ബംഗളൂരു: കർണാടകയിൽ 300 രൂപയ്ക്കു വേണ്ടി മകൻ സ്വന്തം അമ്മയെ കൊലപ്പെടുത്തി. ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണു സംഭവം. മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാദേവിയുടെ മകൻ എരപ്പ ഗുരെപ്പ തോലഗി (34) യെ ദോദ്വാഡ പോലീസ് അറസ്റ്റ് ചെയ്തു. 300 രൂപ തരാൻ കഴിയില്ലെന്നു പറഞ്ഞ മഹാദേവിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മരക്കന്പുകൊണ്ട് എരപ്പ തലയ്ക്കടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മഹാദേവി മരിച്ചു. ഇവർ തമ്മിൽ വഴക്കു പതിവായിരുന്നുവെന്നും മകൻ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നെന്നും അയൽക്കാർ പോലീസിനോടു പറഞ്ഞു.
Read MoreDay: August 6, 2024
പഠനം പൂർത്തിയായി, തോറ്റത് എന്തുകൊണ്ടെന്ന് കണ്ടെത്തി; മുരളിയുടെയും രമ്യയുടെയും തോൽവിയുടെ അന്വേഷണ റിപ്പോർട്ട് തയാർ
തൃശൂർ: തൃശൂരിൽ കെ.മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും തോറ്റത് എന്തുകൊണ്ടെന്ന അന്വേഷണ റിപ്പോർട്ട് തയാറായി. അടുത്ത ദിവസം തന്നെ റിപ്പോർട്ട് കെപിസിസി നേതൃത്വത്തിനു കൈമാറും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ യുഡിഎഫ് തരംഗം അലയടിച്ചപ്പോൾ തൃശൂരിലും ആലത്തൂരിലും സംഭവിച്ച തിരിച്ചടി യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് കനത്ത ആഘാതമായിരുന്നു. വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്കു കൊണ്ടുവന്നു മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതിന്റെ നാണക്കേട് കോണ്‍ഗ്രസിനെ അപഹാസ്യരാക്കിയിരുന്നു. മുരളിയെ പോലെ ശക്തനായ ഒരു നേതാവിനെ തോൽവിയിലേക്കു വലിച്ചിഴച്ചത് ഏറെ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. സംഘടന പ്രശ്നങ്ങളാണ് തൃശൂരിലെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവിക്കു കാരണമെന്നാണ് കമ്മീഷൻ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലുള്ളതെന്ന് സൂചനകളുണ്ട്.തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കാൻ മുൻ മന്ത്രി കെ.സി. ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയിരുന്നു. തൃശൂർ ഡിസിസി ഓഫീസിൽ സമിതി അന്വേഷണത്തിനെത്തുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മുരളിപക്ഷക്കാർ തെളിവെടുപ്പിൽനിന്നും…
Read Moreഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ ബന്ധുക്കൾ
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തി. ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അർജുന്റേത് ആകില്ലെന്ന് മാൽപെ പറഞ്ഞു. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. എന്നാൽ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. അതിനിടെ, ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തി. അർജുന്റെ സഹോദരന്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിന്റെ കൈവശം വച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന…
Read Moreകർണാടകയിൽ 1,600 ടൺ ലിഥിയം കണ്ടെത്തി; ഭാവി മാറ്റി മറിക്കുന്ന വെളുത്ത സ്വർണം
ബംഗളൂരു: കർണാടകയിൽ 1,600 ടൺ വെളുത്തസ്വർണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകുന്ന ലോഹനിക്ഷേപം കണ്ടെത്തിയതു മാണ്ഡ്യ ജില്ലയിലെ മാർലഗല്ലയിലാണ്. അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആണ് വൻനിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണു കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ ആവശ്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലിയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലിയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ലിഥിയം നിക്ഷേപമുള്ളത്. ലോകത്തു ലിഥിയത്തിന്റെ ക്ഷാമം അടുത്ത വർഷത്തോടെ ഉടലെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Moreഎടിഎമ്മിൽനിന്നു 2,000 രൂപ പിൻവലിച്ചപ്പോൾ നഷ്ടം 2.41 ലക്ഷം; പണം പോയിരിക്കുന്നത് ഇതരസംസ്ഥാനത്തേക്കെന്ന് പോലീസ്
നാദാപുരം: വിശാഖപട്ടണത്തെ എടിഎമ്മിൽനിന്നു പണം പിൻവലിച്ച നാദാപുരം സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി. തൂണേരി സ്വദേശിക്കാണ് 2,000 രൂപ പിൻവലിച്ചതിനു പിന്നാലെ വിവിധ സമയങ്ങളിലായി 2.41 ലക്ഷം രൂപ നഷ്ടമായത്. പെരിങ്ങത്തൂർ എസ്ബിഐയിൽ അക്കൗണ്ടുള്ള തൂണേരി സ്വദേശി വിശാഖപട്ടണം എൻടിപിസി ദീപാഞ്ജലി നഗറിലെ എടിഎം കൗണ്ടറിൽനിന്ന് രണ്ടായിരം രൂപ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു ദിവസങ്ങളിലായി വിവിധ സമയങ്ങളിൽ അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടമായത്. കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് നാദാപുരം പോലീസിൽ പരാതി നൽകി. അക്കൗണ്ടിൽനിന്നു നഷ്ടമായ തുക മുഴുവൻ പോയത് ഇതര സംസ്ഥാനത്തേക്കാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More‘ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്, നിങ്ങൾ അതിൽ അഭിപ്രായം പറയേണ്ട’; ശരത്കുമാർ
