പാരീസ്: ഒളിന്പിക് സ്വർണമെഡൽ എന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം പാരീസിൽ പൂവണിഞ്ഞു. സെർബിയൻ ടെന്നീസ് താരം ജോക്കോവിച്ചിന്റെ അഞ്ചാമത്തെ ഒളിന്പിക്സിലാണ് സ്വർണമെഡൽ. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ നേടിയ വെങ്കലമാണ് ഇതിനുമുന്പുള്ള മെഡൽ നേട്ടം. പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് സ്പെയിനിന്റെ കാർലോസ് അൽകരാസിനെ തോല്പിച്ചു, 7-6(7-3), 7-6(7-2). സിംഗിൾസിൽ ഗോൾഡൻ സ്ലാം (നാലു ഗ്രാൻസ്ലാം, ഒളിന്പിക്സ് സ്വർണം) നേടുന്ന അഞ്ചാത്തെ താരമാണ് ജോക്കോവനിച്ച്. റാഫേൽ നദാൽ, സെറീന വില്യംസ്, ആന്ദ്രെ അഗാസി, സ്റ്റെഫി ഗ്രഫ് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഒളിന്പിക്സ് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ സിംഗിൾസ് താരമെന്ന റിക്കാർഡും മുപ്പത്തിയേഴുകാരൻ കുറിച്ചു.
Read MoreDay: August 5, 2024
മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു; പേന മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം
ബംഗളൂരു: പേന മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂർ ആശ്രമത്തിലാണ് സംഭവം. തരുൺ കുമാർ എന്ന കുട്ടിയെയാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശ്രമത്തിന്റെ ചാര്‍ജുള്ള വേണുഗോപാലും കൂട്ടാളികളുമാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പറയുന്നുണ്ട്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റ് കുട്ടികൾ തരുൺ പേന മോഷ്ടിത്തെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് അധ്യാപകനും മുതിര്‍ന്ന കുട്ടികളും തന്നെ വിറക് കൊണ്ട് തല്ലിയെന്നും അത് ഒടിഞ്ഞപ്പോള്‍ ബാറ്റ് കൊണ്ടായിരുന്നു മര്‍ദിച്ചതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. ഇതിനു പുറമേ യാഗ്ദീറിലെ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോവുകയും എന്നാല്‍ പണമൊന്നും ലഭിച്ചില്ലെന്നും ആശ്രമത്തിലെ മുറിയില്‍ മൂന്ന് ദിവസം പൂട്ടിയിട്ടെന്നും തരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത നിലയിലാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തരുണിനെയും പത്തുവയസുകാരനായ മൂത്ത സഹോദരനേയും സാമ്പത്തികമായി…
Read Moreസ്വർണമെന്ന ലക്ഷ്യയുടെ മോഹം തകർന്നു; ഇനി ലക്ഷ്യം വെങ്കലം
പാരീസ്: ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്റണിൽ ഒരു സ്വർണമെന്ന ഇന്ത്യൻ മോഹങ്ങൾ തകർന്നു. പാരീസ് ഒളിന്പിക്സ് പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരത്തെ നിലവിലെ സ്വർണമെഡൽ ജേതാവ് ഡെൻമാർക്കിന്റെ വിക്ടർ ആക്സെൽസെൻ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപ്പിച്ചു. 22-20, 21-14നാണ് സെന്നിന്റെ തോൽവി. പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരത്തിന് മെഡലുമായി മടങ്ങാൻ അവസരമുണ്ട്. വെങ്കലമെഡൽ മത്സരത്തിൽ സെൻ മലേഷ്യയുടെ ലീ സി ജിയയെ നേരിടും. ഇന്ന് വൈകുന്നേരം ആറിനാണ് വെങ്കലമെഡൽ പോരാട്ടം.
Read Moreസ്വർണം തന്നെ ലക്ഷ്യം; സെമിയില്‍ ഇന്ത്യ ജര്‍മനിയെ നേരിടും
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ജര്‍മനിയെ നേരിടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് മത്സരം. ടോക്യോ ഒളിമ്പിക്സില്‍ വെങ്കല്‍ മെഡല്‍ നേടിയ ടീം ഇന്ത്യ ഇത്തവണ സ്വര്‍ണം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ജര്‍മനി സെമിയിലെത്തിയത്. രണ്ടനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
Read Moreഎന്റെ ഫോൺ വെള്ളത്തിൽ പോയി, എനിക്ക് ഇനി ജീവിക്കേണ്ട; മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്തു യുവാവ്
ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന് തോമസ് മൈക്കിളാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്കരിച്ചു.
