“ലോകത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരു തൊഴിലാണ് സംവിധാനം. എനിക്കതിൽ ഒരു സംശയവുമില്ല. നമ്മൾ തന്നെ എഴുതിയ സീൻ അഭിനേതാക്കൾ വഴി നമ്മളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രത്യേകിച്ച്. പത്മ സിനിമയിൽ ലാസ്റ്റിൽ സുരഭി നടന്ന് ഒരു മിററിന് അടുത്തേക്ക് വരുന്ന സീനുണ്ട്. അതൊരു സിംഗിൾ ഷോട്ടാണ്. സുരഭിയെപ്പോലെ ഫെന്റാസ്റ്റിക്കല്ലാത്ത ഒരു ആക്ടറിന് അത് കാരി ചെയ്യാൻ പറ്റില്ല. ഫസ്റ്റ് ടേക്കാണത്. എഴുതിയപ്പോൾ കട്ട് ഷോട്ടായി പ്ലാൻ ചെയ്തെങ്കിലും ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ഓർഗാനിക്കായി ഒറ്റ ഷോട്ടിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയൊരു നടിയെ കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല. ആവറേജ് നടിയെ കൊണ്ടും പറ്റില്ല. അൺബിലീവബ്ളി ടാലന്റാണ് നടിയെന്ന രീതിയിൽ സുരഭി. അതുപോലെ സുരഭിയാണ് നായികയെങ്കിൽ നിർമിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു പ്രൊഡ്യൂസർ സിനിമയിൽനിന്നു പിന്മാറിയിരുന്നു. അതുകൊണ്ടാണ് ഞാൻ പത്മ നിർമിച്ചത്. അവളെയല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ എനിക്ക്…
Read MoreDay: August 3, 2024
ജോഫിൻ ടി. ചാക്കോ-ആസിഫ് അലി ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി
മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി. ചാക്കോയുടെ പുതിയ സിനിമയുടെ ചിത്രികരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമക്കുടിയിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്. സംവിധായകൻ ജോഫിൻ തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്.മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിന്‍ ടി.ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി അനശ്വര രാജന്, മനോജ് കെ. ജയന്, ഭാമ അരുൺ എന്നിവര്‍ എത്തുന്നു. ആട്ടം എന്ന സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്,…
Read Moreകോര്ഡിനേറ്ററില്നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച്; ദുരനുഭവം തുറന്നു പറഞ്ഞ് മാഹി
ഹിന്ദി ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും. അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില് വാര്‍ത്തയാവുകയാണ്. തനിക്ക് ഒരു ഷൂട്ടിംഗ് കോര്ഡിനേറ്ററില്നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ ഡല്‍ഹി സ്വദേശിയാണ് മാഹി തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിക്കു മോശം അനുഭവമുണ്ടായത്. മാഹിയുടെ വാക്കുകളിലേക്ക്. “”അഭിനേത്രിയാവുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മോശം അനുഭവമുണ്ടാകുന്നത്. ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കുകയായിരുന്നു. അയാളെ കാണാന്‍ ഞാന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് എന്റെ സഹോദരിയും കൂടെ വന്നിരുന്നു. കാറില്‍ വച്ചായിരുന്നു അയാളെ കണ്ടത്. അയാള്‍…
Read Moreപട്ടാപ്പകൽ ജ്വല്ലറിയിൽ തോക്കു ചൂണ്ടി ലക്ഷങ്ങളുടെ സ്വർണം കവർന്നു; ദൃശ്യങ്ങൾ പുറത്ത്
പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ചു. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രരിക്കുന്നുണ്ട്. വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. സംഘത്തിലെ ഒരാൾ ബാഗിൽനിന്നു തോക്കെടുത്ത് ഉടമയ്ക്കുനേരേ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി. മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കൻഡിനുള്ളിൽ കഴിഞ്ഞു. കവർച്ചാ സംഘം സ്ഥലം വിടുന്നതിനിടെ ജ്വല്ലറി ഉടമ കൈയിൽ കിട്ടിയ സ്പാനറുമായി അവരുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ കള്ളന്മാർ ബൈക്കിൽ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷണം പോയതായി ഉടമ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി…
