കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read MoreDay: August 5, 2024
പോളിയോയ്ക്ക് അവന്റെ മനസിനെ തളർത്താനായില്ല; തളര്‍ന്ന കൈ കൊണ്ടു നിർമിച്ച ശില്പം മേജര്‍ ആര്ച്ച്ബിഷപിന് അനു സമ്മാനിച്ചു; ആശ്ലേഷിച്ച് മാര്‍ റാഫേല്‍ തട്ടില്‍
ചങ്ങനാശേരി: പോളിയോ ബാധിച്ച് തളര്‍ന്ന കൈകള്‍കൊണ്ടു മെനഞ്ഞ ശില്പം അനു കെ. മുരളി സമ്മാനിച്ചപ്പോള്‍ സന്തോഷപുളകിതനായി മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമ്മാനം ഏറ്റുവാങ്ങി തട്ടില്‍ പിതാവ് അനു കെ. മുരളിയെ ആശ്ലേഷിച്ചു. ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളന വേദിയാണ് അതിരില്ലാത്ത ആഹ്ലാദത്തിന്റെ സംഗമവേദിയായത്. മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ടുള്ള ശില്പമാണ് അനു കെ. മുരളി മാര്‍ റാഫേല്‍ തട്ടിലിനു സമ്മാനിച്ചത്. വേദിയുടെ വശത്തുനിന്നും ഊന്നുവടിയുടെ സഹായത്തോടെ സമ്മാനവുമായി എത്തിയ അനുവിനെ തട്ടില്‍ പിതാവ് ആശ്ലേഷിച്ചപ്പോള്‍ സദസില്‍നിന്നും ഹര്‍ഷാരവം മുഴങ്ങി. സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് തിരുക്കുടുംബത്തിന്റെ ശില്പവും അനു കെ. മുരളി സമ്മാനിച്ചു. ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളി-ശോഭ ദമ്പതികളുടെ മകനായ അനുവിന് മൂന്നു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ച് വലതുകാലും വലതു…
Read Moreതമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നായ്ക്കൾക്ക് ബിരിയാണി എത്തിക്കാൻ ഡ്രോണിന്റെ സഹായം; വൈറലായി വീഡിയോ
തമിഴ്നാട് അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ ദുരിതത്തിൽ ജനങ്ങളോടൊപ്പം മൃഗങ്ങളും ബുദ്ധിമുട്ടുകയാണ്. മേട്ടൂർ അണക്കെട്ടിന് സമീപം കവിഞ്ഞൊഴുകുന്ന കാവേരി നദിക്ക് നടുവിലെ ഒരു ചെറിയ കരയിൽ തെരുവ് നായ്ക്കൾ ഒറ്റപ്പെട്ടതായി കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ ഈ നായ്ക്കൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കാൻ, പ്രാദേശിക അധികാരികൾ ബിരിയാണി വിതരണം ചെയ്യാൻ ഡ്രോൺ ഉപയോഗിച്ച് നൂതനമായ ഒരു പരിഹാരം കണ്ടെത്തി. ഡ്രോൺ സാങ്കേതിക വിദ്യയ്ക്ക് പേരുകേട്ട ജിയോ ടെക്നോവാലി എന്ന കമ്പനിയുമായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം താൽക്കാലിക ആശ്വാസം നൽകി. 30 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഡ്രോൺ, ഒറ്റപ്പെട്ട മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിജയകരമായി എത്തിച്ചു. സമീപത്തെ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് മൃഗങ്ങൾ കരയിൽ കുടുങ്ങിയത്. രക്ഷാദൗത്യത്തിനിടെ ആദ്യം ഒരു കറുത്ത നായയെ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും…
Read Moreഅധികൃതർ കണ്ണു തുറന്നില്ലെങ്കില്‍ വാഗമണ്‍ മലനിരകളെ കാത്തിരിക്കുന്നതു വൻദുരന്തം; കുന്നിന്റെ തുമ്പത്തുവരെ റിസോർട്ടുകൾ; കൂട്ടിക്കലിൽ അപകടസൂചനയായി ഭൂമിയിൽ വിള്ളലുകൾ
മുണ്ടക്കയം: വയനാടിനു പിന്നാലെ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് വാഗമണ്‍ മലനിരകളെയോ…? അധികൃതരേ, ഇനിയും നിങ്ങള്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം വരെയുള്ള ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുന്നത്. വയനാട് ദുരന്തമുണ്ടായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇളംകാട്ടിലും ഏന്തയാറിലും പ്രത്യക്ഷപ്പെട്ട ബോര്‍ഡുകളിലെ വാചകങ്ങളാണിത്. കൂട്ടിക്കല്‍- കൊക്കയാര്‍ പഞ്ചായത്തുകളില്‍ ദുരന്തം വിതച്ച മഹാപ്രളയം നടന്നിട്ടു മൂന്നു വര്‍ഷമാകുമ്പോഴും മലയോര ജനതയുടെ ഭീതി മാറിയിട്ടില്ല. അതിജീവനത്തിന്റെ പാതയിലാണ് മേഖലയെങ്കിലും കൂറ്റന്‍ പാറമടകളും