ടെൽ അവീവ്: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ആര് എന്ന ചോദ്യത്തിനു വിരൽ നീളുന്നത് ഇസ്രയേലിനു നേർക്കാണ്. വിദേശരാജ്യങ്ങളിലെ ഓപ്പറേഷനുകളിൽ പ്രതികരിക്കാതിരിക്കലാണ് ഇസ്രയേലിന്റെ രീതി. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാന്റെ മൂക്കിനു കീഴിലാണ് ഹനിയ കൊല്ലപ്പെട്ടത്. ശത്രുവിനെ അവന്റെ സുരക്ഷിത മാളത്തിൽ ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് ഹനിയവധത്തിൽ അവലംബിച്ചിരിക്കുന്നത്. ഹമാസിന് ആയുധവും പണവും നല്കുന്ന ഇറാനുള്ള ശക്തമായ താക്കീതുകൂടിയാണിത്. കഴിഞ്ഞമാസം ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി 1600 കിലോമീറ്റർ അകലെയുള്ള യെമനിൽ ആക്രമണം നടത്തിയശേഷം ഇസ്രേലി പ്രധാനമന്ത്രി പറഞ്ഞത്, ഇസ്രയേലിന്റെ നീളമുള്ള കരങ്ങളിൽനിന്ന് ഒരു ശത്രുവിനും രക്ഷപ്പെടാനാവില്ലെന്നാണ്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ, ഹമാസ് നേതൃത്വത്തെ എവിടെവച്ചും വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനുള്ള ഉത്തരവ് ഇസ്രേലി ചാരസംഘടനയായ മൊസാദിനു നല്‍കിയെന്നും നെതന്യാഹു മുന്‍പ് അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കൽ വിഭാഗം മേധാവിയായി 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഹനിയ…
Read MoreDay: August 1, 2024
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കും; വി. ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെയാണ് സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുക. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പുനർനിർമിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. കൂടാതെ സ്കൂളിന് ചുറ്റുമതിലും പണിയും.
Read Moreവയനാട് ദുരന്തം; ഒമാന്‍ സുല്‍ത്താന്‍ അനുശോചിച്ചു
മസ്കറ്റ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാൻ സുൽത്താൻ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
Read Moreഹമാസ് തലവന്റെ വധം; ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്. ഹനിയ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ നേരിട്ടു തിരിച്ചടിക്കുമെന്ന് ഖമേനി പരസ്യപ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹനിയയുടെ രക്തത്തിനു പ്രതികാരം ചെയ്യുന്നത് തങ്ങളുടെ കടമയാണെന്നും ഖമേനി പറഞ്ഞിരുന്നു. ഹനിയയെ വധിച്ചത് ഇസ്രയേൽ ആണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ഉന്നതരെ വധിച്ചതിന്റെ നീണ്ട ചരിത്രമാണ് ഇസ്രയേലിനുള്ളതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read Moreതലയ്ക്ക്മീതെ കരിമേഘം പടരുമ്പോൾ ഭീതിയുടെ നിഴലിൽ കിഴക്കൻ മലയോരം
മുണ്ടക്കയം: കിഴക്കന്മലയോരങ്ങളെ കരിമേഘം പുതയ്ക്കുമ്പോഴൊക്കെ മുണ്ടക്കയം, പെരുവന്താനം, കൊക്കയാര്‍ ഗ്രാമവാസികളുടെ നെഞ്ചിടിപ്പ് ഉയരും. ഒരാഴ്ചയായി തിമര്‍ത്തുപെയ്യുന്ന മഴയിൽ ഇവരുടെ കണ്ണീരോര്‍മകള്‍ 2021 ഒക്ടോബര്‍ 16 ശനിയാഴ്ചയിലേക്കു മടങ്ങും. കൂട്ടിക്കല്‍, ഏന്തയാര്‍, വടക്കേമല, കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി മലയോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് ആ നട്ടുച്ചയ്ക്കു പൊട്ടിയ ആറേഴ് ഉരുളുകള്‍ 21 മനുഷ്യജീവനുകളെയും തലമുറകളുടെ നീക്കിയിരുപ്പുകളെയുമാണു കവര്‍ന്നെടുത്തത്. പ്രളയപ്പാച്ചിലില്‍ ഇരുനൂറു വീടുകളും ഏക്കര്‍കണക്കിനു കൃഷിയിടങ്ങളും പുഴ വകഞ്ഞെടുത്തു. രാവിലെ ഏഴിനു തുടങ്ങിയ പെരുമഴയ്ക്ക് അല്‍പ്പമൊരു ശമനമുണ്ടായത് വൈകുന്നേരം നാലോടെയാണ്. ആ ദുരന്ത മധ്യാഹ്നത്തില്‍ പകച്ചുനിന്ന ജനങ്ങളിലേക്കു ദുരന്തവാര്‍ത്തകളും ഒന്നിനു പിന്നാലെ അലയടിച്ചുവന്നു. കറുത്തവാവിനെന്നപോലെ തുള്ളിക്കൊരു കുടം പെയ്ത്തില്‍ ഇരുണ്ടുകിടന്ന പകല്‍. അയല്‍വീടുകളിലെ നിലവിളികേട്ട് ഓടിയെത്താന്‍ ആ സായാഹ്നത്തില്‍ ഒരിടത്തും വൈദ്യുതിയും വെളിച്ചവുമില്ല. റോഡുകള്‍ അപ്പാടെ ഒലിച്ചുപോയി. മലകള്‍ ഇടിഞ്ഞൊഴുക്കിയ മണിക്കൂറുകള്‍. എവിടെയോക്കെ ആരൊക്കെയോ മണ്ണില്പ്പൂണ്ടുപോയെന്നറിഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം അതിദുഷ്കരമായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും…
Read Moreചുവപ്പുകൊടിയുമായി റെയിൽവേ മന്ത്രാലയം; കൊല്ലം-മധുര വന്ദേഭാരതിന് അനുമതിയില്ല; വേളാങ്കണ്ണി പ്രതിദിനം ഓടിക്കില്ല
