തൃശൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ലോകത്തുള്ള എല്ലാ മലയാളികളും വയനാട് ജനതയ്ക്കൊപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. വയനാട് പുന:രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി എന്നത് രക്ഷാപ്രവർത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളാണുള്ളത്. ജിഎഫ്എസ് മാപ്പ് തയാറാക്കി നൽകി. പോയിന്റുകൾ നോക്കി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 11 ഡോഗ് സ്ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read MoreDay: August 3, 2024
വയനാട് ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തിൽ: ചൂരല്‍മലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ
കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. രണ്ട് മൃതദേഹങ്ങൾ കൂടി ചൂരൽമലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 342 പേർക്കാണ് ജീവൻ നഷ്ടമായത്. ചാലിയാറില്‍നിന്ന് രണ്ട് മൃതദേഹംകൂടി കണ്ടെത്തി. ആകെ 190 മൃതദേഹങ്ങള്‍. ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തി. 146 പേരെ രിച്ചറിഞ്ഞിട്ടുമുണ്ട്. ദുരന്തമുണ്ടായി അഞ്ചാംനാളിലും തിരച്ചില്‍ തുടരുകയാണ്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും ഊര്‍ജിത തിരച്ചില്‍ നടത്തിവരുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര് ഇന്നും ദൗത്യത്തിന്റെ ഭാഗമാകും.
Read Moreവയനാട് ദുരന്തം: ദുരിതാശ്വാസ ക്യാംപുകളിലേക്ക് മൊബൈൽ ഫോണുകളും സിം കാര്‍ഡുകളും എത്തിക്കാൻ മൊബൈൽ വ്യാപാരികൾ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ ആളുകൾക്ക് മുക്തി വന്നിട്ടില്ല. ജീവിച്ച് കൊതി തീരും മുന്നേ മരണത്തെ വരിച്ച വയനാട്ടിലെ നിരപരാധികളായ ഒരുകൂട്ടം മനുഷ്യരെ ഓർത്ത് നീറുകയാണ് ലോകം. ജീവിതകാലമത്രയും സന്പാദിച്ചു കൂട്ടിയതിൽ ഒരു നാണയത്തുട്ടു പോലും മിച്ചമില്ലാതെ എല്ലാം വെള്ളത്തിന്റെ ഭ്രാന്തമായ ഒഴുക്ക് കവർന്നെടുത്തു. ചിലർക്ക് മാത്രം ജീവൻ തിരികെ ലഭിച്ചു. എങ്കിലും ഇനി എന്ത് എന്ന ചോദ്യം രക്ഷപെട്ടവരെ ദുരിതത്തിലാഴ്ത്തുന്നു. നാനാ തുറകളിൽ നിന്നാണ് വയനാട് ജനതയെ ചേർത്തു നിർത്തുന്നത്. ദുരന്തത്തിൽപ്പെട്ടവർക്കായി തങ്ങളെകൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരക്കിലാണ് ഓരോ ആളുകളും. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല. ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടന. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈൽ കടക്കാരുടെ സംഘടനയുടെ കളക്ടഷൻ സെന്ററുകളുണ്ട്. സംഘടനയിൽ അംഗങ്ങളായവരോ, അല്ലെങ്കിൽ താൽപര്യമുള്ളവർക്കോ മൊബൈൽ നൽകാം. ആധാർ കാർഡുകള്‍…
Read Moreകരയല്ലേ മക്കളെ; ദുരിതാശ്വാസ ക്യാംപിൽ സാന്ത്വനവുമായി അംഗൻവാടി അധ്യാപികമാർ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുലഞ്ഞ കുഞ്ഞുമക്കൾക്ക് ആശ്വാസത്തിന്റെ തലോടലുമായി എത്തിയിരിക്കുകയാണ് അംഗൻവാടി അധ്യാപികമാർ. ക്യാംപുകളിൽ കഴിയുന്ന കുട്ടികൾക്കൊപ്പം പാട്ടും കഥകളുമായി കൂടെയുണ്ട് ഈ അധ്യാപികമാർ. ദുരന്തത്തിന്റെ ഭീതി വിട്ടുമാറാതെ നിൽക്കുന്ന കുരുന്നുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുവാൻ ക്യാംപ് തീരുന്നത് വരെ ഇവർ ഇവിടെ തന്നെ ഉണ്ടാകും. ദുരന്തത്തിന്റെ മാനസിക സംഘർഷത്തിൽ ക്യാംപിൽ തളർന്നിരിക്കുമ്പോഴാണ് അംഗൻവാടി ടീച്ചർമാരുടെ വരവ്. മനസ് പിടയുന്ന അവസരത്തിലും കുട്ടികളുടെ ഈ കളിയും ചിരിയും ക്യാംപ് അംഗങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നുണ്ട്.
Read Moreസംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുന്നു; ഇപ്പോൾ അതിനുള്ള സമയമല്ല; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല; വി.ഡി. സതീശൻ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുകയാണ്. ഇപ്പോൾ അതിനുള്ള സമയമല്ലന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാജ്യസഭയിലും ലോക്സഭയിലും എംപിമാർ ഉൾപ്പെടെയുള്ളവർ വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ടെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസ് 100 വീടുകൾവച്ച് നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരേ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.
