ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാൻസർ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് നെക്ക് കാൻസർ ബാധിതർ. വായയിലും തൊണ്ടയിലും മൂക്കിലുണ്ടാകുന്ന കാൻസർ, തൈറോയ്ഡ് കാൻസർ, ഉമിനീര് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസർ, മുഖത്തെയും തലയോട്ടിയിലെയും എല്ലുകളിൽ ഉണ്ടാകുന്ന കാൻസർ തുടങ്ങിയവയാണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. പ്രധാന കാരണങ്ങൾ ഹെഡ് ആൻഡ് നെക്ക് കാൻസറിനുള്ള പ്രധാന കാരണങ്ങൾ പുകയിലയും മദ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തിൽ പുകയില ഉപഭോഗത്തിന്റെ ഏറ്റവും ഉയർന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ കാൻസർ ഫലങ്ങളെ ഏകദേശം ഇരട്ടിയാക്കുകയും ചെയ്യുന്നു. ഈ പദാർഥങ്ങളുടെ സംയോജിത ഉപയോഗം വായ, ശ്വാസനാളം എന്നിവയിലെ കാൻസറുകൾ വ്യാപിക്കാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. പുകയില ഉപയോഗം കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ, തലയിലും കഴുത്തിലും കാൻസറുകളുടെ വ്യാപനം…
Read MoreDay: August 6, 2024
വില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: വില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മഴുവന്നൂര്‍ നെല്ലാട് സ്വദേശി സുനീഷ് ഗോപി(33)യെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 12.45ന് ഇടപ്പള്ളി നോര്‍ത്ത് ഗവ. എച്ച്എസ്എസ് റോഡിനടുത്ത് പോലീസ് വാഹന പരിശോധന നടത്തവേയാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 13.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreബുക്കുകളുടെ മറവിൽ 62 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് 14 വർഷം കഠിന തടവ് വിധിച്ച് എൻഡിപിഎസ് സ്പെഷൽ കോടതി
തൊടുപുഴ: ബുക്കുകളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 14 വർഷം കഠിന തടവും പിഴയും. കോട്ടയം നാട്ടകം മൂലേടം കുറ്റിക്കാട്ട് വീട്ടിൽ അനന്തു കെ. പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയിൽ അതുൽ റെജി (അച്ചു-34) എന്നിവരെയാണ് 62.5 കിലോ കഞ്ചാവ് കടത്തിയതിന് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ 14 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചത്. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ പാറോലിക്കൽ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് ലോറിയിൽ കഞ്ചാവ് കയറ്റി കൊണ്ടുവരുന്നതിനിടെ പ്രതികൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എൻഫോഴ്സ്മെന്റ് എക്സൈസ് സിഐ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read Moreസ്റ്റാന്റ് വിത്ത് വയനാട്; ദുരന്തഭൂമിയിലേക്ക് സഹായം അഭ്യർഥിച്ച് തമിഴ്നാട്ടിൽ നിന്നും വിദ്യാർഥികൾ
വയനാട് ദുരന്തത്തിൽ കൈത്താങ്ങായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾ. തമിഴ്നാട് കരൂരിലെ ഈച്ചനത്തം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ വിദ്യാർഥികളാണ് വയനാടിന് സാന്ത്വനവുമായി എത്തിയിരിക്കുന്നത്. ഈ സ്കൂളിലെ വിദ്യാർഥികളോട് അധ്യാപിക ഷംഷദ് ബാനുവാണ് വയനാട്ടിലുണ്ടായ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ഒരു സ്കൂൾ അവിടെ ഉണ്ടായിരുന്നെന്നും ഇതുപോലെ കുറെ കുട്ടികൾ അവിടെ പഠിച്ചിരുന്നെന്നും പാഞ്ഞെത്തിയ ഉരുൾ അവരിൽ പലരുടെയും ജീവൻ കവർന്നെടുത്തെന്നും വിദ്യാർഥികൾ അറിഞ്ഞു. അങ്ങനെ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും തോന്നി. പിന്നാലെ വയനാടിന് സഹായങ്ങൾ ചെയ്യാനായി മറ്റുള്ളവരെയും പ്രേരിപ്പിക്കാൻ അവർ തീരുമാനിച്ചു. സഹായം അപേക്ഷിച്ച് അവർ ചിത്രകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നാല് അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് ഇവർ.
