കായംകുളം: കേരളത്തില്‍ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്. സിപിഎം മുതുകുളം ലോക്കല്‍ കമ്മിറ്റി മുന്‍ ദേശീയ ഗുസ്തിതാരം കൃഷ്ണപ്രിയയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍കൈമാറ്റം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭവനരഹിതരുടെ എണ്ണം ആദ്യത്തെ സര്‍വേയില്‍ ഏഴുലക്ഷമായിരുന്നു. ലൈഫ് മിഷന് വഴിയും പട്ടികജാതി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി വഴിയും അഞ്ചുലക്ഷത്തോളം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നതുകൂടാതെ സന്നദ്ധ സംഘടനകള്‍ ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം എടുത്ത കണക്ക് പ്രകാരം വാസയോഗ്യമായ വിടുകള്‍ ഏഴുലക്ഷത്തോളം വേണം. ഈ സര്‍ക്കാര്‍ ഒരു ലക്ഷം വീട് ടാര്ജെറ്റിട്ട് നിര്‍മാണം നടത്തിവരുന്നു. കൂടാതെ നിരവധി ഫ്ളാറ്റുകളുടെയും നിര്‍മാണം നടക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും…
Read MoreDay: August 5, 2024
യുവതികള്‍ക്ക് അഭയം നല്കിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും മര്‍ദനം: കുട്ടികളുടെ വസ്ത്രം വലിച്ചുകീറി; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ആക്രമണത്തിനിടെ പ്രാണരക്ഷാര്‍ഥം അഭയം തേടിയ യുവതികളെ സംരക്ഷിച്ച വീട്ടമ്മയ്ക്കും മക്കള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ ഭാഗ്യരാജാണ് (23)പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴോടെ അയല്‍വാസികളായ മീനാക്ഷിയെയും സുധയെയും യുവാവ് ഉപദ്രവിച്ചു. ഇതിനിടെ ഇവര്‍ അയല്‍വാസിയായ മനോജിന്റെ ഷെഡിലേക്ക് അഭയം പ്രാപിച്ച് ഓടിക്കയറി. പ്രകോപിതനായി ഷെഡിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ഭാഗ്യരാജിനെ മനോജിന്റെ ഭാര്യ ഓമന തടയാന്‍ ശ്രമിച്ചതിന് അസഭ്യം വിളിച്ച ഇയാള്‍ കൈയിലിരുന്ന കൈയിലിരുന്ന വടികൊണ്ട് ഓമനയെ മര്‍ദിച്ചു. തുടര്‍ന്ന് വസ്ത്രം വലിച്ചുകീറുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി. ഇടയ്ക്കു കയറിയ കുട്ടികളുടെയും വസ്ത്രം വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന്, ഷെഡിനുള്ളില്‍ കടന്ന് കട്ടിലുകളും അലമാരയും പാത്രങ്ങളും വസ്ത്രങ്ങളും തീവച്ച് നശിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടമ്മയ്ക്ക് മാനഹാനി ഉണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ്…
Read Moreപിന്നീട് എന്തുസംഭവിച്ചു… അച്ഛനോടൊപ്പം നിൽക്കാൻ ആഗ്രഹിച്ച മകൻ; ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ ഏഴു വയസുകാരനെ അമ്മയും കാമുകനും തട്ടിക്കൊണ്ടുപോയി
ബംഗളൂരു: കർണാടകയിൽ മുത്തച്ഛന്റെയൊപ്പം സ്കൂൾ ബസ് കാത്തുനിന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ അമ്മയും കാമുകനും ചേർന്നു തട്ടിക്കൊണ്ടുപോയി. ബംഗളൂരു കെ.ആർ. പുരത്താണു സംഭവം. ഏഴു വയസുകാരൻ താമസസ്ഥലത്തിനു സമീപം ബസ് കാത്തുനിൽക്കുന്പോൾ അപ്രതീക്ഷിതമായെത്തിയ പ്രതികൾ മുത്തച്ഛനെ തള്ളിയിട്ടശേഷം വാഹനത്തിൽ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചന ഹർജി നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ ആഗ്രഹപ്രകാരം അച്ഛന്റെയൊപ്പം നിൽക്കാനാണ് ശിശുക്ഷേമകമ്മിറ്റി നിർദേശിച്ചിരുന്നത്. പരാതിയിൽ കെ.ആർ. പുരം പോലീസ് അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരേ കേസെടുത്തു. ഗാർഹിക വിഷയങ്ങളുടെ പേരിൽ യുവതി ഭർത്താവിനെതിരേ ബംഗളൂരുവിലും ചെന്നൈയിലും നേരത്തെ പരാതി നൽകിയിരുന്നു.
