ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാർക്കെതിരേ നടന്ന വ്യാപക ആക്രമണത്തിൽ നൂറുകണക്കിന് അക്രമികൾ അറസ്റ്റിലായി. സംഘർഷാവസ്ഥ നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ പോലീസിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തുടങ്ങിയ സംഘർഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ലിവർപൂളിനു സമീപമുള്ള സൗത്ത്പോർട്ടിൽ കഴിഞ്ഞയാഴ്ച മൂന്നു സ്കൂൾ വിദ്യാർഥിനികൾ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു കുടിയേറ്റക്കാർക്കെതിരേ ഞായറാഴ്ച വ്യാപക ആക്രമണം അരങ്ങേറിയത്. വിദ്യാർഥിനികളെ കൊലപ്പെടുത്തിയത് അനധികൃത കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെത്തുടർന്നായിരുന്നു അക്രമപരന്പരയുണ്ടായത്. കുടിയേറ്റവിരുദ്ധ സംഘടനകളുടെ പ്രവർത്തകരെ നേരിടാൻ കുടിയേറ്റക്കാരും രംഗത്തിറങ്ങിയതോടെ സംഘർഷം കനത്തു. സൗത്ത്പോർട്ടിലാണു കലാപം ആരംഭിച്ചത്. കുടിയേറ്റക്കാരും അഭയാർഥികളും തങ്ങുന്ന ഹോട്ടലുകൾക്കു നേർക്ക് ആക്രമണമുണ്ടായി. നിരവധി മോസ്കുകളും ആക്രമിക്കപ്പെട്ടു. നിരവധി കടകൾ തകർത്ത പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കല്ലേറും പടക്കമേറും തീവയ്പും പലയിടത്തുമുണ്ടായി. ഏതാനും മലയാളികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മലയാളികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ…
Read MoreDay: August 6, 2024
പിങ്ക് സ്യൂട്ടിൽ സ്റ്റൈലിഷായി വിക്രം; വൈറലായി ചിത്രങ്ങൾ
ആരാധകരേറെയുള്ള നടനാണ് ചിയാൻ വിക്രം. അഭിനയത്തിന് പുറമേ താരത്തിന്റെ ഡ്രസിംഗ് സ്റ്റൈലും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഓരോ പരിപാടിക്കും വളരെ സ്റ്റൈലിഷായി സന്ദർഭത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചാണ് വിക്രം എത്തുന്നത്. താരത്തിന്റെ ഫാഷൻ സെൻസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ശോഭ ഫിലിം അവാർഡ്സിൽ വിക്രം ധരിച്ച വസ്ത്രത്തെ കുറിച്ചാണ് ഇപ്പോൾ സമുഹമാധ്യമങ്ങളിലെ ചർച്ച. ഇവന്റിനായി ഒരു പിങ്ക് സ്യൂട്ടാണ് താരം തിരഞ്ഞെടുത്തത്. പിങ്ക് ആൻഡ് ബ്ലാക്ക് കോംബോ താരത്തിനെ കൂടുതൽ സ്റ്റൈലിഷാക്കി. ‘Slay it in pink ’ എന്ന തലക്കെട്ടോടെയാണ് വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ ലുക്കിന് ആരാധകർ നൽകുന്നത്. “Age In reverse gear ” എന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.
Read Moreഹിസ്ബുള്ള ഡ്രോൺ ആക്രമണം: രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്
ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ ഗലീലിയിലെ അയ്ലത് ഹഷാഹാറിലായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് സൈനികർക്കു പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ സൈനികതാവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നു ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു മറുപടിയാണിതെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ്സ അൽ ജബാൽ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ മേഖലയിൽ സംഘർഷം രൂക്ഷമാണ്.
