തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടമായവരുടെ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജായി നടപ്പാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഓരോ കുടുംബത്തിനും ഓരോ അവസ്ഥയാണുള്ളത് . അതു പരിഗണിച്ചുകൊണ്ടുള്ള പാക്കേജാണ് അവിടെ സർക്കാർ നടപ്പാക്കേണ്ടത്. ഓരോ കുടുംബവും വാടക വീട്ടിലേക്ക് മാറുന്പോൾ അവർക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകണം. കൃഷി ഉപജീവനമാക്കി ജീവിച്ച ഒരു വിഭാഗമുണ്ട്. അവർക്ക് കൃഷി ചെയ്യാനായി പാട്ടത്തിനെങ്കിലും ഭൂമി സർക്കാർ കണ്ടെത്തി നല്കണം. ഇത്തരത്തിൽ ഓരോ കുടുംബത്തെയും പ്രത്യേകം പ്രത്യേകമായി കണ്ടു വേണം പദ്ധതി തയാറാക്കേണ്ടത്. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ. ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സർക്കാരിന്റെ നയരൂപീകരണവുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Read More