കൊച്ചി: ട്രാന്‍സ് വുമണും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. എല്ലാവരും 18, 19 പ്രായ പരിധിയിലുള്ള വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകിട്ട് വളഞ്ഞമ്പലത്തിനടുത്ത് സൂര്യമുക്ക് എന്നറിയപ്പെടുന്ന സ്ഥലത്താണ് യുവാക്കള്‍ എത്തിയത്. മദ്യ ലഹരിയിലായിരുന്ന ഇവര്‍ ട്രാന്‍സ് വുമണുമായി സംസാരിക്കുന്നതിനിടെ വാക്കു തര്‍ക്കമായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തല്ലും നടന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read MoreDay: August 5, 2024
ദുരിതമേഖലയിലെ ഭക്ഷണവിതരണം; യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി അപമാനിച്ചതായി പരാതി; അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണ വിതരണം നടത്തുന്ന യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി അപമാനിച്ചതായി പരാതി. ഡിഐജി തോംസണ്‍ ജോസിനെതിരേ പൊതുപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മനുഷ്യാവകാശ പ്രവർത്തകരായ ഷെരീഫ് മലയമ്മയും നൗഷാദ് തെക്കയിലും അറിയിച്ചു. “നിങ്ങളുടെ ഭക്ഷണം കിട്ടിയിട്ടില്ലെങ്കിൽ ഞങ്ങൾക്കൊരു പുല്ലുമില്ല’ എന്ന പദപ്രയോഗം ഉപയോഗിച്ചുവെന്നാണ് സന്നദ്ധസേന പ്രവർത്തകർ പരാതിപ്പെട്ടത്. അതിനിടെ വൈറ്റ് ഗാർഡ് ഉൾപ്പടെ പല സന്നദ്ധ സംഘടനകളും നടത്തിവന്നിരുന്ന ഭക്ഷണ വിതരണം നിർത്തണമെന്നു പറഞ്ഞതിൽ പ്രതിഷേധമല്ല വേദനയാണ് ഉള്ളതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഐജി അടക്കം വൈറ്റ് ഗാർഡിനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവന്നത്. അതുകൊണ്ടാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ…
Read Moreസൗത്ത് ഫിലിംഫെയര്‍ അവാര്‍ഡിൽ തിളങ്ങി കീർത്തി സുരേഷ്; ദൃശ്യങ്ങൾ വൈറൽ
69-ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് മികച്ച നടനായി തെരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. കരിയറിലെ 15-ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇപ്പോഴിതാ പുരസ്കാര ദാന ചടങ്ങിൽ തിളങ്ങിയ കീർത്തി സുരേഷിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ്സ് ആയാണ് നടി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദസറ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷിനായിരുന്നു. മികച്ച നടിയായി വിൻസി അലോഷ്യസും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫും സ്വന്തമാക്കി. മികച്ച ചിത്രം (ക്രിട്ടിക്ക്) ജിയോ ബേബിയുടെ കാതൽ ദ് കോർ കരസ്ഥമാക്കി, ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള (ക്രിട്ടിക്ക്) പുരസ്കാരം ജ്യോതികയ്ക്ക് ലഭിച്ചു. #KeerthySuresh at #FilmfareSouthAwards2024 pic.twitter.com/khjOcZfMqt — heyopinions…
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 387; കണ്ടെത്താനുള്ളത് 180 പേരെ; തെരച്ചിൽ ചെറുസംഘങ്ങലായി തിരിഞ്ഞ്
കല്‍പ്പറ്റ: സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇവിടത്തെ ഭൂപ്രകൃതിവച്ച് മണ്ണിടിച്ചിലുണ്ടായാല്‍ ഒഴിഞ്ഞുമാറാന്‍ ഏറെ ബുദ്ധിമുട്ടാണ്. രക്ഷാ പ്രവര്‍ത്തകരുടെ എണ്ണം കുറച്ച് ചെറുസംഘങ്ങളാക്കാനാണ് തീരുമാനം. മഴകനക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തെരച്ചില്‍ നടത്തുക. മഴയില്‍ മലയുടെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇടിയാനുള്ള സാധ്യതയും ഉണ്ട്. പലയിടത്തും മുട്ടോളം മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായവർക്കായി ചാലിയാർ പുഴയില്‍ ഇന്ന് രാവിലെ എട്ടോടെ തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് ചാലിയാറില്‍ നന്നും ലഭിച്ചത്. ഒരു പുരുഷന്റെ പകുതി…
Read Moreസാരിയിൽ സുന്ദരിയായി സംയുക്ത; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തമായി മാറിയ നടിയാണ് സംയുക്ത മേനോന്. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും സംയുക്ത മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സംയുക്ത ഇപ്പോൾ സജീവമാണ്. മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂചടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി. സോഷ്യൽ മീഡിയയിൽ സജീവമായ ആയ തരാം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ഇത്തവണ പച്ച സാരിയിൽ കൂടുതൽ തിളങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു.