Read Moreഉരുൾപൊട്ടിയത് 1,983 മീറ്റർ ഉയരത്തിൽ; അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ്
കൽപ്പറ്റ: ഉരുൾ സർവനാശം വിതച്ച ചൂരൽമലയിൽനിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തിലാണു പുഞ്ചിരിമട്ടം ചോലവനം. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,983 മീറ്റർ ഉയരത്തിലുള്ള പുഞ്ചിരിമട്ടം ചോലവനത്തിന്റെ തലപ്പിലാണ്. ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ് ചൂണ്ടിക്കാട്ടുന്നു. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല, എളന്പിലേരിമല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവ രണ്ടും ചാലിയാറിലാണ് എത്തുന്നത്. മഴവെള്ളമിറങ്ങി കുതിർന്ന മലത്തലപ്പ് പുറംതള്ളിയ വെള്ളമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും കുത്തിയൊഴുകിയത്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തിനു ചുറ്റും നിബിഡവനമാണ്. മലയിൽനിന്നുള്ള തോടിന് ചരിവും നീളവും കൂടുതലുള്ളത് ആഘാതം വർധിപ്പിച്ചു. ചാലിയാർ പുഴയ്ക്ക് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല,…
Read Moreഅണയാത്ത ദീപമാണ് അമ്മ; 33 വര്‍ഷമായി അമ്മയുടെ കുഴിമാടത്തില്‍ എത്തി മെഴുകുതിരി കത്തിച്ചുവച്ച് പ്രാർഥിക്കുന്ന മകന്റെ കഥ വായിക്കാം
“ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. പഠിക്കാന്‍ മടി തോന്നിയപ്പോള്‍ ഒരു ദിവസം ഞാന്‍ വീടുവിട്ടിറങ്ങി. അന്ന് മറ്റൊന്നും മനസില്‍ തോന്നിയില്ല. ഇനി പഠിക്കേണ്ട എന്ന വിചാരം മാത്രമായിരുന്നു. എറണാകുളത്തിനു പുറത്തു ഒരാഴ്ച താമസിച്ചശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ എന്നെ കാണാതെ വിഷമിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്. പക്ഷേ, എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പഠനഭാരം കൂടിയപ്പോള്‍ മൂന്നു മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും നാടുവിട്ടു. ഏറെ വൈകാതെ വീട്ടിലേക്കു തിരിച്ചു പോന്നു. അതിനുശേഷം ഒരു തവണ കൂടി നാടുവിട്ടു പോയി. അന്ന് ഒമ്പതു മാസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി എന്നെ കാത്തിരുന്ന അമ്മയുടെ മുഖം ഇന്നും എന്റെ കണ്ണിലുണ്ട്. ഇനി എങ്ങോട്ടും ഒളിച്ചു പോകേണ്ടെന്നു പറഞ്ഞ് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് 33 വര്‍ഷം കഴിഞ്ഞു.…
Read Moreഎംബിബിഎസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റിനു മുകളിൽനിന്ന് തള്ളിയിട്ട് കൊന്നു; സഹപാഠിയായ കാമുകൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ സതാറയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണുമരിച്ച സംഭവത്തിൽ സഹപാഠിയും കാമുകനുമായ യുവാവ് അറസ്റ്റിൽ. ധ്രുവ് ചിക്കാരയാണ് പിടിയിലായത്. കൃഷ്ണ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന 21കാരിയാണു മരിച്ചത്. വിദ്യാർഥിനി താമസിച്ചിരുന്ന ഫ്ളാറ്റിന്റെ മുകളിൽനിന്നു താഴേക്കു തള്ളിയിടുകയായിരുന്നു. രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പോലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം യുവാവ് ഫ്ലാറ്റിൽ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു.