Read Moreആശുപത്രിയിലെത്തി പലപേരിൽ ഒപി ടിക്കറ്റ് വാങ്ങും; പിന്നീട് സ്വന്തമായി മരുന്ന് കുറിച്ച് വാങ്ങുന്നത് മാനസിക രോഗികൾക്കുള്ള ഗുളിക; ഒടുവിൽ രാജേഷിന്റെ സൂക്കേടിന് മരുന്ന് നൽകി ആശുപത്രി
തൊടുപുഴ: ആശുപത്രിയിൽ വന്ന് പല പേരുകളിൽ ഒപി ചീട്ടെടുത്ത് സ്വയം കുറിപ്പടി എഴുതി മരുന്ന് വാങ്ങിയിരുന്ന യുവാവ് പിടിയിൽ. കൂടുതലായി കഴിച്ചാൽ ലഹരി കിട്ടുന്ന മരുന്നുകൾ വാങ്ങാനാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തിയിരുന്നത്. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ. രാജേഷ് കുമാറിനെ (32) യാണ് ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയത്. ഒപി ചീട്ട് എടുത്തതിനുശേഷം സ്വയം മരുന്ന് എഴുതി പുറത്തുള്ള ഫാർമസികളിൽനിന്നാണ് മരുന്നുകൾ വാങ്ങിയിരുന്നത്. ജില്ലാ ആശുപത്രിയിൽ എത്തുന്ന ഇയാൾ പല പേരുകളിൽ ഒപി ചീട്ട് എടുത്തശേഷം മാറിനിന്ന് സ്വയം മരുന്ന് കുറിക്കും. പിന്നീട് ഇത് പുറത്തുള്ള ഫാർമസികളിൽനിന്നും വാങ്ങും.ഇയാളുടെ പക്കൽനിന്നും ലഭിച്ച ചീട്ടിൽ മാനസിക രോഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടിയും ലഭിച്ചു. മാനസികരോഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ…
Read Moreഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
കിഴക്കമ്പലം: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട. 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശുർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ കൈയിൽ രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പായ്ക്കറ്റിലും അടുത്ത ബാഗിൽ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. രതീഷ് പറയുന്നയാൾക്ക് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദിൽ എത്തിയത്. ഫാദിലിനെ പിടികുടിയതറിഞ്ഞ് രതീഷ് ഒളിവിൽ പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയിൽ…
Read Moreഇനിയും പഠിക്കാത്ത മനുഷ്യർ… ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂരിൽ നഷ്ടമായത് 40 ലക്ഷം
പയ്യന്നൂർ: ഓൺലൈനിലൂടെ തട്ടിപ്പ് അരങ്ങേറിയ രണ്ടു സംഭവങ്ങളിലൂടെ പയ്യന്നൂരിൽനിന്നു തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. ഷെയർ മാർക്കറ്റിംഗിന്റെ പേരിൽ പയ്യന്നൂർ കൊക്കാനിശേരിയിലെ കുഞ്ഞപ്പന്റെ 34 ലക്ഷവും രാമന്തളി കുന്നരുവിലെ 32 കാരിയുടെ 6,12,146 രൂപയും നഷ്ടമായെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ആറുമുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് കുഞ്ഞപ്പൻ വഞ്ചിക്കപ്പെട്ടത്. എച്ച്ഡിഎഫ്സി വിഐപി എന്ന ആപ്പിലൂടെയാണ് തട്ടിപ്പിനു കളമൊരുക്കിയത്. ഈ ആപ്പിൽ ഓൺലൈനിലൂടെ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ആപ്പിലെ വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 11, 25,000 രൂപ ഫോൺ ബാങ്കിംഗ് വഴിയും ഐഎംപിഎസ് വഴിയും തവണകളായി അടയ്ക്കുകയായിരുന്നു. ബാങ്കിന്റെ പേരിലുള്ള സംവിധാനമെന്ന് തെറ്റിദ്ധരിച്ച് ലോണിനത്തിൽ 20,00,000 രൂപയും അടച്ചു. വാഗ്ദാനം ചെയ്ത ലാഭമിനത്തിൽ 2,75,000 രൂപയുമടക്കം 34 ലക്ഷം രൂപയുടെ വഞ്ചനയാണ് നടന്നതെന്ന് പരാതിയിൽ…
Read Moreഅലീനയാവാൻ ആ രണ്ട് നടിമാർ തയാറായില്ല; ജയപ്രദയിലേക്ക് അവസരമെത്തിയതിങ്ങനെ…
വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റീറിലീസ് ചെയ്ത് വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. 2000ൽ ആണ് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നത്. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയാണ് ചെയ്തത്. അന്ന് പരാജയപ്പെട്ടെങ്കിലും ഇന്നിതാ 24 വർഷങ്ങൾക്കിപ്പുറം റീറിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. ദേവദൂതനിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അലീനയായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്ക് മുൻപായി രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അലീന എന്ന കഥാപാത്രമായി നടി മാധവിയായിരുന്നു തിരാക്കഥാകൃത്തിന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ അത് നടന്നില്ല. മാധവി അതിന് ഇണങ്ങില്ലെന്ന് മനസിലായതോടെ ആ വേഷം രേഖയ്ക്ക് മുന്നിലെത്തി. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ രേഖയും അലീനയെ ഉപേക്ഷിച്ചു. അങ്ങനെ ആ കഥാപാത്രം ഒടുവിൽ ജയപ്രദയിലേക്ക് എത്തുകയായിരുന്നു.