Read More‘മനോഹരം’! ഫ്രോക്കിൽ മരങ്ങളും പൂക്കളും പക്ഷികളും; പുരസ്കാര വേദിയിൽ ഗ്ലാമറസായി പാർവതി
ഫിലിംഫെയർ പുരസ്കാര വേദിയിലെത്തിയ നടി പാർവതിയുടെ ഔട്ട്ഫിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.പൂക്കള്‍ നിറഞ്ഞു തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് പാർവതി ധരിച്ചിരിക്കുന്നത്. പ്രകൃതി സുന്ദരി’യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും പക്ഷികളുമെല്ലാം നിറച്ചാണ് ഫ്രോക്ക് ചെയ്തെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ഫ്രോക്കിൽ താരം ഗ്ലാമറസായിട്ടുണ്ട്. മിനിമല്‍ മേക്കപ്പാണ് പാർവതി തിരഞ്ഞെടുത്തത്. മുടി ചുരുട്ടി പുട്ടപ് ചെയ്തതിനൊപ്പം സില്‍വര്‍ കളറിലെ ഹാങിങ് ബട്ടര്‍ഫ്ലൈയാണ് കാതില്‍ താരം അണിഞ്ഞിരിക്കുന്നത്. പാര്‍വതിയുടെ ലുക്കിനെ പ്രശംസിച്ച് നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നടി ശ്രുതി ഹാസന് ‘മനോഹരം’ എന്നാണ് കമന്റിട്ടിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു പുരസ്കാരദാനം. തെലുഗു, തമിഴ്,കന്നട, മലയാളം ചലച്ചിത്രമേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More‘മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ തയാറാണ്’; ഫേസ്ബുക്കിൽ വൈറലായി കുറിപ്പ്
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍ക്ക് സാന്ത്വനവും ആശ്വാസവുമായി നിരവധിപേരാണ് എത്തുന്നത്. വയനാട്ടിലെ ജനങ്ങളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമാണ് സഹായങ്ങൾ എത്തുന്നത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ ദത്തെടുക്കുവാൻ തയാറാണെന്ന് അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മറ്റൊരു ഫേസബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉരുള്‍പൊട്ടലില്‍ അനാധരായ അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണിത്. ‘കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു ഒരുപാട് പോസ്റ്റുകൾ കണ്ടു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’. എന്നാണ് നീതു ജയേഷ് എന്ന ഐഡി യില്‍ നിന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദമ്പതികളുടെ ഈ സന്നദ്ധത ശ്രദ്ധ നേടി കഴിഞ്ഞു. ഇവരെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
Read Moreലൈഫ് മിഷൻ വീടുകളുടെ നിർമാണം: 22,500 ലൈഫ് ഗുണഭോക്താക്കൾക്കായി 350 കോടി അനുവദിച്ചു
തിരുവനന്തപുരം: ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22,500 ലൈഫ് ഗുണഭോക്താക്കൾക്കു വീട് നിർമ്മാണത്തിന് നൽകാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും ലഭിക്കും. ഇന്നുമുതൽ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കായി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ സർക്കാർ 1000 കോടിയുടെ ഗാരന്റി നൽകുകയും തുക മുന്‍പ് തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേർക്കാണ് തുക വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകൾക്കായി 217 കോടി…
Read Moreദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന; രക്തസാമ്പിൾ ശേഖരിക്കുന്നു
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽനിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാന്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.
Read Moreദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചു, ഒടുവിൽ അവൾ യാത്രയായി; നിരവധി പേർക്ക് രക്ഷകയായ നീതുവിന് കണ്ണീരോടെ വിട
കൽപ്പറ്റ: ഉരുൾപൊട്ടലിൽ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരൽമല ഗ്രാമം വിടനൽകി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്. വയനാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു നീതു. ചൂരൽമലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോൾ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്. വീടിനു സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്റെ വാക്കുകൾ. ഈ സമയം സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ അയൽവീട്ടുകാരും നീതുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഉരുൾപൊട്ടിയ വിവരം അഗ്നിരക്ഷാ സേനയെയും നീതു അറിയിച്ചു. അഗ്നിരക്ഷാ സേനയും ആംബുലൻസും ഇവർക്കു സമീപമെത്താൻ പുറപ്പെട്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഈ സമയത്ത് രണ്ടാമതും…
Read More