Read Moreമുതലയുമായി യുവതിയുടെ ചങ്ങാത്തം വീഡിയോ കണ്ടവർ ഞെട്ടി! വൈറലായി ദൃശ്യങ്ങൾ
അപകടകാരിയായ വന്യജീവിയാണു മുതല. അവ ഇര പിടിക്കുന്നതും വിഴുങ്ങുന്നതുമൊക്കെ നടുക്കത്തോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. അങ്ങനെയുള്ള മുതലയുമായുള്ള ഒരു യുവതിയുടെ ചങ്ങാത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷര്‍ട്ടും ഷോട്സും ബൂട്സും തൊപ്പിയും ധരിച്ച യുവതി കുളക്കരയില്‍ ഇരിക്കുന്നിടത്തുനിന്നാണു വീഡിയോ തുടങ്ങുന്നത്. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ ഒരു മുതല എത്തുന്നു. യുവതിയുടെ തലോടലും സാമീപ്യവും കൊതിക്കുന്നതുപോലെ മുതല തന്റെ തല യുവതിയുടെ അടുത്തേക്കു ചേര്‍ത്തുവയ്ക്കുന്നു. യുവതി മുതലയുടെ തലയില്‍ തലോടുന്നു. തുടര്‍ന്നു മുതലയുടെ വായിലേക്ക് ഒരു കഷണം ഇറച്ചി യുവതി വച്ചുകൊടുക്കുന്നു. തീറ്റ കിട്ടിയ സന്തോഷത്തിൽ മുതല കുളത്തിലേക്കു മടങ്ങുന്നു. സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. വിദേശത്തെ ഏതെങ്കിലും മൃഗശാലയിലോ മുതല സംരക്ഷണകേന്ദ്രത്തിലോ ആണെന്നാണു കരുതുന്നത്. യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്ന കമന്റുകൾക്കൊപ്പം വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.
Read Moreഉടമയെത്തേടുന്ന കണ്ണുകൾ; വീർത്ത അകിടും മുറിവേറ്റ ശരീരവുമായി പശുക്കൾ; കെട്ടഴിച്ച് വിട്ട് ഉദ്യോഗസ്ഥർ
കൽപ്പറ്റ: പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പുഞ്ചിരിമട്ടത്തെ കന്നുകാലി ഫാമിൽ ഒരു കൂട്ടം മിണ്ടാപ്രാണികൾ ഉടമയെ കാത്ത് കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ കിട്ടാതെ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവർ കരഞ്ഞ് നിലവിളിച്ചു. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ നാല് ദിവസമാണ് കാലിത്തൊഴുത്തിൽ 23 പശുക്കൾ കഴിഞ്ഞ് കൂടിയത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഡോക്ടർമാരും സംഭവമറിഞ്ഞ് ഫാമിലേക്ക് എത്തിയപ്പോൾ നന്ദിയിൽ കുതിർന്ന കണ്ണുനീരിനൊപ്പം പുല്ലും വെള്ളവും നൽകി പോറ്റിയ തങ്ങളുടെ ഉടമ ഇക്കൂട്ടത്തിൽ ഉണ്ടോയെന്ന് നാൽക്കാലികളുടെ കണ്ണുകൾ പരതി. 23 പശുക്കളിൽ 14 പേർ കിടാവുകളായിരുന്നു. ശരീരമാസകലം മുറിവുകളും വീർത്ത അകിടുമായി കിടന്ന കാലിക്കൂട്ടങ്ങളെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അഴിച്ചുവിട്ടു. അവരുടെ നിലവിളികൾക്ക് സാന്ത്വനമേകാൻ മുറിവുകളിലെല്ലാം ഡോക്ടർമാർ മരുന്ന് പുരട്ടി. ആവശ്യത്തിന് ഭക്ഷണം നൽകി. അകിടുകൾ കറന്നു. പാൽ കെട്ടിനിന്ന് വീർത്ത അകിടിൽ നിന്നും കറന്ന് കളഞ്ഞപ്പോൾ മിണ്ടാപ്രാണികൾക്ക് ഉയിര്…
Read Moreപെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ് പ്രണയാഭ്യർഥന; പോക്സോ കേസിൽ യുവാവിന് രണ്ട് വർഷം തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രണയാഭ്യർഥന നടത്തിയ യുവാവിന് രണ്ടുവർഷത്തെ കഠിന തടവ് വിധിച്ച് കോടതി. മുംബൈയിലാണ് സംഭവം. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് 19 വയസായിരുന്നു. പീഡനക്കേസിൽ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2019 ലാണ് പെൺകുട്ടിയുടെ അമ്മ 19 കാരനെതിരേ പരാതി നൽകിയത്. ചായപ്പൊടി വാങ്ങാനായി കടയിലേക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് മടങ്ങി എത്തിയതിന്റെ കാരണം തിരക്കിയപ്പോഴാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ച് ഒരാൾ തന്റെ കൈയിൽ പിടിച്ച് ‘ഐ ലവ് യൂ’ എന്ന് പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ഇയാളുടെ വാക്കുകൾ പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാനാവൂ എന്നും ജഡ്ജി വ്യക്തമാക്കി.
Read More