Read Moreവയനാട്ടിൽ ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍; ദുരന്തബാധിതരെ സന്ദര്‍ശിക്കും
വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍. ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സൈനികരെയും മോഹൻലാൽ കാണും. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് മോഹൻലാൽ വയനാട്ടിലെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചയും നടത്തി. അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ അഞ്ചാംനാളിലേക്ക് എത്തിനിൽക്കുമ്പോൾ ഇരുന്നൂറ്റി അന്‍പതില്‍പ്പരം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും തിരച്ചില്‍ നടത്തും. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര് ഇന്നും ദൗത്യത്തിന്റെ ഭാഗമാകും. ദുരന്തത്തില്‍ ഇതുവരെ 338പേര്‍ക്ക് ജീവന് നഷ്ടമായി. ചാലിയാറില്‍നിന്ന് 16 മൃതദേഹങ്ങളും ദുരന്തഭൂമിയില്‍നിന്ന് ആറ് മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.
Read Moreവയനാട് ദുരന്തത്തിൽ അനാഥയായ ചെറിയ പെൺകുട്ടി ഉണ്ടെങ്കിൽ ദത്ത് എടുക്കാൻ തയാറാണ്; പ്രവാസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ
വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുമക്കൾ നിരവധിയാണ്. ദുരിതാശ്വാസ കാമ്പിൽ മാതാപിതാക്കളും സഹോദരങ്ങളുമില്ലാതെ കഴിഞ്ഞുകൂടുന്ന കുട്ടികൾ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തം നാശം വിതച്ച വയനാടിന്റെ അതിജീവനത്തിനായി നാട് ഒന്നിച്ച് പ്രയത്നിക്കുമ്പോൾ അനാഥരായ കുഞ്ഞുമക്കൾക്ക് പുതിയ ജീവിതം നൽകാൻ സന്നദ്ധരായി എത്തിയിരിക്കുകയാണ് ചിലർ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീര്‍ എന്ന പ്രവാസി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു. താനും ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് ആരോരുമില്ലാത്ത ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് സമീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. ആവേശത്തിന്റെ പുറത്തല്ല ഈ തീരുമാനം എന്നും മുൻപേ തന്നെ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ പദ്ധതി ഉണ്ടായിരുന്നെന്നും സമീർ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് സമീറിനും കുടുംബത്തിനും നന്ദിയും ആശംസകളുമായും എത്തിയത്.…
Read Moreരണ്ടാമതും പെണ്‍കുഞ്ഞ്: യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ
ഭുവനേശ്വർ: പെണ്‍കുഞ്ഞിനു ജന്മം നൽകിയതിന് യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ. ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതാണ് കൊലപാതകത്തിനു കാരണമായത്. ഒഡിഷ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ ഒന്‍പതിന് ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്തിരുന്നു സംഭവം. 46കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയെയും ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കേസിലെ പ്രധാന സാക്ഷിയും ഈ കുട്ടിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പരിഗണിച്ചാണ് ജഡ്ജി ബന്ദന കർ മരണം വരെ തൂക്കിലേറ്റാൻ ശിക്ഷ വിധിച്ചത്.
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 300 കടന്നു; തിരിച്ചറിഞ്ഞത് 146 മൃതദേഹങ്ങൾ
കല്‍പ്പറ്റ: മണ്ണില്‍ മറഞ്ഞവർക്കായുള്ള തെരച്ചിലിൽ മടുപ്പില്ലാതെ സേനാംഗങ്ങളിൽപ്പെട്ട രക്ഷാപ്രവർത്തകർ. മുണ്ടക്കൈ ടോപ്പിൽ ജീവന്റെ തുടിപ്പുണ്ടെന്ന നിഗമനത്തിൽ ഇന്നലെ രാത്രി ഒമ്പതുവരെയും സേനാംഗങ്ങൾ ജീവൻ പണയപ്പെടുത്തി തെരച്ചിൽ നടത്തി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തെര്‍മല്‍ ഇമേജ് റഡാറിൽ മണ്ണിനടിയില്‍നിന്നുള്ള ശ്വസന സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ വീടിന്റെ അടുക്കള ഭാഗത്തുനിന്നായിരുന്നു സിഗ്നൽ. ഇത് മനുഷ്യജീവന്റേതാണെന്ന സംശയത്തിലായിരുന്നു പരിശോധന. ആഴത്തില്‍ കുഴിച്ചുള്ള പരിശോധന രാത്രി ഒന്പതുവരെ നീണ്ടെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പരിശോധന അവസാനിപ്പിച്ചു. ഇന്നലത്തെ തെരച്ചില്‍ നിര്‍ത്തിവച്ച് സൈന്യം മടങ്ങിയതിനു പിന്നാലെയാണ് റഡാറില്‍ സിഗ്നല്‍ ലഭിച്ചത്. ഇതേക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സേനാംഗങ്ങളെ തിരിച്ചെത്തിച്ചായിരുന്നു സിഗ്നല്‍ ലഭിച്ച ഭാഗം യന്ത്രസഹായത്തോടെ ആഴത്തില്‍ കുഴിച്ചുള്ള പരിശോധന. മുണ്ടക്കൈയിലും ചൂരല്‍മലയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെയില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സൈനിക ഉദ്യോഗസ്ഥന് അറിയിച്ചത്.…
Read Moreവടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിലെ പ്രളയ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read More