ഗാന്ധിനഗർ: ഐഎഎസ് ഓഫീസറുടെ ഭാര്യ ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയശേഷം മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്തിലാണ് സംഭവം. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയായ രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ഒമ്പതുമാസം മുമ്പാണ് ആൺസുഹൃത്തും ഗുണ്ടയുമായ മഹാരാജയ്ക്കൊപ്പം പോയത്. എന്നാൽ മാസങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വന്ന സൂര്യയെ സ്വീകരിക്കാൻ ഭർത്താവ് രൺജീത്തയാറായില്ല. തുടർന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയാറായിട്ടില്ല. സൂര്യയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഈ കുറിപ്പിലെ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല.
Read MoreDay: July 23, 2024
നീറ്റ് പുനഃപരീക്ഷയില്ല, വ്യാപക ക്രമക്കേടുകള്‍ കണ്ടെത്താനായില്ല; സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്തനായില്ലന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലന്ന് കോടതി വ്യക്തമാക്കി. 23 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. അതിൽ 20 ലക്ഷം പേര് യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
Read Moreഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്. പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ,…
Read Moreസ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ; ഒരാൾ ജയിലിൽ നിന്ന് ഇറങ്ങിയത് രണ്ട് ആഴ്ചയ്ക്ക് മുൻപ്
കൊല്ലം: കടയ്ക്കലിൽ സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. അനസ് ,അസ്ലം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.മറ്റ് നിരവധി മയക്ക് മരുന്ന് കേസിലെയും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അസ്ലമിനെ ഒന്നര വർഷം മുൻപ് കടയ്ക്കൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഇയാൾ റിമാൻഡിലായിരുന്നു. പിന്നീട് എക്സൈസ് സംഘം 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കടയ്ക്കൽ കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഗ്രേഡ് എസ്ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൻസാർ, ബിജു, സിവിൽ പോലീസ് ഓഫീസർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read Moreനിപ; വില്ലന്‍ അമ്പഴങ്ങ തന്നെ; കുളിക്കടവിലെ മരത്തിൽ നിന്ന് അമ്പഴങ്ങ കഴിച്ചത് അവൻ മാത്രം; അന്ന് നടന്നത് ഓർത്ത് പറഞ്ഞു സുഹൃത്തുക്കൾ; മരത്തിൽ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു
കോഴിക്കോട്: പാണ്ടിക്കാട്ടെ നിപ ഉറവിടം അമ്പഴങ്ങ തന്നെയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിപ ബാധിച്ച് മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തില്‍ കുളിക്കാന്‍ പോയതായും ഇവിടുത്തെ മരത്തില്‍നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കള്‍ വിവരം നല്കി. മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയുടെ ബന്ധുക്കളില്‍നിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതര്‍ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിദ്യാര്‍ഥി മറ്റ് ജില്ലകളില്‍ പോയിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍കൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (എന്‍ഐവി) പ്രത്യേക സംഘമെത്തി. ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സര്‍വൈലന്‍സ് (വവ്വാല് നിരീക്ഷണം) ടീമാണ് മലപ്പുറത്തെത്തിയത്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിക്ക് വൈറസ് ബാധയേല്ക്കാനിടയായ സാഹചര്യം സംഘം പരിശോധിക്കും. പ്രദേശത്തെ വവ്വാലുകളില്‍ പഠനം (പാര്‍ഷ്യല്‍…
Read Moreരാവിലെ ‘പൊന്നിന് പൊന്നും വില’; ബജറ്റിന് പിന്നാലെ ദാ കിടക്കുന്ന സ്വർണവിലയും; ഒറ്റയടിക്ക് കുറഞ്ഞത് 2000
കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വാസത്തിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് പ്രഖ്യാപത്തിന് പിന്നാലെ ഒറ്റയടിക്ക് 2000 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 രൂപയാണ്. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ് ഉച്ചയ്ക്ക് വന്നത്. അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ…
Read Moreറെയില്‍വേയില്‍ ജോലി വാഗ്ദാനം: സഹോദരങ്ങളില്‍നിന്നും തട്ടിയെടുത്തത് അരക്കോടി
പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരേയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നും പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000 രൂപവാങ്ങി വഞ്ചിച്ചതായുള്ള സമാനമായ…
Read Moreസവാരി വിളിച്ചശേഷം കൂലി നൽകിയില്ല; ;ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു: രണ്ടു പേർ അറസ്റ്റിൽ
കാട്ടാക്കട: സവാരി വിളിച്ച് പോയ ശേഷം ഓട്ടോക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കാട്ടാക്കട പോലീസ് ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കോട്ടൂർ മുണ്ടണിനട എം. എൻ നഗറിൽ പ്രകാശൻ (38), കോട്ടൂർ മുണ്ടണിനട എംഎൻ നഗറിൽ പ്രദീപ് (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ഒളി ങ്കേതത്തിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ പിടികിട്ടാപുള്ളിയായി ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രകാശ് പിടിയിലായത്.കഴിഞ്ഞ 11നു രാവിലെ നെടുമങ്ങാട് സ്വദേശിയായ ശിവകുമാറിന്റെ ഓട്ടോറിക്ഷ പ്രതികൾ സവാരിക്ക് വിളിച്ചത്. ഉച്ചയോടെ കാപ്പിക്കാട് പത്താം ബ്ലോക്ക് എന്ന വിജനമായ സ്ഥലത്ത് വച്ച് ശിവകുമാർ…
Read Moreവൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ല; മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു
കാലടി: വൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മഞ്ഞപ്ര ഏഴാം വാർഡിലെ മുളരിപാടം മൂന്നുസെന്റ് കോളനിയിൽ താമസിക്കുന്ന കിളിയേടത്ത് വീട്ടിൽ സുബ്രനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ കട്ട് ചെയ്യുന്നതിന് വീട്ടിൽ എത്തിയിരുന്നു. 2,376 രൂപയുടെ ബില്ലാണ് സുബ്രന് വന്നിട്ടുള്ളത്. കാലവർഷക്കെടുതി മൂലം കുറേ ദിവസങ്ങളായി സുബ്രന് പണിയില്ലായിരുന്നു. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ നിയമപരമായി കട്ട് ചെയ്യാതെ നിവൃത്തിയില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.
Read Moreകെഎസ്ആർടിസി ഇനി വഴിയിൽകിടക്കില്ല; സർവീസ് ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം
ചാത്തന്നൂർ:സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ ബ്രേക്ക്ഡൗണായാൽ തകരാർ പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം സജ്ജമാക്കുന്നു. ബസുകൾ തകരാറിലാകുമ്പോൾ അത് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നെത്തി തകരാറ് പരിഹരിക്കുകയാണ് പതിവ്. നിലവിലെ ഈ സമ്പ്രദായം കാലതാമസം വരുത്തുന്നു. അത്ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.റാപ്പിഡ് റിപ്പയർ ടീമിനായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയുള്ള മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ പത്തു യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. പത്തു വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ…
Read More