Read Moreകോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? കൂട്ടുകാർ തമ്മിൽ അടിപിടി, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?കാലാകാലങ്ങളായി നമ്മൾ ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെച്ചൊല്ലി പലയിടങ്ങളിലും ചർച്ചകൾ വരെ ഉണ്ടായിട്ടുണ്ട്. കൂട്ടുകാരുമായി പലവിധ തർക്കങ്ങൾക്കും ഈ ചോദ്യം കാരണമായിട്ടുണ്ട്. എന്തായാലും, ഈ ചോദ്യത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്. തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. സുഹൃത്തുക്കളായ കാദിർ മർകസും ഡിആറും തമ്മിൽ കോഴിയേയും കോഴി മുട്ടയേയും കുറിച്ച് തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ തർക്കം കലുഷിതമാകുമെന്ന് മനസിലായതോടെ കാദിർ വഴക്കിന് താനില്ലന്നും പറഞ്ഞ് ഡിആറിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ ഡിആർ കാദിറിനെ പിന്തുടരുകയും ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ആയുധമുപയോഗിച്ച് ഇയാളെ വെട്ടുകയും ചെയ്തു. കണ്ടുനിന്നവർ കാദിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ, ഡിആറിനെ പോലീസ് അറസ്റ്റ് ചെയ്തു. തർക്ക സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അത് പിന്നീട് ദുരന്തത്തിൽ കലാശിക്കുകയായിരുന്നു എന്ന്…
Read Moreഅളിയനെ കുത്തിക്കീറിട്ട് മുപ്പത്തഞ്ചാം വയസിൽ നാടുവിട്ടു; 20 വർഷങ്ങൾക്കുശേഷം പ്രതിയെ കുടുക്കി അമ്പലപ്പുഴ പോലീസ്
അന്പലപ്പുഴ: കൊലപാതക ശ്രമത്തിന് റിമാൻഡിലായി ജാമ്യത്തിലിറങ്ങിയശേഷം നാടുവിട്ട പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിൽ. അമ്പലപ്പുഴ കരുമാടി ലക്ഷം വീട് കോളനിയിൽ നാണു മകൻ പ്രസാദാ(55)ണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. സഹോദരിയുടെ ഭർത്താവിനെ കുത്തി പരിക്കേൽപിച്ച് കൊലപാതക ശ്രമത്തിന് റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയശേഷം നാടുവിടുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് പെന്റിംഗ് വാറണ്ടുള്ള പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായാണ് 20 വർഷം പഴക്കമുള്ള കേസിന്റെ അന്വേഷണത്തിലേക്ക് എത്തുന്നത്. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പക്ടർ ടോൾസൺ പി. ജോസഫ്, ഗ്രേഡ് എസ്ഐ ഹനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻദാസ്, സിദ്ദിക് ഉൾ അക്ബർ, വിഷ്ണു ജി, ജോസഫ് ജോയി, മാത്യു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന…
Read More‘താൻ അച്ഛനമ്മമാരുടെ പരീക്ഷണ പ്രൊജക്റ്റ്’; അഹാനയുടെ കാപ്ഷന്‍ രസകരമായ മറുപടിയുമായി സഹോദരിമാർ
സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള നാല് സഹോദരിമാരാണ് നടൻ കൃഷ്ണ കുമാറിന്റെ പെൺമക്കൾ. നാല് കുട്ടികൾ ഉണ്ടെന്നതിന്റെ പേരിൽ കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും ട്രോളുകളിൽ വരെ വന്നിരുന്നു. എന്നാൽ ഇപ്പോൾ സ്വയം ട്രോളി എത്തിയിരിക്കുകയാണ് ഈ സഹോദരിമാർ. അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മൂത്തമകൾ അഹാന കൃഷ്ണയാണ് ആ ട്രെന്റിന് തുടക്കമിട്ടത്. താൻ അച്ഛനമ്മമാരുടെ പരീക്ഷണ പ്രൊജക്റ്റ് എന്നാണ് അഹാന സ്വയം വിശേഷിപ്പിച്ചത്. അതിനു താഴെയായി താനായിരുന്നു പ്ലാൻ ചെയ്ത പദ്ധതി എന്ന് കുറിച്ച് രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എത്തിച്ചേർന്നു. താനായിരുന്നു ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത പദ്ധതി എന്നായിരുന്നു ഹൻസികയുടെ കമന്റ്. എന്നാൽ ഏറ്റവും മികച്ചത് ഹൻസികയാണെന്നാണ് മൂത്ത ചേച്ചിയായ അഹാന പറഞ്ഞത്. അപ്പോൾ ഇഷാനിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. കമന്റ് ചെയ്യാൻ ഇഷാനി വന്നില്ലെങ്കിലും, അതിനുള്ള മറുപടി…
Read Moreമികച്ച കണ്ടുപിടിത്തം… ഓട്ടോമാറ്റിക് സ്ട്രചർ നിർമിച്ച് കാവിൽ സ്കൂൾ വിദ്യാർഥികൾ; ആരോഗ്യപരിചരണരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ
