കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയിൽ ചേർന്ന് മലയാളം പഠിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെത്തി. തൊഴിലാളികളെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് മലയാളപഠനം. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് പഠനക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. ഒഴിവുവേളകളും ഞായറാഴ്ചകളുമാണ് പഠനക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നത്. 30 വരെ പഠിതാക്കളാണ് ഓരോ കേന്ദ്രത്തിലും ഉള്ളത്. ഇവർക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷയുണ്ടാകും. വിജയികൾക്കു സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും.
Read MoreDay: August 7, 2024
തൊഴിലിടങ്ങളിലെ പീഡനം; പരാതി നല്കുന്ന സ്ത്രീകളെ അധികാരികൾ മാനസികമായി തകര്‍ക്കുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ നേരിടുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്കുന്ന സ്ത്രീകളെ അതിനുശേഷം മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു സതീദേവി. സോഷ്യല്‍മീഡിയയിലുൾപ്പെടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. അത്തരത്തിലുള്ള പരാതികള്‍ എല്ലാ ജില്ലകളിലും കൂടുതലായി വരുന്നുണ്ട്. ഈ പരാതികളില്‍ പൊലീസിന്റെ സൈബര്‍ സെല്ലിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. അതിനാൽ തന്നെ സൈബര്‍ സെല്ലുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാട്സ്ആപ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, മറ്റു തരത്തിലുള്ള വീഡിയോകള്‍ എന്നിവ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വളരെ പെട്ടെന്നുതന്നെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാരെ തിരിച്ചറിയാനും സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം പൊലീസിന്റെ സൈബര്‍ സെല്ലിനെ സജ്ജമാക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
Read Moreനിങ്ങൾക്കിത് പാഴ്വസ്തു; ശ്രീനന്ദിനിത് പാഴ്വസ്തുക്കളല്ല; കരസ്പർശത്തിലൂടെ കാഴ്ചയുടെ വർണ വിസ്മയം തീർത്ത് ഒൻപതാം ക്ലാസുകാരൻ
കൂത്തുപറമ്പ്: ഉപയോഗം കഴിഞ്ഞ ശേഷം പലരും വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക്കും ഹാർഡ് ബോർഡുമെല്ലാം ശ്രീനന്ദിന് പാഴ്വസ്തുക്കളല്ല. തന്റെ കരസ്പർശത്തിലൂടെ ഇതൊക്കെ ഉപയോഗിച്ച് വിവിധ വാഹനങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കുകയാണ് അഞ്ചരക്കണ്ടിക്കടുത്ത് കല്ലായിയിലെ ശ്രീനന്ദനത്തിൽ കെ.ശ്രീനന്ദ് എന്ന ഒമ്പതാം ക്ലാസുകാരൻ. അധ്യാപകർ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ ബസിന്റെ മിനിയേച്ചർ തന്നെ നിർമിച്ചു നൽകി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. നാലാം ക്ലാസിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ് ശ്രീ നന്ദിന് വാഹനങ്ങളോടുള്ള കമ്പം. അതിനാൽ തന്നെ വീടിനടുത്തും മറ്റും നിർത്തിയിടുന്ന വാഹനങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കും. അതിനു ശേഷം അവധി ദിവസങ്ങളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹാർഡ് ബോർഡും ഹോം ഷീറ്റുമൊക്കെ ഉപയോഗിച്ച് വാഹനത്തിന്റെ രൂപം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ നിർമിച്ചതിൽ ലോറി, ബസ്, റോഡ് റോളർ, ജീപ്പ് സ്കൂട്ടർ, ഹിറ്റാച്ചി എന്നിവയൊക്കെയുണ്ട്. സ്വയം നിർമിച്ച വാഹനങ്ങൾക്ക് റിമോർട്ട് മെഷീൻ കൂടി ഘടിപ്പിച്ച തോടെ റിമോർട്ടിൽ…
Read Moreമാന്നാർ കവിതാ കൊലപാതകം; കല എവിടെ, അനിൽ എത്തുമോ?; ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പുതിയ തെളിവുകൾ ഒന്നുംകിട്ടാതെ ഇരുട്ടിൽത്തപ്പി പോലീസ്
മാന്നാര്‍: കലയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഒരു മാസം പിന്നിടുമ്പോള്‍ പോലീസിനെ കുഴയ്ക്കുന്നത് കലയുടെ മൃതദേഹം കണ്ടെത്താത്തതും എല്ലാം അറിയാവുന്ന ഒന്നാം പ്രതി അനിൽ എത്താത്തതുമാണ്. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പുതിയ കണ്ടെത്തലുകള്‍ ഒന്നുമുണ്ടാകാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. 15വര്‍ഷം മുമ്പ് കാണാതായ ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്നു കുഴിച്ച് മൂടിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ലഭിച്ചതു മാത്രമാണ് പുതിയ പുരോഗതി. തുടക്കത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പേരെ 10 ദിവസത്തോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും കലയുടെ മൃതദേഹം എവിടെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് കേസ് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കും അമ്പലപ്പുഴ പോലീസിനും ലഭിച്ച ഊമക്കത്തുകളുടെ പിൻബലത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഒരു മാസത്തോളം അതീവ രഹസ്യമായി ചെന്നിത്തലയിലും പരിസര പ്രദേശങ്ങളിലും പോലീസ് നടത്തിയ അന്വേഷണങ്ങൾക്ക്…
Read Moreജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?