കൊല്ലം: ട്രെയിൻ യാത്രികരുടെ നിരന്തരമായ രണ്ട് ആവശ്യങ്ങൾക്കുനേരേ റെയിൽവേ മന്ത്രാലയത്തിന്റെ ചുവപ്പുകൊടി. കൊല്ലത്ത് നിന്ന് ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. ഇത് ആലോചനയിൽ പോലും ഇല്ലെന്നാണ് റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നത്. എറണാകുളത്ത് നിന്ന് കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് പോകുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് മുന്നിലും റെയിൽവേ പുറംതിരിഞ്ഞു നിൽക്കുകയാണ്. നിലവിൽ ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് നടത്തുന്നത്. കൊല്ലം – മധുര (ചെങ്കോട്ട വഴി ) വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയും വിചിത്രമാണ്. രാജ്യത്താകമാനം 102 വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചതിൽ നാലെണ്ണം കൊല്ലം ഭാഗത്ത് ഉള്ളവർക്കും രണ്ടെണ്ണം മധുര ഭാഗത്ത് ഉള്ളവർക്കും ഉപയുക്തമാണെന്നാണ് മന്ത്രി നൽകിയ മറുപടി. അതിനാൽ കൊല്ലം…
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കളക്ഷൻ തുക നൽകി കാഞ്ഞിരപള്ളി-പാലാ റൂട്ടിലെ ബസ് ഉടമകൾ
ഈരാറ്റുപേട്ട: കളക്ഷൻ തുക വയനാട്ടിലെ ദുരിതബാധിതർക്കു മാറ്റിവച്ച് ബസ് ഉടമകൾ. കാഞ്ഞിരപള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ബസുകളുടെ ഉടമകളാണ് ഇന്നലത്തെ സർവീസിലൂടെ കിട്ടിയ തുക ദുരന്തബാധിതർക്കു നൽകുന്നത്. ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. 500 രൂപ നൽകിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാർ പങ്കിട്ടു. ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാർഥികളും ചേർന്നു. എംഇഎസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ബസിലെ കളക്ഷൻ വിജയിപ്പിക്കുന്നതിനു സഹകരിച്ചു. സലിം വെളിയത്ത്, ഷെമീർ, നെസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കളക്ഷൻ തുക നൽകി ബസ് ഉടമകൾ
ഈരാറ്റുപേട്ട: കളക്ഷൻ തുക വയനാട്ടിലെ ദുരിതബാധിതർക്കു മാറ്റിവച്ച് ബസ് ഉടമകൾ. കാഞ്ഞിരപള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ബസുകളുടെ ഉടമകളാണ് ഇന്നലത്തെ സർവീസിലൂടെ കിട്ടിയ തുക ദുരന്തബാധിതർക്കു നൽകുന്നത്. ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. 500 രൂപ നൽകിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാർ പങ്കിട്ടു. ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാർഥികളും ചേർന്നു. എംഇഎസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ബസിലെ കളക്ഷൻ വിജയിപ്പിക്കുന്നതിനു സഹകരിച്ചു. സലിം വെളിയത്ത്, ഷെമീർ, നെസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.
Read Moreനാല് പേര്ഷ്യന്പൂച്ചകളും മൂന്നു ബൈക്കുകളും രണ്ട് മൊബൈല്‍ഫോണുകളും മോഷ്ടിച്ചു; കുട്ടിക്കള്ളൻമാർ പോലീസ് പിടിയിൽ
കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന നാല് പേര്ഷ്യന്പൂച്ചകളും മൂന്നു ബൈക്കുകളും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍. ഇതില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ട പന്തളം നെടുമ്പോയിക്കോത്ത് ജസ്റ്റിന് (24), പന്തളം കിഴക്കേ ഇടവട്ടം ഗിരീഷ് (23), പന്തളം അടൂര്‍ സ്വദേശികളായ 15 ഉം 16 ഉം പ്രായമുള്ള രണ്ടു കുട്ടികള്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അടൂരില്‍നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡിലെ ഒരു വീട്ടില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന നാല് പേർഷ്യന്‍ പൂച്ചകളെയാണ് സംഘം ആദ്യം മോഷ്ടിച്ചത്. അതിനുശേഷം സെന്റ് ബെനഡിക്ട് റോഡിലെ ഒരു സ്ഥാപനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന…
Read Moreക്ലാസിൽ കൈത്തോക്കുമായെത്തി; നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു
പാറ്റ്ന: കൈത്തോക്കുമായി സ്കൂളിലെത്തിയ നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ബിഹാറിലെ സുപോൽ ജില്ലയിൽ ലാൽപത്തിയിലെ സ്വകാര്യ സ്കൂളിലാണു സംഭവം. കൈയിൽ വെടിയേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. സ്കൂൾ ബാഗിൽനിന്ന് തോക്കെടുത്താണു വെടിയുതിർത്തതെന്നു സഹപാഠികൾ സ്കൂൾ അധികൃതരെ അറിയിച്ചു. അഞ്ചു വയസുകാരനായ നഴ്സറി വിദ്യാർഥിക്കു കൈത്തോക്ക് എവിടെനിന്നു ലഭിച്ചുവെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ ബാഗ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി ജില്ലയിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകി.
Read More