മലപ്പുറം: ദുരന്തം വിതച്ച മുണ്ടക്കൈ ചൂരൽമല സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ കണ്ണീർ കഥ വാർത്തയിൽ നിറഞ്ഞു നിൽക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ കരയുകയാണ് മലപ്പുറം കൂമണ്ണ ജിഎംഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഋഷിഖ. ‘ടീച്ചർ വയനാട് ജോലി ചെയ്തതല്ലേ? എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് അവിടുത്തെ കൂട്ടുകാർക്ക് പോയി കൊടുക്കാം’ എന്ന വാക്കാണ് എന്നെ വല്ലാതെ സങ്കടപെടുത്തിയത് എന്ന് ഋഷിഖയുടെ ടീച്ചർ പറഞ്ഞു. വിഷമിക്കേണ്ട, നീ ഡയറി രൂപത്തിൽ എല്ലാം എഴുത് എന്ന് ടീച്ചര്‍ പറഞ്ഞപ്പോഴാണ് ഋഷിഖ ഡയറി എഴുതാന്‍ തീരുമാനിച്ചത്. സൈന്യവും,രക്ഷാപ്രവർത്തകരും വെള്ളത്തിൽ ഇറങ്ങുന്നത് കണ്ട് അവർക്ക് എന്തെങ്കിലും ദുരിതം വരുമോ എന്ന ആശങ്കയും ഋഷിഖ ഡയറിയിൽ കുറിച്ചു. ചൂരൽ മല അധ്യാപകർ കരയുന്ന കാഴ്ച്ച കണ്ട് എന്റെ ടീച്ചറെ കാണണം, എനിക്ക് സ്കൂളിൽ പോവണം എന്ന് പറഞ്ഞ് വീഡിയോ കോള്‍…
Read MoreDay: August 4, 2024
സെൽഫി എടുക്കുന്നതിനിടെ 100 അടി താഴ്ചയിൽ വീണ് യുവതി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. ട്രക്കിംഗിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ ബോര്‍ണെ ഗാട്ട് സന്ദര്‍ശിക്കാൻ സുഹൃത്തുക്കളോടൊപ്പമാണ് യുവതി എത്തിയത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണുപോയത്. കരച്ചില് കേട്ട് സുരക്ഷാപ്രവര്‍ത്തകരും ട്രക്കിംഗിനെത്തിയവരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മതിയായ ചികില്‍സ നല്‍കിയെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത കുംബെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ വീണുമരിച്ചതിന് പിന്നാലെയാണ് യുവതിയും അപകടത്തില്‍പ്പെട്ടത്.
Read Moreനഗരമധ്യത്തിലൂടെ ടവ്വൽ മാത്രം ധരിച്ച് യുവതി: അമ്പരന്ന് ജനങ്ങൾ; വൈറലായി വീഡിയോ
മുംബൈ തെരുവിലൂടെ ടവ്വൽ ധരിച്ച് നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഡിജിറ്റൽ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ ജേതാവുമായ തനുമിത ഘോഷാണ് മുംബൈയിലെ പൊവായ് ഏരിയയിൽ വച്ച് വീഡിയോ ചിത്രീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഒരു പിങ്ക് ടവ്വൽ ധരിച്ച് ബസ് സ്റ്റോപ്പിൽ നിന്നും യുവതി നടന്നു തുടങ്ങുന്നത് കാണാം. മറ്റൊരു ടവ്വൽ തലയിലും യുവതി കെട്ടിയിട്ടുണ്ട്. തുടർന്ന് യുവതി അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. വഴിയിലൂടെ പോകുന്നവരെല്ലാം അമ്പരപ്പോടെയാണ് യുവതിയെ നോക്കുന്നത്. അടുത്ത നിമിഷം കാണുന്നത് യുവതി താൻ ധരിച്ചിരിക്കുന്ന ടവ്വൽ ഊരിയെറിയുന്നതും തലയിലെ ടവ്വൽ അഴിച്ചുമാറ്റുന്നതുമാണ്. എന്നാൽ അമ്പരപ്പോടെ എല്ലാവരും നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി മറ്റൊരു വസ്ത്രം ധരിച്ചിരിക്കുന്നതും കാണാം. ഒരു കൂളിംഗ് ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു…
Read Moreഅർജുന്റെ കുടുംബത്തിന് ആശ്വാസവുമായി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ സന്ദർശിച്ച് തെരച്ചിലിന് വേണ്ട സഹായവും വാഗ്ദാനം ചെയ്തു
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോഴിക്കോടുള്ള അർജുന്റെ വീട്ടിലെത്തിയത്. തെരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുന്റെ കുടുംബം അറിയിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പും നൽകി. അതേസമയം അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലാണ്. അടിയൊഴുക്ക് ആറ് നോട്സിന് മുകളിലായതിനാൽ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിനു പോലീസ് അനുമതി നല്‍കിയില്ല. ഇതോടെ മൽപെ ഉടുപ്പിയിലേക്ക് മടങ്ങി.