Read Moreഅര്‍ജുനെ കാണാതായിട്ട് 29 ദിവസം; തെരച്ചിലിൽ അനിശ്ചിതത്വം; ഷിരൂരില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തി തെരച്ചില്‍ പുനഃരാരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. തെരച്ചില്‍ നടപടികള്‍ നിര്‍ത്തിവച്ചതോടെ ഷിരൂരില്‍ ഉണ്ടായിരുന്ന അര്‍ജുന്റെ ബന്ധുക്കള്‍ തിരികെ നാട്ടിലേക്ക് വന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ് മാത്രമാണ് ഇപ്പോള്‍ ഷിരൂരിലുള്ളത്. തെരച്ചില്‍ പുനഃരാരംഭിക്കാനുള്ള യാതൊരു സന്നാഹവും അവിടെയില്ലെന്ന് നാട്ടില്‍ തിരികെ എത്തിയ അര്‍ജുന്റെ ബന്ധു ജിതിന് രാഷ്ട്രദീപികയോട് പ്രതികരിച്ചു. അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോറി ഉടമ മുഖേന അറിയുന്നുണ്ട്. തെരച്ചില്‍ പുനഃരാരംഭിച്ചാല്‍ ഷിരൂരിലേക്കു പോകുമെന്നും ജിതിന് പറഞ്ഞു. 29 ദിവസം മുന്‍പ്…
Read Moreഇന്ന് നാലു വർഷം … മലയിറങ്ങാതെ പെട്ടിമുടിയുടെ ദുരന്ത സ്മരണകളും; ഉരുൾപൊട്ടലിൽ നാശം സംഭവിച്ച പ്രദേശം കാടുകയറിയ നിലയിൽ
മൂന്നാർ: തോരാത്ത നോവിന് ഇന്ന് നാലാണ്ട്… 2020 ഓഗസ്റ്റ് ആറ്, രാത്രി 10.30ന് മലയുടെ ഉയരങ്ങളിൽനിന്നും പൊട്ടി ഇറങ്ങിയ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതം നാലു വർഷങ്ങൾ പിന്നിടുന്പോഴും ദുരന്തസ്മരണകൾ മല ഇറങ്ങാത്ത പെട്ടിമുടി. 70 പേരുടെ പ്രതീക്ഷകളും ജീവനും മണ്ണിൽ അടിഞ്ഞതിന്റെ ദുരന്തസ്മരണകൾ തൊഴിലാളികളുടെ മനസിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ദുരന്തം നടന്ന സ്ഥലം വലിയ ഒരു അത്യാഹിതം നടന്നതിന്റെ ഭാവമൊന്നുമില്ലാതെ കാടുകയറി പച്ചപ്പ് പിടിച്ചെങ്കിലും ദുരന്ത സ്മരണകൾ തൊഴിലാളികളുടെ മനസിൽ വേദനയായി ഇന്നും നിലനിൽക്കുന്നുണ്ട്.മൂന്ന് എസ്റ്റേറ്റ് ലയങ്ങളും ഒരു ലേബർ കാന്റീൻ കെട്ടിടവും ലേബർ ക്ലബ്ബ് കെട്ടിടവും ഉൾപ്പെടെ തകർന്നു തരിപ്പണമായ സ്ഥലത്ത് പിന്നീട് നിർമാണങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇന്ന് ഇവിടം കാടുപിടിച്ച് പച്ചപ്പ് പടർന്നു കഴിഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കൾ എല്ലാവരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ചേക്കേറി. ഇന്നു പെട്ടിമുടിയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും ഇതരസംസ്ഥാന…
Read More