Read Moreവയനാട്ടിലെ ബെയ്ലി പാലം നിർമാണത്തിൽ ചെങ്ങന്നൂർ സ്വദേശി വിഷ്ണുവും; ചെളി നിറഞ്ഞ ദുരന്തഭൂമിയില്‍ നേരിട്ടത് കടുത്ത വെല്ലുളി
ചെങ്ങന്നൂര്‍: വയനാടിന്റെ ഉള്‍പൊട്ടിയ ചൂരൽമലയിലെ അതിദുരന്തങ്ങളെ അതിജീവിച്ച് സൈന്യത്തിന്റെ ബെയ്ലി പാലം നിര്‍മാണത്തില്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി വിഷ്ണു രാമചന്ദ്രന്റെ കൈയൊപ്പും. മദ്രാസ് നാലാം എന്‍ജിനിയര്‍ റജിമെന്റില്‍ അംഗമായ സൈനികന് ചെങ്ങന്നൂര്‍ കാരക്കാട് നെടിയത്ത് വിഷ്ണു ഭവനില്‍ വിഷ്ണു രാമചന്ദ്രനാണ് ചെങ്ങന്നൂരിന് അഭിമാനമായത്. മുപ്പത്തിയൊന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് പാലം പൂര്‍ത്തിയാക്കിയത്. ഒരു മിനിറ്റു പോലും വിശ്രമിക്കാതെയാണ് പാലത്തിനായി സൈനികരും മറ്റുള്ളവരും അധ്വാനിച്ചത്. തന്റെ സര്‍വീസിലെ പതിനേഴ് വര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതെന്നും ഇത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും വിഷ്ണു പറഞ്ഞു. മലയാളികളായ മറ്റു രണ്ടുപേര്‍ കൂടി ദൗത്യത്തില്‍ വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. മേജര്‍ ജനറല്‍ വിനോദ് മാത്യുവും ആലപ്പുഴ സ്വദേശി മേജര്‍ അനീഷ് മോഹനും. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സീനിയര്‍ എന്‍സിഒ കോഴ്സിനായി മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പില്‍ എത്തിയതാണു വിഷ്ണു. കോഴ്സിനിടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത്. ഒട്ടും…
Read Moreആഹാ എന്തൊരത്ഭുതം… കുഴല്‍ക്കിണര്‍ കുത്തിയപ്പോള്‍ പുറത്തു വന്നത് പാചകവാതകം; മുഹമ്മ ജയിംസിന്റെ വീട്ടിലെ അത്ഭുതകാഴ്ചകാണാൻ നിരവധിപേരാണ് എത്തുന്നത്
മുഹമ്മ: കുഴല്‍ക്കിണറിന് കുഴല്‍ താഴ്ത്തിയപ്പോള്‍ ഉയര്‍ന്നുവന്നത് പാചകവാതകം. മുഹമ്മ പഞ്ചായത്ത് 12 -ാം വാര്‍ഡ് പോട്ടച്ചാല്‍ ജയിംസിന്റെ വീട്ടിലാണ് സംഭവം. 20 അടിയോളം പൈപ്പ് താഴ്ത്തിയപ്പോഴാണ് ചെളിമണ്ണിനൊപ്പം ഗ്യാസും മുകളിലേക്ക് വമിച്ചത്.പൈപ്പിലൂടെ പുറത്തേക്കുവന്ന ഗ്യാസ് പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് കത്തിച്ചപ്പോള്‍ തീ ആളിപ്പടര്‍ന്നു. മണ്ണിനടിയില്‍ കക്കായുള്ള പ്രദേശങ്ങളില്‍ കിണര്‍ കുത്തുമ്പോള്‍ ഗ്യാസ് പുറത്തേക്ക് വമിക്കാറുണ്ടെന്ന് കുഴല്‍ കിണര്‍ സ്ഥാപിക്കാനെത്തിയ വിഷ്ണുവും അമലും പറഞ്ഞു. ചെളിയുള്ള ഭാഗത്ത് പൈപ്പ് എത്തുമ്പോഴാണ് ഗ്യാസ് പുറത്തേക്കു വരിക. കൂടുതല്‍ ആഴത്തിലേക്കു പോയി ചെളി ഭാഗം മാറിയാല്‍ നല്ല വെള്ളം കിട്ടുമെന്നുംഅവര്പറഞ്ഞു.