കുന്നിന്‍ചെരുവുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തിന്റെ അതിരു തീര്‍ക്കുന്ന വാഗമണ്‍ മലനിരകളാണ് പ്രദേശവാസികളുടെ ഭീതി. മാനം ഇരുണ്ടാല്‍ ഇവിടുള്ളവര്‍ക്ക് ഭയമാണ്. കിഴക്കന്‍ മലനിരകള്‍ ഒന്നു പുകഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പു കൂടും. മൂന്നു വര്‍ഷംമുമ്പ് ഒക്്ടോബര്‍ 16നാണു പുലര്‍ച്ചെ മുതല്‍ പെയ്ത മഴയെത്തുടര്‍ന്ന് മലയോരത്ത് ഉരുള്‍പൊട്ടലുണ്ടായതും കൂട്ടിക്കലും ഏന്തയാറും ദുരന്തഭൂമിയായതും. ഇളംകാടില്നിന്നു വല്യേന്തയിലേക്കുള്ള…
Read Moreമീൻ വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞുവീണു; നിലത്ത് വീണ മീൻ മുഴുവൻ കൈക്കലാക്കി നാട്ടുകാർ
മീൻ വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞതിന് പിന്നാലെ റോഡിൽ വീണ മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ. ജൂലൈ 31 -ന് ബീഹാറിലെ കതിഹാർ ജില്ലയിൽ ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിക്കുകയായിരുന്നു. സഹായക് പോലീസ് സ്റ്റേഷനിലെ മിർച്ചായി ബാരി ഏരിയയിലെ മിർച്ചൈബാരി ഹരിശങ്കർ നായക് സ്കൂളിന് സമീപമാണ് സംഭവം. വാഹനം അപകടത്തിൽ പെട്ടതോടെ തടിച്ചുകൂടിയ നാട്ടുകാർ കിട്ടിയ അവസരം മുതലാക്കി മീൻ പെട്ടികൾ മുഴുവൻ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ മീൻ കൊള്ളയടിക്കുന്നതിനായി മറിഞ്ഞു കിടന്ന വാഹനത്തിന് അടുത്തേക്ക് സഞ്ചികളുമായി ഓടിക്കൂടുന്നതും മീൻ വാരി നിറയ്ക്കുന്നതും കാണാം. റോഡിലൂടെ നടന്നു വന്ന ഒരു കുട്ടിയെ വാഹനം ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമമാണ് അപകടം ഉണ്ടാവാൻ കാരണമായത്.
Read Moreമുഖം നായ കടിച്ചുകീറി: പിന്നാലെ നിരവധി ശസ്ത്രക്രിയകൾ; അതിജീവനത്തിന്റെ കഥയുമായി യുവതി
മാരകമായ രീതിയിൽ ഒരു നായയുടെ ആക്രമണത്തിന് ഇരയാക്കപ്പെടുകയും പിന്നാലെ തുടർച്ചയായ പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത യുവതിയുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2022 സെപ്റ്റംബറിലാണ് ഒരു പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ ട്രിനിറ്റി റൗൾസ് എന്ന യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ട്രിനിറ്റി റൗൾസിന് അന്ന് 19 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ കുറച്ചു നാളുകളായി മുഖം നായ കടിച്ച് കീറിയതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് യുവതി വിധേയയാകേണ്ടി വന്നിരുന്നു. പൂർണ്ണമായും തകർന്നുപോയ ആ മാനസികാവസ്ഥയിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ ട്രിനിറ്റി. അവളുടെ അച്ഛന്റെ വളർത്തുനായയിരുന്നു ട്രിനിറ്റിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിന് ശേഷം അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണ ഈ യുവതി പിന്നീട് ജീവിതം തിരികെ പിടിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവെച്ചു തുടങ്ങിയതോടെയാണ്.…
Read Moreവയനാട്ടെ പ്രകൃതിദുരന്തം; ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻ: പ്രകൃതിദുരന്തത്തിനിരയായ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ചയ്ക്ക് വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെയാണ് കേരളത്തിലെ പ്രകൃതിദുരന്ത ബാധിതരെ മാർപാപ്പ അനുസ്മരിച്ചത്. “”പേമാരിമൂലം നിരവധി ഉരുൾപൊട്ടലുകളും അങ്ങനെ ജീവനാശവും കനത്ത നാശനഷ്ടവും അനുഭവിക്കേണ്ടിവന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ് ക്കൊപ്പം ഞാനുണ്ട്. അനേകം പേർ ഭവനരഹിതരായിട്ടുണ്ട്. ഈ ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി എന്നോടൊപ്പം പ്രാർഥിക്കാൻ ഞാൻ അഭ്യർഥിക്കുന്നു’’-മാർപാപ്പ പറഞ്ഞു.
