കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലികമായി ജനകീയ പുനരധിവാസ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ പുനരധിവാസം നടപ്പിലാക്കാനാണ് തീരുമാനം. വിഷയത്തില്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾ എന്നിവരുമായി ചർച്ച നടത്തും. നിലവില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരിക്കും തുടര്‍നടപടികള്‍. ക്യാമ്പുകള്‍ ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ബദല്‍ മാര്‍ഗമാണ് തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും ഇതിനകം തന്നെ തങ്ങളുടെ പ്രയാസങ്ങള്‍ ജന ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സർക്കാർ ക്വാര്‍ട്ടേഴ്സുകള്‍ നൽകുന്നത് പോലെതന്നെ ജില്ലയിലെ പഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി വയനാട്…
Read MoreDay: August 7, 2024
മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമ; ഓർമചിത്രം തിയറ്ററുകളിലേക്ക്
മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമ റിലീസിന് ഒരുങ്ങുന്നു. ഹരികൃഷ്ണൻ നായകനായ ഓർമചിത്രം ഒന്‍പതിന് തിയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ് നിർമിക്കുന്ന ചിത്രമാണ് ഓർമചിത്രം. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി.പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർഥ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവഹിക്കുന്നു. ഗാനരചന വയലാർ ശരത്ചന്ദ്ര വർമ, അലക്സ് പോള്‍, സന്തോഷ് വർമ, സുജേഷ് കണ്ണൂർ, സംഗീത സംവിധാനം അലക്സ് പോൾ, കൊറിയൊഗ്രാഫി വിഷ്ണു, എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ, പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സികെഡിഎൻ, മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്, വസ്ത്രാലങ്കാരം-ശാന്തി…
Read Moreലക്ഷങ്ങളിൽ നിന്ന് കോടിയിലേക്ക്; പ്രതിഫലം കൂട്ടി സാമന്ത
തെലുങ്ക് നടിമാരില്‍ ഏറ്റവും മുൻനിരയിലുള്ള താരമാണ് സാമന്ത. ബോളിവുഡിലേക്കും ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നടി. സിറ്റാഡെല്‍ എന്ന സീരീസിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതേ പേരിലുള്ള ഹോളിവുഡ് സീരിസിന്റെ റീമേക്കാണിത്. വരുണ്‍ ധവാനൊപ്പമാണ് ഈ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ആക്ഷന്‍ വേഷത്തിലാണ് ഈ ചിത്രത്തില്‍ സാമന്ത പ്രത്യക്ഷപ്പെടുക. ഇവേളയ്ക്കുശേഷം നടിയുടേതായി റിലീസ് ചെയ്യുന്ന സീരീസാണിത്. ഹോളിവുഡില്‍ അവഞ്ചേഴ്സ് സംവിധായകരായ റൂട്ടോ സഹോദരന്മാര് രൂപപ്പെടുത്തിയെടുത്ത സീരീസാണ് സിറ്റാഡെല്‍. ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. അതുകൊണ്ട് ഹിന്ദിയിലും താരം പ്രതിഫലം കുറച്ചിട്ടില്ല. വമ്പന്‍ പ്രതിഫലമാണ് സിറ്റാഡെലിനായി നടി വാങ്ങിയിരിക്കുന്നത്. സാമന്ത സിറ്റാഡെലിനായി തന്റെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പത്ത് കോടിയാണ് ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനായി സാമന്ത വാങ്ങിയിരിക്കുന്ന പ്രതിഫലം. ആന്റണി റൂസോ, ജോ റൂസോ, മൈക്ക് ലാറോക്ക…
Read Moreയുഎസിൽ ട്രംപിനെയടക്കം വധിക്കാൻ പദ്ധതി; പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍. ഇറാനിലെ ഭരണാധികാരികളും ഉന്നതനേതാക്കളുമായി രഹസ്യ ഇടപാടുകളുള്ള ആസിഫ് മെര്‍ച്ചന്റ്(46) ആണ് അറസ്റ്റിലായത്. അമേരിക്ക വിടാനൊരുങ്ങുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യുഎസ് ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റ് ന്യൂയോർക്ക് കോടതിയിൽ സമര്‍പ്പിച്ചു. നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്ക്കനേരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊല നടത്താനാണു പദ്ധതിയെന്നാണു കരുതുന്നത്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.