Read Moreമധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം; നിരവധി കുട്ടികൾക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ‘പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു’. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ: മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
സോഷ്യൽ മീഡിയയിൽ അശ്രദ്ധമായ ഡ്രൈവിംഗ് വീഡിയോകൾക്കൊപ്പം ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ വലിയ അപകടങ്ങളിൽ നിന്നും ആളുകൾ രക്ഷപ്പെടുന്ന വീഡിയോകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ മൂന്ന് പേർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തെന്നിക്കിടക്കുന്ന റോഡിൽ ഒരു ബൈക്ക് യാത്രികൻ വീഴുകയും, തൊട്ടുപിന്നാലെ വന്ന മറ്റൊരു ബൈക്കും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ആ സമയത്താണ് എതിരേ ഒരു ബസ് എത്തിയതും. എന്നാൽ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ മൂവരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവർ മാത്രമല്ല ഒരുമിച്ച് യാത്ര ചെയ്തവനെ വാഹനത്തിനടിയിൽ പോകാതെ വലിച്ചുമാറ്റി രക്ഷിച്ച സഹയാത്രികനും കൈയടി നേടി. സംഭവം നടന്നത് കേരളത്തിലാണെങ്കിലും കൃത്യമായി സ്ഥലം എവിടെ എന്നതിൽ വ്യക്തത വന്നിട്ടില്ല. പുറകിലൂടെ സഞ്ചരിച്ച കാറിന്റെ ഡാഷ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ…
Read Moreദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട് ശശി തരൂർ; വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിനെതിരെ രൂക്ഷവിമർശനം
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ശശി തരൂർ എംപി പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നതിന്റേയും ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ മറക്കാനാവാത്ത ചില ഓർമകളുടെ ദിനം എന്നാണ് തരൂർ തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ഇതിന് പിന്നാലെ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വീഡിയോ പങ്കുവച്ച നേതാവിനെതിരെ ബിജെപി നേതാക്കളടക്കം രൂക്ഷ വിമർശനവുമായി എത്തി. ഒരു വാനില്‍ നിന്ന് നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്റെയും ക്യാംപുകളിലും മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന്റേയും ദൃശ്യങ്ങളാണ് വിഡിയോയിലുളളത്. ബിജെപി നേതാവ് അമിത് മാളവ്യ തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത് ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും മറക്കാനാവാത്ത ഓര്‍മ്മകള്‍ മാത്രമെന്നാണ് അമിത് മാളവ്യ പ്രതികരിച്ചത്. Some memories of a memorable day in Wayanad pic.twitter.com/h4XEmQo66W —…
Read Moreവയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന യുവതിയുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ
പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ നൽകുവാൻ സമ്മതം അറിയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റിട്ട യുവാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെർപ്പുളശ്ശേരി പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read Moreകടയിലെ സാധനങ്ങളല്ലല്ലോ ജീവനല്ലെ വലുത്; വയനാട്ടിലേക്ക് വസ്ത്രം ചോദിച്ചെത്തിയവർക്ക് കട മുഴുവൻ നൽകി വ്യാപാരി
വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്ക് കൈമാറാൻ വസ്ത്രം ചോദിച്ച് ആളുകളെത്തിയപ്പോൾ തന്റെ കടയിലെ മുഴുവൻ തുണികളും നൽകിയിരിക്കുകയാണ് ഒരു വ്യാപാരി. പാലക്കാട് കുമരനെല്ലൂരിലെ വ്യാപാരി അഷറഫാണ് തന്റെ കടയിലെ തുണിത്തരങ്ങളെല്ലാം നൽകിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് കൊണ്ടുപോവാന്‍ കുറച്ച് വസ്ത്രം നല്‍കാമോ എന്ന് ചോദിച്ചാണ് കുമരനെല്ലൂരിലെ വസ്ത്ര വ്യാപാരിയായ അഷ്റഫിന്റെ കടയിലെത്തിയത്. തുടർന്ന് മുഴുവൻ കൊണ്ടുപൊയ്ക്കോളൂ എന്ന് പറഞ്ഞ് അഷ്റഫ് തുണികളെല്ലാം അവർക്ക് നൽകുകയായിരുന്നു. തുണിത്തരങ്ങള്‍ എല്ലാം കൈമാറിയാലെങ്ങനെ ഉപജീവനമെന്ന് സംശയം പ്രകടിപ്പിച്ചവരോട് ജീവനെക്കാളും വലുതലല്ലോ കടയിലെ സാധനങ്ങളെന്നാണ് അഷ്റഫ് പറഞ്ഞത്.
Read Moreഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് ഭയവും ഭീഷണിയും മൂലമെന്ന് കോൺഗ്രസ്; 2019ന് ശേഷം 8.33 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു
ന്യൂഡൽഹി: മിടുക്കരായ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്കു കുടിയേറുന്നത് രാജ്യത്തു നിലനിൽക്കുന്ന ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞവർഷം മാത്രം 2.16 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടി രാജ്യത്തിന്റെ നികുതി അടിത്തറ ചുരുക്കുന്ന സാമ്പത്തിക പരിഹാസമായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എംപി ആരോപിച്ചു. രണ്ടാം മോദി സർക്കാരിന്റെ 2019 മുതലുള്ള അഞ്ചു വർഷക്കാലത്ത് മാത്രം 8.33 ലക്ഷം പേർ സ്വയം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാരിന്റെ കണക്ക് വ്യക്തമാക്കി. വിദ്യാസന്പന്നരും ഉയർന്ന വൈദഗ്ധ്യവും ആസ്തിയുമുള്ളവരാണ് രാജ്യവും പൗരത്വവും ഉപേക്ഷിക്കുന്നത്. വൻ ബിസിനസുകാർ അടക്കമുള്ളവരും പ്രഫഷണലുകളും സിംഗപ്പുർ, യുഎഇ, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരതാമസം മാറുകയാണ്. 2011 നേക്കാൾ ഇരട്ടിയോളം ആളുകളാണ് 2023ൽ പൗരത്വം ഉപേക്ഷിച്ചത്. 2011ൽ 123,000 പേർ പൗരത്വം വേണ്ടെന്നു…
Read More