Read Moreപോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശി കടൽമാർഗം രാജ്യംവിട്ടെന്ന് സംശയം
വൈപ്പിൻ: തൃശൂർ അയ്യന്തോൾ കോടതി പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്ക് മരുന്ന് കേസിലെ തടവുപുള്ളിയായ ശ്രീലങ്കൻ സ്വദേശിക്ക് വേണ്ടി പോലീസ് വൈപ്പിൻ മേഖലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. കൊളംബോ സ്വദേശിയായ അജിത്ത് കിഷൻ (51) നെയാണ് ഹാർബറുകളിൽ തെരയുന്നത്. മത്സ്യമേഖലയുമായി ബന്ധമുള്ള ഇയാൾ മത്സ്യതൊഴിലാളിയും ബോട്ടുടമയുമാണത്രേ. ബോട്ട് ഓടിക്കാനും അറിയാം. ഈ സാഹചര്യത്തിൽ ഇയാൾ തൃശൂരിൽനിന്നും ഏറ്റവും അടുത്ത മത്സ്യ ബന്ധന തുറുഖമായ മുനമ്പത്തെത്തി എതെങ്കിലും മത്സ്യ ബന്ധന ബോട്ടിൽ കയറി കടലിലേക്ക് പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ് ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. മാത്രമല്ല ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോകുന്ന സമയമായിരുന്നതിനാൽ കയറിപ്പോകാനും സാഹചര്യം അനുകൂലമായിരുന്നുവെന്നതും പോലീസിന്റെ സംശയത്തിനു ആക്കം കൂട്ടുന്നു. പോലീസ് ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് മത്സ്യ ബന്ധന ബോട്ട്…
Read Moreഅഞ്ചലിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്നു കവർച്ച; സാഹസികമായി പ്രതികളെ കീഴടക്കി പോലീസ്; പിടിയിലായവരുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ
അഞ്ചല്‍ : ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ അരിപ്പയിലെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം വെള്ളനാട് സ്വദേശി എറണാകുളം ബിജു എന്ന ബിജു, കൂട്ടാളി മലയന്‍കീഴ് സ്വദേശി സതീശന് എന്നിവരേയാണ് ചിതറ പോലീസ് ഇന്നലെ രാത്രി പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് നാടിനെ ഞെട്ടിച്ചു പട്ടാപ്പകല്‍ പ്രധാന പാതയോരത്തെ വീട്ടില്‍ മുന്‍വശത്തെ കതക് പൊളിച്ചു പത്തുപവന്‍ സ്വര്‍ണ്ണവും പണവും രേഖകളും കവര്‍ച്ച ചെയ്തത്. വീട്ടുകാര്‍ തൊട്ടടുത്ത് ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. ഉടന്‍ സ്ഥലത്ത് എത്തിയ ചിതറ പോലീസ് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അരിപ്പമുതല് തിരുവനന്തപുരം വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായ എറണാകുളം ബിജു അറുപതോളം ക്രിമിനല്‍ കേസുകളില്‍പ്പെട്ട കൊടുംകുറ്റവാളിയാണ്. കൂട്ടാളി സതീശനും കവര്‍ച്ച അടക്കം അനവധി…
Read Moreമണ്ണിനടിയില്‍ ഗ്യാസ് സിലിണ്ടറുകൾ; മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നത് സൂക്ഷിച്ച്; ഏഴാംനാളും പരിശോധനയ്ക്ക് സഹായിച്ച് സൈന്യം
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടൽ മേഖലകളില്‍ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചിലിന് തടസമായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയ ഗ്യാസ് സിലിണ്ടറുകൾ.മണ്ണിടനടിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ജെസിബി ഉപയോഗിച്ചുള്ള മണ്ണുമാറ്റി പരിശോധന വളരെ സൂക്ഷിച്ചാണ് നടക്കുന്നത്. പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ചത്. മണ്ണില്‍ പുതഞ്ഞ് ഇനിയും സിലിണ്ടറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ഇനിയും സിലിണ്ടറുകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പലയിടത്തും മുട്ടോളം ചെളിയുണ്ട്. ഇതില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഇതുകൂടി മുന്നില്‍ കണ്ടുള്ള പരിശോധനയാണ് നടക്കുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി…
Read Moreസൂക്ഷിക്കണം… രണ്ടു ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്; ഭിന്നശേഷിക്കാർക്കായി യൂട്യൂബിൽ സുരക്ഷ മാർഗനിർദ്ദേശങ്ങളുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
