കേരള പോലീസിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഡിജിറ്റലാകുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസില്‍ എത്തിയ അത്യാധുനിക വയര്‍ലെസ് സെറ്റുകളുടെ (വാക്കി ടോക്കി) പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി സിറ്റി സര്‍ക്കിളിലാണ് വാക്കി ടോക്കി ഉപയോഗിച്ചു വരുന്നത്. പുതിയ വാക്കി ടോക്കിയുടെ ആദ്യ ബാച്ചുകളാണ് ഇവ. പുതിയ സംവിധാനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതികരണങ്ങള്‍ക്കുശേഷം ഇവ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലേക്കും എത്തിക്കാനാണു നീക്കം. കൊച്ചി സിറ്റിയില്‍ എറണാകുളം നോര്‍ത്ത്, ഈസ്റ്റ്, തൃപ്പൂണിത്തുറ, പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ പുതിയ വാക്കി ടോക്കി ഉപയോഗിക്കുന്നത്. കൊച്ചിയില്‍ രണ്ടുമാസമായി തുടരുന്ന പരീക്ഷണം വിജയകരമാണെന്നാണു വിലയിരുത്തല്‍. ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം വരെ ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം ഇടാനുള്ള സൗകര്യംവരെ പുതിയ സെറ്റുകള്ക്കുണ്ട്. കണ്ട്രോള് റൂമില്‍നിന്നുള്ള അറിയിപ്പ് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥന് ഒരു വയര്‍ലെസ് സെറ്റിലേക്കു മാത്രം വിളിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും…
Read MoreDay: August 4, 2024
ദുരന്തഭൂമിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും
കല്പറ്റ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സൈനിക ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സൈനിക ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read Moreദുരന്തഭൂമിയിൽ വഴികാട്ടികളായി ഡോഗ് സ്ക്വാഡുകൾ; കർമരംഗത്തുള്ളത് 11 നായകൾ
കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ. കരസേന, പോലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്. പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് മുതൽ രക്ഷാപ്രവർത്തനത്തിന് അണിചേർന്ന ശ്വാനസേനയുടെ സഹായത്താൽ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിന്റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലന്പൂരിൽ ഇടുക്കി…
Read Moreതാജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഗംഗാജലം തളിച്ചു; ഹിന്ദു മഹാസഭ പ്രവർത്തകർ പിടിയിൽ
താജ്മഹലിനുള്ളിലും പരിസര പ്രദേശങ്ങളിലും ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഗംഗാ ജലം തളിച്ച യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് ആഗ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയും രംഗത്തെത്തി. ഇരുവരും സഞ്ചാരികളെന്ന വ്യാജേനയാണ് താജ് മഹലിൽ എത്തിയത്. എന്നാൽ ഉള്ളിൽ കടന്നതിന് ശേഷം ഇവർ കൈയിൽ കരുതിയ വെള്ളം താജ്മഹലിന് അകത്തും പരിസര പ്രദേശങ്ങളിലും തളിക്കുകയായിരുന്നു. ചരിത്രസ്മാരകമായ താജ് മഹലിനുള്ളില്‍ സുരക്ഷയ്ക്കായി നിയോഗിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സൂരജ് കുമാര്‍ റായ് വ്യക്തമാക്കി. ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും യഥാർഥ ശവകുടീരങ്ങൾ ഉള്ള താജ്മഹലിൻ്റെ ബേസ്മെൻ്റിലേക്ക് നയിക്കുന്ന അടച്ച ഗോവണിയിൽ പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോയും പുറത്തുവന്നു. താജ്മഹൽ ഒരു സ്മാരകമല്ല, മറിച്ച് ഒരു ശിവക്ഷേത്രമാണെന്നും…
Read Moreസംസ്ഥാനത്ത് മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റുജില്ലകളിൽ മിതമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നുമാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു മഴ തുടരുന്നത്.
Read Moreവയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354; 206 പേരെ കാണാനില്ല; 60 ശതമാനം പ്രദേശത്ത് പരിശോധന പൂർത്തിയായി
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 കുട്ടികളടക്കം 206 പേരെയാണ് കണ്ടെത്താനുള്ളത്. 217 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളുമാണ് ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 62 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. ദുരന്തപ്രദേശങ്ങളില്‍നിന്ന് ആശുപത്രികളില്‍ എത്തിച്ച 518 പേരില്‍ 89 പേര് ചികിത്സയിലാണ്. 218 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടും. 143 ആണ് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം. ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. 11 സേനാവിഭാഗങ്ങളിലേതടക്കം 1,264 പേര് പങ്കാളികളായി. ഹ്യൂമന്‍…
Read More