ഇതെന്റെ കുടുംബമാണ്. എല്ലാവരും പരസ്പരം മനസിലാക്കുന്നു. അവർക്ക് വേണ്ട സ്പേസും ബഹുമാനവും നൽകുന്നു. കുടുംബത്തെക്കുറിച്ച് വരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങളെക്കുറിച്ച് ഇവർക്ക് അറിയില്ല. ഞങ്ങൾ എങ്ങനെ ഇവിടയെത്തി, എത്ര കഷ്ടപ്പെട്ടു എന്ന് അറിയില്ല. പലരും കഥകളുണ്ടാക്കുന്നു. റിലേഷൻഷിപ്പിൽ എന്തോ പ്രശ്നമായെന്ന് പറയുന്നു. എന്താണ് പ്രശ്നമായതെന്ന് ആർക്കെങ്കിലും അറിയുമോ. ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്. അത് ഞങ്ങളുടേത് മാത്രമാണ്. നിങ്ങൾ അതിൽ അഭിപ്രായം പറയേണ്ട. സ്വന്തം ജീവിതം നോക്കുക. നടക്കാത്ത കാര്യങ്ങൾ നടന്നെന്ന് പറയുന്നു. ഇവർക്കെതിരേ ഞാൻ നടപടിയെടുക്കും. -ശരത്കുമാർ
Read Moreവയനാട് ഉരുൾപൊട്ടൽ ; സൂചിപ്പാറ കേന്ദ്രീകരിച്ച് തെരച്ചില്‍; ചാലിയാറില്‍ പരിശോധനയ്ക്ക് ഹെലികോപ്റ്ററും
കല്‍പ്പറ്റ: ചൂരല്‍മലയെയും മുണ്ടക്കൈയെയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില്‍ നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും അടങ്ങുന്ന സംഘമാണ് തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പരിശീലനം നേടിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആറ് സൈനികരും അടങ്ങുന്ന സംഘം എസ്കെഎംജെ ഗ്രൗണ്ടിൽനിന്ന് എയര്‍ ലിഫ്റ്റിംഗിലൂടെ ദുരന്തസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. രാവിലെ ഒമ്പതോടെതന്നെ പരിശോധന ആരംഭിച്ചു. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയുള്ള തെരച്ചില്‍ സാഹസികത ഏറിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും.ചാലിയാറിന്റെ വിവിധ മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിവിധ പ്രദേശങ്ങളിലും പരിശോധന തുടരും.ഉരുള്‍പൊട്ടലില്‍…
Read Moreഭയമില്ലാതെ ജീവിക്കണം… മുല്ലപ്പെരിയാർ ഡീ കമ്മീഷൻ നടത്തണം; 20 ലക്ഷം ഒപ്പ് ശേഖരണത്തിനായി മുല്ലപ്പെരിയാർ മുതൽ കാഷ്മീർവരെ യുവാക്കളുടെ ബൈക്ക് യാത്ര
വണ്ടിപ്പെരിയാർ: സേവ് കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വ. റസൽ ജോയ് മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തു തമിഴ്നാടിന് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പെറ്റീഷനു പിന്തുണയുമായി 20 ലക്ഷം ഒപ്പുശേഖരണം ലക്ഷ്യമിട്ട് വണ്ടിപ്പെരിയാർ വികാസ് നഗർ സ്വദേശികളായ റെജുൻ രാജീവ്, സുനിൽ സുജാതൻ എന്നിവർ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ് ശേഖരണ ബൈക്ക് യാത്ര നടത്തും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ബൈക്ക് യാത്ര വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ ആറു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കിയുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നു ബൈക്ക് യാത്രികരായ യുവാക്കൾ പറയുന്നു.
Read Moreകോളജ് വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ഉറക്കംകെടുത്തുന്ന അജ്ഞാതൻ കാണാമറയത്ത്
കായംകുളം : കോളജ് വനിതാ ഹോസ്റ്റലിൽ സാമൂഹിക വിരുദ്ധശല്യം തുടർക്കഥ ആയിട്ടും നടപടിയില്ല. കായംകുളം എം.എസ്.എം. കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഇപ്പോൾ സാമൂഹിക വിരുദ്ധശല്യം വർധിച്ചിരിക്കുന്നത് . ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു. പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സി.സി.ടി.വി. ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറി. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞ് കയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു. ഹോസ്റ്റലിൽ വാർഡന്റെയും സെക്യൂരിറ്റിയുടെയും സേവനം ലഭിക്കുന്നില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഒരു ഭാഗത്ത് മാത്രമാണ് സി.സി.ടി.വി. ക്യാമറ ഉള്ളത്. ഒരാഴ്ചക്കിടെ നാല് തവണയാണ് ഇവിടെ സാമൂഹികവിരുദ്ധ ശല്യമുണ്ടായത്. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറയുന്നത്. ഹോസ്റ്റലിൽ ഓരോ മുറിയിലും ശൗചാലയങ്ങൾ ഇല്ല. മുറിക്ക് പുറത്തിറങ്ങിയിട്ട് വേണം ശൗചാലയങ്ങളിലേക്ക് പോകാൻ. ഓരോ രാത്രിയിലും പേടിച്ചാണ്…
Read Moreഎടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്തു; യുവാവ് പിടിയിൽ
തിരൂർ: എടിഎം മെഷീനെന്ന് തെറ്റിധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്ത യുവാവ് പിടിയിൽ. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്ബിഐയുടെ എടിഎം കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം എടുക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് ഇവിടെ നിന്നും കടന്നു കളഞ്ഞു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ഉടൻതന്നെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് തിരൂർ ബസ് സ്റ്റാൻഡിൽവച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.
Read More