Read Moreപോലീസിനുനേരേ നായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു; നായയെ പൂട്ടിയിട്ടശേഷമുള്ള വീട്ടുപരിശോധനയിൽ കഞ്ചാവ് കണ്ടെടുത്ത് പോലീസ്
കോട്ടയം: പോലീസിനുനേരേ നായയെ അഴിച്ചുവിട്ടു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കടന്നുകളഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിൽ ഇന്നലെ രാത്രി 7.30നാണു സംഭവം. സ്ഥിരംകുറ്റവാളിയായ സൂര്യനെ തെരഞ്ഞ് നട്ടാശേരി പാറമ്പുഴയിലെ വാടകവീട്ടില്‍ എത്തിയപ്പോഴാണ് പ്രതി പിറ്റ്ബുൾ ഇനത്തിലുള്ള ആക്രമണകാരിയായ നായയെ പോലീസിനുനേരേ അഴിച്ചുവിട്ടശേഷം കടന്നുകളഞ്ഞത്. നായയെ വിദഗ്ധമായി മുറിയില്‍ കയറ്റിയ ശേഷം നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് 250 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്ക്വാഡും എത്തിയിരുന്നു. വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും എത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Moreഹമാസിനു പുതിയ തലവൻ; തൊട്ടു പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം
ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ പിൻഗാമിയായി ഗാസ മുനമ്പ് മേധാവിയായ യഹിയ സിൻവാറിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം. ഗാസ മുനമ്പിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവനായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യഹിയ സിൻവാർ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് നേതാവാണ്. ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചതിനു മിനിറ്റുകൾക്കുള്ളിലാണ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിന്റെ പുതിയ മേധാവിയെ നിയമിച്ചത്. അതിനിടെ യഹിയ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ഇസ്രയേൽ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. ഹമാസ് സംഘടനയെ ഭൂമിയിൽനിന്നു തുടച്ചുനീക്കണമെന്നും വിദേശകാര്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അവധിക്കാല ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു; റിസർവേഷൻ സൗകര്യം ലഭ്യമാണ്
കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് അവധിക്കാല സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 06085 എറണാകുളം -പറ്റ്ന പ്രതിവാര എക്സ്പ്രസ് (വെള്ളി) ഈ മാസം 16 മുതൽ സെപ്റ്റംബർ ആറുവരെ സർവീസ് നടത്തും. 06086 പറ്റ്ന- എറണാകുളം പ്രതിവാര എക്സ്പ്രസ് (തിങ്കൾ) സർവീസ് 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും ദീർഘിപ്പിച്ചു. 06059 കോയമ്പത്തൂർ ബറൗണി എക്സ്പ്രസ് (ചൊവ്വ) 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയും തിരികെയുള്ള സർവീസ് 06060 ബറൗണി – കോയമ്പത്തൂർ എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറു വരെയും നീട്ടി. 06063 കോയമ്പത്തൂർ – ധൻബാദ് എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറുവരെയും ദീർഘിപ്പിച്ചു. 06064 ധൻബാദ് -കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷൽ (തിങ്കൾ) 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും നീട്ടി. 06087 തിരുനെൽവേലി – ഷാലിമാർ എക്സ്പ്രസ് (വ്യാഴം)…
Read Moreബംഗ്ലാദേശ് കലാപം; ബ്രിട്ടനു പിന്നാലെ അമേരിക്കയും കൈവിട്ടു; ഷേഖ് ഹസീന ഡൽഹിയിൽ രഹസ്യകേന്ദ്രത്തിൽ
ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിൽ കഴിയുന്ന ഹസീനയെ ബ്രിട്ടനു പിന്നാലെ അമേരിക്കയും കൈവിട്ടതായാണു റിപ്പോർട്ട്. ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി ബംഗ്ലാദേശിലെ പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അടുത്തബന്ധമാണ് യുഎസ് സർക്കാരും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, സമീപകാലത്ത് തന്നെ പുറത്താക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഹസീന പരോക്ഷമായി പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരിലാണ് യുഎസ് അകന്നതെന്നു പറയുന്നു. ബ്രിട്ടനിലേക്കു പോകാനായിരുന്നു ഹസീനയുടെ തീരുമാനം. അതിന്റെ ഭാഗമായാണു ഹസീന ഇന്ത്യയിലെത്തിയത്. എന്നാൽ, ഹസീനയുടെ അഭയത്തിൽ ബ്രിട്ടൻ അനുകൂല നിലപാട് സ്വീകരിച്ചില്ല. ആദ്യമെത്തിയ സുരക്ഷിതരാജ്യം ഏതാണോ അവിടെതന്നെ തുടരുന്നതായിരിക്കും നല്ലതെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. അതേസമയം, ഷേഖ് ഹസീനയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. കുറച്ചുസമയത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള…
Read Moreആറ്റിങ്ങലിൽ ഭാര്യാമാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്നു ; ഗുരുതര പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റി ൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൻ അനിൽ രാത്രി പതിനൊന്നോടുകൂടി അപ്പാർട്ട്മെന്റിൽ എത്തി ഭാര്യ മാതാവിനെയും ഭാര്യാപിതാവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല് മാസമായി അനിലും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നടക്കുന്നതായും അനിലിനെ ഭയന്ന് ഭാര്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നതെന്നുമാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന.
Read Moreബംഗ്ലാദേശിൽ സംഗീതജ്ഞന്റെ വീടിനു തീയിട്ടു; സംഗീതോപകരണങ്ങളുടെ ശേഖരം നശിപ്പിച്ചു
ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിനു കലാപകാരികൾ തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32ൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അക്രമികൾ ഇരച്ചെത്തിയത്. പിന്നാലെ വീടു കൊള്ളയടിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവസമയം, ആനന്ദയും ഭാര്യയും മകനും വീട്ടിലില്ലായിരുന്നതിനാൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കൈ കൊണ്ട് നിർമിച്ച മൂവായിരത്തിലധികം സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം വീട്ടിലുണ്ടായിരുന്നു. ഇതു മുഴുവനും കലാപകാരികൾ തീയിട്ടുനശിപ്പിച്ചു. ഗേറ്റ് തകർത്താണ് അക്രമികൾ വീടിനകത്തേക്കു പ്രവേശിച്ചത്. തുടർന്നു വാതിലുകൾ കുത്തിത്തുറന്നു. പിന്നലെ ഫർണിച്ചറുകളും കണ്ണാടികളും ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാം കവർന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു പറഞ്ഞു. ഗാനരചയിതാവും ഗായകനുമായ രാഹുൽ ആനന്ദ ധാക്കയിൽ ജോലർ ഗാൻ എന്ന പേരിൽ ബാൻഡ് നടത്തുകയാണ്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ വൻ ആക്രമണമാണ് ബംഗ്ലാദേശിൽ നടക്കുന്നത്.
Read More