Read Moreദുരന്തം മുന്നിൽ കണ്ട് തത്ത കാണിച്ച അസ്വസ്ഥതകൾ അവരെ രക്ഷിച്ചു; അതിജീവനത്തിന്റെ പിന്നിലുണ്ട് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ
വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടവർക്ക് പറയാനുള്ളത് അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന കഥകളാണ്. ദുരന്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപായി വളർത്ത് തത്ത നൽകിയ സൂചന കാരണം രക്ഷപ്പെട്ടത് രണ്ട് കുടുംബത്തിലെ ജീവനുകളാണ്. ഉരുൾപൊട്ടലിന്റെ തലേദിവസം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഇതോടെ കിങ്ങിണി എന്ന വളർത്തു തത്ത പതിവില്ലാത്ത രീതിയിൽ അസ്വസ്ഥതകളും ശബ്ദങ്ങളും ഉണ്ടാക്കാൻ തുടങ്ങി. തത്തയുടെ കൂട്ടിൽ ഉറുമ്പ് കയറിയതാവാം എന്ന് കരുതി യുവാവ് അടുത്ത് ചെന്ന് നോക്കുമ്പോൾ തത്ത തന്റെ ശരീരത്തിലെ പച്ച തൂവലുകളെല്ലാം പൊഴിച്ചു നിൽക്കുകയായിരുന്നു. ഇതോടെ എന്തോ പന്തികേട് തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു. ഈ സമയത്ത് പുറത്തുനിന്നും വല്ലാത്ത തരത്തിലുള്ള ശബ്ദം അനുഭവപ്പെട്ട ജിജി പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് വെള്ളം താഴേക്ക് ഇരച്ചെത്തുന്നതാണ്. ഇതോടെ എല്ലാവരോടും സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.തത്ത ആ ശബ്ദം ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് ഫോൺ…
Read Moreകണ്ണീരുണങ്ങാതെ കുടുംബം; കപ്പലിൽനിന്നു കാണാതായ വിഷ്ണുവിന് ഇന്ന് 25-ാം പിറന്നാൾ; കണ്ണീർദിനത്തിൽ അഗതികൾക്ക് ഭക്ഷണം നല്‍കുമെന്ന് ബന്ധുക്കള്‍
അമ്പലപ്പുഴ: ഉറ്റവരെ കണ്ണീരിലാഴ്ത്തി കപ്പലില്‍നിന്ന് കാണാതായ യുവാവിന് ഇന്ന് 25ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി ബന്ധുക്കള്‍.ചരക്കുകപ്പലില്‍നിന്ന് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് വൃന്ദാവനം വീട്ടില്‍ ബാബു തിരുമലയുടെ മകന് വിഷ്ണു ബാബുവിന്റെ 25-ാം പിറന്നാളാണിന്ന്. വിഷ്ണുനെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിക്കാതെ ബന്ധുക്കള്‍ ആശങ്കപ്പെടുകയാണ്. ജൂലൈ 18നാണ് ഒഡീഷയില്‍നിന്ന് ചൈനയിലെ പാരദ്വീപിലേക്ക് പോയ കപ്പലില്‍നിന്ന് വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അറുമുഖന്റെ ഫോണില്‍നിന്ന് ജൂലൈ 17ന് രാത്രി വിഷ്ണു വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ സെക്കന്‍ഡ് ക്യാപ്റ്റന്‍ കപ്പലില്‍ വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ വിഷ്ണു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. യാത്രാമധ്യേ സിങ്കപ്പൂര്‍ പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കുന്നതിനായി പോകുമ്പോഴാണ് വിഷ്ണുവിനെ കാണാതായത്. സംഭവത്തെത്തുടര്‍ന്ന് സിങ്കപ്പൂര്‍ പോലീസ് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും വിഷ്ണുവിന്റെ ഫോണ്‍…
Read Moreദുരന്ത ഭൂമിയിലൂടെ അവൻ അലഞ്ഞുതിരിഞ്ഞു; ഒടുവിൽ ആറാം നാൾ അമ്മ എത്തി
വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തമുഖത്തെ സജീവ സാന്നിധ്യമായിരുന്നു ലിയോ എന്ന നായ. ഈ നായ രാവും പകലും ദുരന്ത ഭൂമിയിലൂടെ ആരെയോ തിരിഞ്ഞു നടന്നു. ഇത്രകാലം തന്നെ വളർത്തിയ പ്രിയപ്പെട്ടവരെയാണ് അവൻ തിരഞ്ഞുനടന്നത്. ഒടുവിൽ ആറാം നാൾ അവന്റെ അലച്ചിന് ഫലം കണ്ടു. ദുരന്തത്തിന് ശേഷം ആദ്യമായി ചൂരൽമലയിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വന്ന തന്റെ പ്രിയപ്പെട്ടവരെ അവൻ അകലെ കണ്ടു. ഉടൻ തന്നെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവർക്ക് അരികിലേക്ക് കുതിച്ചെത്തി ആ അമ്മയുടെ അരികിൽ എത്തി കൊച്ചുകുട്ടിയെ പോലെ അവൻ കരഞ്ഞു. തുടർന്ന് അമ്മയുടെ നെഞ്ചിൽ ചാഞ്ഞു മുഖത്ത് നക്കി കരച്ചിൽ അടക്കാൻ ആകാതെ അവൻ കരഞ്ഞു. ആ അമ്മയും അവനെ മാറോട് ചേർത്തു. കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. അട്ടമലയിൽ താമസിക്കുന്ന ഉമ ബാലകൃഷ്ണനും കുടുംബവും ദുരന്തം ഉണ്ടായ രാത്രിയിൽ ഓടി രക്ഷപ്പെട്ടതാണ്. കോരിച്ചൊരിയുന്ന മഴയത്ത്…
Read More