തുറവൂര്‍: ആരോഗ്യപരിചരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന ഓട്ടോമാറ്റിക് സ്ട്രചര് നിര്‍മിച്ചിരിക്കുകയാണ് കാവില്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ കുരുന്നുകള്‍. 2023- 24 വര്‍ഷത്തിലെ അടല്‍ ടിങ്കറിംഗ് ലാബ് മാരത്തോണ്‍ മത്സരത്തില്‍ ദേശീയതലത്തില്‍ മത്സരിച്ച 19700 പ്രോജകടുകളില് അംഗീകാരം കിട്ടിയ 500ല്‍ ഇടം നേടാനും ഈ പ്രോജക്ടിനായി. ജില്ലയില്‍നിന്ന് രണ്ടു സ്കൂളുകള്‍ക്കാണ് ഇതില്‍ ഇടം നേടാന്‍ സാധിച്ചത്. കാവില്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആല്ഫിന് ജോസ്, സി.എസ്. വിഷ്ണു എന്നിവരാണ് ചരിത്രനേട്ടത്തിന്റെ അവകാശികള്‍. മനുഷ്യര്‍ക്ക് കടന്നുചെന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാധിക്കാത്തദുരന്ത സ്ഥലങ്ങളിലും അപകടമേഖലകളിലും റിമോട്ട് കണ്ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ഓട്ടോമാറ്റിക് സ്മാര്‍ട്ട് സ്ട്രചര് പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. കൂടാതെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ജീവന് രക്ഷിക്കാവുന്ന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംവിധാനം. അഡിനോ, നോഡ് എംസിയു, പള്‍സ് സെന്‍സര്‍, ബ്ലൂടൂത്ത് മൊഡ്യൂള്‍, ഗിയര്‍ മോട്ടോര്‍ എന്നിവയെല്ലാമാണ് കുട്ടികള്‍ ഇതിന്റെ പ്രോട്ടോടൈപ്പ്…
Read Moreനീരജ് ചോപ്ര യോഗ്യതാ റൗണ്ടിൽ ഇന്നിറങ്ങും
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര നൂറ്റിനാൽപ്പതു കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ കണ്ണുകൾ ഇന്നൊരാളിലേക്കു ചുരുങ്ങും, നീരജ് ചോപ്ര എന്ന ജാവലിൻ ത്രോക്കാരനു നേർക്ക്. നീരജ്, നീയാണ് ഞങ്ങളുടെ രാജ്യമെന്നു മനസിൽ കോറിയിട്ട്, കണ്ണുനട്ടുള്ള ഇരിപ്പ്. 2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻ ത്രോയിലൂടെ ഇന്ത്യക്കു ചരിത്ര സ്വർണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീൽഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ് ചോപ്ര മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ട് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20 മുതൽ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോർ ജെന്നയും ജാവലിൻത്രോയിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എയിലാണ് കിഷോർ ജെന്ന യോഗ്യതാ റൗണ്ടിൽ പോരാടുക. ഉച്ചകഴിഞ്ഞ് 1.50 മുതലാണ് ഗ്രൂപ്പ് എ മത്സരം. ടിടിയിൽ പ്രീക്വാർട്ടർ വനിതാ ടീം ഇനത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ പുരുഷ വിഭാഗത്തിലും അവസാന എട്ടിൽ കടക്കാനുള്ള ശ്രമവുമായി…
Read Moreപുക പരിശോധനാ കേന്ദ്രത്തിലെ പരിഷ്കരണങ്ങൾ; വലഞ്ഞ് വാഹന ഉടമകള്‍; ടെസ്റ്റില്‍ പരാജയപ്പെട്ടാലും ഉടമകളില്‍നിന്നു പണം വാങ്ങുന്നു
കോട്ടയം: പുക പരിശോധനാ കേന്ദ്രത്തിന്റെ പരിഷ്ക്കരണ നടപടികളില്‍ വലഞ്ഞ് വാഹന ഉടമകള്‍. ഭാരത് സ്റ്റേജ് ബിഎസ് നാല്, ആറ് വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് പുക പരിശോധനയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ പരാജയപ്പെട്ടത്. മുന്‍പ് ലാംഡ ടെസ്റ്റ് സംസ്ഥാനത്ത് കര്‍ശനമായിരുന്നില്ല. എന്നാല്‍, രണ്ടു മാസം മുമ്പ് കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെയാണ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയത്. ജില്ലയില്‍ പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെയാണ്. അഞ്ചു വര്ഷത്തിനുമേല് പഴക്കമുള്ള മിക്കവാഹനങ്ങള്ക്കും പുതിയ പരിശോധനാരീതി തിരിച്ചടിയാണ്. ടെസ്റ്റില്‍ പരാജയപ്പെട്ടാലും പുക പരിശോധന കേന്ദ്രങ്ങൾ ഉടമകളില്‍നിന്നു പണം വാങ്ങുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കുമ്പോഴാകും പലപ്പോഴും പരാജയപ്പെട്ട കാര്യം അറിയുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്തി…
Read Moreശിവക്ഷേത്രമാണെന്ന് പറഞ്ഞ് താജ്മഹലിൽ കാവിക്കൊടി വീശി, വീണ്ടും ജലാഭിഷേകം; യുവതി പിടിയിൽ
താജ്മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമിക്കുകയും കാവിക്കൊടി വീശുകയും ചെയ്ത യുവതി പിടിയിൽ. സംഭവത്തിൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഭാഗമായ മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. താജ്മഹല്‍ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടുകാണ്ടാണ് യുവതി ജലാഭിഷേകത്തിന് ശ്രമിച്ചത്. സംഭവത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും യുവതി വെള്ളം തളിക്കുന്ന വീഡിയോ പകർത്തിയ ആളെ തിരിച്ചറിയാനും ശ്രമം നടക്കുന്നുണ്ടെന്നും സിഐഎസ്എഫ് വ്യക്തമാക്കി. ഒരുമാസത്തിനിടെ മൂന്നാംതവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ താജ്മഹലില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ് മഹലിനുള്ളിലും പരിസര പ്രദേശങ്ങളും ഗംഗാ ജലം തളിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായിരുന്നു.
Read More