തൃശൂർ: വരുന്ന രണ്ടു ദിവസം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സ്ഥിരമായി കൊടുക്കുന്ന മുന്നറിയിപ്പ് നിർദ്ദേശങ്ങൾ ഇത്തവണയും നൽകിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കായി യൂട്യൂബിൽ സുരക്ഷ മാർഗനിർദ്ദേശങ്ങൾ ആംഗ്യഭാഷയിലും നൽകുന്നുണ്ട്. https://www.youtube.com/watch?v=So1uMkDyzd4 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂ ട്യൂബ് വീഡിയോ കാണാനാകും.ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള “ദാമിനി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിരവധി പേർ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് ദാമിനി ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Read Moreകാണാതായ നായ 250 കിലോമീറ്റർ നടന്ന് തിരിച്ചെത്തി..! ആഘോഷമാക്കി നാട്ടുകാർ
വീട്ടിൽനിന്നു 250 കിലോമീറ്റർ ദൂരെവച്ചു കാണാതായ വളർത്തുനായ അത്രയും ദൂരം തനിച്ചു നടന്ന് ഉടമയ്ക്കരികിൽ തിരികെയെത്തി. നായയുടെ അത്ഭുതകരമായ തിരിച്ചുവരവ് നാട്ടുകാർ മാലയിട്ടും സദ്യയൊരുക്കിയും ആഘോഷമാക്കി. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് അസാധാരണമായ സംഭവം നടന്നത്. കമലേഷ് കുംഭർ എന്നായാളുടേതാണു താരമായ നായ. മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപുരിൽ വച്ചാണു മഹാരാജ് എന്നു പേരുള്ള നായയെ കാണാതായത്. യജമാനനായ കമലേഷ് വർഷത്തിൽ നടത്താറുള്ള “വാരി പദയാത്ര’യെ അനുഗമിച്ചുപോയ നായയെ പന്ദർപുരിലെ ജനക്കൂട്ടത്തിനിടയിൽ കാണാതാകുകയായിരുന്നു. നായയെ ഒരുപാട് തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, നിരാശയോടെ കമലേഷ് തിരിച്ചുപോന്നു. എന്നാൽ, പിറ്റേന്നു രാവിലെ കാണുന്നത് തന്റെ പ്രിയപ്പെട്ട നായ വീട്ടുമുറ്റത്ത് നിൽക്കുന്നതാണ്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നായയെ മാലയിട്ടു സ്വീകരിച്ചു. കമലേഷ് നാട്ടുകാർക്കായി സദ്യയുമൊരുക്കി.
Read Moreട്രയൽ റൺ സന്പൂർണ വിജയം; വന്ദേ മെട്രോ ആദ്യ സർവീസ് 15ന് ആരംഭിച്ചേക്കും; മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുതുക്കും; കേരളത്തിൽ 10 റൂട്ടുകളിൽ വന്ദേ മെട്രോ സർവീസ്
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ സർവീസ് 15 – മുതൽ ആരംഭിക്കുമെന്ന് സൂചന. ആദ്യ സർവീസ് മുംബൈയിൽ നിന്ന് തുടങ്ങാനാണ് സാധ്യതയെന്നും ഉയർന്ന റെയിൽവ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുവായി ബന്ധപ്പെട്ട് രാജ്യത്ത് റെയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വന്ദേ മെട്രോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെ നടന്നു. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ ജനക് ഗാർഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ സാങ്കേതിക വിദഗ്ധരും ട്രയൽ റണ്ണിന് നേതൃത്വം നൽകി. 110 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ട്രയൽ റൺ സമ്പൂർണ വിജയമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ…
Read More‘കണ്മണി അന്‍പോട് ‘ തര്‍ക്കം തീര്‍ത്തു; ഇളയരാജയ്ക്ക് 60 ലക്ഷം നല്കി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍
കൊച്ചി: ഗുണ എന്ന ചിത്രത്തിലെ “കണ്മണി അന്‍പോട്’ എന്ന ഗാനം “മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന മലയാള സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളും സംഗീത സംവിധായകന് ഇളയരാജയും തമ്മിലുണ്ടായ വിവാദം ഒത്തുതീര്‍ന്നു. ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ നല്കി വിവാദം ഒത്തുതീര്‍പ്പാക്കി. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. 1991ല്‍ സന്താന ഭാരതി സംവിധാനം…
Read More