തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് ഏബ്രഹാം ചെറിയാനെ(29)യാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃപ്പൂണിത്തുറ വാലുമ്മേൽ റോഡ് വലിയകുളങ്ങര വീട്ടിൽ പോൾ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ വീട്ടുടമസ്ഥനെ ജോലി സ്ഥലത്താക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയ സുമിത് അലമാരിയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണവും സ്വർണനാണയങ്ങളുമുൾപ്പെടെ 13 പവനോളം സ്വർണം മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാറിൽ നിന്നു ഹിൽപാലസ് ഇൻസ്പെക്ടർ ആനന്ദബാബു, സിപിഒമാരായ കെ.എസ്. ബൈജു, പോൾ മൈക്കിൾ, സൈബർ സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥൻ അരുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
Read MoreDay: July 23, 2024
ഗരീബ്രഥ് പഴയ കോച്ചുകൾ പൂർണമായും പിൻവലിക്കുന്നു; എസി ഇക്കണോമി കോച്ചുകൾ ഏർപ്പെടുത്താൻ തീരുമാനം
കൊല്ലം: രാജ്യത്ത് സർവീസ് നടത്തുന്ന ഗരീബ് രഥ് ട്രെയിനുകളിലെ പഴയ കോച്ചുകൾ പൂർണമായും പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഇപ്പോൾ രാജ്യത്ത് 52 ഗരീബ് രഥ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ എല്ലാം പഴയ കോച്ചുകൾ മാറ്റി പകരം പുതുതായി രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ എസി ഇക്കണോമി കോച്ചുകൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇത്തരം കോച്ചുകളുടെ നിർമാണം കപൂർത്തല യിലെ റെയിൽ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ഗരീബ് രഥിലെ പഴയ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചവയാണ്. ഏതാനും മാസം മുമ്പ് ഇത്തരം കോച്ചുകളുടെ നിർമാണം പൂർണമായും റെയിൽവേ ഉപേക്ഷിക്കുകയുണ്ടായി. നിലവിൽ ഗരീബ് രഥിൽ തേർഡ് എസി, സെക്കൻഡ് ക്ലാസ് എസി, എസി ചെയർ കാറുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. ഓരോ…
Read Moreനിപ: കേരളത്തിൽ ഗുരുതര സാഹചര്യമില്ല; അതിർത്തിയിലെ തമിഴ്നാടിന്റെ പരിശോധനയിൽ അതൃപ്തി അറിയിക്കാൻ കേരളം
തിരുവനന്തപുരം: നിപയുടെ പേരിൽ കേരള- തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തമിഴ്നാടിനെ അതൃപ്തി അറിയിക്കാൻ സംസ്ഥാനം നടപടി തുടങ്ങി. വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് കേരളത്തിൽ നിന്നു പോകുന്ന വാഹനയാത്രക്കാരെ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിർബന്ധിത പരിശോധനയ്ക്കെതിരേ കേരളത്തിലെ ജനപ്രതിനിധികളോട് പലരും പരാതി നൽകിയ സാഹചര്യത്തിലാണ് തമിഴ്നാടിനെ കേരളത്തിന്റെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്. നിപയുടെ പേരിൽ കേരളത്തിൽ ഗുരുതര സാഹചര്യമില്ലെന്നിരിക്കെ തമിഴ്നാട് നടത്തുന്ന നിർബന്ധിത പരിശോധന ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ചീഫ് സെക്രട്ടറിതലത്തിലും ആരോഗ്യവകുപ്പ് സെക്രട്ടറിതലത്തിലും തമിഴ്നാടിനെ കേരളത്തിന്റെ നിലപാട് അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ അതിർത്തിയിൽ അവിടെ നിന്നു വരുന്നവരോട് കേരളം യാതൊരു നിയന്ത്രണങ്ങളൊ പരിശോധനകളൊ വിലക്കുകളൊ നടത്തിയിട്ടില്ലെന്നുള്ള വസ്തുത തമിഴ്നാട്ടിനെ അറിയിക്കുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. മലപ്പുറത്ത് പതിനാലുകാരന് നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 24…
Read Moreഅച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഞായറാഴ്ച്ച രാത്രി 11 നായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കുടുംബം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരേ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. ഇരു കേസുകളിലുമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പോലീസ് പറയുന്നത് ഇങ്ങനെ അതേസമയം സംഭവത്തെക്കുറിച്ച് ചേരാനല്ലൂര്‍ പോലീസ് പറയുന്നത് ഇങ്ങനെ; സ്കൂട്ടറില്‍ വീട്ടിലേക്ക് വരികെയായിരുന്ന അക്ഷയുടെയും സഹോദരി…
Read Moreസിനിമ റിവ്യുവിന്റെ മറവില്‍ നടി-നടന്മാര്ക്കെതിരേ അശ്ലീല പരാമര്‍ശം; യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പോലീസ് താക്കിത് ചെയ്തു വിട്ടയച്ചു
കൊച്ചി:സിനിമ റിവ്യുവിന്റെ മറവില്‍ നടി-നടന്മാര്ക്കെതിരേ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന് എന്ന സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന് ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നല്‍കിയിരുന്നു. മുമ്പ് നടന് ബാലയെയും സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയുണ്ടായി. ബാലയുടെ പരാതി അമ്മ ജനറല്‍ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്കി. സിനിമ റിവ്യൂവിന്റെ മറവില്‍ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമര്‍ശം നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി…
Read Moreഭര്‍ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന്‍ കാത്തലിക്കുമാണ്; റിലീജിയനെക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല; എല്ലാ മതവും ഒരുപോലെയാണ്; ശരണ്യ പൊൻവണ്ണൻ
എന്റെ ഭര്‍ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന്‍ കാത്തലിക്കുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 22 വര്‍ഷമായി. ഇതുപോലെ രണ്ട് മതത്തില്‍ ഇരുന്നിട്ട് പോലും റിലീജിയനെക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ലന്ന് ശരണ്യ പൊൻവണ്ണൻ. ഞങ്ങള്‍ ഏത് മതത്തിലാണെന്ന് മക്കള്‍ ചോദിച്ചാല്‍ അവരോട് എന്തു മറുപടി പറയണമെന്ന് അറിയാതെ ഞങ്ങളിരുവരും ചിരിക്കും. കാരണം അവരോട് ഏത് മതമാണെന്ന് പറയാന്‍ പോലും അറിയില്ല. എല്ലാം ഒന്നാണെന്ന് പറയും. നിങ്ങളൊരു ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ഞാന്‍ മക്കളെ കളിയാക്കാറുണ്ട്. അത്രയും ഞങ്ങള്‍ ഓപ്പണായിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് എല്ലാ മതവും ഒരുപോലെയാണ്. എല്ലാ ദൈവവും ഒന്നാണ്. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകും. എല്ലാം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ റംസാന്, ദീപാവലി, ക്രിസ്മസ്, ഈസ്റ്റര്‍ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്ന് ശരണ്യ പൊൻവണ്ണൻ പറഞ്ഞു.