Read Moreയുദ്ധഭീതി; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു റിപ്പോർട്ടുകൾ. ഇതിനു മറുപടിയായി ഇസ്രയേൽ ലബനനിൽ വൻ ആക്രമണം അഴിച്ചുവിട്ടേക്കും. ഈ സാഹചര്യത്തിലാണ് യുഎസ്, ബ്രിട്ടൻ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ രാജ്യങ്ങൾ പൗരന്മാരോടു ലബനൻ വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കിട്ടുന്ന വിമാനത്തിൽ കയറിപ്പോകാനാണു യുഎസ് നിർദേശിച്ചിരിക്കുന്നത്. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതിലും ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടതിലും ഇസ്രയേലിനു നേർക്കു വൈകാതെ പ്രതികാരമുണ്ടാകുമെന്നാണ് അനുമാനം. ഇറാനും ഹിസ്ബുള്ളയും ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഉന്നതതല അനുമതി ലഭിച്ചാലുടൻ ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ട്. ഏപ്രിലിൽ ഇറാൻ ഇസ്രയേലിനു നേർക്കു നടത്തിയതിനു സമാനമായ ആക്രമണമായിരിക്കും ഉണ്ടാകുകയെന്നും പറയുന്നു. അന്ന്…
Read Moreദിയ വിവാഹം ചെയ്തു പോയാൽ ഈ കാര്യങ്ങളൊക്കെ മിസ് ചെയ്യും; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എന്ന ഓസിയുടെ വിവാഹമാണ് കുടുംബത്തിൽ വരാൻ പോകുന്ന ആഘോഷം. ദിയയുടെ വിവാഹത്തിനായുള്ള ഒരുക്കുങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവാഹം സെപ്റ്റംബറിലാണ്. ദിയയുടെ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം ദിയാ കൃഷ്ണ താലി പൂജയും, ഷോപ്പിംഗും നടത്തുന്ന ദൃശ്യങ്ങൾ ദിയയുടെ വ്ലോഗിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ദിയ വിവാഹിതയാകുമ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് അമ്മ സിന്ധു കൃഷ്ണയോട് ഒരാൾ ചോദിച്ചു. ഇതിന് സിന്ധു നൽകിയ ഉത്തരവും തുടർന്ന് ദിയ നൽകിയ പ്രതികരണവുമാണ് ഇപ്പോൾ വൈറലാകുന്നത്. ദിയ വിവാഹം ചെയ്തു പോകുമ്പോഴത്തെ പ്രധാന മിസ്സിംഗ് എന്തെല്ലാമെന്ന് സിന്ധു വീഡിയോയിൽ പറയുന്നുണ്ട്. എല്ലാ ദിവസവും രാത്രിയിൽ ദിയയെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും എന്ന് സിന്ധു. വൈകി വരുന്നതിന് വഴക്കു പറയുന്നതും, നേരത്തെ പോയിക്കിടന്ന്…
Read Moreഒടുവിലെ യാത്രയ്ക്കായ്…തിരിച്ചറിയാനാകാത്തവരെ ചേർത്ത് പിടിച്ച് നാട്; അന്ത്യയാത്രയിൽ ആത്മശാന്തിക്കായി സർവമതപ്രാർഥന നടത്തി; തിരിച്ചറിഞ്ഞവർക്കുള്ള കുഴിമാടം തയാറാകുന്നു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരെ ചേർത്തുപിടിച്ച് വയനാട്. ആറാം ദിവസവും തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് നാട് ഒന്നുചേർന്ന് ഏറ്റെടുത്ത് ഇന്നലെ രാത്രി സംസ്കരിച്ചത്. നാടിന്റെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയാണ് ഇവർ പിറന്ന നാടിനോടു വിടപറഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന തിരിച്ചറിയാനാകാത്ത 500 മുതൽ 508 വരെ നന്പർ രേഖപ്പെടുത്തിയ മൃതദേഹങ്ങൾ സർവമത പ്രാർഥനയ്ക്കുശേഷം മേപ്പാടിയിലെ പുത്തുമലയിൽ എന്നേക്കുമായി മണ്ണിൽ മറഞ്ഞു. ക്രൈസ്തവ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങൾക്കു പത്തുമിനിറ്റ് വീതമാണ് പ്രാർഥനയ്ക്കു സമയം അനുവദിച്ചത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ആംബുലൻസുകളിലാണ് പുത്തുമലയിൽ ഒരുക്കിയ കുഴിമാടങ്ങളിൽ എത്തിച്ചത്. ഓരോ ആംബുലൻസിനും പോലീസ് അകന്പടി ഉണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മൃതദേഹങ്ങളെ അനുഗമിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്താണ് ഇവർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ 30ഓളം പേരെ…
Read More