ഭക്ഷണ ഘടകങ്ങൾപഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത വർധിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) റിപ്പോർട്ട് പ്രകാരം കേരളമുൾപ്പെടെ പല പ്രദേശങ്ങളിലും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം കുറവാണ്. ഇതും ഉയർന്ന കാൻസർ സാധ്യതകൾക്ക് കാരണമാകുന്നു. ജനിതക ഘടകങ്ങൾഹെഡ് ആൻഡ് നെക്ക് കാൻസർ വരാൻ ജനിതക പ്രത്യേകതകളും കാരണമാകാറുണ്ട്. വിരളമാണെങ്കിലും ഫാൻകോണി അനീമിയ (fanconi anemia), ലി-ഫ്രോമേനി സിൻഡ്രോം(Li -Fraumeni syndrome) തുടങ്ങിയ ജനിതക സിൻഡ്രോമുകളുടെ ഫാമിലി ഹിസ്റ്ററിയും ഹെഡ് ആൻഡ് നെക്ക് കാൻസറിനു കാരണമായി കാണുന്നുണ്ട്. ഓറൽ ക്യാവിറ്റി ക്യാൻസർചുണ്ടുകൾ, നാവ്, കവിൾ, വായയുടെ അടിഭാഗം, മോണ എന്നിവയിലെ കാൻസറുകൾ ഇതിൽ ഉൾപ്പെടുന്നു. വായിൽ സ്ഥിരമായ വ്രണങ്ങളോ മുഴകളോ ഉണ്ടാകുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ…
Read Moreചൈനയിലേക്ക് മനുഷ്യക്കടത്ത്; കൊച്ചിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: ചൈനയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ തോപ്പുംപടി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അഷ്കര്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ലാവോസിലെ യിങ് ലോംഗ് കമ്പനിയിലേക്കാണ് നാലു ലക്ഷം രൂപ വാങ്ങി തൊഴിലാളികളെ കയറ്റിയച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ആറു പേരാണ് ഇത്തരത്തില്‍ ചൈനയിലേക്ക് പോയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ തോപ്പുംപടി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read More” നിന്നെ ഞങ്ങൾ വിട്ടുകൊടുക്കില്ല”… കാൽ വഴുതി തോട്ടിൽ വീണ ആറുവയസുകാരന് രക്ഷകരായി കളിക്കൂട്ടുകാർ; അഭിനന്ദിച്ച് നാട്ടുകാർ
ചാവക്കാട്: കളിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ കളിക്കുട്ടുകാരന് രക്ഷകരായത് ഒപ്പം കളിച്ചിരുന്നവർ.പുതിയവീട്ടിൽ നൗഷാദ് -സജീന ദമ്പതികളുടെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിയാൻ (ആറ്) ഒരു മനയൂർ വില്ലേജ് ഓഫിസിന് സമീപത്തെ വെളളം നിറഞ്ഞ തോട്ടിലേക്ക് കാൽവഴുതി വീണു. റിയാൻ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഒപ്പം കളിച്ചിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥി ആദർശും ഓടിയെത്തി. ആഴങ്ങൾക്ക് വിട്ടുകൊടുക്കാതെ ഇരുവരും ചേർന്ന് റിയാസിനെ കയറ്റുകയായിരുന്നു. കരക്കയറ്റാൻ പ്രയാസമായപ്പോൾ ആദർശ് സമീപത്തെ ക്ലബിലെ യുവാക്കളെ അറിയിച്ചു. അവർ ഓടിയെത്തുമ്പോഴെക്കും സായ്കൃഷ്ണ രക്ഷകനായി. കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ മാതാവ് സജന വന്നപ്പോൾ കുടെ വന്നതായിരുന്നു മകൻ മുഹമ്മദ് റിയാൻ. മുല്ലപ്പള്ളി സ്മനേഷ്-രേഷ്മയുടെ മകനാണ് മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണ. മാളിയേക്കൽ വിനോദ്- വിജിത മകനാണ് നാലാം ക്ലാസുകാരനായ ആദർശ് വിനോദ്.…
Read Moreകൺകുളിർക്കെ ഗുരുവായൂരപ്പനെ കാണാം; ഓഗസ്റ്റ്മാസത്തിൽ തുടർച്ചയായ അവധി; ഗുരുവായൂരിൽ വിഐപി ദർശനത്തിനു നിയന്ത്രണം
