തിരുവനന്തപുരം: ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരേ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടികാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടന്നത്. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ചൂണ്ടികാട്ടി. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Read MoreDay: August 1, 2024
ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്; കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും; പിണറായി വിജയന്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റേയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ. ആര്. കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗന് എന്നിവര്‍ സ്പെഷ്യല്‍ ഓഫീസര്‍മായി പ്രവര്‍ത്തിക്കും. കളക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തമേഖലയില്‍ അകപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസം ഉണ്ടാവില്ലന്ന് മുഖ്യമന്ത്രി…
Read Moreതാളംതെറ്റിയ മനസുകൾക്ക് മരുന്നുപുരട്ടി പേരൂർക്കട മനോരോഗ ആശുപത്രി; മാറാത്തത് പരിഷ്കൃത സമൂഹത്തിന്റെ മനസ്
പേരൂർക്കട: ഇരുളും വെളിച്ചവും നിറഞ്ഞ മനുഷ്യ മനസുകളിലേക്ക് തിരുവിതാംകൂര്‍ തുറന്ന വാതിലാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം – ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്.നിലവിൽ 154 വർഷം പിന്നിട്ടു ഈ മനോരോഗാശുപത്രി. സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളുമാണ് ഈ ആതുരാലയത്തെ മാറ്റിയെടുത്തത്. ഒരുകാലത്ത് ഊളമ്പാറ എന്ന സ്ഥലപ്പേരുപോലും മാനസികാസ്വാസ്ഥ്യമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പേരായിരുന്നു. ഊളമ്പാറയ്ക്ക് പകരമായി പേരൂർക്കട മനോരാഗാശുപത്രി എന്ന പുതിയ വിളിപ്പേരാണ് ഇന്നുള്ളത്. 150-ാം വാര്ഷികാഘോഷത്തിനു കോവിഡും ലോക്ഡൗണും തടസമായിരുന്നു. പുതിയ കെട്ടിടങ്ങളും കൂടുതല്‍ സൗകര്യങ്ങളുമായി നവീകരണത്തിനു ബൃഹദ് പദ്ധതി തയാറായതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ അതും കുരുങ്ങി. പക്ഷേ കോവിഡിന് ശേഷമുള്ള നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ ഈ ആശുപത്രിയിൽ കൊണ്ടുവന്നു. 36 ഏക്കര്‍ സ്ഥലത്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം. 700 ഓളം അന്തേവാസികള്‍. പക്ഷേ, ചെറിയതോതിൽ എങ്കിലും കിടക്കകളുടെ അപര്യാപ്തത ഇന്നുണ്ട്. 500-ല്‍ പരം ജീവനക്കാരാണ്…
Read Moreവയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി ഫഹദും നസ്രിയയും
കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക കൈമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ആളുകളാണ് വയനാടിന് സഹായവുമായി എത്തുന്നത്. അതേസമയം, ഇതുവരെ 276 പേർ മരിച്ചു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Moreകോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകന് 15 വർഷം കഠിന തടവ്
കാട്ടാക്കട: കോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകനെ 15 വർഷം കഠിന തടവിനും 60,000രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു.വിളപ്പിൽ വെള്ളൈക്കടവ് ടോൾ ജംഗ്ഷൻ ചിഞ്ചു ഭവനിൽ ബിനോദിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 15മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതി ഹോക്കി പരിശീലനം നൽകിയിരുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായിരുന്നു പീഡനത്തിനിരയായത്. 2022 ജൂൺ 28നായിരുന്നു സംഭവം.വിവരമറിഞ്ഞ കുട്ടിയുടെ അമ്മ ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുക്കുകയായിരുന്നു.അന്നത്തെ വിളപ്പിൽശാല എസ്എച്ച്ഒ എൻ.സുരേഷ് കുമാറാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Read Moreപഞ്ചാരവാക്കുകളിൽ വീഴരുത്, എല്ലാം തുറന്ന് പറയേണ്ട… പണംതട്ടാൻ വ്യാജ ഡേറ്റിംഗ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും; ചതിക്കുഴിയിലെ കളികളിങ്ങനെ…
കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നവരുടെ കാലമാണിത്. വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ പ്രൊഫൈലുകള്‍ കാണിച്ച് പണം തട്ടുന്ന ചിലരെങ്കിലും വിവാഹ കമ്പോളത്തില്‍ ഇന്നുണ്ട്. ഇത്തരക്കാരുടെ തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍/ഡേറ്റിംഗ് ആപ്പുകള്‍ക്കു പിന്നിലെ ചതിക്കുഴിയെ കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ ചതിയില്പ്പെടാതിരിക്കാം. ഇതു ശ്രദ്ധിക്കാം ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, റിവ്യൂ, കമന്റ്സ് തുടങ്ങിയവ വായിക്കുകയും ആപ്പിന്റെ റേറ്റിംഗ് പരിശോധിക്കുകയും വേണം. മോശം വ്യാകരണം, വ്യാജ പ്രൊഫൈലുകള്‍ അല്ലെങ്കില്‍ സംശയാസ്പദമായ ലിങ്കുകള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ ക്ലിക്ക് ചെയ്യരുത്. കുറച്ച് ഫോട്ടോകള്‍, ബയോ ഇല്ല, അല്ലെങ്കില്‍ ഒന്നോ രണ്ടോ ഫോട്ടോകള്‍ മാത്രമുള്ള പ്രൊഫൈലുകളില്‍ ജാഗ്രത പാലിക്കുക. സ്കാമര്‍മാര്‍ പലപ്പോഴും വ്യാജ അല്ലെങ്കില്‍…
Read Moreആരു നീക്കംചെയ്യും പൊൻകുന്നം ടൗണിലെ മാലിന്യം?