Read Moreഇന്ത്യൻ യുദ്ധക്കപ്പലിൽ തീപിടിത്തം; കാണാതായ സേനാംഗത്തിനായി തെരച്ചിൽ
മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു സേനാംഗത്തെ കാണാതായി. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. പിടിത്തത്തെത്തുടർന്നു കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിരുന്നില്ല. കപ്പലിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരെയും രക്ഷപ്പെടുത്തി. കാണാതായ ജൂണിയര്‍ സെയിലര്‍ക്കായി തെരച്ചിൽ തുടരുകയാണ്. തീപിടിത്ത കാരണം വെളിവായിട്ടില്ല. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreആ രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല, പല പേടികളെയും ഇങ്ങനൊക്കെയാകും നമ്മള് അതിജീവിക്കുന്നത്; സാനിയ ഇയ്യപ്പൻ
ഏവർക്കും പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിൽ നിറഞ്ഞ് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ സാനിയ ചുരുങ്ങിയ സമയംകൊണ്ടാണ് ഏവർക്കും പ്രിയപ്പെട്ടവളായി മാറിയത്. ഇപ്പോഴിതാ താൻ നീന്തൽ പഠിക്കാൻ പോയ സയമത്തെ കാര്യത്തെ കുറിച്ച് സാനിയ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാനായി കൈ കാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതുണ്ടായില്ല. അതോടെ നീന്തൽ പഠനം നിന്നു. പിന്നീട് വെള്ളത്തിലിറങ്ങാന്‍ തന്നെ പേടിയായിരുന്നു. വെള്ളത്തോടുള്ള ഭയം മാറ്റാന്‍ ഒരു ഫിലിപ്പീന്‍സ് യാത്ര സഹായിച്ചു. ഫിലിപ്പീന്‍സില്‍ വച്ച് സര്‍ഫിംഗ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പടിച്ചു നില്‍ക്കാനും പഠിപ്പിച്ചു. അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം…
Read Moreസ്വപ്നക്കൊട്ടാരം, പക്ഷേ വൈദ്യുതിയില്ല..! ഇവിടെ താമസിച്ചത് രാജീവ് ഗാന്ധി, ബിൽ ക്ലിന്റൺ…
രാജസ്ഥാനിലെ രൺഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രൺഥംഭോറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന “ജോഗി മഹൽ’ ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണൽ പാർക്കിന്റെ സോൺ മൂന്നിൽ ജോഗി മഹൽ തടാകക്കരയിലാണ് ജോഗി മഹൽ സ്ഥിതിചെയ്യുന്നത്. 700 വർഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹൽ. രൺഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിർ തന്റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണിത്. ഈ ഇരുനില കെട്ടിടത്തിൽ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു ജോഗി എന്ന പേരു ലഭിക്കുന്നത്. നിലവിൽ ജോഗി മഹൽ ഫോറസ്റ്റ് റസ്റ്റ് ഹൗസ് ആണ്. അതേസമയം, കടുവാ സംരക്ഷണകേന്ദ്രമായതിനാൽ പ്രവേശനം നിയന്ത്രണവിധേയവുമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജോഗി മഹലിൽ താമസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കുടുംബവും ഇവിടെ താമസിച്ചിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, സച്ചിൻ ടെൻഡുൽക്കർ എന്നിവരും…
Read Moreദി ലൈഫ് ഓഫ് മാൻ ഗ്രോവ് ചിത്രീകരണം പൂർത്തിയായി
പ്രകൃതിയുടെയും മനുഷ്യ ജീവന്റെയും അതിജീവനത്തിന്റെ കഥയുമായി എത്തുകയാണ് ദി ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. എൻ.എൻ. ബൈജു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. കാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരണക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം . കൂടാതെ പരിസ്ഥിതി മലിനീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ, ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവരാണു ചിത്രം നിർമിക്കുന്നത്. കാമറ നിധിൻ തളിക്കുളം, എഡിറ്റിംഗ് ജി.മുരളി, ഗാനങ്ങൾ ഡി.ബി. അജിത്ത്, സംഗീതം ജോസി ആലപ്പുഴ, കല…
Read More