ഗുരുവായൂർ: ഭക്തർക്കു സുഗമമായ ദർശനസൗകര്യം ഏർപ്പെടുത്തുന്നതിനായി ഈ മാസത്തിൽ തുടർച്ചയായി വരുന്ന അവധിദിവസങ്ങളിൽ വിഐപി ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. തുടർച്ചയായ പൊതു അവധി വരുന്ന 18,19,20 ദിവസങ്ങളിലും 25, 26, 27,28 തീയതികളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.പൊതുവരി നിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധിദിനങ്ങളിൽ പതിവു ദർശനനിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ഒരു മണിക്കൂർ നേരത്തേ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇല്ലംനിറ ചടങ്ങ് നടക്കുന്ന 18ന് പുലർച്ചെ നാലരവരെ മാത്രമേ സ്പെഷൽ/ വിഐപി, പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന സൗകര്യം ഉണ്ടാകുകയുള്ളൂ. ശ്രീകോവിൽ നെയ്വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും പുലർച്ചെ നാലരക്ക് അവസാനിപ്പിക്കും. ഇല്ലംനിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള സ്പെഷൽ ദർശനം പന്തീരടിപൂജയ്ക്കുശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണിദിനത്തിലും പതിവുനിയന്ത്രണം തുടരും. ദേവസ്വം ഭരണസമിതി…
Read Moreഇജ്ജാതി മനുഷ്യൻ… സോഷ്യല്‍മീഡിയ ഇളക്കിമറിച്ചു മമ്മൂക്ക; ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയെന്ന് ആരാധകർ
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോ സെൻസ് പറയേണ്ടതില്ലല്ലോ… കാമറ ഏത് ആംഗിളില്‍ വച്ചാലും മമ്മൂക്കയുടെ ലുക്ക് റെഡിയാണ്. അങ്ങനെയൊരു ലുക്കും ചിത്രവുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രായം റിവേഴ്സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാർഥത്തില്‍ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫോട്ടോഗ്രാഫർ. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിംഗ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരന്, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ… എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Read Moreവയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം തൃശൂരിൽ തിരിച്ചെത്തിയ ആംബുലൻസ് ടീമിന് അശ്വനി ആശുപത്രിയുടെ ആദരം
തൃശൂർ: വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 10 ആംബുലൻസുകളും 10 ഫ്രീസറുകളുമായി തൃശൂരിൽനിന്നു പോയി ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ സംഘത്തിന് അശ്വിനി ആശുപത്രിയുടെ ആദരം. ഇന്നലെ വൈകീട്ട് തൃശൂരിൽ മടങ്ങിയെത്തിയ ആംബുലൻസ് സാരഥികളെ അശ്വിനി ആശുപത്രി അങ്കണത്തിൽ ആദരിച്ചു. അശ്വിനി നഴ്സിംഗ് വിദ്യാർഥികളും ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പുഷ്പവൃഷ്ടിയോടെയാണ് ആംബുലൻസുമായി എത്തിയവരെ സ്വീകരിച്ചത്. ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡിഎഒ ഡോ. എൻ.എ ഷീജ, എൻഎച്ച്എം ജില്ലാ പ്രോഗ്രം ഓഫീസർ ഡോ. ടി.പി സജീവ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് ദാസ്, അശ്വിനി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടമാരായ ഡോ. എ.സി. വേലായുധൻ, എഎസി പ്രേമാനന്ദൻ, ജനറൽ മാനേജർ പി.കെ. രാജു, ഓപ്പറേഷൻ മാനേജർ വി.പി. പ്രജേഷ്, നഴ്സിംഗ് സുപ്രണ്ട് എൽ.ഡി ഉഷാറാണി പിആർഒ സന്തോഷ് കോലഴി എന്നിവർ നേതൃത്വം നൽകി. തൃശൂരിൽ നിന്നും ആംബുലൻസുകളുമായി വയനാട്ടിലേക്ക്…
Read More