പൊൻകുന്നം: ടൗണിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം വിവിധയിടങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നു. ബസ് സ്റ്റാൻഡിനു മുൻവശം ദേശീയപാതയോരത്ത് നിറഞ്ഞ ടാർ വീപ്പ അനാഥമായി കിടക്കാൻ തുടങ്ങിയിട്ടു പത്തുവർഷത്തിലേറെയായി. വേനലായാൽ ടാർ ഉരുകി യാത്രക്കാർ നടന്നു പോകുന്ന സ്ഥലത്തും റോഡിലും പരന്നൊഴുകി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു സമീപം ഒരു മാസത്തിലധികമായി പ്ലാസ്റ്റിക്ക് ചാക്കിലും മറ്റു കൂടുകളിലും പുറത്തുമായി നിരവധി മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. ഷോപ്പിംഗ് കോംപ്ളക്സിന്റെ മറ്റൊരു ഭാഗത്ത് ഒരു വർഷമായിക്കിടക്കുന്ന മാലിന്യമുണ്ട്. ഇതൊന്നും ആരും കണ്ടില്ല എന്നു നടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡിനകം വൃത്തിയാക്കുന്നുണ്ടങ്കിലും പുറത്തുള്ളതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്. മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികളും എത്തി. ഈ സാഹചര്യത്തിൽ ഈ മാലിന്യമൊക്കെ ആരു നീക്കം ചെയ്യുമെന്നണ് നാട്ടുകാർ ചോദിക്കുന്നത്.
Read Moreകലയുടെ കൊലപാതകം; കാർ കണ്ടെടുത്തു; ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു കാർ വാടകയ്ക്കെടുത്തതെന്നു പോലീസ്
മാന്നാർ: കലയുടെ കൊലപാതകത്തിലെ നിർണായക തെളിവുകളിൽ ഒന്നായ കാർ കണ്ടെടുത്തു. 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ചുമൂടിയ കേസിൽ കൊലപാതകം നടത്താൻ സഞ്ചരിച്ചതെന്ന് കരുതുന്ന കാറാണ് അന്വേഷണ സംഘം കൊല്ലം കൊട്ടിയത്തു നിന്നു കണ്ടെത്തിയത്. വെള്ള മാരുതി ആൾട്ടോ കാർ ആണ് പൊലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്. കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കാർ വാടകയ്ക്കു…
Read Moreമെഡലെന്ന സ്വപ്നം സ്വപ്നിൽ വെടിവച്ചിട്ടു; പാരീസിൽ മൂന്നാമത്തെ മെഡലും സ്വന്തമാക്കി ഇന്ത്യ
പാരിസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റോടെയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ചൈനയുടെ യുകുൻ ലിയു സ്വർണം നേടിയപ്പോൾ യുക്രെയ്ൻ താരം സെർഹി കുലിഷ് വെള്ളി കരസ്ഥമാക്കി. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്ജോത് സിംഗ് സഖ്യം ഇതേ ഇനത്തില്‍ മിക്സഡ് പോരാട്ടത്തിലുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
Read Moreജീവനുംകൊണ്ടോടി എത്തിയത് കാട്ടാനക്കൂട്ടത്തിനു നടുവിൽ; അവരു പോലും ഞങ്ങളെ കണ്ട് കണ്ണീർ വാർത്ത ശേഷം കാടുകയറി
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെടാൻ പ്രാണനും കൊണ്ട് കാട്ടിലേക്ക് ഓടിയതാണ് സുജാതയും കുടുംബവും. പക്ഷേ ചെന്ന്പെട്ടത് കാട്ടാനാക്കൂട്ടത്തിന് നടുവിൽ. ഒരു മഹാ ദുരന്തത്തിൽ നിന്ന് മറ്റൊരു വിപത്തിലേക്ക്. ആന പോലും അവരെ കണ്ട് കണ്ണീർ വാർത്തു. ഒരു മുത്തശ്ശി കഥയാണ് പറയുന്നതെന്ന് ഒരു വേളയെങ്കിലും ഓർത്തു പോകും. എന്നാൽ ദുരന്തമുഖത്ത് സുജാതയും കുടുംബവും നേരിട്ട് അനുഭവിച്ച അനുഭവ കഥയാണ് ഇത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്നുകൊണ്ട് മുണ്ടക്കൈ സ്വദേശിനി സുജാത അന്നത്തെ ദിവസം ഓർത്തെടുക്കുന്നത് ഇങ്ങനെ. ‘ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെ’ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു.…
Read More