുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.
Read Moreതദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാൻ എൻസിപി
മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയിക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു മത്സരിച്ചു വിജയം നേടാന്‍ കരുത്തുണ്ടെന്നും പവാര്‍ പറഞ്ഞു. ലോക്സഭയിലേക്കു സഖ്യമായാണ് മത്സരിച്ചത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പക്ഷെ തങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനെ സഖ്യത്തിനൊപ്പം നേരിടുമെന്നും അജിത്ത് പവാര്‍ പറഞ്ഞു. അജിത്ത് പവാറിന്റെ എന്‍സിപിയുമായുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന തരത്തിലുള്ള ലേഖനങ്ങള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ വരുന്നതിനിടെയാണ് അജിത്തിന്റെ പ്രഖ്യാപനം. എന്‍സിപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആര്‍എസ്എസ് നേതാക്കളില്‍നിന്നു വരുന്നുണ്ട്.
Read Moreരാമപുരം കാത്തിരിക്കുന്നു; പാരീസിൽ അമോജിന്റെ കുതിപ്പു കാണാന്‍
കോട്ടയം: പാരീസിലെ ഈഫല്‍ ഗോപുരത്തിനരികിലെ ഒളിമ്പിക്സ് കുതിപ്പില്‍ പാലാ രാമപുരത്തിനും പ്രാതിനിധ്യം. സുവര്‍ണ പ്രതീക്ഷയുമായി റിലേയില്‍ ഇന്ത്യക്കായി കുതിക്കുന്ന നാലംഗ ടീമിലെ അമോജ് ജേക്കബ് രാമപുരം സ്വദേശിയാണ്.ഡല്‍ഹി രോഹിണിയില്‍ സ്ഥിരതാമസമാക്കിയ രാമപുരം പാലക്കുഴ പി.എ. ജേക്കബ്- ഗ്രേസി ദമ്പതികളുടെ മകനാണ് ഇന്ത്യയുടെ ഈ സുവര്‍ണതാരം. 4×400 റിലേയില്‍ അമോജ് ഉള്‍പ്പെടുന്ന ടീം മെഡല്‍ നേടുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയിലാണ് രാമപുരംകാരും വെള്ളിലാപ്പള്ളിയിലെ പാലക്കുഴയില്‍ കുടുംബാംഗങ്ങളും.1998 മേയ് രണ്ടിന് ജനിച്ച അമോജ് ജേക്കബ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണ്. ഇതിനിടെയാണ് കായികരംഗത്ത് മികച്ച കുതിപ്പു നടത്തിവരുന്നത്. പഞ്ചാബിലെ പട്യാലയിലാണ് പതിവായി പരിശീലനം നടത്തുന്നത്. എന്നാല്‍ അവിടെ ചൂട് കനക്കുമ്പോള്‍ തിരുവനന്തപുരത്ത് എത്തിയാണ് പരിശീലനം. ഏറെക്കാലമായി ഡല്‍ഹിയിലെ രോഹിണിയിലാണ് കുടുംബം. അവിടെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പഠിക്കുമ്പോഴാണ് അമോജിലെ കായികപ്രതിഭ കായികാധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നടത്തിയ കഠിനപരിശീലനമാണ് അമോജിനെ…
Read Moreഎസ്.എൻ. സ്വാമിയുടെ ‘സീക്രട്ട്’ 26ന് തിയറ്ററുകളിലേക്ക്
തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രം26ന് തിയറ്ററുകളിലേക്കെത്തും. കൊച്ചിയിൽ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനത്തിനുശേഷമാണ് നിർമാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി, കെ.ബാബു എംഎൽഎ, കെ.എ ഉണ്ണികൃഷ്ണൻ എംഎൽഎ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമാണം ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ.…
Read More